Sunday Shalom, 27 June 2014
Written by (തയ്യാറാക്കിയത്: സാബു ജോസ്, ജെയ്സ് കോഴിമണ്ണിൽ, ഇ.എം.പോൾ)
വിവാഹത്തിന് മതമേതായാലും മതി, വിശ്വാസം അപ്രസക്തമാണ് എന്ന കാഴ്ചപ്പാടുമായി വിവാഹത്തിനണയുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുകയാണെന്ന് മലങ്കര കത്തോലിക്കാസഭ ഇടുക്കി മേഖലാധ്യക്ഷൻ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് പറഞ്ഞു. സൺഡേശാലോം സംഘടിപ്പിച്ച സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മിശ്രവിവാഹം അഥവാ മിക്സഡ് മാര്യേജ് എന്നാൽ ഒരു കത്തോലിക്കാ വിശ്വാസിയും മറ്റൊരു അകത്തോലിക്കാ വിശ്വാസിയും തമ്മിലുള്ള വിവാഹമെന്നാണ് കാനോൻ നിയമപ്രകാരം മനസിലാക്കുന്നത്. ഇത്തരം വിവാഹങ്ങളെപ്പറ്റി സഭയിൽ വ്യക്തമായ നിയമനിർദേശങ്ങൾ നിലവിലുണ്ട്. കത്തോലിക്കാവിശ്വാസിയും ഒരു അവിശ്വാസിയും തമ്മിലുള്ള വിവാഹത്തെ ഇന്റർ റിലിജിയസ് മാര്യേജ് എന്നാണ് വിളിക്കുന്നത്. ഇത്തരം വിവാഹങ്ങൾ അപകടകരമായ രീതിയിൽ വർധിച്ചുവരികയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതിന് കാരണങ്ങൾ പലതാണ്. വിശ്വാസരാഹിത്യവും ഭൗതികാത്മകതയും വളരെ അയഞ്ഞ മനസാക്ഷിയും എല്ലാം കൂടിക്കുഴഞ്ഞ ഒരു സാഹചര്യം മിശ്രവിവാഹത്തിലേക്ക് യുവജനങ്ങളെ നയിക്കുന്നു. വിദ്യാഭ്യാസ തൊഴിൽ സാഹചര്യങ്ങളനുസരിച്ച് കുടുംബങ്ങളിൽനിന്നും മാതാപിതാക്കളിൽനിന്നും അകന്ന് ജീവിക്കുമ്പോ ൾ സാധാരണ സൗഹൃദത്തിലാരംഭിക്കുന്ന ബന്ധം വിവാഹത്തിൽ അവസാനിക്കുന്നതായി കണ്ടുവരുന്നു. ഇവിടെയും പരമ്പരാഗത വിവാഹത്തെപ്പറ്റിയുള്ള സങ്കൽപങ്ങൾ തകർന്നടിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായി മാർ സ്തേഫാനോസ് ചൂണ്ടിക്കാട്ടി.
''വിശ്വാസജീവിതത്തെ സെക്കുലർ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ പരിഷ്കരിക്കുകയും പിന്തുടരുകയും ചെയ്യാവുന്നതല്ല. സനാതനമായ ദൈവിക-സഭാ നിയമങ്ങൾക്കനുസൃതമായി ജീവിക്കാൻ വിശ്വാസികൾക്ക് കഴിയണം. അല്ലെങ്കിൽ അത് സമുദായത്തിന്റെ ശിഥിലീകരണത്തിനും സഭയുടെ തകർച്ചയ്ക്കും കാരണമായി മാറുമെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ദൈവവചനവും പാരമ്പര്യവും സഭയുടെ നിയമങ്ങളും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ വിവാഹകാര്യത്തിലും അനുസരിക്കാനും പിന്തുടരാനും വിശ്വാസികൾ കടപ്പെടുന്നുണ്ട്. കലാ-കായിക-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പലരും സ്വന്തം താൽപര്യമോ സൗകര്യമോ അനുസരിച്ച് ഇത്തരം കാര്യങ്ങളൊക്കെ അവഗണിക്കുന്നതായി കാണുന്നു. ഇത്തരം കാര്യങ്ങളിൽ കർക്കശമായ നിലപാടുകളോടെ സഭ ഇടപെടാത്തതുകൊണ്ട് ഇവ സ്വീകാര്യവും അഭിലഷണീയവുമാണെന്ന് സാധാരണ വിശ്വാസികൾ കരുതുന്നതാ യും അദ്ദേഹം പറയുന്നു.
ദൈവവചനം ഉദ്ധരിച്ച് മാർ റെമിജിയൂസ് തുടരുന്നു: ''നിന്റെ പൂർവികരുടെ ഗോത്രത്തി ൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളിൽനിന്ന് വിവാഹം ചെയ്യരുത്... നമ്മുടെ പൂർവ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത്'' (തോബിത്ത് 4:12). പൂർവപിതാവായ അബ്രാഹം, ഇസഹാക്കിന്റെ വിവാഹം സംബന്ധിച്ച് ഭൃത്യന് നൽകുന്ന നിർദേശം ഇപ്രകാരമാണ്, ''ഞാൻ പാർക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെൺമക്കളിൽനിന്ന് എന്റെ മകന് ഭാര്യയെ തെരഞ്ഞെടുക്കുകയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കർത്താവിന്റെ നാമത്തി ൽ നിന്നെക്കൊണ്ടു ഞാൻ സത്യം ചെയ്യിക്കും. എന്റെ നാട്ടിൽ എന്റെ ചാർച്ചക്കാരുടെ അടുക്കൽ പോയി അവരിൽനിന്ന് ഇസഹാക്കിന് ഭാര്യയെ കണ്ടുപിടിക്കണം'' (ഉൽപ. 24:3-4).
