Saturday, 31 August 2013

'സോറി' ദൈവത്തോടും മനുഷ്യരോടും



Shalom Times, 29 November 2012
Written by  സ്റ്റെല്ല ബെന്നി 

അന്നൊരു അവധി ദി വസമായിരുന്നു. കുട്ടിക ൾ രണ്ടുപേരുംകൂടി കളിക്കുകയാണ്. ഞാനവരോ ട് മുറ്റത്തുപോയി കളിക്കാൻ പറഞ്ഞു. അവർ അതുകേട്ട ഭാവംനടിക്കാതെ മുറിയിൽത്തന്നെയിരുന്ന് ഇടയ്ക്ക് കളിയും ഇടയ്ക്ക് അടികൂടലുമെല്ലാം നടത്തുന്നുണ്ട്. പെട്ടെന്നാണത് സംഭവിച്ചത്. എന്തോ നിലത്തുവീണ് ചിതറുന്ന ശബ്ദം. ഞാൻ ഓടിച്ചെന്നപ്പോഴേക്കും വില്ലന്മാർ രണ്ടും രണ്ടുവശത്തേക്ക് ഓടി.  ഗ്ലാസുകൊണ്ട് നിർമിച്ച പുതിയ ഫ്‌ളവർവാസ് നിലത്ത് ചിതറിക്കിടക്കുന്നു. ഒറ്റനോട്ടത്തിൽ എനിക്കു തോന്നിയത് അത് മൂന്നര വയസുള്ള ഇളയമകൻ നിർമ്മലിന്റെ പണിയാണെന്നാണ്. കാരണം, മൂത്തമകൻ മനുവിനെ അ പേക്ഷിച്ച് കൂടുതൽ വികൃതിത്തരങ്ങൾ കാട്ടാറുള്ളത് നിർമ്മലാണ്. പൊട്ടിച്ചിതറി കിടക്കുന്ന ഫ്‌ളവർവാസ് കണ്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാനൊരു ചെറിയ വടിയെടുത്ത് നിർമ്മലിനിട്ട് രണ്ടടി കൊടുത്തു. അടികൊണ്ട പ്പോൾ അവൻ വലിയ സ്വരത്തിൽ കരയാൻ തുടങ്ങി. അമ്മയെന്നെ വെറുതെ തല്ലി. ഞാനല്ല ഫ്‌ളവർവാസ് പൊട്ടിച്ചത് ചേട്ടായി ആണ് എന്നു പറഞ്ഞായിരുന്നു കരച്ചിൽ. ആദ്യം ഞാനോർത്തു അത് അവന്റെ അടവാണെന്ന്. പക്ഷേ, കരച്ചി ൽ വലിയ ഏങ്ങലടിയിലേക്ക് മാറിയപ്പോൾ എനിക്ക് പേടിയായി. എനിക്കാ ണോ തെറ്റുപറ്റിയതെന്ന്? ഞാൻ മനുവി നെ വിളിച്ച് ശാന്തമായി ചോദിച്ചു, അവൻ ഏറ്റുപറഞ്ഞു. ''ഞാനാണമ്മേ'' എന്ന്. മനുവതു പറഞ്ഞതും നിർമ്മലിന്റെ കരച്ചിലിന് ശക്തികൂടി. ''അമ്മയെന്നെ വെറുതെ തല്ലി'' എന്നു പറഞ്ഞാണവൻ ഏങ്ങലടിച്ച് നിലവിളിക്കുന്നത്.
ഞാനവനെ വാരിയെടുത്ത് തോളിൽ കിടത്തി എല്ലാത്തരത്തിലും ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ കരച്ചിൽ കൂടിക്കൂടി വന്നതല്ലാതെ നിന്നില്ല. അവസാനം തികഞ്ഞ നിസഹായാവസ്ഥയിൽ ഞാൻ ഈശോയോട് ചോദിച്ചു, ഇനിയും ഞാൻ എന്താ ചെയ്യേണ്ടത്? പരിശുദ്ധാത്മാവ് എന്റെ ഉള്ളിൽ മന്ത്രിച്ചു: നീയവനോട് സോറി പറയുക. ഒരു നിമിഷം ഞാൻ ശങ്കിച്ചുനിന്നു. അമ്മ മകനോട് ക്ഷമ ചോദിക്കുകയോ? പിന്നെ ഞാൻ എന്തെങ്കി ലും പറഞ്ഞാൽ ഇവന് എന്നെ വില കാണുമോ? പക്ഷേ, ഈശോ എന്നെ വീണ്ടും വീണ്ടും നിർബന്ധിച്ചു അവനോട് ക്ഷമ പറയാൻ. ഞാൻ അവനോട് പറഞ്ഞു. അമ്മയ്ക്കാണ് തെറ്റുപറ്റിയത്, സോറി കുട്ടാ സോറി. ഇനിയൊരിക്കലും അമ്മ മോനെ അന്വേഷിച്ചറിയാതെ തല്ലുകയില്ല. സോറി എന്ന വാക്ക് കേട്ടതും അവന്റെ കരച്ചി ൽ പിടിച്ചുകെട്ടിയതുപോലെ നിന്നു. ദേഹത്തു തൊടാൻ അവൻ സമ്മതിച്ചു. ഞാനവനെ വാരിയെടുത്ത് ചുംബനങ്ങൾ നല്കി. അവനും എന്നെ ഗാഢമായി കെട്ടിപ്പിടിച്ചു. നോക്കണേ ഒരു സോറി പറച്ചിലിന്റെ സത്ഫലം.

സോറി സൃഷ്ടിക്കുന്ന അത്ഭുതം
മനുഷ്യബന്ധങ്ങൾക്കിയിൽ 'സോറി' എന്ന വാക്കിന് അത്ഭുതാവഹമായ ശക്തിയുണ്ട്. പറയേണ്ട സമയത്ത് പറയേണ്ടവരോട് സോറി പറയാൻ കഴിയാത്തതുകൊണ്ട് ധ്രുവങ്ങൾക്കപ്പുറത്തേക്ക് അകന്നുപോയ ബന്ധങ്ങളുണ്ട്. അല്പം എളിമപ്പെട്ടുകൊണ്ട് തക്കസമയത്ത് നടത്തിയ ഒരു ക്ഷമാപണം അത്ഭുതകരമായ വിധത്തിൽ കൂട്ടിയോജിപ്പിച്ച മനോഹരമായ അനേകം ബന്ധങ്ങളുമുണ്ട്. പക്ഷേ, നമ്മളിൽ മുഴച്ചു നില്ക്കുന്ന ഞാൻഭാവത്തെ വധിക്കാതെ സോറി പറയാനും എളിമപ്പെടാനും കഴിയുകയില്ല.

യേശുവിന്റെ ചൂണ്ടുപലക
യേശുനാഥൻ തിരുവചനത്തിലൂടെ കാണിച്ചുതരുന്ന മഹോന്നതമായ മാതൃകയും വിരൽചൂണ്ടുന്നത് ക്ഷമാപണത്തിന്റെ അനിവാര്യതയെക്കുറിച്ചാണ്. അവിടുന്ന് പറഞ്ഞു: ''നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച്  ഓർത്താൽ കാഴ്ചവസ്തു അവിടെബലിപീഠത്തിനുമുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക'' (മത്തായി 5:23-24). ആരോടും എന്തും പറയുകയും ചെയ്യുകയും ചെയ്തിട്ട് വന്ന് സമാധാനപൂർവം ബലിയർപ്പിക്കാം എന്ന മിഥ്യാധാരണ ഇനിയെങ്കിലും നാം മാറ്റണം. ഇത്തരത്തിൽ ബലിയർപ്പണം നടത്തുകയും ദൈവശുശ്രൂഷ ചെയ്യുകയും ചെയ്യുന്നവരോടാണ് അവസാനവിധിയുടെ സമയത്ത് ഞാൻ നിങ്ങളെ അറിയുകയില്ല (മത്തായി 25-12) എന്ന് കർത്താവ് പറയുന്നത്!
ക്ഷമചോദിക്കാനും രമ്യതപ്പെടാനും നമ്മെ തടസപ്പെടുത്തുന്നത് നമ്മളിലുള്ള അഹങ്കാരമാണ്. ഞാൻ അവനോട് ക്ഷമചോദിച്ചാൽ അതെനിക്ക് വലിയ അപമാനമല്ലേ, അവന്റെയും കണ്ടുനില്ക്കുന്നവരുടെയും മുൻപിൽ അത് വലിയ താഴ്ത്തിക്കെട്ടലല്ലേ എന്നൊക്കെയായിരിക്കും പലരുടെയും വിചാരം. അവനോട് അല്ലെങ്കിൽ അവളോട് ക്ഷമചോദിച്ചിട്ട് എങ്ങനെ നാലാൾ കാൺകെ തലയുയർത്തി നില്ക്കും എന്നതാണ് ചിലരുടെ ഭയം! എന്നാൽ, യഥാർത്ഥമായ ക്ഷമചോദിക്കൽ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും ചോദിക്കുന്നവനെ കൂടുതൽ സ്വീകാര്യനാക്കി മാറ്റുകയും ചെയ്യും.

