എന്റെ ആത്മാവ് കര്‍ത്താവിനെ
മഹത്വപ്പെടുത്തുന്നു.
Written by Joannes
സര്‍വ്വവും ദൈവത്തിനു സമര്‍പ്പിച്ചു
ജീവിക്കുന്ന ഒരു ഗ്രാമീണകന്യക. ദൈവത്തെ പ്രാണനാഥനായി ഹൃദയത്തില്‍ വരിച്ച്
കന്യാത്വവ്രദമെടുത്തവള്. വേദപഠനവും പ്രര്‍ത്ഥനയും ജീവിതത്തിന്റെ
ഭാഗമാക്കിയവള്. വിശുദ്ധരായ മാതാപിതാക്കളില്‍ നിന്നുംജനിച്ച ആ പെണ്‍കുട്ടി
മറിയം. ലോക സൌന്ദര്യ റാണിയായ അവള് രക്ക്ഷകനെ പേറുന്ന ഉദരത്തിന് ദാസൃവേല ചെയുന്നത്
ജീവിത്തിലെ ഏറ്റവുംവലിയ ഭാഗ്യമായി കരുതിജീവിച്ചുപോന്നു.
ഈ കന്യകയെ സുരക്ഷിത
കരങ്ങളില്‍ ഏല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ അവളുടെ വിവാഹാലോചനകള്‍
നടന്നുവരുന്നു. ബ്രമ്മചാരിയും നീതിമാനുമായ ജോസഫുമായി അവളുടെ വിവാഹനിശ്ചയവും
കഴിഞ്ഞു. വിവാഹം സ്വപ്നത്തില്‍പോലും കണ്ടിട്ടില്ലാത്ത രക്ഷകന്റെ അമ്മക്കു
ദാസ്യവേല ചെയുന്നത് സ്വപ്നംകണ്ട് ജീവിക്കുന്ന ഈ ഗ്രാമീണകന്യക തന്റെ സ്വപ്നങ്ങളും
ആകുലതകളും ജോസഫിനെ പറഞ്ഞറിയിച്ചു. നീതിമാനായ ഈ ജോസഫ് സ്നേഹത്തിന്റെയും,
വിശ്വസ്തതയുടെയും, സംരക്ഷണത്തിന്റെയും പ്രതീകമായിരുന്നു. യഹൂദ പാരബര്യപ്രകാരം
ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു തിരുമാനിച്ചാല്‍ ഭാര്യക്കു കന്യകയായി
ജീവിക്കാന്‍ കഴിയും. ജോസഫ് ഈ കന്യക വ്രദക്കാരിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍
തീരുമനിച്ചു. അങ്ങനെ വി. ജോസഫ് കന്യകാവ്രതക്കാരുടെ കവല്ക്കാരനുമായി മാറി.
ഈ കന്യകയുടെ അടുത്തേയ്ക്കാണ്
സ്വര്‍ഗ്ഗത്തില്‍നിന്നും ദൈവത്തിന്റെ ദൂതുമായി ഗബ്രിയേലെത്തിയത്. “ദൈവകൃപ
നിറഞ്ഞവളേ സ്വസ്തി..” (ലൂക്ക.1/28) എന്നു അഭിവാദ്യം ചെയ്ത ദൈവദൂതനിലൂടെ സ്വര്‍ഗം ഭൂമിയിലുള്ള
ഒരു കന്യകയ്ക്ക് സാക്ഷ്യം നല്കുന്നു. നിന്നിലൂടെ രക്ഷകന് പിറക്കുമെന്ന
സന്ദേശമറിഞ്ഞ ഈ കന്യക ആത്മാവും, മനസും, ശരീരവും അവനു സമര്‍പ്പിച്ചു. താന്‍
കന്യകാവ്രദക്കാരിയാണ് അതിനാല്‍തന്നെ പുരുഷനെ അറിയുന്നില്ല എന്ന മറുപടി
ഉണ്ടായെങ്കിലും ഇത് അത്യുന്നതന്റെ ശക്തിയായ പരിശുദ്ധാത്മാവില്‍ നിന്നാണ്.
രക്തത്തില്‍നിന്നോ ശാരീരിക അഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇഛയില്നിന്നോ അല്ല
എന്ന വെളിപ്പെടുത്തലിലൂടെ സ്വര്‍ഗം നല്കിയ ഏറെ വ്യാകുലതകള്‍ നിറഞ്ഞ രക്ഷകന്റെ
അമ്മ എന്ന പദവിയിലക്ക് അവള് ഉയര്‍ന്നു.
