Shalom Times, 02 July 2013
Written by ഫാ. ജോർജ് നെരേപറമ്പിൽ സി.എം.ഐ
''അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക'' (യോഹ. 20:27).
'ദുക്റാന' എന്ന സുറിയാനി വാക്കിന്റെ മലയാള തർജമ 'ജീവിക്കുന്ന ഒരു ഓർമ' എന്നാണ്. കർത്താവിന്റെ പാടുപീഡകൾ, മരണം, ഉത്ഥാനം എന്നിവയുടെ അനുസ്മരണാർത്ഥം ഉപയോഗിക്കപ്പെടുന്ന 'ദുക്റാന' തോമാശ്ലീഹായുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നത്, തോമാശ്ലീഹാ നമുക്ക് യേശുവിന്റെ ജീവിക്കുന്ന ഓർമയുടെ ഒരു ആൾരൂപമായി മാറിയതുകൊണ്ടാണ്. ''ഞാൻ മരിക്കുകയില്ല, ജീവിക്കും. ഞാൻ കർത്താവിന്റെ പ്രവൃത്തികൾ പ്രഘോഷിക്കും'' (സങ്കീ.118:17). തോമാശ്ലീഹാ നമ്മുടെ മനസുകളിൽ ഇപ്പോഴും വിശ്വാസത്തിന്റെ മഹനീയ മാതൃകയുടെ മായാത്ത സ്മരണകൾ ഉണർത്തുന്നു. ''എന്റെ കർത്താവേ, എന്റെ ദൈവമേ'' (യോഹ. 20:28) എന്നുള്ള അദ്ദേഹത്തിന്റെ പ്രഘോഷണം നമ്മെ നിരന്തരം വിശ്വാസജീവിതത്തിൽ ആഴപ്പെടുത്തുന്ന ഉത്തേജകശക്തിയാണ്. ''അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം'' (യോഹ. 11:16) എന്ന തോമാശ്ലീഹായുടെ ഉറപ്പുള്ള വാക്കുകൾ വിശ്വാസത്തിന്റെ അന്തഃസത്ത സ്വീകരിച്ചുകൊണ്ട് ഉത്തമ കത്തോലിക്കരായി തീരുവാനുള്ള ഉൾവിളിയുടെ മാറ്റൊലി ഉണർത്തുന്നു.
ദുക്റാന തിരുനാളിനെ 'തോറാന പെരുന്നാൾ' എന്ന് നാടൻ മലയാളത്തിൽ വിളിക്കുന്ന പാരമ്പര്യമുണ്ട്. തോരാമഴയിൽ കൂലംകുത്തി കുതിച്ചുപാഞ്ഞൊഴുകുന്ന മലവെള്ളത്താൽ നിറഞ്ഞുകവിഞ്ഞ ആറ്റിലൂടെ ആറ് ആനകൾ ഒഴുകിവരുന്ന ദിവസം എന്നൊരു വിചിത്രമായ വ്യാഖ്യാനവും തോറാന പെരുന്നാൾ ദിനത്തോടനുബന്ധിച്ചുണ്ട്. കേരളത്തിൽ ശക്തമായ മൺസൂൺ മഴക്കാലത്താണ് ജൂലൈ മൂന്ന് വരുന്നത്. ഈ പെരുമഴക്കാലം പഴമക്കാരുടെ ഓർമകളുടെ അനുഭവവിവരണം മാത്രമായി ഇന്ന് അവശേഷിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം കേരളത്തിൽ അത്രമേൽ അന്തരങ്ങൾ വരുത്തിയിരിക്കുന്നു. എന്തൊക്കെ വ്യതിയാനങ്ങൾ ജീവിതസാഹചര്യങ്ങളിൽ ഉണ്ടായാലും, ''നമ്മൾ ശ്രവിച്ച സുവിശേഷം നല്കുന്ന പ്രത്യാശയിൽനിന്ന് വ്യതിചലിക്കാതെ, ദൃഢമായ വിശ്വാസസ്ഥിരതയിൽ നമുക്ക് നിലനില്ക്കേണ്ടിയിരിക്കുന്നു'' (കൊളോ. 1:23).