ഒറ്റവാക്ക്
 ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ, സഹോദരബന്ധങ്ങളിൽ, അയൽപക്കങ്ങൾക്കിടയിൽ, സന്യാസാന്തസിലുള്ള വ്യക്തികൾക്കിടയിൽ, ഇടവകാസമൂഹങ്ങൾക്കിടയിൽ, രാജ്യങ്ങൾ തമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ശിഥിലീകരണങ്ങൾക്കുമിടയിൽ പറയാൻ മടിക്കുന്നത് 'ക്ഷമിക്കണമേ' എന്ന താഴ്മയുടെ വാക്കാണ്. ജനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും അമ്മായിയമ്മയും മരുമകളും തമ്മിലും എല്ലാം നടക്കുന്ന, കലഹങ്ങൾക്കും കാരണം എനിക്ക് അല്ലെങ്കിൽ ഞങ്ങൾക്ക് തെറ്റുപറ്റി ക്ഷമിക്കണമേ എന്ന ഏവരും പറയാൻ മടിക്കുന്ന വാക്കാണ്. ആ വാക്കിന് ഭൂമിയിൽ സ്വർഗം പണിയാനുള്ള കഴിവുണ്ട്.

ദൈവമനുഷ്യബന്ധത്തിൽ
ദൈവമനുഷ്യബന്ധത്തിലും വ്യക്തമായ ഏറ്റുപറച്ചിലിന്, ക്ഷമിക്കണമെന്ന വാക്കിന് അത്ഭുതം വിതയ്ക്കാനുള്ള കഴിവുണ്ട്. യേശുവിന്റെ കാലുകൾ കണ്ണുനീരുകൊണ്ട് കഴുകി തലമുടികൊണ്ട് തുടച്ച് ചുംബനങ്ങൾ കൊണ്ട് നിറച്ച പാപിനിയായ മഗ്ദലമറിയത്തിന്റെ പരസ്യമായ ഏറ്റുപറച്ചിൽ എത്ര വലിയ ദൈവമനുഷ്യ ബന്ധത്തിലേക്കാണ് നയിച്ചതെന്ന് തിരുവചനങ്ങളിൽ നാം വായിക്കുന്നുണ്ട്. ഞാൻ നീതിമാന്മാരെ തേടിയല്ല അനുതപിക്കുന്ന പാപികളെ തേടിയാണ് വന്നിരിക്കുന്നതെന്ന അവിടുത്തെ വാക്ക,് ഇന്നും അനുതപിക്കുകയും തെറ്റ് ഏറ്റുപറയുകയും ചെയ്യുന്നവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

യേശുവിന്റെ കണ്ണീർ
തെറ്റിന്റെ വലുപ്പമോ ആധിക്യമോ അല്ല അനുതപിക്കാനും ഏറ്റുപറയാനും തയാറല്ലാത്ത മനുഷ്യന്റെ കഠിനതയാണ് യേശുവിനെ കരയിക്കുന്നത്. എത്ര വലിയ പാപിക്കും യേശുവിന്റെ മുൻപിൽ കാരുണ്യം ലഭിക്കും. പക്ഷേ, തെറ്റ് ഏറ്റുപറയാനും അനുതപിക്കാനും തയാറാകണം. ''നമ്മൾ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും'' (1 യോഹ.1:9).

ദൈവത്തിന്റെ മുൻപിൽ മനുഷ്യന്റെ വലിയ പാപമാണ് എന്നിൽ പാപമില്ലെന്നും എനിക്ക് തെറ്റൊന്നും പറ്റിയിട്ടില്ലെന്നുള്ള വാദം. ഇത്തരക്കാരെ അനുഗ്രഹിക്കാൻ തമ്പുരാനാവുകയില്ല. ''നമുക്കു പാപമില്ലെന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും; അപ്പോൾ നമ്മിൽ സത്യമില്ലെന്നു വരും'' (1യോഹ.1:8). പാപമില്ലെന്ന് സ്വയം പറയുന്നവരോടുള്ള കർത്താവിന്റെ നിലപാടുകൾ പഴയ നിയമകാലത്തുതന്നെ വളരെ കാർക്കശ്യമുള്ളതായിരുന്നു. ''ഇതൊക്കെയായിട്ടും ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ല, അവിടുത്തേക്ക് എന്നോട് യാതൊരു കോപവുമില്ല എന്നു നീ പറയുന്നു. പാപം ചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ട് നിന്നെ ഞാൻ കുറ്റം വിധിക്കും'' (ജറെ. 2:35).
തെറ്റുപറ്റിയിട്ടും അതേറ്റുപറയാൻ തയാറാകാതെ ഗർവ് കലർന്ന കണ്ണുകളുമായി നടക്കുന്ന തന്റെ മക്കളോട് ജറെമിയാ പ്രവാചകനിലൂടെ പിതാവായ ദൈവം ഇങ്ങനെ സംസാരിക്കുന്നു. ''അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരിക. ഞാൻ നിന്നോട് കോപിക്കുകയില്ല. ഞാൻ കാരുണ്യവാനാണ്. ഞാൻ എന്നേക്കും കോപിക്കുകയില്ല- കർത്താവരുളിച്ചെയ്യുന്നു. നിന്റെ ദൈവമായ കർത്താവിനോട് നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴിൽ അന്യദേവന്മാർക്ക് നിന്നെത്തന്നെ കാഴ്ചവച്ചു. നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങൾ നീ ഏറ്റുപറഞ്ഞാൽ മതി'' (ജറെ.3:12-13). ഓരോ ദേവാലയങ്ങളിലും നമുക്കുവേണ്ടി കാത്തിരിക്കുന്ന കുമ്പസാരക്കൂടുകളിൽ ഏറ്റുപറയുന്ന പാപിക്ക് മോചനവും കൃപയും വിടുതലും തരുന്നത് യേശുതന്നെയാണ്. അവിടെനിന്നും നമുക്ക് കൃപ സ്വീകരിക്കാം.

വീണിടത്തുകിടന്ന് ഉരുളരുത്
മനുഷ്യൻ ബലഹീനനായതുകൊണ്ട് വീഴ്ചകൾ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ നമ്മൾ അനുതപിക്കാതെയും കുറ്റബോധത്തിൽ പിടഞ്ഞും സ്വയം ന്യായീകരണത്തിൽ കുടുങ്ങിയും വീണിടത്തു കിടന്നുരുളുന്നു. ആ ഉരുളൽ നമ്മെ കൂടുതൽ വലിയ പാപത്തിലേക്ക് നയിക്കും. വീഴ്ചപറ്റി എന്നു തിരിച്ചറിഞ്ഞാൽ വീണിടത്തുതന്നെ കിടന്ന് ഉരുളാതെ ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ചുകൊണ്ട് എത്രയും വേഗം എഴുന്നേല്ക്കാൻ ശ്രമിക്കാം. കരുണയുടെ സിംഹാസനത്തിന്റെ (കുമ്പസാരക്കൂട്) മുൻപിൽ നിന്നുകൊണ്ട് കരുണയും വിടുതലും നമുക്ക് ചോദിക്കാം. അതുപോലെ  ബന്ധങ്ങളിൽ വന്നുപോയ തെറ്റുകളെക്കുറിച്ച് ഹൃദയപൂർവം നമുക്ക് മാപ്പു പറയാം. അത് നമ്മുടെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും. സമാധാനമായി ജീവിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.