മറിയം പറഞ്ഞു:
എന്റെ ആത്മാവ് കര്‍ത്താവിനെ
മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ
രക്ഷകനായ ദൈവത്തില്‍ ആനന്തിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ
താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല
തലമുറകളും എന്നെ ഭാഗൃവതി
എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന് എനിക്കു വലിയ
കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെ നാമം
പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടെമേല്‍
തലമുറകള്‍തോറും
അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്റെ ഭുജംകൊണ്ട്
ശക്തിപ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ
ചിതറിച്ചു.
ശക്തന്മാരെ സിംഹസനതില്നിന്നും
മരിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ
വിഷിഷ്ടവിഭവങ്ങള്കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ
പറഞ്ഞയച്ചു.
തന്റെ കാരുണ്യം
അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ
ഇസ്രയേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രഹതോടും
അവന്റെ സന്തതികളോടും
എന്നേക്കുമായി ചെയ്ത വാഗ്ദാനം
അനുസ്മരിച്ചുതന്നെ. (ലുക്ക.
1/46-55)
സ്വര്‍ഗം വീണ്ടും രക്ഷകന്റെ
അമ്മക്കു സാക്ഷ്യം നല്കുന്നു. മറിയത്തിന്റെ അഭിവാദന സ്വരം കേട്ടപ്പോള്തന്ന
പരിശുദ്ധത്മാവിനാല്‍ നിറയപ്പട്ടു ഇളയമ്മ എലിസബത്ത്. അവള് ഉത്ഗോഷിച്ചു “നീ
സ്ത്രീകളില്‍ അനുഗ്രഹീതയാണ് നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കര്‍ത്താവിന്റെ
അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം അനിക്കു എവിടെനിന്ന്.” (ലൂക്ക 1/41-44)
രക്ഷകനെ ഉദരത്തില്‍
ജന്മം നല്‍കിയതുമുതല്‍ വ്യാകുലതകള്‍ നിറഞ്ഞ ജീവിതമായിരുന്നെങ്കിലും എല്ലാം
ഹൃദയത്തില്‍ സംഗ്രഹിച്ച ഈ അമ്മ സദാ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടിരുന്നു.
ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിയ ഇവള് സാത്തന്റെ തലതകര്‍ക്കാന്‍ രക്ഷകനു
ജന്മംനല്കയ അമ്മയാണ്. ഉല്പത്തിയിലെ വാക്ദാനത്തിന്റെ സ്ത്രീയാണ് (ഉല്പത്തി
3/15). വെളിപാടിലൂടെ (വെളി. 12/1-18) സാത്താനെ നാണംകെടുത്തിയവളാണ്. കാല്‍വരിയിലെ
മൂന്ന്കുരിശുകളില് പാപികള്‍ക്കുവേണ്ടി ജീവിച്ച് പാപിയല്ലാതിരുന്നിട്ടും
ലോകപാപങ്ങള്‍ മുഴുവന്സ്വയം ഏറ്റെടുത്ത് പപികല്ക്കുവേണ്ടി യാഗമായ രക്ഷകന്റെ
നടുവിലെ കുരിശിന് ചുവട്ടില്‍ വച്ച് തന്റെ ക്രൂശിതനും ലോകരക്ഷകനുമായ
പുത്രനാല്‍ ലോകംമുഴുവന്റെയും മാതൃത്വം സ്വീകരിച്ച സര്വ്വജനപദങ്ങളുടേയും
നാഥയായ അമ്മ നമ്മുടെ അമ്മ. വിശുദ്ധില്‍ ജീവിക്കാന്‍ രക്ഷകന് ജന്മംനല്കി വളര്‍ത്തിയ
ഈ അമ്മ നമ്മയും സഹായിക്കും.
എന്റെ അമ്മേ എന്റെ അശ്രയമേ..
എന്നെ മുഴുവനും ഈശോയുടേതാക്കേണമേ..
മിലീഷൃ ഓഫ് റോസറിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം തീര്‍ച്ചയായും രേഖപ്പെടുത്തുക...
മിലീഷൃ ഓഫ് റോസറിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക...
മിലീഷൃ ഓഫ് റോസറിയെ പ്രോല്‍സാഹിപ്പിക്കുക...
മിലീഷൃ ഓഫ് റോസറിയില്‍ പങ്കുകാരാകുക...
ഈശൊ നിങ്ങളെയും നിങ്ങളുടെ കുടുബത്തേയും അനുഗ്രഹിക്കട്ടെ...
No comments:
Post a Comment