Wednesday, 11 December 2013

സ്വവര്‍ഗാനുരാഗം കുറ്റകരമെന്നു സുപ്രീംകോടതി



11 Dec 2013

(11 Dec 11:08 a.m.) ന്യൂഡല്‍ഹി• സ്വവര്‍ഗാനുരാഗം കുറ്റകരമെന്നു സുപ്രീംകോടതി വിധി. നിയമവിരുദ്ധമലെ്ലന്ന 2009ലെ ഡല്‍ഹി ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണു സുപ്രീംകോടതി വിധി. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 16 ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. വാദം പൂര്‍ത്തിയായി ഒരു വര്‍ഷവും ഒന്‍പതു മാസവും കഴിഞ്ഞാണു വിധി വന്നത്.പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റമാണെന്നു വ്യക്തമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം നിയമവിധയേമാക്കിയത്. എന്നാല്‍ ഇൗ വകുപ്പ് പ്രകാരം സ്വവര്‍ഗാനുകാരം കുറ്റകരം തന്നെയാണെന്നു സുപ്രീംകോടതി വ്യക്തമാക്കി.സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന് ആദ്യം നിലപാടെടുത്ത കേന്ദ്ര സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റിയിരുന്നു. സ്വര്‍ഗാനുരാഗം നിയമ വിധയേമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ സ്വവര്‍ഗാനുരാഗികള്‍ 2001 മുതല്‍ തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കാണു സുപ്രീംകോടതി വിധിയോടെ അവസാനമാകുന്നത്.

Tuesday, 10 December 2013

വിശുദ്ധരാകാൻ ഭയപ്പെടരുത്



Shalom Times, 02 December 2013
Written by  ഫ്രാൻസിസ് മാർപാപ്പ

സഭ പരിശുദ്ധമാണെന്ന് വിശ്വാസപ്രമാണത്തിൽ നാം പ്രഘോഷിക്കുന്നു. എന്നാൽ, സഭ പാപികളുടെ ഒരു കൂട്ടായ്മയാണെന്നും, എല്ലാ ദിവസവും ഞങ്ങൾ അവരുടെ പ്രവൃത്തികൾ  കാണുന്നതാണെന്നും നിങ്ങൾ പറഞ്ഞേക്കാം. സഭയിൽ പാപികൾ ഉണ്ടെണ്ടന്നത് സത്യമാണ്. വിശ്വാസികളും വൈദികരും സന്യാസിനികളും മെത്രാൻമാരും കർദ്ദിനാൾമാരും മാർപാപ്പമാരും വരെ പാപം നിറഞ്ഞ മനുഷ്യരായിരിക്കെ സഭ പരിശുദ്ധമാണെന്ന് എങ്ങനെ പറയുവാൻ സാധിക്കും? പൗലോസ്ശ്ലീഹാ എഫേസോസിലെ സഭക്കെഴുതിയ ലേഖനത്തിൽ ഇതിനുള്ള ഉത്തരമുണ്ട്. ക്രിസ്തു സഭയെ സ്‌നേഹിക്കുകയും തന്നെത്തന്നെ കൊടുത്തുകൊണ്ട് അവളെ വിശുദ്ധീകരിക്കുകയും ചെയ്തു. സഭ പരിശുദ്ധമായിരിക്കുന്നത് ദൈവത്തിൽനിന്നാണ് സഭ പുറപ്പെടുന്നത് എന്നതുകൊണ്ടാണ്. അവൾ പരിശുദ്ധയായിരിക്കുന്നത് നമ്മുടെ യോഗ്യതകൾ കൊണ്ടല്ല. നമ്മുടെ പ്രവൃത്തികൾ വഴി സഭയെ വിശുദ്ധീകരിക്കുവാൻ സാധിക്കില്ല. പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ സ്‌നേഹമാണ് സഭയെ പരിശുദ്ധയാക്കുന്നത്. പാപികളായ നമ്മെത്തന്നെ രുപാന്തരപ്പെടുത്തുകയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുവാനായി ദൈവത്തിന് വിട്ടുകൊടുക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സഭ വിശുദ്ധരുടെ മാത്രം കൂട്ടായ്മയാണെന്നും, വിശുദ്ധിയിൽ നിലനില്ക്കാത്തവർ സഭക്ക് പുറത്താണെന്നുമുള്ള പ്രബോധനം ചിലരിൽനിന്നെങ്കിലും ഉണ്ടായിട്ടുണ്ട്. ഇത് വിശ്വാസത്തിൽനിന്നുള്ള വ്യതിചലനമാണ്. പരിശുദ്ധസഭ പാപികളെ ഉപേക്ഷിക്കുന്നില്ല. പാപികളായ നമ്മെ തള്ളിക്കളയുന്നില്ല. അവളിൽനിന്ന് ഏറ്റവും അകന്നുനിൽക്കുന്നവരെപ്പോലും സഭ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു- തന്‍റെ വാതായനങ്ങൾ എല്ലാവർക്കുമായി തുറന്നിട്ടുകൊണ്ട്.

''ഞാൻ പാപിയാണ്. വലിയ പാപിയായ എനിക്ക് എങ്ങനെ സഭയുടെ ഭാഗഭാക്കാകുവാൻ കഴിയും?'' ഇങ്ങനെ ചോദിക്കുന്നവരോടുള്ള എ
ന്‍റെ മറുപടി ഇതാണ്. 'കർത്താവേ, എന്‍റെ പാപങ്ങളുമായി ഞാനിതാ' എന്നു പറയുന്നവരെയാണ് കർത്താവ് അന്വേഷിക്കുന്നത്. നിങ്ങളിലാരെങ്കിലും പാപമില്ലാത്തവരായിട്ടുണ്ടോ? ഇല്ല, നാമെല്ലാവരും പാപം കൂടെ കൊണ്ടുനടക്കുന്നവരാണ്. 'പാപങ്ങൾ ക്ഷമിക്കേണമേ, എന്‍റെ ഹൃദയത്തെ മാറ്റേണമേ' എന്ന് പറയുന്നത് കേൾക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ദൈവത്തിന് നിങ്ങളുടെ ഹൃദയത്തെ മാറ്റാൻ കഴിയും. സഭയിൽ നാം കണ്ടുമുട്ടുന്ന ദൈവം കാരുണ്യമില്ലാത്ത ഒരു വിധിയാളനല്ല, മറിച്ച് ധൂർത്തപുത്രന്‍റെ ഉപമയിലെ സ്‌നേഹനിധിയായ പിതാവാണ്. നിങ്ങൾ ഒരുപക്ഷേ ധൂർത്ത പുത്രനെപ്പോലെ, വീടു വിട്ടിറങ്ങി, ചെളിയിൽ പൂണ്ട്, സുവിശേഷത്തിൽനിന്ന് അകന്ന് ജീവിക്കുന്ന വ്യക്തിയായിരിക്കാം. ഞാൻ വീട്ടിലേക്ക് തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നുവെന്ന് പറയുവാനുള്ള ശക്തി എന്ന് നിങ്ങൾക്ക് ലഭിക്കുന്നുവോ, അന്ന് ദൈവം നിങ്ങളെ സ്വീകരിക്കുവാനായി ഇറങ്ങി വരും. നിങ്ങളെയും പ്രതീക്ഷിച്ച് വാതിൽ തുറന്നു തന്നെ കിടപ്പുണ്ടാവും. കാരണം, അവിടുന്ന് നിങ്ങളെ കാത്തിരിക്കുകയാണ്. അവിടുന്ന് നിങ്ങളെ കെട്ടിപ്പിടിച്ച് ചുംബിച്ച് ആഘോഷിക്കും. ഇതാണ് കർത്താവിന്‍റെ സ്വഭാവം- അത്രമാത്രം ആർദ്രഹൃദയനാണ് സ്വർഗീയപിതാവ്. എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന ഒരു സഭയുടെ ഭാഗമാകാനാണ് അവിടുന്ന് നമ്മെ വിളിച്ചിരിക്കുന്നത്. കുറച്ചുപേരുടെ മാത്രം അഭയസങ്കേതമാകാനല്ല, മറിച്ച് ശക്തരോ ദുർബലരോ പാപികളോ നിരാശരോ, വഴിതെറ്റിപ്പോയവരോ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും നവീകരിക്കപ്പെടുവാനും അവിടുത്തെ സ്‌നേഹത്താൽ വിശുദ്ധീകരിക്കപ്പെടുവാനുമുള്ള ഒരു ഭവനമായിത്തീരാനാണ് സഭയുടെ വിളി. ഒരു ക്രിസ്ത്യാനി പിൻതുടരേണ്ട വിശുദ്ധിയുടെ പാതയിലേക്കാവശ്യമായ എല്ലാ സാഹചര്യങ്ങളും സഭ ഒരുക്കുന്നു. അവൾ കൂദാശകൾ വഴിയായി നമ്മെ ക്രിസ്തുവിന്‍റെ പക്കലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പ്രത്യേകിച്ചും, കുമ്പസാരത്തിലൂടെയും വിശുദ്ധകുർബാനയിലൂടെയും, വചനം നമുക്ക് പങ്കുവച്ചു നല്കുന്നു. ഉപവിപ്രവർത്തനങ്ങളിലും ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും ജീവിക്കുവാൻ നമ്മെ സഹായിക്കുന്നു.
സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നാം നമ്മെത്തന്നെ വിശുദ്ധീകരണത്തിനായി  വിട്ടുകൊടുക്കുവാൻ തയ്യാറാണോ? സഭ എന്ന നിലയിൽ പാപികളെ തുറന്ന കൈകളോടെ സ്വീകരിക്കുകയും അവർക്ക് പ്രത്യാശയും ധൈര്യവും പകർന്നു കൊടുക്കുകയും ചെയ്യാറുണ്ടോ? അതോ നാം വാതിൽ കൊട്ടിയടച്ച് ഒതുങ്ങിക്കൂടുന്നവരാണോ? സഭയിൽ ദൈവസ്‌നേഹം കുടികൊള്ളുന്നുണ്ടോ? നമ്മൾ പരസ്പരം കരുതുകയും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടോ?

അവസാനമായുള്ള ചോദ്യമിതാണ്-ദുർബലനും പാപിയുമായ എനിക്ക് എന്ത് ചെയ്യുവാൻ സാധിക്കും? ദൈവം നിങ്ങളോട് പറയുന്നതിതാണ് -പരിശുദ്ധിയെ ഭയപ്പെടരുത്. ഉന്നതമായ ലക്ഷ്യത്തിനായി പരിശ്രമിക്കുന്നതിൽനിന്ന് ഭയപ്പെട്ട് പിന്തിരിയരുത്. ദൈവസ്‌നേഹം അനുഭവിക്കുന്നതിനും ദൈവത്താൽ വിശുദ്ധീകരിക്കപ്പെടുന്നതിനുമായി സ്വയം വിട്ടുകൊടുക്കുക. പരിശുദ്ധാത്മാവി
ന്‍റെ വഴിനടത്തലിനായി നിന്നെത്തന്നെ സമർപ്പിക്കാൻ നീ ഭയപ്പെടേണ്ട. ദൈവത്തിന്‍റെ  പരിശുദ്ധി നിങ്ങളിലേക്ക് പടരുവാൻ അനുവദിക്കുക. ഒരോ ക്രിസ്ത്യാനിയും ഈ വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നു എന്നതിലുപരിയായി ദൈവത്തിന് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ ഇടം കൊടുക്കുന്നതിലാണ് വിശുദ്ധി കണ്ടെത്തേണ്ടത്. നമ്മുടെ ബലഹീനതകൾ ദൈവത്തിന്‍റെ കരുണയുമായി കണ്ടുമുട്ടുന്ന അവസ്ഥയാണ് വിശുദ്ധി. എല്ലാ കാര്യങ്ങളും ദൈവമഹത്വത്തിനും സഹോദരന്‍റെ നൻമക്കുമായി സ്‌നേഹത്തോടും എളിമയോടും കൂടെ ചെയ്യുവാൻ നമ്മെ ബലപ്പെടുത്തുന്ന ദൈവശക്തിയിലുള്ള ഉറപ്പാണ് വിശുദ്ധി. പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനായ ലിയോൻ ബ്‌ളോയി ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളിൽ പറഞ്ഞ ശ്രദ്ധേയമായ ഒരു വാചകമുണ്ട്: ''ഒരു വിശുദ്ധനാകുവാൻ കഴിയാതെ പോവുകയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം.''  
വിശുദ്ധിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്താതെ അപ്രകാരമുള്ള ഒരു ജീവിതത്തിനായി പരിശ്രമിക്കാം. നിങ്ങൾക്ക് ഒരു വിശുദ്ധനാകുവാൻ ആഗ്രഹമുണ്ടോ?. കർത്താവ്  തുറന്ന കരങ്ങളോടെ വിശുദ്ധിയിലേക്കുള്ള യാത്രയിൽ നിങ്ങളെ അനുധാവനം ചെയ്യുവാൻ കാത്തിരിക്കുകയാണ്. വിശ്വാസത്തിൽ ആനന്ദിച്ചുകൊണ്ടു നമുക്ക് ജീവിക്കാം. ദൈവസ്‌നേഹം അനുഭവിക്കുന്നതിനായി നമ്മെത്തന്നെ സമർപ്പിക്കാം. നമുക്കും മറ്റുള്ളവർക്കും ഈ അനുഗ്രഹം ലഭിക്കുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യാം.  