നമുക്ക് പ്രാർത്ഥിക്കാം
പരിശുദ്ധാത്മാവായ ദൈവമേ, എളിമയെന്ന പുണ്യം നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കാനും ഞങ്ങൾ കുറ്റം ചെയ്തിട്ടുള്ളവരോട് മാപ്പു ചോദിക്കാനും ഞങ്ങളെ ശക്തരാക്കണമേ. പരസ്പരം ക്ഷമ കൊടുത്തും ക്ഷമ സ്വീകരി ച്ചും ദൈവിക സ്വഭാവത്തിൽ രൂപാന്തരപ്പെട്ട ഒരു ജീവിതം നയിക്കാൻ ഞങ്ങളെ സഹായിക്കണമേ ആമ്മേൻ.

നിന്നെത്തന്നെ നീതീകരിക്കുവാൻ നീ എന്നെ കുറ്റം വിധിക്കുമോ? (ജോബ് 40:8)



Shalom Limes, 05 August 2013
Written by  ഫാ. ജോസഫ് വയലിൽ സി.എം.ഐ 

സഹനത്തിന്‍റെ മൂർധന്യാവസ്ഥയിൽ ജോബ് ദൈവത്തോട് ഒരുപാട് ആവലാതികൾ പറഞ്ഞു. നിരവധി ന്യായവാദങ്ങൾ നിരത്തി. ജോബിനും സ്‌നേഹിതന്മാർക്കും പറയാൻ ഉണ്ടായിരുന്നതു മുഴുവൻ കേട്ട ദൈവം അതിനെല്ലാം മറുപടി പറയുവാൻ തുടങ്ങി. ദൈവം ജോബിനോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു. അതിൽ രണ്ടു ചോദ്യങ്ങളാണ് ജോബ് 40:8 ൽ നാം കാണുന്നത്. നീ എന്‍റെ വിധി അനീതിപരം എന്ന് പറയുമോ? നിന്നെത്തന്നെ നീതീകരിക്കുവാൻ നീ എന്നെ കുറ്റക്കാരനാക്കുമോ?

ദൈവം നീതിമാനാണ്. ദൈവം നീതിയോടെയാണ് പെരുമാറുന്നതും. എന്നാൽ, നീതിയോടുകൂടി പെരുമാറാതെ, നീതി മറന്ന് കൂടുതൽ കരുണയോടുകൂടി പെരുമാറണമേ എന്നാണ് മനുഷ്യന്‍റെ പ്രാർത്ഥന.

എന്നാൽ, ചിലപ്പോഴെങ്കിലും ദൈവം നമ്മോട് അനീതി കാണിച്ചുവെന്ന് ചിന്തിക്കുകയും പറയുകയും ചെയ്യാറുണ്ട്. ദൈവം നീതികേട് കാണിച്ചുവെന്ന് പ്രധാനമായും രണ്ട് സാഹചര്യങ്ങളിലാണ് നാം ചിന്തിക്കുന്നത്. ഒന്ന്, നമുക്ക് സഹനമുണ്ടാകുമ്പോൾ. രണ്ട്, നമ്മുടെ അനീതികൾമൂലം ദൈവം നമ്മെ ശിക്ഷിക്കുമ്പോൾ. ചെറുതോ വലുതോ ആയ സഹനങ്ങൾ ഉണ്ടാകുമ്പോൾ എത്രയോ മനുഷ്യർ ദൈവത്തോട് പരാതി പറയുന്നു. ദൈവം നീതി കാണിച്ചില്ല എന്ന് പറയുന്നു. അതുപോലെതന്നെ, സ്വയം ന്യായീകരിക്കുവാനും മനുഷ്യർ ദൈവത്തെ കുറ്റംവിധിക്കുന്നു. തെറ്റിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ, ദൈവത്തെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്തുന്ന പ്രവണത ആദത്തിന്‍റെ കാലം മുതൽ നാം കാണുന്നതാണ്. പഠനം ഉഴപ്പി പരീക്ഷയിൽ തോല്ക്കുന്ന വിദ്യാർത്ഥികളിൽ ചിലരെങ്കിലും ദൈവത്തെ കുറ്റം വിധിക്കുന്നു. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണം ദാമ്പത്യജീവിതം തകർന്നുപോയവർ ദൈവത്തെ കുറ്റം വിധിക്കുന്നു. സ്വന്തം നീതികേടുകൾ കാരണം സാമ്പത്തിക തകർച്ച നേരിടുന്നവരിലും ദൈവത്തെ കുറ്റപ്പെടുത്തുന്നവരെ കാണാം. പലവിധ കാരണങ്ങളാൽ വിവാഹം വൈകുമ്പോഴും കുഞ്ഞ് ജനിക്കാൻ വൈകുമ്പോഴും ദൈവത്തെ കുറ്റപ്പെടുത്തുന്നവർ ഉണ്ട്. ഇവിടെയൊന്നും ദൈവം തെറ്റുകാരനല്ല.

സഹനങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോകുമ്പോൾ ദൈവത്തിൽനിന്ന് അകന്നതുകൊണ്ടോ ദൈവത്തെ പഴിച്ചതുകൊണ്ടോ ഒരു ഉപകാരവും ഇല്ല. പിന്നെയും നഷ്ടങ്ങളും സഹനങ്ങളും കൂടും എന്നുമാത്രം. സഹനങ്ങളും നഷ്ടങ്ങളും ഉണ്ടാകുമ്പോഴും പിടിച്ചുനില്ക്കുവാനും അതിജീവിക്കുവാനും പരിഹാരങ്ങൾ കണ്ടെത്തുവാനും നമുക്ക് ദൈവാനുഗ്രഹംതന്നെയാണ് ആശ്രയം. അതിനാൽ, പ്രതിസന്ധികളുടെ സമയത്ത് ദൈവത്തെ കുറ്റപ്പെടുത്താതെ പ്രാർത്ഥിക്കണം. ദൈവത്തോട് തർക്കിക്കുമ്പോഴല്ല, ദൈവത്തിന് വിധേയപ്പെട്ട് പ്രാർത്ഥിക്കുമ്പോഴാണ് ദൈവാനുഗ്രഹം ലഭിക്കുന്നത്.

 

Friday, 30 August 2013

ഇനിയും ഉണ്ണികൾ പിറക്കട്ടെ...



