Sunday Shalom, 13 July 2013
വലിയ മുക്കുവനും പുണ്യവാനുമായ
പത്രോസ് ഇരുന്ന പീഠവും വിശുദ്ധം തന്നെ. ഇന്നാ പീഠം പുണ്യാത്മാക്കളെ
വിളയിക്കുന്നു. പ്രതിഭകളെ അംഗീകരിക്കാ ൻ കാലതാമസം എടുത്തേക്കുമെങ്കിലും
വിശുദ്ധരെ വണങ്ങാൻ കാലം താമസിപ്പിക്കാറില്ല. പ്രത്യാശയുടെ സന്ദേശം
പഞ്ചഭൂഖണ്ഡങ്ങൾ യാത്ര ചെയ്ത് പങ്കുവച്ച പത്രോസിന്റെ പിൻഗാമി
വാഴ്ത്തപ്പെട്ട ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധരുടെ പദവിയിലേക്ക്
ഉയർത്തപ്പെടുകയായി. അദ്ദേഹം നിത്യതയിലേക്ക് മടങ്ങിയിട്ട് എട്ടു വർഷമേ
ആകുന്നുള്ളൂ. 2005 ഏപ്രിൽ രണ്ടിനായിരുന്നു മരണം. ഒരു വിശ്വാസിയെ വിശുദ്ധ
പദവിയിലേക്കുയർത്താൻ രണ്ട് അത്ഭുതങ്ങളാണ് സ്ഥിരീകരിക്കേണ്ടത്. 2011 മെയ്
ഒന്നിന് അൾത്താര വണക്കിനുള്ള പ്രഥമ അത്ഭുതം സ്ഥിരീകരിച്ചുകൊണ്ട്
വാഴ്ത്തപ്പെട്ട ഗണത്തിലേക്കുയർത്തി, ജോൺ പോൾ മാർപാപ്പയെ. സിസ്റ്റർ മാരി
സിമോൻ പിയറി എന്ന ഫ്രഞ്ചു കന്യാസ്ത്രീയുടെ ദീർഘകാലത്തെ പാർക്കിൻസൻസ് രോഗം
സൗഖ്യമായ സംഭവമാണ് ഇതിനു നിദാനമായത്. സഭയുടെ സമീപചരിത്രത്തിൽ ആദ്യമായാണ്
ഒരാൾ ഇത്രവേഗം അൾത്താരവണക്കത്തിന് പാത്രമാകുന്നത്.
ഡിസംബർ എട്ടിന് അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിൽ അതീവ മാതൃഭക്തനും കൂടിയായ ജോ ൺ പോൾ രണ്ടാമൻ പാപ്പയെ വിശുദ്ധ പദവിയിലേക്കുയർത്തുന്നു. വത്തിക്കാ ൻ സ്ക്വയറിൽ ജനലക്ഷങ്ങളെ സാക്ഷിനിർത്തി തന്റെ ശുശ്രൂഷയുടെ 27 വർഷത്തിനിടയിൽ 482 പേരെ വിശുദ്ധ പദവിയിലേക്കുയർത്തിയ പാപ്പ ഇനിമുതൽ വിശുദ്ധ ജോൺപോൾ രണ്ടാമനാകും. മധ്യഅമേരിക്കയിലെ കോസ്റ്ററിക്കയിൽ, തലച്ചോറിന് ക്ഷതം സംഭവിച്ച ഫ്ളോറി ബത് മോറെ എന്ന സ്ത്രീയുടെ സൗഖ്യമാണ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ മരണശേഷം അഞ്ചു വർഷം കഴിഞ്ഞുമാത്രമേ നാമകരണ നടപടികൾ ആരംഭിക്കാവൂ എന്ന പതിവ് തെറ്റിച്ചു ജോൺ പോൾ പാപ്പയുടെ കാര്യത്തിൽ. മാത്രവുമല്ല, വാഴ്ത്തപ്പെട്ടവനായി ഉയർത്തപ്പെട്ടതിനുശേഷം ഏതാനും വർഷങ്ങൾ പിന്നിട്ടിട്ടേ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാറുള്ളൂ. അതും തെറ്റിച്ചു ഈ പുണ്യാത്മാവിന്റെ കാര്യത്തിൽ.
വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമനൊപ്പം വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെയും വിശുദ്ധനായി പ്രഖ്യാപിക്കും. 1963 ൽ കാലം ചെയ്ത ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന് തിരി തെളിച്ചത്. ആധുനിക ലോകത്തോടു സംവദിക്കാൻ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ശ്രദ്ധേയമായ കാൽവയ്പായിരുന്നു അത്. സൂനഹദോസിന്റെ സുവർണജൂബിലിയുടെ പതാക തിരുസഭയുടെ തിരുമുറ്റത്ത് പാറിപ്പറക്കുമ്പോൾ, ആ മഹാസംഭവത്തിന് നേതൃത്വം നൽകിയ മനസിനെ വണങ്ങുക മനോഹരംതന്നെ. സൂനഹദോസ് പൂർത്തിയാക്കുംമുമ്പേ നിത്യതയിലേക്ക് മടങ്ങിയ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയത് ജോൺ പോൾ രണ്ടാമൻ പാപ്പയാണ്, രണ്ടായിരാമാണ്ടിൽ.
വിശുദ്ധനെ വാഴിച്ച കരവും അതേറ്റുവാങ്ങിയ കരവും ഒരുപോലെ വണങ്ങപ്പെടുക അസുലഭ കാര്യംതന്നെ. പത്രോസിന്റെ പീഠം എത്രയോ മനോഹരം, അതലങ്കരിക്കുന്നവരോ മഹോന്നതരും.

No comments:
Post a Comment