Tuesday, 3 December 2013

Pope Francis venerates St. Peter's bones

The Bones Of St. Peter Displayed By Vatican For The First Time



Peter's-Bones         

To mark the end of the Year of Faith, the Vatican has for the first time publicly displayed the bones of St. Peter. While no pope has ever definitively declared the fragments to belong to the apostle Peter,  Pope Paul VI in 1968 said fragments found in the necropolis under St Peter’s Basilica were “identified in a way that we can consider convincing”.
The bones were discovered in 1939 in an excavation of the Vatican Necropolis below the main altar at Saint Peter’s Basilica, which has been the consistent traditional burial place of the first Pope since antiquity. The excavation, ordered by Pope Pius XII, found the bones in a first century funerary wall creche, with a Greek inscription of ”Petros eni”, or “Peter is here”. The bones were found wrapped in purple and gold threaded cloth. Scientific study of the bones showed them to be of a “robust” man in his 60′s-70′s at the time of death.
The relics, normally kept in  the private chapel of the Pope’s  Vatican apartments, were presented to tens of thousands of pilgrims who gathered to catch a glimpse of the relics. The eight fragments of bone between two and three centimetres (around one inch) long were displayed on an ivory bed within a bronze chest on a pedestal in St. Peter’s Square.
Reflecting upon the relics of St. Peter, whose very name means “Rock”, and their location below the Main Altar of St. Peter’s Basilica on the Vatican Hill, one can not help but meditate on Peter’s confession in the Gospel of Matthew , and Our Lord’s words to him in Matthew 16:18:
“And so I say to you, you are Peter, and upon this rock I will build my church,
and the gates of the netherworld shall not prevail against it.”

Bones-of-St.-Peter St.-Peters-Bones-1 St.-Peters-Bones-2 St.-Peters-Bones-3 http://www.ucatholic.com/wp-content/uploads/2013/11/St.-Peters-Bones-4.png

Relics-of-St.-Peter

Wednesday, 27 November 2013

വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളർ



 Shalom Times, 06 November 2013
Written by  രഞ്ചിത്ത് ലോറൻസ് 

''യേശുവിന്‍റെ മതം പ്രഘോഷിച്ചു എന്ന ഗൗരവമായ കുറ്റം ഈ മനുഷ്യൻ ചെയ്തിരിക്കുന്നു. അത് സുവ്യക്തമായി തെളിയിക്കപ്പെട്ടതാണ്. അതിനാൽ ശിരഛേദം ചെയ്ത് പുഴയിലെറിയുവാൻ ഉത്തരവായിരിക്കുന്നു.'' വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളറിനെ മരണശിക്ഷയ്ക്കായി കൊണ്ടുവന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരുന്ന വിധിവാചകമാണിത്.

''നമ്മെ പരസ്പരം അകറ്റുന്ന മൈലുകളുടെയോ തലമുറകളുടെയോ വ്യത്യാസങ്ങൾക്ക് നമ്മെ വേർപിരിക്കാനാവില്ല... ഞാൻ നിങ്ങളിലൊരുവനാണ്, നിങ്ങളുടെ സഹോദരനാണ്.'' മരണത്തിനു തൊട്ടുമുൻപ് 'ലൊറേയിനിലെ ജനങ്ങൾക്കും ലോകം മുഴുവനുമുള്ള വിശ്വാസികൾക്കുമായി' ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളർ എഴുതിയ കത്തിലെ വാചകങ്ങളാണ്.
1822 നവംബർ 22-ന് ഫ്രാൻസിലുള്ള 'നാൻസി' രൂപതയിലെ മിറ്റൽബ്രാണിലാണ് അഗസ്റ്റിൻ സ്‌കോഫ്‌ളറി
ന്‍റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സ്‌കോഫ്‌ളർ 'പോൺഡ് എ മോസൂണി'ലുള്ള മൈനർ സെമിനാരിയിൽ ചേർന്നു. ക്രിസ്തുവിനെപ്രതിയുളള തീക്ഷ്ണതയാൽ ജ്വലിച്ച വിശുദ്ധൻ വിഗ്രഹാരാധകർ കൂടുതലായുള്ള ദേശങ്ങളിലേക്ക് ചെന്ന് ക്രിസ്തുവിനെ പ്രഘോഷിക്കണമെന്ന ലക്ഷ്യത്തോടെ പാരീസിലെ 'ഫോറിൻ മിഷനറി സെമിനാരിയിൽ' ചേർന്ന് പഠനം തുടർന്നു. വൈദികനായി അഭിഷിക്തനായ സ്‌കോഫ്‌ളർ, മിഷനറിമാർ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടിരുന്ന വിയറ്റ്‌നാമിലെ ടോൻകിൻ പ്രദേശത്തേക്ക് പോകുവാനാണ് ആഗ്രഹിച്ചത്.

1848 ൽ ഹോങ്ങ്‌കോങ്ങിൽ മാസങ്ങളോളം നീണ്ടുനിന്ന പരിശീലനത്തിനുശേഷം ടോൻകിനടുത്തുള്ള ലാഫു എന്ന ഇടവകയിൽ അദ്ദേഹം എത്തിച്ചേർന്നു. ത
ന്‍റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി തന്നെത്തന്നെ മുഴുവനായി സമർപ്പിച്ച ഫാ. സ്‌കോഫ്‌ളർ, കേവലം അഞ്ചുമാസംകൊണ്ട് കുമ്പസാരം കേൾക്കാനും നിർദേശങ്ങൾ നല്കുവാനും പര്യാപ്തമായ രീതിയിൽ  'അന്നാമൈറ്റ്' എന്ന അവിടുത്തെ പ്രാദേശിക ഭാഷ സ്വായത്തമാക്കി.

1849 ൽ സുഡോഅ എന്ന പ്രൊവിൻസിൽ അദ്ദേഹം എത്തിച്ചേർന്നു. അവിടെവച്ച് കൂടുതൽ തീക്ഷ്ണമായ സുവിശേഷപ്രഘോഷണത്തിൽ അച്ചൻ ഏർപ്പെട്ടു. സമീപ പ്രദേശങ്ങളിലേക്കു ചെന്ന് ധൈര്യപൂർവം ക്രിസ്തുവിനെ പ്രഘോഷിച്ചു. ഈ പുതിയ മതത്തെ (ക്രിസ്തുമതത്തെ) അടിച്ചമർത്തുവാനായി പ്രത്യേക പോലീസ് സംഘത്തെയും ചാരന്മാരെയും ഗവൺമെന്റ് നിയോഗിച്ചിരുന്നു. അധികം താമസിയാതെ ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളർ ആ സംഘത്തി
ന്‍റെ പിടിയിലായി. ബോണോ എന്ന സ്ഥലത്തുനിന്ന് അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽവച്ചാണ് വിശുദ്ധൻ പിടിയിലായത്.

ക്രിസ്തുവിനെ തള്ളിപ്പറയാൻ ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളറെ അധികാരികൾ നിർബന്ധിച്ചു. ഭീഷണി ക്കും പ്രലോഭനങ്ങൾക്കും അദ്ദേഹത്തെ സ്വാധീനിക്കുവാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം അഗസ്റ്റിനെ ജയിലിൽ പല തവണ സന്ദർശിച്ച ഒരു ഉന്നത ഉദ്യോഗസ്ഥൻ, അദ്ദേഹത്തിൽ നിറഞ്ഞുനിന്ന ആനന്ദത്തെയും രക്തസാക്ഷിത്വത്തിനുവേണ്ടിയുള്ള തീവ്രമായ ദാഹത്തെയുംകുറിച്ച് അത്ഭുതത്തോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1851 മെയ് ഒന്നിനാണ് ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളറി
ന്‍റെ വധശിക്ഷ നടപ്പിലാക്കിയത്. അന്നേദിവസം ഉച്ചയോടുകൂടി ആനകളും പട്ടാളവും അടങ്ങുന്ന വലിയൊരു സംഘത്തിന്‍റെ അകമ്പടിയോടുകൂടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്ന സ്ഥലത്തേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു. വധശിക്ഷ നടപ്പാക്കിയ വ്യക്തിയുടെ കൈകൾ വിറച്ചതുമൂലം മൂന്നുതവണ വെടിവച്ചാണ് വിശുദ്ധനെ വധിച്ചത്. വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളറുടെ രക്തം പുരണ്ട വസ്ത്രങ്ങളും അവിടുത്തെ പുല്ലും മണ്ണും പോലും തിരുശേഷിപ്പായി അവിടെ കൂടിയിരുന്ന ജനങ്ങൾ എടുത്തുകൊണ്ടുപോയി. ശിരസറ്റ അദ്ദേഹത്തിന്‍റെ ശരീരം അവിടെയുള്ള ഭക്തനായ ഒരു ക്രൈസ്തവൻ വീണ്ടെടുക്കുകയും  മറ്റൊരു ഗ്രാമത്തിൽ സംസ്‌കരിക്കുകയും ചെയ്തു.
1988 ജൂൺ മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Skeleton of St Anthony goes on display to public more than 750 years after his death

 

By Daily Mail Reporter

The display, which will last until Saturday will be in chapel of his tomb in Padua and marks the feast of the transfer of St Anthony, also known as the 'feast of the tongue'.
This commemorates the first time his remains were moved in 1263, under the direction of St Bonaventure, and the final transfer to Relics Chapel of Padua's Basilica on February 15 1350.

Relics: The remains of St Anthony lie in a glass case in Padua, Italy
Lying in state: The remains of St Anthony lie in a glass case in the Relics Chapel of Padua's Basilica


Popular saint: Anthony of Lisbon
Monks look at the skeleton of St Anthony in the Relics Chapel of Padua's Basilica, Italy
Pilgrims will flock to see the skeleton of the popular saint, left, who will be on display until Saturday
St Anthony, patron saint of Padua, is also known as Anthony of Lisbon. When his coffin was moved 30 years after his burial it was opened and it is claimed most of his body was found to have returned to dust.
However his tongue remained fresh, which was seen as a sign of his gift of preaching, and was kept in a separate relic box.
Anthony's relics were last displayed in 1981, marking the 750th anniversary of his death. He is one of the 'quickest' saints in the history of the Catholic Church as he was canonized by Pope Gregory IX less than one year after he died.
Today he is one of the most famous saints and is often called upon by Catholics to help find lost possessions.  He is also remembered as the namesake for the city of San Antonio, Texas; Spanish explorers in the area stopped there on his feast day (June 13) and named the river and settlement after him.

Monday, 25 November 2013

പരിശുദ്ധാത്മാവ് നമുക്ക് ആരാണ്?

 

Sunday Shalom, 06 November 2013
Written by  ഫ്രാൻസിസ് മാർപാപ്പ 

പരിശുദ്ധാത്മാവിനെക്കുറിച്ച് സംസാരിക്കുവാനാണ് ഞാൻ തുനിയുന്നത്. എന്നെ ശ്രവിക്കുന്ന നിങ്ങളെല്ലാം പരിശുദ്ധാത്മാവിനെക്കുറിച്ച് കേട്ടിട്ടുള്ളവരാണ്. പക്ഷേ, ക്രൈസ്തവരിൽ ഏറെപ്പേർക്കും പരിശുദ്ധാത്മാവ് ആരാണ്, എന്താണ് എന്ന് അറിഞ്ഞുകൂടാ. വിശ്വാസത്തിലെ അറിയപ്പെടാത്ത ഒന്നായിട്ടാണ് പരിശുദ്ധാത്മാവിനെ പലപ്പോഴും നാം പരിഗണിക്കുന്നത്. എന്നാൽ നമ്മിൽ പ്രവർത്തനനിരതമായിരിക്കുന്ന ദൈവമാണ് പരിശുദ്ധാത്മാവ്; ക്രിസ്തു നമ്മുടെ പാപങ്ങളിൽനിന്നും ദുർഭഗാവസ്ഥയിൽനിന്നും എങ്ങനെയാണ് നമ്മെ രക്ഷിച്ചതെന്ന് അവിടുന്ന് നമ്മെ ഓർമപ്പെടുത്തുന്നു. ആ ഓർമയില്ലാതെ ക്രൈസ്തവൻ യഥാർത്ഥ ക്രൈസ്തവൻ ആയിരിക്കുകയില്ല, പകരം ഒരു വിഗ്രഹാരാധകൻ, സാഹചര്യങ്ങളുടെ തടവുകാരൻ, ചരിത്രമില്ലാത്ത ഒരാൾ ഒക്കെയായി മാറും. പരിശുദ്ധാത്മാവ് വിശ്വാസത്തിന്‍റെ ചരിത്രവും ദൈവം തന്ന സമ്മാനങ്ങളും ഒരു ക്രൈസ്തവനെ ഓർമിപ്പിക്കുന്നു. അവിടുത്തെ കൃപയില്ലെങ്കിൽ വിശ്വാസികൾ വിഗ്രഹാരാധനയിലേക്ക് വഴുതിവീഴാൻ കൂടുതൽ സാധ്യതയുണ്ട്. ദൈവകൃപയെ ഓർക്കേണ്ടതും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു, കാരണം താൻ വിശുദ്ധിക്കുള്ള നൊബേൽ സമ്മാനം നേടിയെന്ന് ഒരാൾ ചിന്തിക്കുന്നതുവഴി അഹങ്കാരം മനസിൽ ഇഴഞ്ഞുകയറും. അതിനാൽ വിശ്വാസികളെല്ലാം പരിശുദ്ധാത്മാവ് തരുന്ന ഓർമക്കായി പ്രാർത്ഥിക്കണം. അതുവഴി തങ്ങൾ അടിമകളായിരുന്നുവെന്നും കർത്താവാണ് തങ്ങളെ രക്ഷിച്ചതെന്നും അവർ മറക്കാതിരിക്കും.

യൂദാസും നമ്മളും
സ്വാർത്ഥത രൂപം പൂണ്ട യൂദാസിനെക്കുറിച്ചോർക്കാം. യൂദാസിനെപ്പോലെ സ്വാർത്ഥരായ ആളുകൾ കൊടുക്കുക എന്നതോ സ്‌നേഹം എന്നതോ എന്താണെന്ന് മനസിലാക്കുന്നില്ല, മാത്രമല്ല അവർ ഒറ്റപ്പെട്ട്, വഞ്ചകരായിത്തീരുകയും ചെയ്യുന്നു. നാം യഥാർത്ഥത്തിൽ യേശുവിനെ പിഞ്ചെല്ലാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റുള്ളവർക്കു നല്കാനുള്ള ഒരു ദാനമാണ് ജീവിതം എന്ന മട്ടിൽ ജീവിക്കണം. നമുക്കുവേണ്ടിത്തന്നെ കാത്തുസൂക്ഷിക്കാനുള്ള നിധിയാണതെന്ന് കരുതരുത്. ദാനം എന്നാൽ എന്താണർത്ഥമാക്കുന്നതെന്ന് യൂദാസ് ഒരിക്കലും മനസിലാക്കിയിരുന്നില്ല. മറിയം മഗ്ദലേന വിലയേറിയ സുഗന്ധദ്രവ്യം യേശുവി
ന്‍റെ പാദങ്ങളിൽ പൂശിയപ്പോൾ അത് ദരിദ്രർക്കുവേണ്ടി ചെലവാക്കാമായിരുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് അവളെ വിമർശിക്കുന്നിടത്ത് അത് നമുക്ക് വ്യക്തമായി കാണാൻ കഴിയും. ദാരിദ്ര്യത്തെ ഒരു പ്രത്യയശാസ്ത്രമായി കാണുന്ന ഭാഗം ആദ്യമായി ഞാൻ ബൈബിളിൽ കണ്ടെത്തുന്നത് അവിടെയാണ്.

സ്വാർത്ഥനായ ഒരാൾ എപ്പോഴും ഒറ്റയ്ക്കാണ്. പക്ഷേ, സ്‌നേഹത്തിനുവേണ്ടി തങ്ങളുടെ ജീവിതം നല്കുന്നവർ ഒരിക്കലും തനിയെയല്ല, അവരെപ്പോഴും സമൂഹത്തിലാണ്; ഒരു കുടുംബത്തി
ന്‍റെ ഭാഗമാണ്. സ്വന്തം ജീവിതം ദാനം ചെയ്യുന്നവൻ അത് വീണ്ടും കണ്ടെത്തും, അതിന്‍റെ പൂർണതയിൽ. എന്നാൽ യൂദാസിനെപ്പോലെ ജീവിതം തന്‍റേതായിമാത്രം സൂക്ഷിക്കുന്നവർക്ക് ഒടുവിൽ അത് നഷ്ടപ്പെടും. അതിനായി, വിനയത്തോടെയും സൗമ്യതയോടെയും മറ്റുള്ളവരെ സ്‌നേഹിക്കാൻ തക്ക വലിയ ഹൃദയവും സ്‌നേഹിക്കാൻ കഴിവുള്ള ഒരു തുറന്ന ഹൃദയവും തരണമേയെന്നും സ്വാർത്ഥതയിൽനിന്ന് മോചിപ്പിച്ച് എല്ലായ്‌പോഴും ഞങ്ങളെ കാത്തുസൂക്ഷിക്കണമേ എന്നും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.
പണത്തിനും ആഡംബരത്തിനുംവേണ്ടിയുള്ള പ്രലോഭനത്തിൽ വീഴാതെ ദൈവജനത്തെ ശുശ്രൂഷിക്കാനായി വൈദികരെയും മെത്രാൻമാരെയും ഓർത്ത് പ്രാർത്ഥിക്കണം. ഇടയൻമാർ എപ്പോഴും ചെന്നായ്ക്കൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം, അജഗണത്തെ കാത്തുസൂക്ഷിക്കുകയും വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാകണം. ദൈവവും ആത്മീയനിയന്താവും, ആത്മീയനിയന്താവും  ജനവും തമ്മിലുള്ള സ്‌നേഹത്തി
ന്‍റെയും സംരക്ഷണത്തിന്‍റെയും ബന്ധത്തിലൂടെയാണത് വരുന്നത്. നമ്മെപ്പോലെതന്നെ വൈദികരും മെത്രാൻമാരും പാപികളാണ്, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള അത്യാഗ്രഹം അവർക്കും ഉണ്ടായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ ജനങ്ങൾ അവരെ സ്‌നേഹിക്കുകയില്ല.

നാം എങ്ങനെയുള്ള ക്രൈസ്തവരാണ്?
തങ്ങളുടെ വിശ്വാസജീവിതത്തിൽ വളരെ സുഖമെന്ന് കരുതി മുന്നോട്ടുപോകുന്നവർക്ക് അലോസരമാകാനും അവരുടെ സുഖകരമായ അവസ്ഥയിൽനിന്ന് മാറ്റി സഭയെ മുന്നോട്ടു നയിക്കുന്ന അപ്പോസ്‌തോലികതീക്ഷ്ണതയാൽ നിറയ്ക്കാനും പൗലോസ് ശ്ലീഹായ്ക്ക് കഴിവുണ്ടായിരുന്നു. ആ തീക്ഷ്ണതയ്ക്ക് എപ്പോഴും 'ഭ്രാന്തി'
ന്‍റെ ഛായയുണ്ടായിരിക്കും, പക്ഷേ അതൊരു 'ആത്മീയ ഭ്രാന്താ'ണ്, ആരോഗ്യകരവും. അതൊരുപക്ഷേ നമ്മെ ശിക്ഷിക്കപ്പെടലിലേക്ക് നയിച്ചേക്കാം, എങ്കിലും നാം സൗകര്യപ്രദമായ സ്ഥാനത്തിരിക്കുന്ന 'ബാക്ക് സീറ്റ് ക്രിസ്ത്യാനികൾ' ആകരുത്. അങ്ങനെയുള്ളവർ വളരെ മര്യാദയുള്ളവരായിരിക്കും, എല്ലാക്കാര്യങ്ങളും നന്നായി ചെയ്യും. പക്ഷേ, സ്വന്തം ജീവിതംകൊണ്ടുള്ള സുവിശേഷപ്രഘോഷണംകൊണ്ട് അപ്പോസ്‌തോലികതീക്ഷ്ണതയാൽ മറ്റുള്ളവരെ സഭയിലേക്ക് നയിക്കാൻ അവർക്ക് കഴിയുകയില്ല.

കർത്താവ് നാം എപ്പോഴും മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. വളരെ സുഖകരവും ശാന്തവുമായ ജീവിതത്തിൽ നാം അഭയം കണ്ടെത്തണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല. അതേസമയം, അധികാരത്തിനോ എന്തെങ്കിലും സ്വന്തമാക്കാനോ ഉള്ള അഭിവാഞ്ചയല്ല അപ്പോസ്‌തോലിക തീക്ഷ്ണത. അത് ക്രിസ്തുവിനെ അറിയുന്നതിലൂടെ, പ്രത്യേകിച്ചും വ്യക്തിപരമായി യേശുവിനെ കണ്ടുമുട്ടുന്നതിലൂടെയും ഹൃദയം കൈമാറുന്നതിലൂടെയും, ലഭിക്കുന്ന ഒന്നാണ്.

സഭാജീവിതത്തിൽ എല്ലാം ശാന്തമായി പോകുമ്പോഴും നമ്മെ പ്രചോദിപ്പിക്കുന്ന; ജനം സുവിശേഷത്തിനായി ദാഹിക്കുന്ന, എ
ന്‍റെ ജീവിതത്തിന്‍റെ പുറംപ്രദേശങ്ങളിലേക്കിറങ്ങാൻ കൃപ നല്കുന്ന അപ്പോസ്‌തോലികതീക്ഷ്ണത തരണേ എന്ന് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം. നാമെല്ലാവരും പാപികളാണെന്നതല്ല പ്രശ്‌നം, ക്രിസ്തുവിന്‍റെ സ്‌നേഹത്താൽ രൂപാന്തരപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നില്ല എന്നതാണ് യഥാർത്ഥപ്രശ്‌നം. യേശുവുമായിട്ടുള്ള കണ്ടുമുട്ടലിൽ വിശുദ്ധ പത്രോസ് എങ്ങനെ സ്‌നേഹത്തിൽ പക്വത പ്രാപിച്ചു എന്നത് ശ്രദ്ധിക്കണം.
 മഹാനായ ഈ മനുഷ്യൻ, പത്രോസിന് കുറവുകളുണ്ടായിരുന്നു. നമുക്കും കുറവുകളുണ്ട്. എന്നാൽ, അതിലല്ല പ്രശ്‌നമിരിക്കുന്നത്, സ്വയം മനസിലാക്കിയിട്ടും അതിനെക്കുറിച്ച് സ്വയം ലജ്ജിക്കാനോ പശ്ചാത്തപിക്കാനോ നാം തയാറാവുന്നില്ല എന്നതാണ് പ്രശ്‌നം. പത്രോസ് പാപിയായിരുന്നു. പക്ഷേ, സത്യസന്ധനായിരുന്നു. എല്ലാവരും പാപികളാണ്. പക്ഷേ, കാപട്യമില്ലാത്തവരായിരിക്കണം.

മെത്രാനായി ഉയർത്തിയപ്പോൾ താനതിന് യോഗ്യനല്ലെന്ന് മനസിലാക്കി ആത്മീയമായി വളരെയധികം ക്ലേശിച്ച ഒരു വൈദികനെ ഞാനോർക്കുന്നു. കുമ്പസാരക്കാരൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, ''പത്രോസ് എല്ലാം ചെയ്തിട്ടും മാർപാപ്പയായെങ്കിൽ താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക!'' നമ്മുടെ ബലഹീനതകളോടും പാപങ്ങളോടുംകൂടെതന്നെ. നാം അനേകം തവണ ദൈവവുമായി കണ്ടുമുട്ടുക വഴി പക്വതയിലേക്ക് വളരാൻ കർത്താവ് ഇടയാക്കുന്നു. 

Saturday, 16 November 2013

Crowd throngs village church as Jesus “appears” on Host



Vilakannur: More than 10,000 people gathered at a village church under Tellicherry archdiocese in Kerala after news spread that Jesus’s face appeared on the Sacred Bread during morning Mass.
The archdiocese has rushed a team to investigate the phenomenon that occurred at Christ the King Church, Vilakannur, some 50 kilometers east of Kannur town.
“The Church does not encourage popularizing such incidents,” Parish priest Fr. Thomas Pathickal, 60, told mattersindia.com. The 60-year-old priest, who came to the parish three years ago, said he has followed the instruction of Archbishop George Valiamattam of Tellicherry to keep the “miracle” host locked inside the tabernacle and hold prayers in the church.
More than 500 people are now praying in the church as they wait for the archdiocesan investigation team to decide on the public display of the host.
Top police officials from the district and vigilance department reached the place as people from other parishes flocked to Vilakannur and vehicles blocked the road to Paithalmala, a famous spot for adventure tourism.

Fr Pathickal said the phenomenon occurred as the parish was preparing for the Christ the King feast on November 24.
Narrating the incident, the priest said at the time of elevation during the 7 am Mass he noticed a spot on the large bread he used for consecration. “It became large and brighter and a face appeared soon.” The priest said he kept the host aside and continued Mass using another host kept in the tabernacle.
After the Mass he called the sacristan, who told him that it was the face of Jesus. The priest then placed the host in a monstrance and kept it on the altar for adoration. Hundreds of people such as K J Thomas saw the shining face of a bearded man with long hair. “It was black and white, not color,” Thomas told mattersindia.com.
Fr. Pathickal said the shining face was still seen when he locked the host inside the tabernacle around 11 am as instructed by the archbishop.
Thomas said his faith has doubled after seeing “the miracle.” He said he had come to Naduvil, the headquarters of the local panchayat, 3 km east, for some official matters when he heard about the news. “I rushed here and was lucky to see Jesus,” he added.
He said many people were upset as the priest refused to show them the host.
Established in 1962, the parish has more than 500 families and 1,250 Catholics, most of them second and third generation of people who had migrated from central Kerala last century.

Eucharistic Miracle at Vilakkannor Church During Holy Qurbana

Eucharistic Miracle

 at Vilakkannor Church (Kannur, Kerala, India)

During Holy Qurbana / Holy Mass

15-11-2013 രാവിലെ കണ്ണൂര്‍ ജില്ല യില്‍ വിളക്കന്നൂര്‍ പള്ളിയില്‍ 6:45 വി .കുര്‍ബാനയില്‍ നടന്ന അത്ഭുതം തിരുവോസ്തിയില്‍ യേശുവിന്‍റെ മുഖം






 

 

Thursday, 10 October 2013

വഴിതെറ്റിക്കുന്ന കഥാപാത്രങ്ങൾ



Sunday Shalom, 02 October 2013
Written by  ബിനോജ് മണി 

അടുത്തയിടെ ഒരു ഉത്സവകാലത്ത് കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തലയിൽ ലൈറ്റുള്ള കൊമ്പും വച്ച് 'ചെകുത്താൻ'മാരെപ്പോലെ നടക്കുന്ന കൊച്ചുകുട്ടികൾ. ഒന്നും രണ്ടുമല്ല, ഒരുപാടുപേർ. സ്വന്തം മക്കൾ ചെകുത്താൻമാരെപ്പോലെ നടക്കുന്നതു കണ്ട് രസിക്കുന്ന മാതാപിതാക്കൾ. കുട്ടികൾക്കുളള പുതിയ കളിക്കോപ്പു കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടൽ മാത്രമല്ല വേദനയും തോന്നി.

കുട്ടികളെ 'ചാത്തൻ'മാരാക്കല്ലേ!
അതുപോലെ അടുത്തകാലത്ത് ഒരു പ്രമുഖ ദിനപത്രത്തിൽ ഒരു പരസ്യം കാണാനിടയായി. ''ലുട്ടാപ്പിയാകൂ, സമ്മാനം നേടൂ'' - ഇതായിരുന്നു പരസ്യവാചകം. കുട്ടികളെ ലുട്ടാപ്പിയായി വേഷം കെട്ടിച്ച് മൊബൈൽ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്ത് അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മതി. കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണത്രേ. ഇനി ലുട്ടാപ്പി ആരാണെന്നറിയേണ്ടേ? കുട്ടികൾക്കുള്ള ഒരു പ്രസിദ്ധീകരണത്തിലെ ചെകുത്താൻ കഥാപാത്രമാണ്.  ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ കുട്ടിയെ ചെകുത്താനെപ്പോലെ വേഷംകെട്ടിച്ച് അവന്റെ കുറെ വിക്രിയകൾ മൊബൈൽ ഫോണിൽ പകർത്തി അയച്ചുകൊടുത്താൽ സമ്മാനം. കുഞ്ഞുങ്ങളോടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരത!

കഷ്ടം! ദൈവം നല്കിയിരിക്കുന്ന മക്കളെ ചെകുത്താനെപ്പോലെ വേഷം കെട്ടിക്കാൻ എങ്ങനെയാണ് മാതാപിതാക്കൾക്ക് കഴിയുന്നത്? ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്, മക്കൾ കർത്താവിന്റെ ദാനവും ഉദരഫലം ഒരു സമ്മാനവുമെന്നാണ് (സങ്കീർത്തനം.127:3). അവിടുന്നാണ് അവരുടെ അന്തരംഗത്തിന് രൂപം നല്കുന്നതും അമ്മയുടെ ഉദരത്തിൽ മെനയുന്നതും (സങ്കീർത്തനം 139:13) ഒരുപക്ഷേ, ഈ തിരിച്ചറിവില്ലാത്തതിനാലായിരിക്കാം പലരും ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മെനഞ്ഞ് സമ്മാനമായി നല്കിയിരിക്കുന്ന കുഞ്ഞുങ്ങളെ ചെകുത്താൻമാരെപ്പോലെ വേഷം കെട്ടിക്കുന്നത്.

സാത്താന് അവസരം കൊടുക്കരുതേ !
ഓ ! ഇതിലെന്താ കുഴപ്പം ? ഇതൊക്കെ വെറും വിനോദമായിട്ടോ, കളിയായിട്ടോ മാത്രം കണ്ടാൽ പോരേ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ഇത്തരം നിസാരകാര്യങ്ങളൊക്കെ വലിയ കാര്യമാക്കേണ്ടതുണ്ടോ എന്നു  കരുതുന്നവരുമുണ്ട്. സത്യത്തിൽ ഇതിൽ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റിയുള്ള തിരിച്ചറിവില്ലാത്തതുകൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്.  ''ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അല്പാല്പമായി നശിക്കും'' (പ്രഭാ. 19:1).

പിശാചിനെ നുണയനും നുണയുടെ പിതാവുമെന്നാണ് യേശു വിശേഷിപ്പിക്കുന്നത് (യോഹ. 8:44). ഇന്ന് പിശാച് പല രീതിയിലാണ് കുഞ്ഞുങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നത്. അതിൽ ചിലതാണ് മുകളിൽ സൂചിപ്പിച്ചത്. കുട്ടികൾ വായിക്കുന്ന കഥകൾ, കുട്ടികളുടെ ടി.വി പ്രോഗ്രാമുകൾ, സിനിമകൾ, വീഡിയോഗെയിമുകൾ എന്നിവയിലൊക്കെ ഇന്ന് നിറഞ്ഞുനില്ക്കുന്നത് ചെകുത്താൻ കഥാപാത്രങ്ങളും അന്യഗ്രഹജീവികളുമൊക്കെയാണ്. അക്ഷരംപോലും അറിയാത്ത കുരുന്നുകളുടെ 'ഹീറോ'കളും ഇത്തരം കഥാപാത്രങ്ങളാണ്. കാരണം, ആവശ്യനേരത്ത് വിളിക്കുമ്പോഴും മന്ത്രം ചെയ്യുമ്പോഴും ഓടിയെത്തുന്ന രക്ഷകരുടെ റോളാണ് പല കഥാപാത്രങ്ങൾക്കും നല്കിയിരിക്കുന്നത്. കുഞ്ഞുമനസിൽ അവർ സ്‌നേഹിക്കുന്നതും അവർക്ക് ആരാധനാ പാത്രമായിരിക്കുന്നതും ചെകുത്താൻ കഥാപാത്രങ്ങളാണെന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, മാതാപിതാക്കളും മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ ചെകുത്താന് വാതിലുകൾ തുറന്നു കൊടുക്കുന്നു. ദൈവവചനം നല്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക. ''സാത്താന് നിങ്ങൾ അവസരം കൊടുക്കരുത്''(എഫേ. 4:27).

കുട്ടികളെ ആകർഷിക്കാൻ എത്രയെത്ര തന്ത്രങ്ങൾ
നഴ്‌സറി കുട്ടികൾക്ക് കണക്കു പഠിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുസ്തകത്തിന്റെ പേര് "‑monster  mathematics' എന്നാണ്."monster' എന്നാൽ കുട്ടിച്ചാത്തൻ. കുട്ടികൾക്ക് കുട്ടിച്ചാത്തൻമാർ ഏറെ പരിചിതരായതുകൊണ്ടാണോ അതോ കുട്ടിച്ചാത്തന്മാർ കുട്ടികളുടെ ഹീറോ ആയതുകൊണ്ടാണോ എന്നറിയില്ല, ആ പുസ്തകത്തിൽ കുട്ടിച്ചാത്തൻമാരെ ഉപയോഗിച്ചാണ് കണക്ക് പഠിപ്പിക്കുന്നത്.

ഉദാ: 1 monster + 1 monster = 2 monsters എണ്ണം പഠിപ്പിക്കാൻ വേറെ എന്തൊക്കെ വഴികളുണ്ട്. പക്ഷികളെയോ മൃഗങ്ങളെയോ പൂക്കളെയോ ഒക്കെ ഉപയോഗിച്ച് എണ്ണം പഠിപ്പിക്കാമല്ലോ? നഴ്‌സറി കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന പ്രമുഖ മാസികയിലെ സ്ഥിരം പംക്തിയായ ഒരു കഥ ലുട്ടാപ്പി എന്ന കുട്ടിച്ചാത്തന്റെ വികൃതിത്തരങ്ങളാണ്. ചില ചാനലുകളിലെ റിയാലിറ്റിഷോകളിൽ ചെകുത്താൻമാരുടെ വേഷംകെട്ടിച്ച് കുട്ടികളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നു. ഒരു ബേക്കറിയിൽ കണ്ട കേക്കിന്റെ പേരും എന്നെ അതിശയിപ്പിച്ചു þ "-Devils food cake.

അതുമാത്രമോ അടുത്തിടെ പുറത്തിറങ്ങിയ 'ഡ്രാക്കുള' എന്ന ഹൊറർ സിനിമ വിജയിപ്പിക്കുന്നതിൽ മുഖ്യപങ്ക് കുട്ടികൾക്കാണെന്ന് അതിന്റെ നിർമ്മാതാക്കൾ തന്നെ പരസ്യം ചെയ്തിരിക്കുന്നത് കണ്ടപ്പോഴും അമ്പരപ്പുണ്ടായി. കുട്ടികളെ തന്റെ ആകർഷണ വലയത്തിലാക്കാൻ പിശാച് പരിശ്രമിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണിവ. പ്രശസ്ത ഭൂതോച്ഛാടകനായ ഫാ. ഗാബ്രിയേൽ അമോർത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ''പലരും സാത്താന് വാതിലുകൾ മലർക്കെ തുറന്നുകൊടുക്കുന്നു. ദൈവവിശ്വാസത്തിൽ നിന്നും അകന്നുപോകുന്നത്  തന്നെ മുഖ്യം. വിശ്വാസം കുറയുമ്പോൾ അന്ധവിശ്വാസം വർദ്ധിക്കും. ദൈവത്തെ ഉപേക്ഷിക്കുമ്പോൾ, സാത്താൻ ഉളളിൽ പ്രവേശിക്കുന്നു.  ഇന്നത്തെ മാധ്യമങ്ങൾ സാത്താനു വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തു കൊടുക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. ചില അധാർമ്മികമായ ഷോകൾ, അക്രമങ്ങൾ അമിതമായി കാണിക്കുന്ന സിനിമകൾ, ഹൊറർ, സെക്‌സ്. ഇതിനെല്ലാം പുറമേ, മാധ്യമങ്ങൾ മന്ത്രവാദങ്ങൾക്കും കവറേജ് നല്കുന്നുണ്ട്.''

കുട്ടികൾ കാണുന്നതും വായിക്കുന്നതും കേൾക്കുന്നതും അവരുടെ സ്വഭാവരൂപീകരണത്തിൽ മുഖ്യപങ്കു വഹിക്കുന്നുണ്ട്.  ഒരു കുട്ടിക്ക് വാങ്ങികൊടുക്കുന്ന കളിപ്പാട്ടംപോലും കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ സ്വാ ധീനിക്കുന്നു. അങ്ങനെയെങ്കിൽ മുകളിൽ സൂചിപ്പിച്ച കഥകളുടെയും സിനിമകളുടെയും ആകർഷണശക്തി കണ്ടില്ലെന്നു നടിക്കാൻ നമുക്ക് കഴിയില്ല. ഇന്ന് കുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള കഥകളും സിനിമകളും വീഡിയോ ഗെയിമുകളുമാണ്. ഒരു കടയിൽ 'മായാവി'എന്ന കുട്ടിച്ചാത്തന്റെ കഥകളുടെ സി.ഡി കണ്ട് അതു വേണമെന്ന് എന്റെ മൂന്നര വയസുള്ള മകൾ വാശിപിടിക്കുന്നത് കണ്ടപ്പോൾ അത് ചെലുത്തുന്ന ആ കർഷണശക്തി ചെറുതല്ലെന്നു മനസിലായി. കുറച്ചുനാൾ മുൻപ് ഒരു ടി.വി. ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന 'കുട്ടിച്ചാത്തൻ' സീരിയൽ കാണാൻ കുട്ടികൾ കൃത്യസമയത്ത് തന്നെ കാത്തിരിക്കാറുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അവർക്കത് കാണാൻ സാധിച്ചില്ലെങ്കിലോ പിന്നെ വലിയ പ്രശ്‌നമാണത്രേ. സത്യത്തിൽ ആദി മുതലേ പിശാചിന്റെ വലിയ തന്ത്രമാണ് ഈ ആകർഷണം അഥവാ വശീകരണം. ദൈവം കഴിക്കരുതെന്ന് പറഞ്ഞ വൃക്ഷത്തിന്റെ ഫലത്തിലേക്ക് ഹവ്വായെ പിശാച് തന്ത്രപൂർവ്വം ആകർഷിച്ച് തന്റെ വശത്താക്കുന്നു. പിശാച് അതുതന്നെയാണ് അവർത്തിക്കുന്നതും. കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറി അവരെ തന്റെ വശത്താക്കാൻ ഇത്തരം കഥകളും പ്രോഗ്രാമുകളും വീഡിയോ ഗെയിമുകളും മറ്റും പിശാച് ഉപകരണമാക്കുന്നു.  

തിന്മയെ നന്മയാക്കുമ്പോൾ
നാം ഗൗരവമായി കാണേണ്ട മറ്റൊരു കാര്യം ഇത്തരം കഥാപാത്രങ്ങളും കഥകളും കുട്ടികളിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പമാണ്.  മാത്രമല്ല ഇവ കുട്ടികളെ വഴിതെറ്റിക്കുകയും അവരിൽ തിന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.  പിശാച് വരുന്നത് വഴിതെറ്റിക്കാനാണെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. ''ഭൂമിയുടെ നാലു കോണിലുമുളള ജനതകളെ വഴിതെറ്റിക്കാൻ അവൻ പുറത്തു വരും'' (വെളിപാട് 20:8). നന്മയും തിന്മയും വേർതിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ഇത്തരം കഥകളും കഥാപാത്രങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ''തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവന് ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം!'' (ഏശയ്യാ 5:20). തിന്മയെ വെള്ളപൂശാൻ അഥവാ നന്മയുടെ പരിവേഷം നല്കാനാണ് ഇത്തരത്തിലുള്ള കഥകളിൽ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, ഒരു പ്രമുഖ കുട്ടികളുടെ മാസികയിലെ സ്ഥിരം പംക്തിയിൽ രണ്ടു കുട്ടിച്ചാത്തൻ കഥാപാത്രങ്ങളുണ്ട് - മായാവിയും ലുട്ടാപ്പിയും.  അതിൽ മായാവിയെ നല്ലവനായ കുട്ടിച്ചാത്തനായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചെകുത്താന്മാരിലും നല്ലവരോ?  ഇതാണ് കുട്ടികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ചെകുത്താൻമാരിലും നല്ലവരുണ്ടെന്ന മിഥ്യബോധം കുട്ടികളിൽ ഇത്തരം കഥകളും കഥാപാത്രങ്ങളും ഉളവാക്കിയേക്കാം. ഇനി ചൂടപ്പംപോലെ വിറ്റഴിഞ്ഞ ഹാരിപോട്ടർ കഥകളുടെ കാര്യമോ? അവയുടെ പ്രമേയം മന്ത്രവാദം പഠിച്ച് ദുർമന്ത്രവാദികൾക്കെതിരെ പോരാടുന്ന കുഞ്ഞുനായകനാണ്.  ഒരു ദുർമന്ത്രവാദി ഹാരിയുടെ മാതാപിതാക്കളെ കൊല്ലുന്നു. അനാഥനായ ഹാരിപോട്ടർ ആ ദുർമന്ത്രവാദിയോട് പ്രതികാരം ചെയ്യാനായി ദുർമന്ത്രവാദ പാഠശാലയിൽ ചേരുന്നു. ഹോഗ്‌വാർട്‌സ് സ്‌കൂൾ ഓഫ് വിച്ച് ക്രാഫ്റ്റ് ആൻഡ് വിസാർഡി എന്ന ദുർമന്ത്രവാദ പാഠശാലയിൽ ഹാരി ചെലവിടുന്ന ഓരോ വർഷത്തിനും ഓരോ ഭാഗം എന്ന നിലയിലാണ് ഗ്രന്ഥകാരി ആറ് പുസ്തകങ്ങൾ എഴുതിയത്.  ആ കഥയിലെ നായകൻ മന്ത്രവാദം പഠിച്ച സ്‌കൂളിൽ അഡ്മിഷൻ ലഭിക്കുമോയെന്നറിയുവാൻ അതു വായിച്ച അനേകം കുട്ടികൾ കത്തുകൾ അയച്ചുവത്രേ.  മന്ത്രവാദത്തെ ദൈവവചനം ഒരു വലിയ തിന്മയായി ഉയർത്തിക്കാട്ടുമ്പോൾ ഇത്തരം കഥകൾ തിന്മയെ നന്മയാക്കി മാറ്റാൻ ശ്രമിക്കുകയാണ്.  മാത്രവുമല്ല, ഇത്തരം കഥകളും പ്രോഗ്രാമുകളും കുട്ടികളിൽ തിന്മയോടും തിന്മയുടെ ശക്തികളോടും ഒരു മൃദുസമീപനം ഉണ്ടാക്കുകയും ചെയ്യുന്നു.

തിന്മയെ ഉപേക്ഷിക്കാം, നന്മയെ മുറുകെപ്പിടിക്കാം.  
ഇക്കാര്യത്തിൽ മാതാപിതാക്കൾ നിതാന്ത ജാഗ്രത പുലർത്തണം. ദൈവവിശ്വാസത്തിലും നന്മയിലും വിശുദ്ധിയിലും അവർ വളർന്നുവരുന്നതിനാണ് മാതാപിതാക്കൾ മുൻതൂക്കം നല്‌കേണ്ടത്. അതിന് സഹായിക്കുന്ന പുസ്തകങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ അവർക്ക് നല്കണം. ഇന്ന് കുട്ടികൾ ദൈവവിശ്വാസത്തിലും നന്മയിലും വളർന്നു വരുന്നതിനു സഹായകമാകുന്ന പുസ്തകങ്ങളും മാസികകളും വിശുദ്ധരുടെ ജീവചരിത്രങ്ങളുമെല്ലാം ലഭ്യമാണ്. പല പ്രായത്തിലുളള കുട്ടികൾക്കായുളള ബൈബിളുകളും ബൈബിൾ ചിത്രകഥകളും വിശുദ്ധരുടെ ജീവിതങ്ങളും ആസ്പദമാക്കിയുളള സിനിമകളും ലഭ്യമാണ്. അത് കുട്ടികൾക്ക് നല്കുകയും കഥകൾ പറഞ്ഞു കൊടുക്കുകയും വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം. അതേസമയം, പിശാചിനും പൈശാചിക പ്രവർത്തനങ്ങൾക്കും അവരുടെ ജീവിതത്തിലേക്കുളള വാതിൽ തുറന്നുകൊടുക്കുന്ന ടി. വി. പ്രോഗ്രാമുകളും സിനിമകളും കുട്ടികൾ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ കാണുന്ന പ്രോഗ്രാമുകളുടെയും വീഡിയോ ഗെയിമുകളുടെയും ഉളളടക്കം മാതാപിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടികളുടേതെന്നു പറയപ്പെടുന്ന ചില ടി.വി പ്രോ ഗ്രാമുകളിൽപ്പോലും അക്രമവും ലൈംഗികതയുമൊക്കെ നി റഞ്ഞുനില്ക്കുന്നു. തിന്മയുടെ ശക്തികൾക്ക് ഹീറോ പരിവേഷം നല്കുന്ന അല്ലെങ്കിൽ, തിന്മയെ നന്മയായി ഉയർത്തിക്കാട്ടുന്നവ കുട്ടികൾ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം പ്രോഗ്രാമുകൾ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളാണെങ്കിൽ അവരെ മാതാപിതാക്കൾ സ്‌നേഹത്തോടെ പറഞ്ഞു മനസിലാക്കി അതിൽ നിന്ന് പിന്തിരിപ്പിക്കണം.  

ഓർക്കുക, കുഞ്ഞുങ്ങൾ ദൈവം നല്കിയിരിക്കുന്ന അമൂല്യമായ മുത്തുകളാണ്. അവരെ നമുക്ക് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാം. ''നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടു കൊടുക്കരുത്.  അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും  ചെയ്‌തേക്കാം'' (മത്തായി. 7:6).

Monday, 7 October 2013

ഒക്ടോബര്‍ 7, പരി. ജപമാല റാണിയുടെ തിരുനാള്‍

ഇന്ന്‍ പരി. ജപമാല റാണിയുടെ തിരുനാള്‍ 

മിലിഷൃ ഓഫ് റോസറിയും ഇന്ന്‍ ജപമാല ചൊല്ലി തിരുന്നാള്‍ ആഗോഷിക്കുന്നു...

നിങ്ങളും പങ്കുകരാകൂ...

203 മണി (നാലു ജപമാല) ചൊല്ലി ലോകസുവിശേഷവല്‍ക്കരണതിനായി ഇന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം...

 
Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...Happy Feast...

Saturday, 5 October 2013

ഒക്ടോബര്‍ 5 വി. ഫൗസ്റ്റീനയുടെ തിരുനാള്‍

വിശുദ്ധ ഫൗസ്റ്റീന  

Written by  Shalom Editor

 വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാടായ പോളണ്ടിൽ 1905 ആഗസ്റ്റ് 25-ന് ഹെലെന കോവാൾസ്‌ക പിറന്നു. പത്ത് മക്കളിൽ  മൂന്നാമത്തേതായിരുന്നു അവൾ. 20 വയസായപ്പോൾ കാരുണ്യമാതാവിന്റെ സന്യാസിനികളുടെ സമൂഹത്തിൽ ഹെലെന ചേർന്നു. പ്രശ്‌നങ്ങൾ നേരിടുന്ന ബാലികമാർക്കും യുവതികൾക്കുമൊക്കെ പരിപാലനയും വിദ്യാഭ്യാസവും നല്കുന്നതിലായിരുന്നു സന്യാസിനീ സമൂഹം കൂടുതൽ ശ്രദ്ധപതിപ്പിച്ചിരുന്നത്. ചേർന്നതിന്റെ പിറ്റേവർഷം ഹെലെനക്ക് സഭാവസ്ത്രം ലഭിച്ചു, മരിയ ഫൗസ്റ്റീന എന്ന പേരും നല്കപ്പെട്ടു.  

1930 ഫൗസ്റ്റീന സന്യാസസഭയിൽ പ്രവേശിച്ചതിന്റെ അഞ്ചാം വർഷമായിരുന്നു. ആ സമയത്ത് ദൈവിക കരുണയുടെ രാജാവായി ഈശോ അവൾക്ക് പ്രത്യക്ഷനായി. ദർശനത്തിൽ കണ്ടതുപോലെ ഹൃദയത്തിൽനിന്ന് വെളുത്തതും ചുമന്നതുമായ പ്രകാശ രശ്മികൾ പുറപ്പെടുന്ന വെളുത്ത വസ്ത്രം ധരിച്ച ഈശോയെ അവിടുത്തെതന്നെ നിർദേശപ്രകാരം ഒരു ചിത്രകാരനെക്കൊണ്ട് ഫൗസ്റ്റീന വരപ്പിച്ചു. ''യേശുവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു'' എന്ന് ആ ചിത്രത്തിൽ  രേഖപ്പെടുത്തണമെന്നതും അവിടുത്തെ നിർദേശമായിരുന്നു. തന്റെ കരുണയെക്കുറിച്ചുള്ള സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ഈശോ അവളോട് ആവശ്യപ്പെട്ടു. ദൈവത്തിന്റെ കരുണയുടെ അപ്പോസ്‌തോലയും കാര്യദർശിയുമാകാൻ അവൾക്ക് വിളി ലഭിച്ചു. മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കാനുള്ള ഒരു മാതൃകയും ലോകത്തിനായുള്ള ദൈവത്തിന്റെ കരുണയുടെ പദ്ധതി വീണ്ടും ഉറപ്പിക്കാനുള്ള ഉപകരണവുമാകാൻ കർത്താവ് അവളോട് ആവശ്യപ്പെടുകയായിരുന്നു. അതൊരു ആകർഷണീയമായ പ്രത്യാശയല്ലായിരുന്നു. പക്ഷേ, ഫൗസ്റ്റീന അതേറ്റെടുക്കാൻ ഒരുങ്ങി. തന്റെ അനുഭവങ്ങളെല്ലാം ഫൗസ്റ്റീന ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. 1933-ൽ വിലിനൂസിലേക്ക് സ്ഥലം മാറിയപ്പോൾ കുമ്പസാരക്കാരനായി നല്കപ്പെട്ട വൈദികനായ സോപോക്കോ പിന്നീട് അവൾക്ക് വലിയ സഹായമായി. അവളെ മനഃശാസ്ത്രപരിശോധനകൾക്ക് വിധേയയാക്കിയത് അദ്ദേഹം നിമിത്തമാണ്. ലഭിക്കുന്ന ദർശനങ്ങൾ മനസിന്റെ തോന്നലുകൾമാത്രമാണോ അതോ ദൈവത്തിൽനിന്നുള്ളതാണോ എന്ന് ഉറപ്പുവരുത്താനാണ് അങ്ങനെ ചെയ്തത്. മാനസികമായി അവൾ പൂർണ ആരോഗ്യവതിയാണെന്ന് പരിശോധനകൾ തെളിയിച്ചു. കരുണയുടെ ഈശോയോടുള്ള ഭക്തി കുറച്ചുനാൾ അടിച്ചമർത്തപ്പെടുത്തപ്പെടുമെന്നും വീണ്ടും അംഗീകരിക്കപ്പെടുമെന്നും ഈശോ തന്നെ അവളെ അറിയിച്ചു. പില്ക്കാലത്ത് 1959-ൽ വത്തിക്കാൻ ഈ ഭക്തി നിരോധിക്കുകയും 1978-ൽ വീണ്ടും അംഗീകരിക്കുകയും ചെയ്തപ്പോൾ ആ സന്ദേശം യാഥാർത്ഥ്യമായി.  

കർത്താവ് അവളോട് ആവശ്യപ്പെട്ടതനുസരിച്ച് അവൾ തന്റെ വ്യക്തിപരമായ വേദനകളെല്ലാം അനേകരുടെ പാപപരിഹാരത്തിനായി സമർപ്പിച്ചു. നിത്യജീവിതത്തിൽ എപ്പോഴും കരുണയുള്ളവളായിരിക്കുക, അതുവഴി മറ്റുള്ളവർക്ക് ആനന്ദം പകരുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. എങ്കിലും ദൈവകൃപയാൽ അവൾ ആ ശ്രമത്തിൽ വിജയിയായി. കർത്താവിൽ ആശ്രയിക്കാൻ  എല്ലാവരെയും പ്രേരിപ്പിക്കുന്നതിലൂടെ അവിടുത്തെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കാനും അവൾ ശ്രമിച്ചുകൊണ്ടിരുന്നു. പരിശുദ്ധയായി ജനിച്ച മാതാവിനോടുള്ള ഭക്തിയും വിശുദ്ധ കുർബാനയിലും കുമ്പസാരത്തിലുമുള്ള ഭക്തിയും വേദനകളെ ബലിയായി അർപ്പിക്കാനുള്ള ശക്തി അവൾക്ക് നല്കി. സഭക്കുവേണ്ടിയും ആവശ്യത്തിലായിരിക്കുന്നവരുടെ സഹായത്തിനുവേണ്ടിയും വലിയ പാപികൾക്കുവേണ്ടിയും മരണാസന്നരായിരിക്കുന്നവർക്കുവേണ്ടിയും തന്റെ സഹനങ്ങൾ അവൾ കാഴ്ചവച്ചു.

ഫൗസ്റ്റീനയുടെ സഹനങ്ങളെല്ലാം രഹസ്യമായിരുന്നു. ആത്മീയ നിയന്താവും സന്യാസസമൂഹത്തിലെ ചില മേലധികാരികളുമൊഴികെ ആരും അവളുടെ ജീവിതത്തിലെ പ്രത്യേക സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഹ്രസ്വമായിരിക്കും അവളുടെ ജീവിതകാലമെന്ന തന്റെ പദ്ധതിയനുസരിച്ച് ആ നാളുകൾകൊണ്ടുതന്നെ കർത്താവ് അവൾക്ക് ശാരീരികവും മാനസികവും ആത്മീയവുമായ ഏറെ വേദനകൾ നല്കി. മറ്റുള്ളവരുടെ സഹതാപവും സാന്ത്വനവും വഴിപോലും അതിന്റെ തീവ്രത നഷ്ടപ്പെടുത്താതെ താൻ നല്കുന്ന വേദനകളെല്ലാം സഹനങ്ങളായി അവൾ കാഴ്ചയർപ്പിക്കുമെന്ന് അവിടുത്തേക്കറിയാമായിരുന്നിരിക്കണം. 1937 ആയപ്പോൾ ദൈവകരുണയുടെ സന്ദേശത്തിന് കൂടുതൽ പ്രചാരം ലഭിച്ചു. കരുണയുടെ രാജാവായ ക്രിസ്തു എന്ന ശീർഷകത്തിൽ കരുണയുടെ ജപമാലയും നൊവേനയും ലുത്തിനിയായുമടങ്ങുന്ന ലഘുപത്രിക പ്രസിദ്ധീകരിച്ചു. യേശുവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു എന്നെഴുതിയ കരുണയുടെ ഈശോയുടെ ചിത്രമായിരുന്നു അതിന്റെ മുഖചിത്രമായി നല്കിയിരുന്നത്.
ക്ഷയരോഗംമൂലം 1938 ഒക്‌ടോബറിൽ 33-ാം വയസിൽ ക്രാക്കോവിൽവച്ച് മരണം പുല്കിക്കഴിഞ്ഞാണ് അവളുടെ സഹനങ്ങളെക്കുറിച്ചും ആത്മീയാനുഭവങ്ങളെക്കുറിച്ചും ഏറ്റവും അടുത്തവരായിരുന്ന സന്യാസിനികൾപോലും അറിയുന്നത്. കാരണം, അവൾ എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്നു. ''നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' എന്ന തിരുവചനം അവൾ ഹൃദയത്തിൽ സ്വീകരിച്ചു, അത് ജീവിച്ചുകാണിക്കുകയും ചെയ്തു. തന്നെ സമീപിക്കുന്ന എല്ലാവരും ആനന്ദത്തോടെ തിരിച്ചുപോകാൻ തക്കവിധം വിശുദ്ധിയുടെ പിൻബലമുള്ള പ്രാർത്ഥനകളുയർത്തിയ ജീവിതമായിരുന്നു ഫൗസ്റ്റീനയുടേത്. അവളുടെ ഡയറിയിൽനിന്നാണ് പില്ക്കാലത്ത് അവളുടെ സഹനങ്ങളെക്കുറിച്ചും ആത്മീയാനുഭവങ്ങളെക്കുറിച്ചുമമൊക്കെ ലോകമറിഞ്ഞത്. 2000 ഏപ്രിൽ 30-ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ അവൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യവിശുദ്ധയായി. മരണദിനമായ ഒക്‌ടോബർ അഞ്ച് ഈ പുണ്യവതിയുടെ തിരുനാളായി സഭ ആചരിക്കുന്നു. 

Friday, 4 October 2013

വിശുദ്ധ വഴികളുടെ പിന്നാമ്പുറങ്ങളിലൂടെ...



Sunday Shalom, 01 October 2013
Written by  ജോബി മാത്യു തെക്കേതിൽ 

ആഗോള സഭയിൽ നാലുവ്യക്തികൾക്ക് മാത്രം സംലഭ്യമാകുന്ന റിലേറ്റർ പദവിയിലേക്കാണ് മോൺ. പോൾ പള്ളത്തിനെ ഫ്രാൻസീസ് മാർപാപ്പാ ഉയർത്തിയിരിക്കുന്നത്. അനന്തമായ ഈ ദൈവകൃപയ്ക്ക് ഹൃദയപൂർവം നന്ദി പറയുകയാണ് മോൺ. പോൾ പള്ളത്ത്.

''കഴിഞ്ഞ 18 വർഷങ്ങളായി റോമൻ കൂരിയായിൽ പ്രവർത്തിക്കുന്നതിന് ദൈവം അവസരം നൽകി. ഏൽപിച്ച ഉത്തരവാദിത്തങ്ങളെല്ലാം തിരുസഭയുടെ തത്വസംഹിതകൾക്കും നിയമങ്ങൾക്കും അനുസരിച്ച് ചെയ്യുന്നതിന് പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിന് ദൈവം നൽകിയ  അംഗീകാരമാണ് ഈ റിലേറ്റർ പദവി'' അദ്ദേഹം വിനയാന്വിതനാകുന്നു.

? മൂന്ന് മാർപാപ്പമാരോടൊപ്പം പ്രവർത്തിക്കുന്നതിന് അങ്ങേക്ക് സാധിച്ചല്ലോ.
വലിയൊരു ദൈവാനുഗ്രഹമാണിത്. മഹാനായ ജോൺ പോൾ രണ്ടാമനോട് ഹൃദയബന്ധം കാത്തുസംരക്ഷിക്കുന്നതിന് സാധിച്ചു. 16 വർഷം റോമിൽ ദൈവാരാധനയുമായി ബന്ധപ്പെട്ട കമ്മീഷനിൽ സേവനം ചെയ്തു. ആ നാളുകളിലെല്ലാം പല അവസരങ്ങളിലും ജോൺ പോൾ മാർപാപ്പയുമായും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുമായും അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സാധിച്ചു. 1999 നവംബർ മൂന്നിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് എന്നെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തിയത്.

1996-2001 കാലയളവിൽ മഹാജൂബിലിക്കൊരുക്കമായി രൂപീകരിച്ച വത്തിക്കാൻ ലിറ്റർജിക്കൽ കമ്മീഷനിൽ അംഗമായി പ്രവർത്തിക്കാൻ സാധിച്ചത് മഹനീയ അവസരമായി ഞാൻ കാണുന്നു. 2003-2004 കാലയളവിൽ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിൽ പ്രഫസറായി സേവനമനുഷ്ഠിച്ചിരുന്നു. 2011 ഒക്‌ടോബർ ഒന്നുമുതൽ ട്രൈബൂണൽ ഓഫ് ദ റോമൻ റോട്ടയിലേക്ക് മാറ്റം ലഭിച്ചു. 2012 ജൂലൈ പത്തിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അതി
ന്‍റെ തലവനായി എന്നെ നിയമിച്ചു. ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ റിലേറ്ററായുള്ള നിയമനത്തിലൂടെ മൂന്ന് മാർപാപ്പമാരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ച അപൂർവ ഭാഗ്യമാണ് സംലഭ്യമായത്. തീർച്ചയായും ആഹ്ലാദത്തോടും പ്രതീക്ഷയോടും കൂടിയാണ് ഈ നിയമനത്തെ ഞാൻ കാണുന്നത്.

? റിലേറ്റർ എന്ന സ്ഥാനത്തി
ന്‍റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്.
വിശുദ്ധരുടെ നാമകരണ നടപടികളുടെ കാര്യാലയവുമായി ബന്ധപ്പെട്ട പദവിയാണിത്. വിശുദ്ധപദവി പ്രഖ്യാപനത്തിനായുള്ള നാമകരണ നടപടികളുമായി ബന്ധപ്പെട്ട് രൂപതകളിൽ നടക്കുന്ന പ്രവർത്തനം, എഴുത്തുകൾ, സാക്ഷിവിസ്താരങ്ങൾ എന്നിവയ്ക്കുശേഷം തയാറാക്കുന്ന രേഖകൾ അതാത് രൂപതകൾ വിശുദ്ധരുടെ നാമകരണ നടപടികളുടെ കാര്യാലയത്തിലേക്ക് അയക്കുന്നു. അവിടെ അത് 25 വാല്യങ്ങളെങ്കിലും ആക്കി ബൈന്‍റ് ചെയ്തതിനുശേഷം രൂപതയിൽ നടക്കുന്ന നാമകരണ നടപടിക്രമങ്ങൾ വസ്തുതാപരമാണെന്ന് ഡിക്രി ഇറങ്ങുന്നു. അതിനുശേഷമുള്ള അടുത്ത ഘട്ടത്തിലാണ് റിലേറ്ററെ നിയമിക്കുന്നത്. ആഗോള കത്തോലിക്കാ സഭയുടെ നാമകരണ നടപടികൾ സസൂക്ഷ്മമായി പരിശോധിക്കുന്നതിന് നാലു റിലേറ്റർമാരാണ് ഉള്ളത്. തിരുസംഘത്തി
ന്‍റെ തലവൻ (പ്രീഫെക്ട്) കർദിനാൾ ആ ഞ്ചലോ അമാത്തോയാണ് ഓരോ നാമകരണ നടപടിയും ഏതൊക്കെ റിലേറ്റർമാരെയാണ് ഏൽപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.

റിലേറ്ററെ സഭ ഏൽപ്പിച്ച പ്രധാന ഉത്തരവാദിത്തം രൂപതയിൽനിന്ന് അയക്കുന്ന രേഖകൾ വസ്തുതാനിഷ്ഠമായും സുവ്യക്തമായും പഠിച്ച് പ്രസ്തുത വ്യക്തി വീരോചിതമായി ക്രൈസ്തവ പുണ്യങ്ങൾ അഭ്യസിച്ചോ എന്ന കാര്യം സമർത്ഥിക്കുന്നതോ മറിച്ചുള്ളതോ ആയ പ്രബന്ധം തയാറാക്കുന്നതിന് മാർഗനിർദേശം നൽകുക എന്നതാണ്. പോസ്റ്റുലേറ്ററാണ് ഓരോ നാമകരണ നടപടിയെയും കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്നുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത്. നാമകരണ നടപടികളുടെ ആകെത്തുകയായി രൂപമെടുത്തതാണ് 'Possissio' എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന പ്രബന്ധം. ഈ പ്രബന്ധം തിരുസഭാ നിയമങ്ങൾക്കും തത്വങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് പ്രസ്തുത രേഖ വിശുദ്ധരുടെ നാമകരണ നടപടികൾക്കുള്ള കാര്യാലയത്തിന് സമർപ്പിക്കുന്ന ഉത്തരവാദിത്തമാണ് റിലേറ്റർക്കുള്ളത്.

? റിലേറ്റർ എന്ന പദവി ഏത് തിരുസംഘവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇത് ഒരു സ്ഥിരനിയമനമാണോ.
നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് വിശുദ്ധരുടെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട തിരുസംഘത്തി
ന്‍റെ കീഴിലാണ് വരുന്നത്. ഇറ്റലിക്കാരനായ കർദിനാൾ ആൻജലോ അമാത്തോ ആണ് തലവൻ. റിലേറ്റർ സ്ഥാനം ആദ്യഘട്ടത്തിൽ അഞ്ചു വർഷത്തേക്കും ദീർഘകാലത്തിൽ റോമൻ കൂരിയായിലെ റിട്ടയർമെന്‍റ് കാലമായ 70 വയസുവരെയും നീണ്ടുനിൽക്കാവുന്നതാണ്. ഇപ്പോൾ ഞാൻ ഈ സ്ഥാനത്ത് നിയമിക്കപ്പെട്ടത് ഒരാളുടെ റിട്ടയർമെന്‍റുമായി ബന്ധപ്പെട്ടുണ്ടായ ഒഴിവിലാണ്. അദ്ദേഹം കൈകാര്യം ചെയ്ത ഏകദേശം അമ്പതോളം കേസുകളാണ് എനിക്കിനി കൈകാര്യം ചെയ്യാനുളളത്. ഭാരിച്ച ഉത്തരവാദിത്തമാണ് റിലേറ്റർ എന്ന പദവി എന്നാണ് ഞാൻ മനസിലാക്കുന്നത്.

? ഭാരതസഭയിൽ നിന്ന് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ഉൾപ്പെടെയുള്ള പുണ്യാത്മാക്കളുടെ നാമകരണ നടപടി പുരോഗമിക്കുകയാണല്ലോ.
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയസച്ചനെ പോലുള്ളവരുടെ 'Possissio' അംഗീകരിക്കപ്പെട്ട് പോയതാണ്. ആയതിനാൽ ഇത്തരം നാമകരണ നടപടി സംബന്ധിച്ച് റിലേറ്റർക്ക് ഒന്നും ചെയ്യാനില്ല. എങ്കിലും പുതിയ നാമകരണ നടപടി ഉണ്ടാകുമ്പോൾ ഭാരതസഭാംഗം എന്ന നിലയിൽ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് സാധിക്കും. അങ്ങനെ സത്വര നടപടികളിലൂടെ 'Possissio' ഉണ്ടാക്കി നൽകുന്നതിന് ശ്രമിക്കും.

? 'Possissio' തിരുസംഘത്തിൽ സമർപ്പിച്ചതിനുശേഷമുള്ള അതി
ന്‍റെ നടപടിക്രമം എങ്ങനെയാണ്
'Possissio' യുടെ 70 കോപ്പിയെങ്കിലും വിശുദ്ധരുടെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട തിരുസംഘത്തിന് നൽകണം. ആർക്കൈവ്‌സിൽ ഇതിന്‍റ് ഒരു കോപ്പി സൂക്ഷിക്കും. ഒമ്പത് ദൈവശാസ്ത്രജ്ഞന്മാരടങ്ങുന്ന ടീം ഗഹനമായി ഇത് പരിശോധിക്കും. ഒമ്പതുപേരിൽ ഒരാളെ വസ്തുനിഷ്ഠമായി ഇക്കാര്യം വിലയിരുത്തുന്നതിന് അവർ നിയോഗിക്കും. ഇദ്ദേഹം ഇക്കാര്യം ആഴത്തിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ആറുപേർ ആ റിപ്പോർട്ട് അനുകൂലിച്ചാൽ മാത്രമേ തുടർ നടപടികൾ പുരോഗമിക്കുകയുള്ളൂ. പിന്നീട് ദൈവശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളുംകൂടി ചേർത്ത് പ്രിന്‍റ് ചെയ്ത് ബുക്കുകളാക്കും. അതിനുശേഷമാണ് കർദിനാൾമാരും ബിഷപ്പുമാരുമടങ്ങിയ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന് സമർപ്പിക്കുന്നത്. എല്ലാ റിപ്പോർട്ടും അനുകൂലമാണെങ്കിൽ പ്രീഫെക്ട് (തലവൻ) റിപ്പോർട്ട് പത്ത് പേജിലേക്ക് ചുരുക്കി മാർപാപ്പയുടെ അനുമതിക്ക് സമർപ്പിക്കും. മാർപാപ്പ  പ്രാർത്ഥനാപൂർവ്വം ഈ റിപ്പോർട്ടിൽ  ഒപ്പുവയ്ക്കുന്നതോടുകൂടി ആ വ്യക്തി ധന്യപദവിയിൽ എത്തപ്പെടുന്നു. 'Possissio' തയാറാക്കുന്നതിനോടൊപ്പംതന്നെ ശക്തമായ ഒരു അത്ഭുതം സംഭവിക്കുകയാണെങ്കിൽ അതി
ന്‍റെ റിപ്പോർട്ടും മറ്റും പോസ്റ്റുലേറ്റർക്ക് സമർപ്പിക്കാം. അങ്ങനെയെങ്കിൽ നടപടിക്രമങ്ങൾ കുറെക്കൂടി വേഗത്തിലാകും.

? റിലേറ്റർ എന്ന പദവി ഏറ്റെടുക്കുന്നതെന്നാണ്. ഭാരതത്തിൽനിന്ന് ഏതെങ്കിലും നാമകരണ നടപടികളുടെ 'Possissio'  തയാറാക്കുന്നുണ്ടോ.
വിശുദ്ധരുടെ നാമകരണ നടപടികളുടെ തലവനായ കർദിനാൾ ആൻജലോ അമാത്തോയുടെ കൈകളിലാണ് മാർപാപ്പ പുറപ്പെടുവിച്ച അധികാരപത്രം ഇരിക്കുന്നത്. റോമിൽ ചെന്നാൽ ആദ്യനടപടി കർദിനാളിൽനിന്ന് ഇത് വാങ്ങിക്കുക എന്നതാണ്. ഏകദേശം അമ്പതോളം കേസ് പൂർത്തിയാക്കപ്പെടാൻ ഉണ്ട്.
കേരളത്തിൽനിന്ന് അഗസ്റ്റിൻ ജോൺ ഊക്കനച്ച
ന്‍റെ നാമകരണ നടപടികൾക്ക് റിലേറ്ററെ നിയമിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ നടപടികൾക്കായി പോസ്റ്റുലേറ്ററുടെ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്നതിനുളള ദൈവകൃപ ലഭിച്ചത്  ഒരനുഗ്രഹമായി കാണുന്നു. 'Possissio' സമർപ്പിച്ചു കഴിഞ്ഞാൽ അത്ഭുതം സംഭവിക്കുന്നതിന്‍റെ വെളിച്ചത്തിലാണ് നാമകരണ നടപടി മുന്നോട്ട് പോകുന്നത്.

? മാർപാപ്പയുടെ കാര്യനിർവഹണ സമിതിയിലെ ഒരു പ്രധാന അംഗമെന്ന നിലയിൽ പാപ്പയുടെ ലളിത ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു.
ഫ്രാൻസിസ് മാർപാപ്പ കാണിക്കുന്നത് സഭയുടെ പുതിയൊരു മുഖമാണ് എന്നതിൽ സംശയമില്ല. ലാളിത്യമെന്നത് സഭയുടെ മുഖമുദ്രയാണ്. സഭ അതിൽനിന്ന് ചിലപ്പോഴെങ്കിലും വ്യതിചലിച്ചുപോയി. ചില പ്രത്യേക കാര്യങ്ങളിൽ തളച്ചിടപ്പെട്ട ഒരു സാഹചര്യവും നിലനിൽക്കുന്നുണ്ട്. അതിൽനിന്ന് സഭയെ പുറത്തെത്തിക്കുന്നതിനാണ് പാപ്പയുടെ ശ്രമം. ക്രിസ്തുവി
ന്‍റെ ലളിത ജീവിതശൈലി നാം തുടരണം. അതിന് നമുക്ക് ബാധ്യതയുണ്ട്.

സഭ പൊതുവിൽ ലളിതജീവിതശൈലിയെ നെഞ്ചിലേറ്റുന്നതാണ്. എന്നാൽ, ചിലപ്പോഴെല്ലാം അതിന് സാധിക്കാതെയും വരുന്നുണ്ട്. ലളിത ജീവിതശൈലിയും ഇടപെടലുകളും സഭ ഇന്നും തുടരേണ്ടിയിരിക്കുന്നു. ഏവരെയും ഒന്നായി കണ്ട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ദൈവം നൽകുന്ന സമ്പത്ത് അർഹതപ്പെട്ടവനുമായി പങ്കുവയ്ക്കുന്നതിനുള്ള വേദിയും സഭ ഒരുക്കണം. അതിലൂടെ സമൂഹത്തിലെ അന്ത രം കുറയ്ക്കാൻ സാധിക്കും.

ദൈവനിയോഗത്താൽ സംലഭ്യമായ പദവി നല്ല രീതിയിൽ നിർവഹിക്കപ്പെടുന്നതിന് വായനക്കാരുടെ പ്രാർത്ഥന ചോദിച്ചാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.

പാലാ രൂപത ഏഴാച്ചേരി പള്ളത്ത് അഗസ്റ്റിൻ - മേരിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. പോൾ പാലാ ഗുഡ്‌ഷെപ്പേർഡ് മൈനർ സെമിനാരിയിലും ആലുവാ സെന്‍റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിലും വൈദികപഠനം പൂർത്തിയാക്കി. 1987 ൽ വൈദികനായ ഉടൻ കൊഴുവനാൽ സെന്‍റ് ജോൺ നെപ്യുംസ്യാൻസ് പള്ളിയിൽ അസിസ്റ്റന്‍റ് വികാരിയായി. തുടർന്ന് റോമിൽ പോയി ഉപരിപഠനം നടത്തി ലാറ്റിൻ കാനൻ നിയമത്തിലും പൗരസ്ത്യ കാനൻ നിയമത്തിലും ഡോക്ടറേറ്റ് നേടി. ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ തുടങ്ങി എട്ടോളം ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഫാ. പോൾ പള്ളത്ത് വിവിധ ഭാഷകളിലായി 12 ഓളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലും ആരാധനാക്രമത്തിലും അവഗാഹം നേടിയ അച്ചൻ ഇപ്പോൾ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിലെ അസോസിയേറ്റ് പ്രഫസറാണ്. 

ചാവറയച്ചൻ വിശുദ്ധ പദവിയിലേക്ക്



Sunday Shalom, 04 October 2013
Written by  റോയി പാലാട്ടി സി.എം.ഐ 

റോം: വാഴ്ത്തപ്പെട്ട ചാവറയച്ചനെ വിശുദ്ധനായി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഇനി ദിവസം കൂടി പ്രഖ്യാപിക്കേണ്ടതുള്ളൂ. 1986 ഫെബ്രുവരി എട്ടിനാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അൽഫോൻസാമ്മയോടൊപ്പം ചാവറയച്ചനെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. തുടർന്ന് ചാവറയച്ചന്റെ മധ്യസ്ഥതയിലുള്ള ഒരു അത്ഭുതം കൂടി ആവശ്യമായിരുന്നു വിശുദ്ധനായി നാമകരണം ചെയ്യാൻ. സഭ മുഴുവൻ ഇതിനായുള്ള പ്രാർത്ഥനയിലായിരുന്നു ഈ നാളുകളിൽ. ഇന്നിതാ രണ്ടാമത് ഒരു അത്ഭുതം കൂടി റോം സ്ഥിരീകരിച്ചൂ. ഒരു മെഡിക്കൽ ഡോക്ടർ പഠനവിഷയമാക്കി കേസ് അംഗീകരിച്ചിരുന്നെങ്കിലും മറ്റൊരാളുകൂടി രോഗശാന്തി സ്ഥിരീകരിക്കേണ്ടിയിരുന്നു. നാമകരണ നടപടികൾക്കായുള്ള കോൺഗ്രിഗേഷന്റെ പ്രീഫെക്ട് കാർഡിനൽ ആഞ്ജലോ അമാത്തോയാണ് സി.എം. ഐ സഭയുടെ പൊതുകാര്യാലയത്തിൽ ഇക്കാര്യം അറിയിച്ചത്. പാലായിൽ നിന്നുള്ള ഒരു കുട്ടിയുടെ രൂപരഹിതമായ കണ്ണുകൾ സൗഖ്യമായതാണ് നാമകരണ നടപടികളുടെ ദ്രുതഗതിയിലുള്ള നടത്തിപ്പിന് നിദാനമായത്.

1805 ഫെബ്രുവരി പത്തിന് കുര്യാക്കോസ് മറിയം ദമ്പതികളുടെ ആറു മക്കളിൽ ഇളയവനായി കുര്യാക്കോസ് കൈനകരിയിലെ ചാവറയിൽ ജനിച്ചു. 24-ാം വയസിൽ 1829 നവംബർ 29-ന് വൈദികപട്ടം സ്വീകരിച്ചു. അന്ന് ഇടവക വൈദികനായിരുന്ന പാലയ്ക്കലച്ചൻ, പോരൂക്കരയച്ചൻ എന്നിവരോട് ചേർന്ന് വാഴ്ത്തപ്പെട്ട ചാവറയച്ചൻ മാന്നാനംകുന്നിൽ ഭാരതത്തിലെ ആദ്യ ഏതദ്ദേശീയ സന്യാസ സഭയായ സി.എം.ഐ സഭയ്ക്ക് തുടക്കമിട്ടു. 1831 മെയ് 11-ന്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള സഭയ്ക്ക് ആത്മീയവും ബൗദ്ധികവും സാമൂഹികവുമായ മേഖലകളിൽ ചാവറയച്ചൻ വഹിച്ച പങ്ക് അവിസ്മരണീയമാണ്. സീറോ മലബാർ സഭയിലെ ആദ്യ മേജർ സെമിനാരിയുടെ സ്ഥാപനം മുതൽ വാഴ്ത്തപ്പെട്ട ചാവറയച്ചനിലൂടെ കേരള സഭയ്ക്ക് ലഭിച്ച സേവനങ്ങൾക്കു കണക്കില്ല.