Shalom Times, 29 November 2012
Written by  ഡോ. സുമ ജിൽസൺ

ക്രിസ്മസിനെപ്പറ്റി ചിന്തിക്കുമ്പോൾ മനസിലേക്ക് വരുന്നത്, ഡോക്ടർക്ക് ഓർമയുണ്ടോ ഈ മുഖം എന്ന ഒരമ്മയുടെ ചോദ്യവും  അവരുടെ കൈയിലിരുന്നു ചിരിക്കുന്ന നാലുവയസുകാരിയുടെ മുഖവുമാണ്. ഒ.പിയിൽ കുട്ടിയുമായെത്തിയ സ്ത്രീ, സിനിമയിലെ ഡയലോഗുപോലെ അങ്ങനെ ചോദിച്ചപ്പോൾ അങ്കലാപ്പിലായി. നേരത്തെ എന്തെങ്കിലും മാരകമായ രോഗം വന്നിട്ട് ചികിത്സിച്ച കുട്ടിയാണോ? ഏതെങ്കിലും രോഗത്തിന് ഓപ്പറേഷനുവേണ്ടി റഫർ ചെയ്യേണ്ടി വന്നിരുന്നോ? എന്നൊക്കെ ചിന്തിച്ചു. എന്‍റെ സംശയഭാവം കണ്ടപ്പോൾ ആ സ്ത്രീ പറഞ്ഞു: 'അന്ന് ഡോക്ടർ വളർത്തിക്കൊള്ളാം എന്നു പറഞ്ഞ കുട്ടിയാണ്.' എന്നിട്ടും അന്തിച്ചിരുന്നപ്പോൾ ആ അമ്മ തുടർന്നു. ''ഡോക്ടറിന്‍റെ അടുത്തല്ലേ, ഞാനീ കുഞ്ഞിനെ മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോൾ അബോർഷൻ ഗുളിക ചോദിച്ചെത്തിയത്.'' കുഞ്ഞിനെ മടിയിൽ ഇരുത്തി വളരെ ശബ്ദം കുറച്ചാണത് പറഞ്ഞത്, കുട്ടിയത് മനസിലാക്കാതിരിക്കാൻ. അപ്പോഴാണ് പഴയ സംഭവങ്ങൾ ഓർമവന്നത്. ഉദ്ദേശം അഞ്ച് വർഷങ്ങൾക്കു മുൻപ് മൂത്തകുട്ടിക്ക് മൂന്നു വയസും ഇളയകുഞ്ഞിന് അഞ്ചരമാസവും പ്രായമായിരിക്കെ, പലപ്പോഴായി കഫക്കെട്ടും പനിയുമായി ആ സ്ത്രീ ചികിത്സയ്ക്കായി സമീപിക്കാറുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ  ഭർത്താവിന്‍റെ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. ഒരു ദിവസം പണി ഒഴിവാക്കിയാൽ ആ ദിവസത്തെ ലോൺ തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ അവൾ തനിച്ചായിരുന്നു രണ്ടുമക്കളുമൊത്ത് ബസിൽ കയറി ആശുപത്രിയിൽ വന്നുകൊണ്ടിരുന്നത്. ഭർത്താവിന്‍റെ വേതനംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത അവസ്ഥ. പോരാത്തതിന് നിരന്തരമുള്ള രോഗങ്ങളും. ഈ കൈക്കുഞ്ഞുമായി വീണ്ടും ഗർഭിണിയായാൽ ഉണ്ടാകാവുന്ന കഷ്ടപ്പാട് അവൾക്ക് അചിന്തനീയം. ഈ സാഹചര്യത്തിൽ അവരുടെ കുട്ടികളെ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ എന്ന നിലയിൽ ഉപദേശം ചോദിക്കാനും സാധിക്കുമെങ്കിൽ ഗുളിക ഫാർമസിയിൽനിന്ന് വാങ്ങാൻ ഒരു കുറിപ്പ് തരപ്പെടുത്താനുമാണ് അവർ വന്നത്.
ഒരു വാഗ്ദാനം
അബോർഷന് തുനിയരുതേയെന്നും കുഞ്ഞ് ജനിച്ചശേഷം ചെറിയ മക്കളെ നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, ഇനി ജനിക്കാൻപോകുന്ന കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാമെന്നും പറഞ്ഞു. ചികിത്സയ്ക്കും പ്രസവത്തിനുമുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടാവും എന്നവൾ പങ്കുവച്ചു. 14 കിലോമീറ്റർ മാത്രം അകലെയുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ പ്രസവ ചികിത്സാ വിഭാഗത്തിൽ പരിശോധനാഫീസ് വേണ്ടായെന്നുള്ള ആശ്വാസവാക്ക് പറഞ്ഞയച്ചു. എന്തായാലും 10-15 മിനിറ്റ് നേരത്തെ സംഭാഷണത്തിനൊടുവിൽ വീട്ടിൽചെന്ന് തീരുമാനിക്കാമെന്ന് പറഞ്ഞവൾ പിരിഞ്ഞു. ഞാനാ സംഭവം പാടേ മറന്നിരുന്നു. ഏതാനും ദിവസംമാത്രം ആ ഗർഭസ്ഥശിശുവിനെയോർത്ത് പ്രാർത്ഥിച്ചിരുന്നു. നാലുവർഷം മുൻപ് മെഡിക്കൽ കോളജിൽ സുഖപ്രസവത്തോടെയായിരുന്നു കുഞ്ഞിന്‍റെ ജനനം. ആ ഗർഭസ്ഥശിശുവിനെ തുടർന്ന് വളരാൻ അനുവദിച്ചാൽ, ഇപ്പോഴുള്ള രണ്ടു കുട്ടികളുടെയും കൂടെക്കൂടെ വരുന്ന വലിവ്/കഫക്കെട്ടിന്‍റെ അസുഖം കുറയുമെന്നും ഇനി ജനിക്കാൻ പോകുന്ന കുഞ്ഞിനെ വളർത്താൻ മൂത്ത രണ്ടു കുഞ്ഞുങ്ങളെ നോക്കിയത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലായെന്നും അന്നവൾക്ക് ധൈര്യം കൊടുത്തിരുന്നു. പൂർണ വിശ്വാസത്തോടെയല്ല ഞാനത് പറഞ്ഞതെങ്കിലും, ഡോക്ടറുടെ വാക്കുകൾ എന്ന നിലയ്ക്കവർ നൂറുശതമാനം ആത്മാർത്ഥതയോടെ അവർ അതു വിശ്വസിച്ചു. അബോർഷന് തുനിയാത്തതിനാൽ ദൈവമവർക്ക് പ്രതിഫലമായി രോഗങ്ങളില്ലാത്ത കുഞ്ഞിനെ കൊടുത്തു. അതോടൊപ്പം മൂത്ത രണ്ടുപേർക്കും രോഗസൗഖ്യവും. ഇന്നേവരെ ഇളയകുട്ടിയെ രോഗങ്ങൾക്കായി ഡോക്ടറെ കാണിക്കേണ്ട ആവശ്യം വരായ്കയാലാണ് ഈ കുഞ്ഞിന്‍റെ ജനനവും മറ്റും അറിയിക്കാൻ ഇതേവരെ എത്താഞ്ഞത് എന്നുകൂടി പറഞ്ഞു. നാലുവർഷം ഒരു രോഗവുമില്ലാതെ തമ്പുരാൻ ആ കുഞ്ഞിനെ കാത്തുപരിപാലിച്ചു എന്നറിഞ്ഞപ്പോൾ എന്‍റെ വിശ്വാസം വർധിക്കുകയായിരുന്നു.


വിവരിക്കാൻ കഴിയാത്ത സംതൃപ്തി
വർഷങ്ങൾക്കു മുൻപ് അബോർഷൻ അരുതേയെന്നു പറഞ്ഞ് രക്ഷപ്പെടുത്തിയ ആ കുഞ്ഞ്, മിടുമിടുക്കിയായി അമ്മയുടെ മടിയിൽ ഇരിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.  രോഗികളെ ചികിത്സിച്ചു സുഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന സംതൃപ്തിയെക്കാളും വളരെ അധികമായിരുന്നു അപ്പോഴുണ്ടായ ആത്മസംതൃപ്തി. അന്ന് അബോർഷൻ ചെയ്യാൻ ആലോചിച്ചതോർത്ത് ഞാനിന്ന് മനസ്തപിക്കുന്നുവെന്നവൾ ആത്മാർത്ഥതയോടെയാണ് പറഞ്ഞത്. പ്രസവം നിർത്തണമെന്ന് വിചാരിച്ചാണവൾ ആ പ്രാവശ്യം പ്രസവത്തിനായി ആ ശുപത്രിയിൽ പോയതെന്നും പറഞ്ഞു. എന്തോ പ്രശ്‌നം കാരണം ഉടൻ പ്രസവം നിർത്തണ്ട, രണ്ടുമാസം കഴിഞ്ഞ് വരാൻ പറഞ്ഞവർ ഡിസ്ചാർജ് ചെയ്തു. എന്നാൽ, ഇതുവരെ പ്രസവം നിർത്തിയിട്ടില്ല. ഇനി ഒരു കുഞ്ഞുകൂടി ആയിട്ടു പോരേയെന്ന ചോദ്യത്തിന് യാതൊരു സംശയവുമില്ലാതെ സന്തോഷത്തോടെ അവൾ തലയാട്ടി. അഞ്ചുവർഷം മുൻപ് മൂന്നാമത് ഗർഭിണിയായിരുന്നപ്പോൾ ഉണ്ടായ ടെൻഷൻ, പ്രയാസം, കഷ്ടപ്പാട്... ആ മുഖഭാവം ഒക്കെ മാറി. നാലാമത് ഗർഭിണിയാകട്ടെയെന്നാശംസിച്ചപ്പോൾ തീർത്തും വിപരീതമായ പ്രതികരണമാണ് ഉണ്ടായത്. ഇവിടെ സാഹചര്യത്തിനല്ല മനോഭാവത്തിനാണ് മാറ്റംവന്നത്. പല വികസിത രാജ്യങ്ങളിലും മൂന്നാമത്തെ കുഞ്ഞുണ്ടായാൽ വർധിച്ച ആനുകൂല്യങ്ങളാണ് ഗവൺമെന്‍റ് നല്കുന്നത്. എന്നാലും കൂടുതൽ മക്കൾക്ക് ജന്മം നല്കാൻ ഭൂരിപക്ഷവും അവിടെ തയാറല്ല. ഒരു കുഞ്ഞിനെ വളർത്തുന്നതിലും താല്പര്യം അവർക്ക് പട്ടിയെയും പൂച്ചയെയും വളർത്താനാണ്.

പല കുടുംബങ്ങളിലും കുടുംബനാഥന്മാർ പറയുന്ന ഒരു കാര്യമുണ്ട്. കൂടുതൽ മക്കൾ ആയിക്കോട്ടെ, ഞങ്ങൾക്കതിൽ സന്തോഷമാണ്. ഭാര്യമാർ അതുകേൾക്കെ ഈറ്റപ്പുലിപോലെ ചാടും. കുഞ്ഞിനെ പ്രസവിക്കുന്നതും വളർത്തുന്നതുമൊക്കെ ഇക്കാലത്ത് വലിയ കഷ്ടപ്പാടാണ്. പറയാൻ എളുപ്പം- രണ്ടെണ്ണംതന്നെ ധാരാളം. എങ്ങനെയെങ്കിലും ഈ രണ്ടെണ്ണത്തിനെ വളർത്തിയാൽ മതി. ഇപ്പോഴത്തെ വർധിച്ചുവരുന്ന പഠനച്ചെലവും മറ്റും നിരത്തിക്കാട്ടും. മുതിർന്ന കുട്ടികളുടെ പരിചരണം, ഭക്ഷണം ഉണ്ടാക്കൽ, അങ്ങനെയുള്ള പല പല ഉത്തരവാദിത്വങ്ങളും... ജോലിക്കുപോകുന്ന അമ്മമാരാണെങ്കിൽ ജോലിയുമായി ബന്ധപ്പെട്ട കാരണങ്ങളായിരിക്കും പറയുന്നത്. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞ് അമ്മയുടെ കൈയിലിരുന്ന് പുഞ്ചിരിക്കുമ്പോൾ ലഭിക്കുന്ന നിർവൃതി ലോകത്ത് വേറെയൊരു സന്തോഷത്തിനും പകരംവയ്ക്കാനാവില്ല. ''കർത്താവിന്‍റെ ദാനമാണ് മക്കൾ; ഉദരഫലം ഒരു സമ്മാനവും'' (സങ്കീ.127:3). കുഞ്ഞ് ചിരിച്ചുകളിച്ച് നമ്മുടെ സമീപനത്തോട് പ്രതികരിക്കുമ്പോൾ, എല്ലാ കഷ്ടപ്പാടും അമ്മമാർ മറക്കും. ഇന്ന് രണ്ടുമക്കളെ വളർത്തി, അവരൊക്കെ കൂടുവിട്ട് പറന്നകലുമ്പോൾ യൗവനത്തിൽ കൂടുതൽ മക്കൾക്ക് ജന്മം കൊടുക്കാനായില്ലല്ലോയെന്ന് കുണ്ഠിതപ്പെടുന്നവരാണ് പ്രായമായവരിൽ പലരും. അന്നവർ കരിയറിന് പ്രാമുഖ്യം കൊടുത്തു. എന്തു പ്രതികൂല സാഹചര്യമാണെങ്കിലും അബോർഷൻ ചെയ്യരുതെന്നും ദൈവം വഴിനടത്തുമെന്നുമൊക്കെ പറഞ്ഞപ്പോൾ, അത് പ്രായോഗികമല്ലായെന്നും പറഞ്ഞ് അബോർഷൻ നത്തിയവർ പിന്നീട് പരാജയത്തിന്‍റെ കയ്പുനീർ കുടിക്കുന്നത് കാണാനിടയായിട്ടുണ്ട്. അപ്രതീക്ഷിതമായി ഗർഭം ധരിക്കുമ്പോൾ, ആ കുഞ്ഞിനെ സ്വീകരിക്കുന്നവരെ പിന്നീട് കർത്താവ് പലതരത്തിൽ അനുഗ്രഹിക്കുന്ന അനുഭവങ്ങളും ധാരാളം.

അബദ്ധസിദ്ധാന്തങ്ങൾ
ഒരു കാലഘട്ടത്തിന്‍റെ ചിന്താരീതിയായിരുന്നു നാം രണ്ട്, നമുക്ക് രണ്ട്. അതുകഴിഞ്ഞ് നാമൊന്ന് നമുക്കൊന്ന് എന്ന അബദ്ധസിദ്ധാന്തം കുറെപ്പേർ ഏറ്റുപാടി ജനത്തെ വഴിതെറ്റിച്ചു. അബോർഷൻ നടത്താൻ ഉപയോഗിക്കുന്ന ഗുളികയ്ക്ക് ഇന്ത്യയിൽ അംഗീകാരം ലഭിക്കുംമുൻപ്, അനധികൃതമായി ഗുളിക വില്ക്കുന്ന ചില സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. അതിലൂടെ കോടീശ്വരനായ ഒരു ക്ലിനിക്കുടമ മകളെ സമ്പത്തും വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള ചെറുപ്പക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പെൺകുട്ടിക്ക് ഭർത്താവുമായി പൊരുത്തപ്പെടാനാവുന്നില്ല. ആറു വയസായ മകനുമൊത്ത് തിരിയെ സ്വന്തം വീട്ടിലേക്ക്. തുടർന്ന് വിവാഹമോചനവും. അവളുടെ ഏകസഹോദരനാവട്ടെ, വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനകം ഡൈവോഴ്‌സ് ആയി. ആകെയുള്ള രണ്ടുമക്കളുടെയും ദാമ്പത്യം തകർന്നു. നീതിമാന്മാരായ ഗർഭസ്ഥശിശുക്കളുടെ രക്തത്തിന്‍റെ വിലകൊണ്ട് മക്കൾക്കായി ഏറെ സമ്പാദിച്ചെങ്കിലും അവരുടെ ജീവിതം പരാജയം നിറഞ്ഞതായി. രണ്ടുമക്കളുടെയും കുടുംബജീവിതം ചില്ലുകൊട്ടാരംകണക്കെ വീണുടയുന്നത് കണ്ട് വിലപിക്കാനേ മാതാപിതാക്കൾക്ക് കഴിയുന്നുള്ളൂ. നീതിമാനായ ആബേലിന്‍റെ രക്തത്തിന് കണക്ക് ചോദിക്കുന്നവനാണ് കർത്താവ്.
വൈകല്യമുള്ള കുഞ്ഞാണെങ്കിൽക്കൂടി അബോർഷൻ നിർദ്ദേശിക്കാത്ത, പ്രസവശുശ്രൂഷാ വിദഗ്ധർക്ക് സങ്കീർണമായ പ്രസവംപോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നത് നേരിട്ടറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഒരു ഡോക്ടർക്കും തടയാൻ സാധിക്കാത്ത സങ്കീർണതകൾ, മുൻകൂട്ടി അനുമാനിക്കാൻ സാധിക്കാത്ത പ്രശ്‌നങ്ങൾ ഗർഭിണികൾക്ക് വന്നാൽ തന്നെ, നീതിമാന്‍റെ രക്തം ഭൂമിയിൽ ചൊരിയാൻ ഇടവരുത്താത്ത ഡോക്ടർക്ക് അതു പരിഹരിക്കാൻ കഴിയുന്നതിന്‍റെ പിന്നിൽ ദൈവ പരിപാലനയാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

എന്നാൽ, കുഞ്ഞിന് വൈകല്യമുണ്ട്/ അമ്മയ്ക്ക് പ്രായമേറിയശേഷം ഗർഭിണിയായി/മക്കൾക്ക് വിവാഹപ്രായമായി/വളരെ പെട്ടെന്ന് അമ്മ വീണ്ടും ഗർഭിണിയായി/കുഞ്ഞുങ്ങൾ തമ്മിൽ ഇടവേള കുറഞ്ഞു/അമ്മയുടെ പണം/ജോലി തുടങ്ങി മാനുഷികമായി ന്യായീകരിക്കത്തക്ക കാരണങ്ങൾ മുൻനിർത്തി അബോർഷനെ ന്യായീകരിക്കുന്ന ഡോക്ടർമാർക്ക് വിചാരിക്കാത്ത വിധത്തിൽ രോഗീപരിചരണത്തിനിടെ പ്രശ്‌നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അമ്മയും കുഞ്ഞും മരണപ്പെടുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. അങ്ങനെയെങ്കിലും അവർ മനസ് മാറി മാരകമായ ഈ തിന്മയ്‌ക്കെതിരെ നിലകൊള്ളുവാൻ കർത്താവ് ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെ അവർക്ക് മുന്നറിയിപ്പ് നല്കുന്നതാണ്. ഇന്നെങ്കിലും അവന്‍റെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ....

കർത്താവിന്‍റെ കല്പനകളെ മാനിക്കുന്നവനെ അവൻ പരിപാലിക്കും. അത് നാം അനുഭവിച്ചറിയേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ കുറ്റാരോപണ വിധേയരാകുന്നത് ഡോക്ടർമാരുടെ ഇടയിൽ പ്രസവശുശ്രൂഷാ വിദഗ്ധരാണ്. സങ്കീർണമായ ആ ജോലി ഏറ്റവും നന്നായി ചെയ്യാൻ, നിഷ്‌കളങ്കരക്തം ഭൂമിയിൽ ചൊരിയില്ലായെന്ന് തീരുമാനമെടുത്ത് മുന്നേറിയാൽ മാത്രം മതി. ജീവൻ ദൈവത്തിന്‍റെ ദാനമാണ്. ഒരു കുഴപ്പവുമില്ലായെന്ന് ആധുനിക വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ദമ്പതികൾക്ക് സന്താനഭാഗ്യം ഇല്ലാതെ ദുഃഖിക്കേണ്ടി വരുന്നു. ഇതിൽനിന്ന് ഒരു ഗർഭധാരണവും ആകസ്മികമല്ല, ജീവൻ ഉരുവാകണമെങ്കിൽ തമ്പുരാന്‍റെ കൃപ വേണം എന്നാണല്ലോ തെളിയുന്നത്. അബോർഷനായി തയാറെടുക്കുന്നവരുടെ മുന്നിൽ ജീവന്‍റെ സുവിശേഷമാകാൻ കർത്താവ് നമ്മെ ഉപകരണമാക്കട്ടെ.

''ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്'' (യോഹ.10:10). അബോർഷൻ ചെയ്യുന്ന ഡോക്‌ടേഴ്‌സ്, സഹായിക്കുന്ന നേഴ്‌സ്/പ്രേരിപ്പിക്കുന്നവർ ഇവർക്കെല്ലാം മാനസാന്തരം ഉണ്ടാകുവാനായി പ്രാർത്ഥിക്കാം.

യൗവനത്തിൽ കർത്താവിന്‍റെ സ്വരം കേട്ട് ജീവിക്കാം. ജീവിതസുഖം മുഴുവൻ നുണയുവാനായി പാപത്തിന്‍റെ വഴികളിൽ ചരിക്കാതെ നേർവഴിയിൽ നയിക്കപ്പെടാൻ പരിശുദ്ധാത്മാവ് കൃപതരട്ടെ. പ്രായമേറിയശേഷം തെറ്റുപറ്റിയെന്ന് വിലപിച്ചാൽ, ജീവിതത്തിൽ മക്കളെ വളർത്താനുള്ള അവസരം നഷ്ടമാകും. ഗർഭധാരണശേഷിയുടെ പ്രായം കഴിഞ്ഞ് വിലപിച്ചിട്ട് കാര്യമില്ലല്ലോ. ''യൗവനത്തിൽ ജനിക്കുന്ന മക്കൾ യുദ്ധവീരന്‍റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്'' (സങ്കീ.127:4).

ഡാനിലയുടെ ജീവിതം പൊളിച്ചുപണിത ലൂർദ്മാതാവ്



Sunday Shalom, 23 August 2013
Written by  ജോർജ് കൊമ്മറ്റം 

ഫ്രാൻസിലെ ലൂർദ് മാതാവിന്‍റെ അനുഗ്രഹമാണ് ഡാനില കാസ്റ്റെലിയുടെ ജീവിതം മാറ്റിമറിച്ചത്. 33-ാമത്തെ വയസിൽ രോഗം ശരീരത്തെ കാർന്നുതിന്നുതുടങ്ങിയിരുന്നു. ഒടുവിൽ ലൂർദ് മാതാവിന്‍റെ തീർത്ഥകേന്ദ്രത്തിൽ മാതാവിന്‍റെ സവിശേഷ അനുഗ്രഹത്താൽ അവൾ രോഗവിമോചിതയായി. ലൂർദ്ദ് മാതാവിന്‍റെ  69-ാമത്തെ അത്ഭുതമായാണ് സഭ ഇത് കാണുന്നത്.
''ലൂർദ്മാതാവിന്‍റെ അനുഗ്രഹത്താൽ ലഭിച്ച രോഗസൗഖ്യം ലോകത്തോട് വിളിച്ചുപറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.'' സൗഖ്യം പ്രാപിച്ച ഡാനില പറയുന്നു. ''രോഗസൗഖ്യം പ്രാപിച്ചതിനുമാത്രമല്ല, തന്‍റെ ജീവിതത്തിലൂടനീളം ദൈവം നൽകുന്ന എല്ലാ നന്മകളും ഞാൻ ഓർക്കുന്നു.''

34 വയസു വരെ ഡാനിലയുടെ ജീവിതം ഒരു സാധാരണ സ്ത്രീയുടെതുപോലായിരുന്നു. എന്നാൽ 34-ാമത്തെ വയസിലാണ് അവളുടെ ബ്ലഡ് പ്രഷർ കുതിച്ചുയർന്നത്.
ആദ്യം ഡോക്‌ടേഴ്‌സിന് രോഗത്തെക്കുറിച്ച് യാതൊരു ഊഹവും കിട്ടിയില്ല. 1982-ൽ ഹിസ്റ്റീറെക്‌ടോമിയും അനക്‌സെക്‌ടോമിയും നടത്തി നോക്കി. പക്ഷേ. രോഗത്തിന് യാതൊരു മാറ്റവും കണ്ടില്ല. അതിനുശേഷം പാൻക്രീയാസ് സർജറി നടത്തി.

അതിനുശേഷമാണ് 1983 ൽ ഡോക്ടർമാർ ട്യൂമർ ബാധിച്ചത് കണ്ടെത്തുന്നത്. അത് നീക്കം ചെയ്യാൻ വേണ്ടി നിരവധി സർജറികൾ നടത്തി. അവളുടെ ജീവിതം അതോടെ രോഗക്കിടക്കയിലായി. പക്ഷേ, ഈ സർജറികളോ ചികിത്സയോ അവളുടെ രോഗാവസ്ഥയ്ക്ക് അറുതിവരുത്തിയില്ല. ഈ വേളയിലാണ് അമേരിക്കയിലെ മയോക്ലിനിക്കിൽ ചികിത്സ തേടാം എന്ന് ചിന്തിക്കുന്നത്. പക്ഷേ, എന്തുകൊണ്ടാണെന്നറിയില്ല, പകരം ലൂർദിലേയ്ക്ക് ഒരു തീർത്ഥാടനം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു ഡാനില. അതാകട്ടെ, ദീർഘകാലമായ ഒരു ആഗ്രഹവുമായിരുന്നു.
ഡാനിലയുടെ ഭർത്താവ് ഇറാൻ വംശജനായ ഡോക്ടറായിരുന്നു. അദ്ദേഹത്തിന്‍റെ കൈപിടിച്ച് അവൾ ലൂർദ് സന്ദർശിച്ചു. അവിടുത്തെ ദിവ്യസ്‌നാനത്തിനുശേഷം അവളിൽ അത്ഭുതമാറ്റം ദർശനീയമായിരുന്നു.  

അവളുടെ ഭർത്താവ് അവളെ കാത്തുനിൽക്കുകയായിരുന്നു. ദിവ്യസ്‌നാനത്തിനുശേഷം മടങ്ങിവന്ന അവളോട് അദ്ദേഹം പറഞ്ഞു. ''എല്ലാം കടന്നുപോയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.''

 ''അതെ എല്ലാം നമുക്ക് പിന്നിലായിക്കഴിഞ്ഞിരിക്കുന്നു...'' പക്ഷേ, പിന്നീട് കുറെ നാൾ കൂടി കഴിഞ്ഞാണ് അവൾ തന്‍റെ രോഗശാന്തി ലൂർദിലെ മെഡിക്കൽ ഒബ്‌സർവേഷൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നത്.

നീണ്ട 23 വർഷത്തെ നിരന്തരമായ പരിശോധനയ്ക്കും പഠനത്തിനും വിശകലനത്തിനും ശേഷമാണ് ഇക്കഴിഞ്ഞ മാസം ബിഷപ് ജീയോവാനി ഗുഡിച്ചി ഈ രോഗശാന്തി അത്ഭുതകരമെന്ന് വിശേഷിപ്പിക്കുന്നത്.

നിരവധി വർഷത്തെ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമേ ഒരു അത്ഭുതം വത്തിക്കാൻ അംഗീകരിക്കുകയുള്ളൂ.

മെഡിക്കൽ ബ്യൂറോ ഹെഡ് ആയ ഡോ. അലെസാൻഡ്രോ ഡി ഫ്രാൻസിസ് പറഞ്ഞത് നൂറിലധികം ഡോക്ടർമാരും നഴ്‌സുമാരും ഈ രോഗശാന്തി അത്ഭുതകരമായി കാണുന്നു എന്നാണ്.
ഈ വനിതയുടെ രോഗശാന്തി ഇന്നത്തെ വൈദ്യശാസ്ത്രിത്തിന് കണ്ടെത്താൻ കഴിയാത്തവിധത്തിലുള്ള അത്ഭുതകരമായ സംഭവമാണെന്ന് ഡോ. അലക്‌സാൻഡ്രോയും സാക്ഷ്യപ്പെടുത്തുന്നു.
1858-ൽ  ലൂർദിൽ മാതാവ് ഇടയച്ചെക്കന്മാർക്ക് ദർശനം നൽകിയതിന് ശേഷം 700 ലധികം അത്ഭുതങ്ങൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഡാനിലയുടെ രോഗശാന്തി വത്തിക്കാൻ അംഗീകരിച്ച ലൂർദ്ദിലെ 69-ാമത്തെ അത്ഭുതമായി മാറിയിരിക്കുകയാണ്. 

ജോസഫ് എന്ന പേരിന്‍റെ അർത്ഥം



Shalom Times, 06 August 2013
Written by  ജോസഫ് തൃശൂർ 

യേശുക്രിസ്തുവിന്‍റെ അത്ഭുതങ്ങളൊന്നുപോലും കാണാൻ കഴിയാതെ മരിച്ച വളർത്തുപിതാവായ മാർ യൗസേപ്പിതാവിനെക്കാളും മഹനീയ വിശ്വാസം മറ്റേതു മനുഷ്യനാണുള്ളത്...? കത്തോലിക്കാ തിരുസഭയിൽ ദൈവത്തിനുമാത്രം 'ആരാധന'യും (ലാട്രിയ) പരിശുദ്ധ മറിയത്തിന് 'പ്രത്യേക വണക്ക'വും (ഹൈപ്പർ ദൂലിയ) വിശുദ്ധ ജോസഫിന് 'ആദിമ വണക്ക'വും (പ്രോട്ടോ ദൂലിയ) മറ്റ് വിശുദ്ധർക്ക് 'വണക്ക'വും (ദൂലിയ) ആണ് നല്കപ്പെടുന്നത്. ഇത്രയ്ക്കും മഹത്വമേറിയ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമധേയത്തിലെ ഓരോ അക്ഷരങ്ങളും പ്രതിഫലിപ്പിക്കുന്നത്, അദ്ദേഹത്തിന്‍റെ സ്വഭാവവൈശിഷ്ട്യങ്ങളാണ്.

J= Justice (നീതി): വചനമനുസരിച്ച് നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്ത ഭാഗ്യവാനാണ് യൗസേപ്പിതാവ് (മത്തായി 5:6). ദൈവത്തിനും കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അർഹതപ്പെട്ടവയെല്ലാം യഥാക്രമം നല്കിയ നീതിമാനായിരുന്നു അദ്ദേഹം.

O= Obedience (അനുസരണം): ദൈവത്തിന്‍റെ അരുളപ്പാടുകൾ അനുസരിച്ച് (മത്താ.1:24, 2:14, 2:21-23) ജീവിതത്തിലുടനീളം സ്‌തോത്രഗീതം ആലപിക്കുകയായിരുന്നല്ലോ യൗസേപ്പിതാവ്.
ട= ടശഹലിരല (ശാന്തത): ഭൂമിയിൽ മറ്റൊരു മനുഷ്യനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത്രയും തീവ്രമായ പ്രതിസന്ധികൾക്കിടയിലും (മത്താ.1:18-19, 2:13) സമാധാനപരമായി ദൈവാശ്രയജീവിതം നയിച്ച വിശുദ്ധ യൗസേപ്പിതാവ്, വെല്ലുവിളികൾ നിറഞ്ഞ ആധുനികയുഗത്തിൽ ഏവർക്കും മാതൃകയാണ്.

E= Ef f iciency (കാര്യപ്രാപ്തി): സ്വദേശമായ നസറത്തിലും അപരിചിതമായ ബെത്‌ലഹേമിലും പ്രവാസദേശമായ ഈജിപ്തിലുമെല്ലാം തച്ചൻ ജോസഫ് പരിശ്രമശാലിയായ തൊഴിലാളിയായി കുടുംബം പുലർത്തി. നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കേണ്ടത് (ഉൽപ.3:19) എങ്ങനെയെന്ന് നിത്യജീവന്‍റെ അപ്പമാകാനിരുന്നവന്‍റെ വളർത്തപ്പൻ നമ്മെ പഠിപ്പിക്കുന്നു.

P= Patience (ക്ഷമ): ക്ഷമയുടെ പര്യായമായിരുന്നു യൗസേപ്പിതാവ്. ''സ്‌നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്'' (1 കോറി.13:1) വചനം പറയുന്നു.

H= Humility (എളിമ): ''നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോൾ കർത്താവിന്‍റെ കൃപയ്ക്കു നീ പാത്രമാകും'' (പ്രഭാ.3:18) എന്ന ദൈവവചനം ധ്യാനിക്കുമ്പോൾ, ആദ്യമേ നമ്മുടെ മനസിൽ തെളിയുക പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പിതാവുമാണല്ലോ.






ദൈവസ്‌നേഹത്തിന്‍റെ സംഗീതം


 
Sunday Shalom, 23 August 2013

ഓഡ്രി അസാഡ് കത്തോലിക്കാ സംഗീതരംഗത്തെ മിന്നും താരമാണ്. അഞ്ചുവർഷം മുമ്പാണ് ഓഡ്രി അസാഡ് എന്ന സംഗീതപ്രതിഭ പ്രൊട്ടസ്റ്റന്റ് സഭയിൽ നിന്ന് കത്തോലിക്കസഭയിലേക്ക് ചേക്കേറിയത്. ഗായികമാത്രമല്ല, കഴിവുറ്റ ഗാനരചയിതാവും കൂടിയാണ് അവൾ. ദൈവസ്‌നേഹം മാത്രമാണ് അവളുടെ സംഗീതത്തിൽ നിറഞ്ഞ് നിൽക്കുന്നത്. ഓരോ വരികളും ദൈവത്തെക്കുറിച്ച് വാഴ്ത്തുന്നതിനെക്കാൾ അവൾ ദൈവത്തോട് സംസാരിക്കുന്നതായിട്ടാണ് അവതരിപ്പിക്കുന്നത്.

മുപ്പത് വയസ്സിനുള്ളിൽ അവൾ ഒരു സംഗീതപ്രതിഭയക്ക്  സ്വപ്‌നം കാണാൻ കഴിയുന്നതിനെക്കാൾ വളരെയധികം നേടിക്കഴിഞ്ഞു. എന്നാൽ, ഓഡ്രിയ്ക്ക് സംഗീതം വെറുമൊരു കരിയറല്ല, മറിച്ച് സുവിശേഷവത്ക്കരണത്തിനുള്ള ശക്തമായ ഉപകരണമാണ്. തന്‍റെ ആൽബങ്ങൾ ചൂടപ്പം പോലെ വിറ്റുപോകുന്നതല്ല അവളുടെ ലക്ഷ്യം മറിച്ച് സത്യാന്വേഷണമാണ്.
അവൾക്ക് 18 വയസ്സുള്ളപ്പോഴാണ് അവളുടെ കുടുംബം ഡമാസ്‌ക്കസിൽ നിന്നും അമേരിക്കയിലേയ്ക്ക് ചേക്കേറുന്നത്. അവിടെ വെച്ച് അവൾ തന്‍റെ സംഗീതവാസനയെ പരിപോഷിപ്പിച്ചു. അതും ലിറ്റർജിഗാനങ്ങൾക്ക് പുതിയ ഭാവം നൽകിക്കൊണ്ട്. ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോഴാണ് ലിറ്റർജിഗാനങ്ങളുടെ മാധുര്യം അവൾ മനസ്സിലാക്കുന്നത്.