''സിനിമാതാരങ്ങളും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടവരുമെല്ലാം ഇതര മതവിശ്വാസത്തിലുള്ളവരുമായി വിവാഹം ചെയ്യുന്ന വാർത്ത പലർക്കും പ്രചോദനമായി മാറുന്നുണ്ടോയെന്ന് സംശയിക്കണമെന്ന്''കെ.സി.ബി.സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കോട്ടയിൽ പറഞ്ഞു.
''വ്യത്യസ്ത വിശ്വാസത്തിൽ ഉള്ളവർ വിവാഹത്തിൽ ഏർപ്പെട്ട് പലവിധ വിഷമാവസ്ഥകളിലും എത്തപ്പെടുകയും വിവാഹമോചനത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ അടുത്തറിയാം. സൗഹൃദമോ ഒരുമിച്ചുള്ള ജോലിയോ പോലെയല്ല കുടുംബജീവിതം എന്ന് അറിയാതെയാണ് പലരും പ്രണയത്തിൽ കുടുങ്ങി നശിക്കുന്നത്.'' ഫാ. കോട്ടയിൽ പറഞ്ഞു.
വിവാഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള സഭയുടെ പ്രബോധനം കൃത്യമായി നമ്മുടെ യുവതിയുവാക്കൾ മനസിലാക്കുന്നില്ല. കേരളത്തിന് വെളിയിൽ പഠനം, ജോലി എന്നിവയ്ക്കായി പോകുന്നവർക്ക് അവിടെ അജപാലന സംരക്ഷണം ലഭിക്കുവാൻ വേണ്ട സംവിധാനവും ഉണ്ടാകണം. വിവാഹജീവിത മൂല്യങ്ങളെക്കുറിച്ച് ബോധവൽക്കരണവും വിശ്വാസ പരിശീലനവും കാലികമാക്കുകയാണ് ഇതിനുളള പരിഹാരമെന്നും ഫാ. കോട്ടയിൽ പറഞ്ഞു.
''സഭാപരമായ ഭാര്യാഭർതൃ വിവാഹബന്ധം ദൈവികപദ്ധതിയാണ് എന്നുള്ള വിശ്വാസം യുവജനങ്ങളിൽ ആഴപ്പെടുത്തുകയാണ് മിശ്രവിവാഹങ്ങൾക്കുള്ള പരിഹാരമെന്ന് മാർ സ്തേഫാനോസ് പറയുന്നു. സ്വതന്ത്രമായ ലോകത്തിൽ ജീവിതത്തെയും മനസാക്ഷിയെയും തിരുവചനങ്ങളെയും ദൈവികകൽപ്പനകളോടും തിരുസഭയുടെ പ്രബോധനങ്ങളോടും ചേർന്നവിധം ഇതിനായി പരിശീലിപ്പിക്കണം. കുടുംബപ്രാർത്ഥനകൾ, പങ്കുവയ്ക്കലുകൾ, മാതൃകാപരമായ ദാമ്പത്യകുടുംബബന്ധങ്ങൾ ഇവയെല്ലാം ഊട്ടിയുറപ്പിക്കുക എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
''മൊബൈൽ, ഫെയ്സ്ബുക്ക് എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം വികലമായ വ്യക്തിബന്ധങ്ങളിലേക്ക് നയിക്കപ്പെടുന്നതിനുള്ള കാരണമായി കെസിബിസി വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി. ജീവിതത്തെ ഗൗരവമായി വീക്ഷിക്കാത്തവരാണ് പലപ്പോഴും പ്രണയക്കുരുക്കിൽ അകപ്പെട്ട്, മിശ്രവിവാഹത്തിൽ എത്തിച്ചേരുന്നത്. പിന്നീട് ഇവരുടെ കുടുംബജീവിതത്തിൽ വിശ്വാസങ്ങളുടെ വൈരുധ്യം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടവരുത്തുന്നത് കണ്ടിട്ടുണ്ട്. വിശ്വാസത്തിലുള്ള വൈരുധ്യം വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും തടസങ്ങൾ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രണയക്കുരുക്കുകളിൽ അകപ്പെടുന്ന പ്രായത്തിനുമുമ്പ് കുടുംബജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച മാതാപിതാക്കളിൽനിന്നും മുതിർന്ന കുടുംബാംഗങ്ങളിൽനിന്നും ലഭിക്കണം. മിശ്രവിവാഹം വർദ്ധിക്കുന്നതിനെക്കുറിച്ച് സഭ ഗൗരവമായി പഠിക്കുകയും വിവിധ സഭാസംവിധാനങ്ങളിലൂടെ യുവതിയുവാക്കൾക്ക് വ്യക്തമായ ദിശാബോധം നൽകുകയും ചെയ്താൽ ഇക്കാര്യം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment