Shalom Times, 06 August 2013
Written by ജോസഫ് തൃശൂർ
യേശുക്രിസ്തുവിന്റെ അത്ഭുതങ്ങളൊന്നുപോലും കാണാൻ കഴിയാതെ മരിച്ച വളർത്തുപിതാവായ മാർ യൗസേപ്പിതാവിനെക്കാളും മഹനീയ വിശ്വാസം മറ്റേതു മനുഷ്യനാണുള്ളത്...? കത്തോലിക്കാ തിരുസഭയിൽ ദൈവത്തിനുമാത്രം 'ആരാധന'യും (ലാട്രിയ) പരിശുദ്ധ മറിയത്തിന് 'പ്രത്യേക വണക്ക'വും (ഹൈപ്പർ ദൂലിയ) വിശുദ്ധ ജോസഫിന് 'ആദിമ വണക്ക'വും (പ്രോട്ടോ ദൂലിയ) മറ്റ് വിശുദ്ധർക്ക് 'വണക്ക'വും (ദൂലിയ) ആണ് നല്കപ്പെടുന്നത്. ഇത്രയ്ക്കും മഹത്വമേറിയ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലെ ഓരോ അക്ഷരങ്ങളും പ്രതിഫലിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യങ്ങളാണ്.
J= Justice (നീതി): വചനമനുസരിച്ച് നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്ത ഭാഗ്യവാനാണ് യൗസേപ്പിതാവ് (മത്തായി 5:6). ദൈവത്തിനും കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അർഹതപ്പെട്ടവയെല്ലാം യഥാക്രമം നല്കിയ നീതിമാനായിരുന്നു അദ്ദേഹം.
O= Obedience (അനുസരണം): ദൈവത്തിന്റെ അരുളപ്പാടുകൾ അനുസരിച്ച് (മത്താ.1:24, 2:14, 2:21-23) ജീവിതത്തിലുടനീളം സ്തോത്രഗീതം ആലപിക്കുകയായിരുന്നല്ലോ യൗസേപ്പിതാവ്.
ട= ടശഹലിരല (ശാന്തത): ഭൂമിയിൽ മറ്റൊരു മനുഷ്യനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത്രയും തീവ്രമായ പ്രതിസന്ധികൾക്കിടയിലും (മത്താ.1:18-19, 2:13) സമാധാനപരമായി ദൈവാശ്രയജീവിതം നയിച്ച വിശുദ്ധ യൗസേപ്പിതാവ്, വെല്ലുവിളികൾ നിറഞ്ഞ ആധുനികയുഗത്തിൽ ഏവർക്കും മാതൃകയാണ്.
E= Ef f iciency (കാര്യപ്രാപ്തി): സ്വദേശമായ നസറത്തിലും അപരിചിതമായ ബെത്ലഹേമിലും പ്രവാസദേശമായ ഈജിപ്തിലുമെല്ലാം തച്ചൻ ജോസഫ് പരിശ്രമശാലിയായ തൊഴിലാളിയായി കുടുംബം പുലർത്തി. നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കേണ്ടത് (ഉൽപ.3:19) എങ്ങനെയെന്ന് നിത്യജീവന്റെ അപ്പമാകാനിരുന്നവന്റെ വളർത്തപ്പൻ നമ്മെ പഠിപ്പിക്കുന്നു.
P= Patience (ക്ഷമ): ക്ഷമയുടെ പര്യായമായിരുന്നു യൗസേപ്പിതാവ്. ''സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്'' (1 കോറി.13:1) വചനം പറയുന്നു.
H= Humility (എളിമ): ''നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോൾ കർത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും'' (പ്രഭാ.3:18) എന്ന ദൈവവചനം ധ്യാനിക്കുമ്പോൾ, ആദ്യമേ നമ്മുടെ മനസിൽ തെളിയുക പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പിതാവുമാണല്ലോ.
No comments:
Post a Comment