മനസിൽനിന്നും മായാത്ത ഒരു കുമ്പസാരം
Shalom Times, 11 April 2013
Written by ഫാ. പോൾ കൊട്ടാരം കപ്പൂച്ചിൻ
Shalom Times, 11 April 2013
Written by ഫാ. പോൾ കൊട്ടാരം കപ്പൂച്ചിൻ
ചെറുപ്പക്കാരൻ നട്ടുച്ചനേരത്ത്
വിയർത്തുകുളിച്ചാണ് വന്നത്. അവന് കുമ്പസാരിക്കണം. ആ മുഖത്ത് ഭയങ്ക ര
തിരക്ക് കാണാം. അവൻ പറഞ്ഞു, ''ഞാനീ ഉച്ചനേരത്ത് കുമ്പസാരിക്ക ണം എന്നു
പറയുമ്പോൾ എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരിക്കും അച്ചൻ
ചിന്തിക്കുന്നത് എന്നെനിക്കറിയാം. എനിക്ക് യാതൊരു കുഴപ്പവുമില്ല. ഇപ്പോൾ
കുമ്പസാരിക്കാനുള്ള അത്യാവശ്യം ഒന്നുമാത്രമാണ്- ഞാൻ ജോലിസ്ഥലത്തായിരുന്നു.
ഗർഭിണിയായ എന്റെ ഭാര്യയ്ക്ക് പെട്ടെന്ന് വേദന തുടങ്ങി.
വീട്ടിലുണ്ടായിരുന്നവർ അവളെ ആശുപത്രിയിൽ എത്തിച്ചു. പത്തു മിനിറ്റിനുമുൻപ്
ഭാര്യ പ്രസവിച്ചു. ഞാൻ എന്റെ കുഞ്ഞിനെ കാണാൻ പോകുകയാണ്. അതിനുമുൻപ് എനിക്ക്
കുമ്പസാരിച്ച് വിശുദ്ധമാകണം. എന്റെ കുഞ്ഞ് എന്നെ ആദ്യമായി കാണുമ്പോൾ, ഞാൻ
എന്റെ കുഞ്ഞിനെ ആദ്യമായി കാണുമ്പോൾ എന്നിൽ മാലിന്യമൊന്നും ഉണ്ടാകരുത്
എന്നൊരാഗ്രഹം.'' ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു എന്നതാണ്
സത്യം. അയാളുടെ വാക്കുകൾ ഹൃദയത്തിൽനിന്നാണ് വന്നതെന്ന് എനിക്ക് മനസിലായി.
കുമ്പസാരമെന്ന കൂദാശയെ എത്ര വിശുദ്ധമായാണ് ഈ ചെറുപ്പക്കാരൻ കാണുന്നത്.
ദൈവമേ, എനിക്ക് ഒരിക്കലും ഇത്തരത്തിൽ ചിന്തിക്കാൻപോലും കഴിഞ്ഞിട്ടില്ലല്ലോ
എന്ന വേദനയും ഉള്ളിൽ കടന്നുവന്നു.
കുമ്പസാരം തന്നെ വിശുദ്ധീകരിക്കും എന്ന ബോധ്യമുള്ള ആ ചെറുപ്പക്കാരനോടെനിക്ക് ആദരവ് തോന്നി. ഒരു പുതുജീവനെ കാണാൻ പോകുമ്പോൾ കരുതേണ്ട ഏറ്റവും വലിയ സമ്മാനവും ഇതുതന്നെയെന്ന് ആ ചെറുപ്പക്കാരൻ എന്നെയും പഠിപ്പിച്ചു.
ഒരിക്കൽ രണ്ട് ചെറുപ്പക്കാർ നടത്തിയ സംസാരത്തിൽ കുമ്പസാരമായിരുന്നു വിഷയം. ഒരാൾ പറഞ്ഞു, നീ കുമ്പസാരിക്കുകയാണെങ്കിൽ നിന്റെ പാപങ്ങളെല്ലാം കേട്ട് കഴിയുമ്പോൾ ആ അച്ചൻ ബോധംകെട്ട് വീഴുമെന്നത് തീർച്ചയാണ്. ഇതുകേട്ടപ്പോൾ എനിക്ക് തോന്നിയത് ആ വ്യക്തികളുടെ ആത്മാവിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളുടെ ഭീകരത ഭയാനകം എന്നാണ്.
കുമ്പസാരമെന്ന കൂദാശ ധാരാളം പേർക്ക് പരികർമം ചെയ്തുകൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കൂദാശയുടെ പരികർമി എന്ന നിലയിൽ ആയിരുന്നപ്പോഴും, വ്യക്തിപരമായി കുമ്പസാരിക്കാനായി ഞാൻ ഏതെങ്കിലും വൈദികന്റെ അരികിൽ ചെന്നപ്പോഴും പാപങ്ങൾ ഏറ്റുപറയുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ആ കുമ്പസാരങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, പല വേളകളിലായി ഞാൻ ഏറ്റുപറഞ്ഞത് ഒരേ പാപംതന്നെയാണ്. എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിക്കുന്നു, അല്ലെങ്കിൽ നല്ലൊരു ശതമാനം ക്രിസ്ത്യാനികൾക്കും ഇങ്ങനെയുള്ള അനുഭവം ജീവിതത്തിൽ വരുന്നുവെന്ന് ധ്യാനിച്ചപ്പോൾ മനസിലായ സത്യം ഇതാണ്; ഞാൻ കുമ്പസാരക്കൂട്ടിൽ പാപങ്ങൾ ഏറ്റുപറഞ്ഞതിന് ശേഷം വൈദികൻ തരുന്ന ഉപദേശവും പ്രായശ്ചിത്തവും കേട്ട് നല്ലൊരു കുമ്പസാരം നടത്തിയ നിർവൃതിയോടെ മടങ്ങിപ്പോരുന്നു എന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. അതിനാൽതന്നെ വീണ്ടും പാപം ചെയ്യാനുള്ള, അല്ലെങ്കിൽ പാപത്തിൽ വീഴാനുള്ള സാഹചര്യമോ സാധ്യതയോ വരുമ്പോൾ ഒരിക്കൽക്കൂടി പരാജയപ്പെടുന്നു. മേലിൽ ഒരു പാപം ചെയ്യുക എന്നതിനെക്കാൾ മരിക്കാൻ സന്നദ്ധനാണെന്നുള്ള പ്രാർത്ഥന മറന്നുപോയിട്ടില്ല. എങ്കിലും, ഞാൻ വീണുപോകുന്നു. ഇതിനൊരു പരിഹാരമില്ലേ എന്നു ഞാൻ ആഗ്രഹിച്ച് പ്രാർത്ഥിച്ചിട്ടുണ്ട്. ഇതിനൊരു പരിഹാരമുണ്ടെന്നാണ് പിന്നീടുള്ള എന്റെ വചന ധ്യാനങ്ങൾ പറഞ്ഞുതന്നിട്ടുള്ളത്. സുവിശേഷങ്ങളിലുള്ള പലരുടെയും മാനസാന്തരകഥകൾ പറഞ്ഞുതരുന്നതും യഥാർത്ഥ കുമ്പസാരത്തിന്റെ രീതികൾ തന്നെയാണ്.
ലൂക്കാ സുവിശേഷകൻ മാത്രം അവതരിപ്പിക്കുന്ന സക്കേവൂസ് (ലൂക്കാ 19-1-10) എന്റെ മുൻപിൽ കുമ്പസാരമെന്ന കൂദാശയെ എങ്ങനെ സമീപിക്കണം എന്നതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. ഈശോയെ കാണാൻമാത്രം ആഗ്രഹിച്ച സക്കേവൂസിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ ഒരു കുമ്പസാരത്തിന്റെ സംഗ്രഹം എന്ന തരത്തിൽ ഞാൻ കാണുവാൻ ശ്രമിക്കുകയാണിവിടെ.