നാം സുവിശേഷം ശ്രവിച്ചത് തോമാശ്ലീഹായിൽ നിന്നാണ്. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിന്റെ ഒരു പ്രതി തോമാശ്ലീഹാ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നെന്നും അത് നമുക്കായി അദ്ദേഹം നല്കിയെന്നും ഒരു പാരമ്പര്യമുണ്ട്. നാം യേശുവിനെ കണ്ടതും യേശു അനുഭവത്തിലേക്ക് പ്രവേശിച്ചതും നമുക്ക് ക്രിസ്തുവിൽ ജന്മം നല്കിയ പിതാവായ തോമാശ്ലീഹായിലൂടെയാണ്. അതുകൊണ്ട്, ദുക്റാന തിരുനാൾ വളരെ പ്രധാനപ്പെട്ടതാണ്. യേശുവിലുള്ള വിശ്വാസത്തെ ദൃഢമാക്കുവാനുള്ള അസുലഭ അവസരമാണിത്. ''എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികൾ ഒഴുകും'' (യോഹ. 7:38). നാം തോമാശ്ലീഹായുടെ പിന്തുടർച്ചക്കാരാണെന്ന് അഭിമാനിക്കുമ്പോൾ, നമ്മിൽനിന്ന് വിശ്വാസത്തിന്റെ നിറയാറുകൾ ഒഴുകണം. അതിൽ, ശക്തമായ നമ്മുടെ വിശ്വാസജീവിതത്തിന്റെ മഹനീയ മാതൃകകൾ തെളിഞ്ഞുകാണുമാറാകുകയും വേണം. നമ്മൾ തോമാശ്ലീഹായെപ്പോലെ മറ്റൊരു ക്രിസ്തുവായി, ക്രിസ്തുസംഭവത്തിന്റെ ജീവിക്കുന്ന ഓർമ (ദുക്റാന) ആയിക്കൊണ്ട്, യേശുവിലേക്ക് മറ്റുള്ളവരെ ആകർഷിപ്പിക്കുന്നവരും അടുപ്പിക്കുന്നവരും ആയിത്തീരണം.
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, എന്റെ തലയിൽ ഒരു അരിമ്പാറ ഉണ്ടായി. മുടി വെട്ടുമ്പോൾ എങ്ങനെ സൂക്ഷിച്ചാലും ഇതിന്റെ കുറച്ചുഭാഗം മുറിയുകയും ചോര വന്ന് വേദനിക്കുകയും ചെയ്യുമായിരുന്നു. മലയാറ്റൂർ മല ചവിട്ടിക്കേറി പൊന്നുംകുരിശുമുത്തപ്പന് എള്ളും മുളകും നേർച്ച നല്കിയാൽ അരിമ്പാറ മാറിക്കിട്ടുമെന്ന് എന്റെ അമ്മൂമ്മ പറഞ്ഞു. നേർച്ച നിറവേറ്റുവാൻ വീട്ടുകാരുടെ കൂടെ പോകുന്ന സമയത്ത് അമ്മൂമ്മ പ്രത്യേകം പറഞ്ഞു, 'വിശ്വാസപ്രമാണം' ചൊല്ലിയതിന് ശേഷമേ എള്ളും മുളകും സമർപ്പിക്കാവൂ എന്ന്. അമ്മൂമ്മ പറഞ്ഞതുപോലെ ഞാൻ ചെയ്തു. അരിമ്പാറ താനേ അടർന്നുപോയി.
''വിശ്വാസം അതല്ലേ എല്ലാം...'' എന്നൊരു പരസ്യവാചകം ഈയടുത്തകാലത്ത് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നതായി നമുക്കറിയാം. വളരെ കാതലായ ഒരു കാര്യമാണ് വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നത്. കാരണം, വിശ്വാസമാണ് ജീവിതത്തിൽ ഏറ്റവും അടിസ്ഥാനമായിട്ടുള്ളത്. നമ്മെ സംബന്ധിച്ച് ക്രിസ്തുവിലുള്ള വിശ്വാസമായിരിക്കണം ജീവിതത്തെ ക്രമീകരിക്കേണ്ടത്. വിശ്വാസത്തെക്കുറിച്ച് അനേകം നിർവചനങ്ങൾ കേട്ടിട്ടുണ്ട്. ''നന്മയ്ക്കുവേണ്ടിയുള്ള മനസിന്റെ സമർപ്പണമാണ് സൽസ്വഭാവം; സ്വഭാവത്തെ സംസ്കരിക്കുന്ന സുകൃതമാണ് വിശ്വാസം'' എന്ന ചിന്തകനായ പോൾ സ്വിക്കൂറാത്തിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്. സ്വഭാവത്തെ സംസ്കരിക്കുന്നത് വിശ്വാസമാണ് എന്നു പറഞ്ഞാൽ, സ്വഭാവത്തെ ശുദ്ധമാക്കി 'ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ'(ലൂക്കാ 2:52) യേശുവിനെപ്പോലെ വളർന്നുവരുവാനും തോമാശ്ലീഹായെപ്പോലെ യേശുവിന്റെ ജീവിക്കുന്ന ഓർമയുടെ സാക്ഷ്യമായി മാറുവാനും വിശ്വാസത്തെ നാം മുറുകെ പിടിക്കണം എന്നാണ്.