പക്ഷേ, ഒരിക്കലും സംഗീതം അവളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറുമെന്ന് അവൾ പ്രതീക്ഷിച്ചില്ല. 18 വയസിൽ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച അവൾ 19-ാം വയസിൽ പാട്ടുകളെഴുതിത്തുടങ്ങി. അതും പ്രാർത്ഥനാഗാനങ്ങൾ എഴുതുന്നതിൽ എന്തെന്നില്ലാത്ത  താല്പര്യമായിരുന്നു അവൾക്ക്. അതൊടൊപ്പം തന്നെ പ്രൊട്ടസ്റ്റന്റ് സഭയിൽ നിന്ന് കത്തോലിക്കസഭയിലേക്ക് ചേക്കേറണമെന്ന് ആവളുടെ ആഗ്രഹവും വളർന്നുവന്നു. കാണുന്നതെല്ലാം ചോദ്യം ചെയ്യണമെന്ന് ആഗ്രഹവും വിവേചനവും മനസ്സിൽ അങ്കുരിച്ചു. വൈകാതെ, അവൾ കത്തോലിക്കാസഭയിൽ ചേരുകയായിരുന്നു.

ഇന്ന് അറിയപ്പെടുന്ന ക്രിസ്ത്യൻ ആർട്ടിസ്റ്റാണ് അവൾ. അർത്ഥസമ്പുഷ്ടമായ വരികളും മനംകവരുന്ന സംഗീതവും അവളുടെ ആൽബങ്ങൾ ചൂടപ്പം പോലെ വിറ്റുപോകുന്നതിന് സഹായിച്ചു.

അവളുടെ മൂന്നാമത്തെ ആൽബം ഉടൻ പുറത്തിറങ്ങും. പ്രോട്ടസ്റ്റന്റ് സഭയിൽ നിന്നും കത്തോലിക്കാസഭയിലേക്ക് ചേക്കേറിയതിനാൽ എക്യുമെനിക്കൽ മിനിസ്ട്രിയിലെ പ്രാർത്ഥനയ്ക്ക് രണ്ടു വശത്തും അവൾ നേതൃത്വം നൽകുന്നു. സോഷ്യൽ നെറ്റ് വർക്കുകളിലൂടെയും കത്തോലിക്കവിശ്വാസം പരത്തുന്നു.

എക്യുമെനിക്കൽ കാഴ്ചപ്പാടും പക്വമായ വിശ്വാസവും ഇന്നത്തെ കാലത്തെ നവസുവിശേഷവത്ക്കരണത്തിന് അവളെ പാകപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ  ചിന്തകളെക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്നുവെന്നും അവൾ വിലയിരുത്തി.

കരിസ്മാറ്റിക് റിന്യൂവൽ രംഗത്തെ അതുല്യസാന്നിധ്യമാണ് അവൾ. അവളുടെ ആഗ്രഹം ആരാധനയും  കത്തോലിക്കവിശ്വാസവും സമന്വയിപ്പിച്ചുകൊണ്ട് പുതിയ പാട്ടുകൾ കത്തോലിക്കസഭയ്ക്ക് സമ്മാനിക്കണമെന്നാണ്.

സെന്റ് അഗസ്റ്റിന്റെയും സി.എസ്. ലൂയിസിന്‍റെയും രചനകൾ കത്തോലിക്കാസഭയിലേക്കുള്ള യാത്രയിൽ വളരെയധികം സഹായകമായി എന്ന് അവൾ സമ്മതിക്കുന്നു. ഫോർച്ചുനേറ്റ് ഫോൾ എന്ന ആൽബത്തിന്‍റെ അടിസ്ഥാനം തന്നെ സെന്റ് അഗസ്റ്റിന്‍റെ തിയോളജിയാണ്. പാപത്തിലേക്കുള്ള മനുഷ്യന്‍റെ വീഴ്ച തന്നെയാണ് ക്രിസ്തുവിനെ നമുക്ക് സമ്മാനിച്ച ഭാഗ്യംചെയ്ത വീഴ്ച.  അവൾ വ്യക്തമാക്കുന്നു.

പ്രശസ്തിമാത്രമല്ല, സഹനങ്ങളുടെ മുൾക്കിരീടവും അവളുടെ ജീവിതത്തിലുണ്ട്. വിവാഹത്തിന്‍റെ ആദ്യവർഷം തന്നെ ഭർത്താവ് വില്യമിന് കാൻസറാണെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ സഹനക്കാഴ്ചകളും പരിചരണവും ദൈവത്തിൽ കൂടുതൽ ആശ്രയിക്കുന്നതിനും അവിടുത്തെ അനന്തനന്മയിൽ എല്ലാം സമർപ്പിക്കുന്നതിനും തന്നെ സഹായിച്ചുവെന്നും അവൾ പറയുന്നു.


 

മെക്‌സിക്കോയിലെ ദിവ്യകാരുണ്യാത്ഭുതം




Sunday Shalom, 23 August 2013

ജീവിക്കുന്ന ദിവ്യകാരുണ്യത്തിന്‍റെ അടയാളമായി വീണ്ടും ദിവ്യകാരുണ്യാത്ഭുതം. മെക്‌സിക്കോയിലെ ഗുഡാലാജാരയിലെ ജാലിസ്‌കോയിലാണ് ഇക്കഴിഞ്ഞ ജൂലൈ 24 ന് അത്ഭുതം അരങ്ങേറിയത്. ഇടവകയിലെ കൂദാശചെയ്ത തിരുവോസ്തിയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയെന്ന് അവിടുത്തെ വികാരി ഫാ.ജോസ് ഡോളോറസ് കാസ്റ്റെലാനോസ് ഗുഡീനോ മാധ്യമങ്ങളോട് വിശദീകരിച്ചു. ഈ അത്ഭുതം മാനവരാശിയെയും പ്രത്യേകിച്ച് ക്രൈസ്തവരേയും ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള അടയാളമാണ്.

ഇപ്പോൾ പതിനായിരക്കണക്കിനാളുകളാണ് ഈ അത്ഭുതം ദർശിക്കുന്നതിന് ഈ ഇടവകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സഭ അംഗീകരിച്ചാൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദിവ്യകാരുണ്യാത്ഭുതമായിരിക്കും ഇത്.

ജൂലൈ 24,ന് വികാരിയച്ചൻ ദേവാലയത്തിൽ ദിനംതോറുമുള്ള പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം ഒരു പ്രകാശം ദർശിച്ചു. കൂടെ, ഒരശരീരിയും. മണിമുഴക്കുക. എല്ലാവരും വരട്ടെ. എല്ലാവരെയും ദിനം മുഴുവൻ ഞാൻ അനുഗ്രഹിക്കും. ഇന്ന് നിങ്ങൾ ഒരു അത്ഭുതം ദർശിക്കും. ഈ ദിവ്യകാരുണ്യാത്ഭുതം  സ്‌നേഹത്തി
ന്‍റെയും നമ്മുടെ മതാവിന്റെയും പ്രതീകമായ ദിവ്യകാരുണ്യാത്ഭുതമെന്ന് വിളിക്കപ്പെടും.'' ആ അശരീരിക്കുമുമ്പിൽ അദ്ദേഹം അത്ഭുതസ്തബ്ധനായി.

മൂന്നുമണിയായപ്പോഴേക്കും ആളുകൾ പ്രാർത്ഥനക്ക് എത്തിത്തുടങ്ങി. മൂന്ന് മണിക്ക് അച്ചൻ സക്രാരി തുറന്നു. തിരുവോസ്തി ക്രിസ്തുവി
ന്‍റെ നാമത്തിൽ ആശീർവദിച്ചു. പെട്ടെന്ന് തിരുവോസ്തി രക്തത്താൽ നനഞ്ഞു.

ദിവ്യകാരുണ്യാത്ഭുതം തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തുന്നതിനുള്ള തയ്യാറെടപ്പ് നടന്നുകൊണ്ടിരിക്കുന്നു. കർദിനാൾ ജോസ് ഫ്രാൻസിസ്‌കോ രോബിൾസ് ഒർട്ടേഗയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ കൂടുതൽ പഠനം തുടരുകയാണ്.