സംഭവിച്ച ഓരോ കാര്യങ്ങളും നമുക്കറിയാം. അതിലെ ഒന്നുരണ്ടു കാര്യങ്ങൾ മാത്രമേ ഞാനിവിടെ കുറിക്കുന്നുള്ളൂ. ഈശോ വീട്ടിൽ വന്നുകഴിയുമ്പോൾ ''സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കർത്താവേ, ഇതാ എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു'' (ലൂക്കാ 19:8). സക്കേവൂസ് ചെയ്ത പാപം ചുങ്കംപിരിക്കുന്ന തന്റെ തൊഴിലിലൂടെ അവിഹിതമായി ധനം സമ്പാദിച്ചു എന്നതാണ്. മറ്റൊരുവാക്കിൽ 'വഞ്ചന' എന്ന പാപം ചെയ്തു. ഈശോയെ കണ്ടുകഴിയുമ്പോൾ സക്കേവൂസ് ആദ്യം ചെയ്യുന്നത്, തന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്ക് കൊടുക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണ്. ഈശോയെ കണ്ടുമുട്ടിയ സന്തോഷത്തിൽ അവനിൽ ആദ്യം പ്രകടമാകുന്ന പ്രവൃത്തിയാണത്. പകുതി സ്വത്ത് അങ്ങനെ പോയി. ഇനി ബാക്കിയുള്ളത് പകുതിമാത്രം. അതിൽനിന്നാണ് വഞ്ചനയെന്ന പാപത്തിന് പരിഹാരമായി നാലിരട്ടിയായി തിരികെകൊടുക്കാം എന്ന് പറയുന്നത്. ഇതാണ് സക്കേവൂസിന്റെ കുമ്പസാരം. ഈ കുമ്പസാരത്തിലൂടെ അവന്റെ ഭൗതികമായ സമ്പത്തെല്ലാം തീർന്നിട്ടുണ്ടാകും എന്നു ഞാൻ കരുതുന്നു. ഇനിയാണ് കുമ്പസാരശേഷമുള്ള കർത്താവിന്റെ ആശീർവാദം. ''ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്'' (ലൂക്കാ 19:9-10). ഭൗതികമായതെല്ലാം നഷ്ടപ്പെടുത്തി, ഏറ്റവും വിലപിടിപ്പാർന്നത് സക്കേവൂസ് സ്വന്തമാക്കിയ ദിവസമായിരുന്നത്. എന്റെ മുൻപിൽ ഇതിനെക്കാൾ വലിയൊരു കുമ്പസാരത്തിന്റെ മാതൃകയില്ല. വീട്ടിൽ ചെന്നശേഷം സക്കേവൂസിനോട് ഈശോ ആവശ്യപ്പെട്ടില്ല നീ ഇങ്ങനെയൊക്കെ പറയണമെന്ന്. അവൻ പറഞ്ഞത് അവന്റെ ഹൃദയത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നു. അതായത് അവന്റെ ഹൃദയം ഈശോയെ അനുഭവിച്ച് കഴിഞ്ഞപ്പോൾ മുൻപിൽ മറ്റൊരു വഴിയും ഇല്ലായിരുന്നു.
എനിക്കൊരിക്കലെങ്കിലും ഇതുപോലൊരു കുമ്പസാരം നടത്താനുള്ള ധൈര്യം ഉണ്ടാകുമോ? സക്കേവൂസിന് ഈശോയിൽനിന്ന് ലഭിച്ചതുപോലുള്ള അനുഗ്രഹവചനങ്ങൾ കേൾക്കാൻ കഴിയുമോ? വഞ്ചനയെന്നത് പാപമായി ഏറ്റുപറയാൻ ഏതു മനുഷ്യനും എളുപ്പമായിരിക്കും. എന്നാൽ, അത്തരം ഏറ്റുപറച്ചിലിനപ്പുറം ആ വഞ്ചനയിലൂടെ വന്നുചേർന്നത് നാലിരട്ടിയായി തിരിച്ചുകൊടുക്കാൻ നമ്മിലെത്രപേർ മനസുകാണിക്കും. അങ്ങനെ ചെയ്യാൻ ആരെങ്കിലും തയാറായാൽതന്നെ വന്നുചേരാവുന്ന നാണക്കേടിനെയും നമ്മൾ ഭയക്കും. അതിനാൽ ഇപ്പോഴുള്ളതുപോലെ ഞാൻ 'വഞ്ചിച്ചിട്ടുണ്ട്' എന്നുമാത്രം പറയുന്ന ഒരു കുമ്പസാരരീതി മതിയെന്ന് നാം തീരുമാനിക്കും.