1871 ജനുവരി മൂന്നിന് ഭാഗ്യമരണം പ്രാപിക്കും വരെ ദൈവതിരുമുമ്പിൽ വിശ്വസ്തനായ ഈ പുണ്യപുരുഷനെ ആഗോള സഭ പൊതുവണക്കത്തിനായി ഉയർത്തുകയാണ്.
കേരള സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലുകൂടിയാകും ഈ വിശുദ്ധ പദവി പ്രഖ്യാപനം. 2014 ഫെബ്രുവരിയിൽ പ്രഖ്യാപനം നടന്നേക്കും എന്നാണ് ചില അനൗദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ഈ വാർത്ത അറിയുന്നതോടെ മാന്നാനംകുന്നിലേക്ക് ജനം ആവേശത്തോടെ കയറിചെല്ലാൻ കാത്തു നിൽക്കുന്നു. 

Tuesday, 1 October 2013

THE HOLY ROSARY THE 15 PROMISES OF VIRGIN MARY


1.    Whoever shall faithfully serve me by the recitation of the Rosary, shall signal graces.  
2.    I promise my special protection and the greatest graces to all those who shall recite the Rosary.
3.    The Rosary shall be a powerful armor against hell, it will destroy vice, decrease sin, and defeat heresies.
4.    It will cause virtue and good works to flourish; it will obtain for souls the abundant mercy of God; it will withdraw the hearts of people from the love of the world and its vanities, and will lift them to the desire of eternal things. Oh, that souls would sanctify themselves by this means.
5.    The soul which recommends itself to me by the recitation of the Rosary, shall not perish.
6.    Whoever shall recite the Rosary devoutly, applying himself to the consideration of its Sacred Mysteries shall never be conquered by misfortune. God will not chastise him in His justice, he shall not perish by an unprovided death; if he be just, he shall remain in the grace of God, and become worthy of eternal life.
7.    Whoever shall have a true devotion for the Rosary shall not die without the Sacraments of the Church.
8.    Those who are faithful to recite the Rosary shall have during their life and at their death the light of God and the plentitude of His graces; at the moment of death they shall participate in the merits of the Saints in Paradise.
9.    I shall deliver from purgatory those who have been devoted to the Rosary.               
10. The faithful children of the Rosary shall merit a high degree of glory in Heaven.
11.  You shall obtain all you ask of me by the recitation of the Rosary.
12.  All those who propagate the Holy Rosary shall be aided by me in their necessities.
13.  I have obtained from my Divine Son that all the advocates of the Rosary shall have for intercessors the entire celestial court during their life and at the hour of death.
14.  All who recite the Rosary are my children, and brothers and sisters of my only Son, Jesus Christ.
15.  Devotion of my Rosary is a great sign of predestination.

The Rosary is the beautiful recitation and meditation of the life, death and glory of Jesus Christ and of His Blessed Mother. The twenty mysteries are divided into Joyful, Sorrowful, Glorious and Luminous.The complete Rosary consists of twenty decades or five decades of the Hail Mary, each decade headed by an Our Father,and ending with a Glory Be and at the same time meditating on and contemplating, by which we honor and learn to imitate the mysteries and the virtues of the life, death, passion and glory of Jesus and Mary.

ജപമാല മാസആചരണം



മിലീഷൃ ഓഫ് റോസറി ജപമാല ചൊല്ലുന്നു.

നിങ്ങളും ജപമാല ചൊല്ലി മിലീഷൃ ഓഫ് റോസറി (ജപമാലയുടെ സൈന്യം) യില്‍ പങ്കുകാരാകൂ..

ഈ മാസത്തില്‍ ദിവസവും ഒരു ജപമാല ചൊല്ലി
ലോക സുവിശേഷവല്‍ക്കരണത്തിനായ് നമുക്കു പ്രാര്‍ത്ഥിക്കം..

നിങ്ങള്‍ തയ്യാറാണോ???

എങ്കില്‍ ദിവസത്തില്‍ ഒരുസമയം തിരഞ്ഞെടുത്ത് പ്രര്‍ത്ഥിക്കാന്‍ തുടങ്ങുക..

നിങ്ങളുടെ സമയം ഞങ്ങളെ അറിയിക്കുക..

ജപമാല ചൊല്ലി നമുക്കു ജപമാല ചങ്ങല തീര്‍ക്കാം..

ലോകസുവിശേഷവല്‍ക്കരണം പരി. മറിയതോടൊപ്പം പരി. കത്തോലിക്കാസഭയോടു ചേര്‍ന്ന്..

EVANGELIZING THE WORLD WITH MARY THROUGH THE CATHOLIC CHURCH

നിങ്ങളുടെ സമയം ഞങ്ങളെ അറിയിക്കുക..
pleases comment or contact :
Joe      :09846462924
Robin  :09846409377

 

അമ്മക്കൊരു സമ്മാനം! മിലിഷൃ ഓഫ് റോസറിയുടെ 100 ാം പോസ്റ്റ്.



എന്‍റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.


Written by Joannes

സര്‍വ്വവും ദൈവത്തിനു സമര്‍പ്പിച്ചു ജീവിക്കുന്ന ഒരു ഗ്രാമീണകന്യക. ദൈവത്തെ പ്രാണനാഥനായി ഹൃദയത്തില്‍ വരിച്ച് കന്യാത്വവ്രദമെടുത്തവള്‍. വേദപഠനവും പ്രര്‍ത്ഥനയും ജീവിതത്തിന്‍റെ ഭാഗമാക്കിയവള്‍. വിശുദ്ധരായ മാതാപിതാക്കളില്‍ നിന്നുംജനിച്ച ആ പെണ്‍കുട്ടി മറിയം. ലോക സൌന്ദര്യ റാണിയായ അവള്‍ രക്ക്ഷകനെ പേറുന്ന ഉദരത്തിന് ദാസൃവേല ചെയുന്നത്‌ ജീവിത്തിലെ ഏറ്റവുംവലിയ ഭാഗ്യമായി കരുതിജീവിച്ചുപോന്നു.

ഈ കന്യകയെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ അവളുടെ വിവാഹാലോചനകള്‍ നടന്നുവരുന്നു. ബ്രമ്മചാരിയും നീതിമാനുമായ ജോസഫുമായി അവളുടെ വിവാഹനിശ്ചയവും കഴിഞ്ഞു. വിവാഹം സ്വപ്നത്തില്‍പോലും കണ്ടിട്ടില്ലാത്ത രക്ഷകന്‍റെ അമ്മക്കു ദാസ്യവേല ചെയുന്നത്‌ സ്വപ്നംകണ്ട് ജീവിക്കുന്ന ഈ ഗ്രാമീണകന്യക തന്‍റെ സ്വപ്നങ്ങളും ആകുലതകളും ജോസഫിനെ പറഞ്ഞറിയിച്ചു. നീതിമാനായ ഈ ജോസഫ്‌ സ്നേഹത്തിന്‍റെയും, വിശ്വസ്തതയുടെയും, സംരക്ഷണത്തിന്‍റെയും പ്രതീകമായിരുന്നു. യഹൂദ പാരബര്യപ്രകാരം ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു തിരുമാനിച്ചാല്‍ ഭാര്യക്കു കന്യകയായി ജീവിക്കാന്‍ കഴിയും. ജോസഫ്‌ ഈ കന്യക വ്രദക്കാരിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തീരുമനിച്ചു. അങ്ങനെ വി. ജോസഫ്‌ കന്യകാവ്രതക്കാരുടെ കവല്‍ക്കാരനുമായി മാറി.

ഈ കന്യകയുടെ അടുത്തേയ്ക്കാണ് സ്വര്‍ഗ്ഗത്തില്‍നിന്നും ദൈവത്തിന്‍റെ ദൂതുമായി ഗബ്രിയേലെത്തിയത്. “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി..” (ലൂക്ക.1/28) എന്നു അഭിവാദ്യം ചെയ്ത ദൈവദൂതനിലൂടെ സ്വര്‍ഗം ഭൂമിയിലുള്ള ഒരു കന്യകയ്ക്ക് സാക്ഷ്യം നല്‍കുന്നു. നിന്നിലൂടെ രക്ഷകന്‍ പിറക്കുമെന്ന സന്ദേശമറിഞ്ഞ ഈ കന്യക ആത്മാവും, മനസും, ശരീരവും അവനു സമര്‍പ്പിച്ചു. താന്‍ കന്യകാവ്രദക്കാരിയാണ് അതിനാല്‍തന്നെ പുരുഷനെ അറിയുന്നില്ല എന്ന മറുപടി ഉണ്ടായെങ്കിലും ഇത് അത്യുന്നതന്‍റെ ശക്തിയായ പരിശുദ്ധാത്മാവില്‍ നിന്നാണ്. രക്തത്തില്‍നിന്നോ ശാരീരിക അഭിലാഷത്തില്‍നിന്നോ പുരുഷന്‍റെ ഇഛയില്‍നിന്നോ അല്ല എന്ന വെളിപ്പെടുത്തലിലൂടെ സ്വര്‍ഗം നല്‍കിയ ഏറെ വ്യാകുലതകള്‍ നിറഞ്ഞ രക്ഷകന്‍റെ അമ്മ എന്ന പദവിയിലക്ക് അവള്‍ ഉയര്‍ന്നു.

മറിയം പറഞ്ഞു:

എന്‍റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്തിക്കുന്നു.

അവിടുന്ന്‌ തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗൃവതി

എന്നു പ്രകീര്‍ത്തിക്കും.

ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,

അവിടുത്തെ നാമം പരിശുദ്ധമാണ്.

അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും

അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്‍റെ ഭുജംകൊണ്ട് ശക്തിപ്രകടിപ്പിച്ചു;

ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്തന്മാരെ സിംഹസനതില്‍നിന്നും മരിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിഷിഷ്ടവിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കി;

സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന്‌ തന്‍റെ ദാസനായ

ഇസ്രയേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രഹതോടും

അവന്‍റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം

അനുസ്മരിച്ചുതന്നെ. (ലുക്ക. 1/46-55)

സ്വര്‍ഗം വീണ്ടും രക്ഷകന്‍റെ അമ്മക്കു സാക്ഷ്യം നല്‍കുന്നു. മറിയത്തിന്‍റെ അഭിവാദന സ്വരം കേട്ടപ്പോള്‍തന്ന പരിശുദ്ധത്മാവിനാല്‍ നിറയപ്പട്ടു ഇളയമ്മ എലിസബത്ത്. അവള്‍ ഉത്ഗോഷിച്ചു “നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ് നിന്‍റെ ഉദരഫലവും അനുഗ്രഹീതം. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം അനിക്കു എവിടെനിന്ന്.” (ലൂക്ക 1/41-44)

രക്ഷകനെ ഉദരത്തില്‍ ജന്മം നല്‍കിയതുമുതല്‍ വ്യാകുലതകള്‍ നിറഞ്ഞ ജീവിതമായിരുന്നെങ്കിലും എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച ഈ അമ്മ സദാ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടിരുന്നു. ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റിയ ഇവള്‍ സാത്തന്‍റെ തലതകര്‍ക്കാന്‍ രക്ഷകനു ജന്മംനല്‍കയ അമ്മയാണ്. ഉല്‍പത്തിയിലെ വാക്ദാനത്തിന്‍റെ സ്ത്രീയാണ് (ഉല്‍പത്തി 3/15). വെളിപാടിലൂടെ (വെളി. 12/1-18) സാത്താനെ നാണംകെടുത്തിയവളാണ്. കാല്‍വരിയിലെ മൂന്ന്കുരിശുകളില്‍ പാപികള്‍ക്കുവേണ്ടി ജീവിച്ച് പാപിയല്ലാതിരുന്നിട്ടും ലോകപാപങ്ങള്‍ മുഴുവന്‍സ്വയം ഏറ്റെടുത്ത് പപികല്‍ക്കുവേണ്ടി യാഗമായ രക്ഷകന്‍റെ നടുവിലെ കുരിശിന്‍ ചുവട്ടില്‍ വച്ച് തന്‍റെ ക്രൂശിതനും ലോകരക്ഷകനുമായ പുത്രനാല്‍ ലോകംമുഴുവന്‍റെയും മാതൃത്വം സ്വീകരിച്ച സര്‍വ്വജനപദങ്ങളുടേയും നാഥയായ അമ്മ നമ്മുടെ അമ്മ. വിശുദ്ധില്‍ ജീവിക്കാന്‍ രക്ഷകന് ജന്മംനല്‍കി വളര്‍ത്തിയ ഈ അമ്മ നമ്മയും സഹായിക്കും. 

എന്‍റെ അമ്മേ എന്‍റെ അശ്രയമേ..
എന്നെ മുഴുവനും ശോയുടേതാക്കേണമേ..

മിലീഷൃ ഓഫ് റോസറിയെക്കുറിച്ചുള്ള നിങ്ങളുടെ  അഭിപ്രായം തീര്‍ച്ചയായും രേഖപ്പെടുത്തുക...
മിലീഷൃ ഓഫ് റോസറിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക...
മിലീഷൃ ഓഫ് റോസറിയെ പ്രോല്‍‌സാഹിപ്പിക്കുക...
മിലീഷൃ ഓഫ് റോസറിയില്‍ പങ്കുകാരാകുക...
ഈശൊ നിങ്ങളെയും നിങ്ങളുടെ കുടുബത്തേയും അനുഗ്രഹിക്കട്ടെ...