തിരുസഭയിൽ വിശ്വാസവർഷാചരണ കാലഘട്ടമാണിത്. സത്യവിശ്വാസത്തിന് എതിരായുള്ള അനേകം സിദ്ധാന്തങ്ങളും സംഘടനകളും ഇന്ന് ധാരാളമുണ്ട്. 'വിശ്വാസപ്രമാണം' മനസറിഞ്ഞ് ഇടയ്ക്കിടയ്ക്ക് ജപി ക്കുന്നത് നമ്മിൽ വലിയ ആത്മീയ സംസ്കരണം സൃഷ്ടി ക്കും; ആത്മാവിനെ ശുദ്ധീകരിച്ച് ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും ദൈവികമാക്കും. വിശ്വാസ പ്രമാണം മഹാശക്തിയുള്ള ബന്ധന പ്രാർത്ഥന കൂടിയാണ്. തോമാശ്ലീഹായുടെ ''എന്റെ കർത്താവേ, എന്റെ ദൈവമേ'' എന്നുള്ള സ്തുതിപ്പിൽ വിശ്വാസത്തിന്റെ സത്ത സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്. തോമാശ്ലീഹായ്ക്ക് ഉണ്ടായിരുന്നതുപോലെ നമ്മിൽ വിശ്വാസത്തിന്റെ നിറവ് ഉണ്ടെങ്കിൽ, ''ബാധകൾ നമ്മുടെ ഭവനങ്ങളെ ബാധിക്കുകയില്ല'' (സങ്കീ. 91:10). നാം ആയിരിക്കുന്ന അവസ്ഥയെ യേശുവിന്റെ ഇംഗിതപ്രകാരം ആക്കിത്തീർക്കുമ്പോൾ, നാം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ജീവിക്കുന്നവരാ യി രൂപാന്തരപ്പെടുന്നു. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളും സങ്കടങ്ങളും യേശുവിന്റെ പാടുപീഡകൾ, കുരിശുമരണം, ഉത്ഥാനം എന്നിവയോട് ചേർത്തുവച്ച് കാണുവാനും ജീവിക്കുവാനുമുളള മനോഭാവം നമ്മിൽ ഉണ്ടാകുമ്പോൾ, വിശ്വാസത്തിലൂടെ നമ്മുടെ സ്വഭാവങ്ങൾ ശുദ്ധീകരിക്കപ്പെടുകയും നാം തോമാശ്ലീഹായെപ്പോലെ യേശുവിന്റെ ജീവിക്കുന്ന ഓർമകളുടെ പ്രതീകങ്ങളായി മാറുകയും ചെയ്യുന്നു. ഒരുപക്ഷേ, നമ്മുടെ ശീലങ്ങളും ശൈലികളും വ്യത്യസ്തങ്ങളായിരിക്കും. പക്ഷേ, ''നമ്മൾ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്'' (2 കോറി.5:7). എങ്കിൽ, തോമാശ്ലീഹായുടെ ആത്മസംഘർഷ സന്ദർഭത്തിൽ ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടതുപോലെ, നമ്മുടെ ജീവിതങ്ങളിലും അവിടുന്ന് ഇടപെടും. അവിടുത്തെ തിരുമുറിവുകളിൽ നമുക്ക് അഭയം നല്കിക്കൊണ്ട് നമ്മെ അവിടുന്ന് അവിടുത്തെ സ്വർഗീയ സമാധാനത്താൽ അഭിഷേകം ചെയ്യുകയും ചെയ്യും. ദുക്റാന തിരുനാൾ ദിവസം കർത്താവിന് നമ്മെ നോക്കി ''നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു'' (മർക്കോ. 10:52) എന്നു പറയുവാൻ ഇടവരട്ടെ.

No comments:
Post a Comment