ഞാൻ ഈശോയെ കാണുന്ന, അവനോട് എന്റെ മാനസാന്തരത്തിന്റെ തീരുമാനം സക്കേവൂസിനെപ്പോലെ പ്രഖ്യാപിക്കുകയും ചെയ്യുന്ന അവസരമായിരിക്കണം ഓരോ കുമ്പസാരവും. ഇതുപോലെ ഞാനും ആയാൽ എന്റെ കുമ്പസാരം പൂർണമാകും. സക്കേവൂസ് ചുങ്കക്കാരനെന്ന നിലയിൽ ഒരു പാപിയായി ജീവിച്ച് നന്മകളില്ലാത്തവനായി തീർന്നു. എന്നാലവൻ ഈശോയുടെ മുൻപിൽ തുറന്നൊരു കുമ്പസാരം നടത്തിയപ്പോൾ വി ശുദ്ധനായി മാറി. അതേ വിശുദ്ധിയാണ് ഓരോ കുമ്പസാരത്തിലൂടെയും സ്വന്തമാക്കേണ്ടത്.
വളരെ അപൂർവമെങ്കിലും ചില കുമ്പസാരങ്ങൾ പരികർമം ചെയ്ത സമയങ്ങളിൽ ഞാൻ കുമ്പസാരക്കൂടിലിരുന്ന് കരഞ്ഞിട്ടുണ്ട്. കുമ്പസാരിക്കാൻ വന്ന വ്യക്തിയുടെ ആത്മാർത്ഥമായ ഹൃദയം തുറക്കൽതന്നെയാണതിന്റെ കാരണം. അവിടെ കുമ്പസാരക്കൂട്ടിൽ അയാൾ ആ സമയം ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ട് എന്നത് തീർച്ചയാണ്. പവിത്രമാണ് കുമ്പസാരക്കൂടെന്ന ശ്രീകോവിൽ, ആ പവിത്രത എനിക്ക് പകരുന്നത് ധൈര്യമാണ്. എന്തുകൊണ്ട് നിനക്കിങ്ങനെ സംഭവിച്ചു എന്ന് എന്റെ തമ്പുരാൻ അവിടെ ചോദിക്കില്ല. പകരം ധൂർത്തപുത്രനെ സ്നേഹത്തോടണച്ചുപിടിക്കുന്ന പിതാവിന്റേതുപോലുള്ള ഊഷ്മളത അനുഭവവേദ്യമാകും.
അനുബന്ധം
കുമ്പസാരക്കൂട്ടിൽ പരിചിതമുഖങ്ങളെ കാണുമ്പോൾ എന്റെ ഹൃദയമിടിപ്പ് പലപ്പോഴും കൂടിയ അനുഭവങ്ങളുണ്ട്. പ്രത്യേകിച്ചും വിദേശത്ത് ഭാഷ അല്പം ബുദ്ധിമുട്ടേറിയതായ നാളുകളിൽ. ഇവരോട് എന്താണ് ദൈവമേ പറയുക എന്നു ഞാൻ സങ്കടപ്പെട്ടപ്പോഴെല്ലാം ദൈവം ഇടപെട്ടത് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതങ്ങനെയേ ആകൂ, എന്തെന്നാൽ കുമ്പസാരമെന്ന കൂദാശ പരികർമം ചെയ്യുന്ന പുരോഹിതൻ വെറുമൊരു ഉപകരണം മാത്രമാണ്. ദൈവമാണ് അവിടെ എല്ലാം നിയന്ത്രിക്കുന്നത്. അവിടുന്ന് ആവശ്യമായ വാക്കുകൾ പുരോഹിതന്റെ അധരങ്ങളിലൂടെ പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. കുമ്പസാരമെന്ന കൂദാശയെ ഓർത്ത് ദൈവമേ നിനക്ക് നന്ദി പറയുന്നു.

No comments:
Post a Comment