Friday, 19 July 2013

ചൈനയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം: മാർപാപ്പ

Tuesday, 02 July 2013 12:23  

ഹോങ്‌കോങ്ങ്: ലോകം മുഴുവൻ ചൈനയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. 2007-ൽ ബനഡിക്ട് പാപ്പയാണ് മെയ് മാസം ചൈനയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള പ്രത്യേക മാസമായി പ്രഖ്യാപിച്ചത്. ചൈനയിൽ വിശ്വാസം വർദ്ധിക്കുന്നതിനും, ക്രിസ്ത്യാനികൾ തങ്ങൾക്ക് ലഭിച്ച വിശ്വാസത്തിൽ അടിയുറച്ച് ജീവിക്കുന്നതിനും ലോകമെമ്പാടുമുള്ള ജനങ്ങൾ പ്രാർത്ഥിക്കണമെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസിസമൂഹത്തെ സാക്ഷി നിർത്തി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ചൈനയ്ക്കുവേണ്ടി 2008-ൽ ബനഡിക്ട് മാർപാപ്പ തയ്യാറാക്കിയ പ്രാർത്ഥനയും ഫ്രാൻസിസ് പാപ്പ ചൊല്ലി. ഇതിന്റെ ചൈനീസ് പരിഭാഷ ഷാൻഗായിലുള്ള മൈനർ ബസിലിക്ക ഓഫ് മേരിയിൽ എല്ലാ വർഷവും ചൊല്ലാറുണ്ട്. ശേഷം ചൈനയിലെ എല്ലാവരെയും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിച്ചു. ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായതിനുശേഷം ഇതാദ്യമായാണ് ചൈനയിലെ ജനങ്ങൾക്ക് വേണ്ടി പൊതുസന്ദേശം നൽകുന്നത്. തുടർന്ന് ചൈനയിലെ വിശ്വാസസ മൂഹത്തെ ചൂണ്ടിക്കാണിക്കുന്ന സ്‌ട്രോങ്ങ് ഇൻ ട്രിബുലേഷൻ എന്ന പേരിൽ ഒരു ബുക്ക്‌ലെറ്റും പ്രകാശനം ചെയ്തു.

 

Pope emeritus Benedict XVI wrote a letter to the Church in the People's Republic of China in 2007 in which he set a day for the whole Church to pray for the Church in China:  May 24, Feast of Mary, Help of Christians.
According to Joseph Cardinal Zen, Bishop emeritus of Hong Kong, the situation in the Church in China is getting more and more difficult.  He said the enemies of the Church are trying all efforts to enslave the bishops and priests in order to strengthen a Church independent from the authority of the Pope.
His Holiness composed a pray to Our Lady, Help of Christians, venerated in the Holy Shrine of Sheshan - Shanghai.  Please pray it with us on May 24.


ചന്ദ്രനിലെ ശിലാഫലകം



Shalom Times, 05 June 2013
Written by  ലൈസമ്മ ചാക്കോ

ശാസ്ത്രവും വിശ്വാസവും എതിർധ്രുവങ്ങളാണോ?
ശാസ്ത്രലോകത്തെ മഹാരഥന്മാർ ദൈവവിശ്വാസികളായിരുന്നോ?

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ എഡ്വിൻ ആൾഡ്രിൻ, നീൽ ആംസ്‌ട്രോംഗ് എന്നീ അമേരിക്കൻ ബഹിരാകാശ യാത്രികർ ചന്ദ്രമണ്ഡലത്തിൽ ഒരു ശിലാഫലകം നാട്ടി. ആ ഫലകത്തിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

''അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അങ്ങ് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു. അവിടുത്തെ ചിന്തയിൽ വരാൻമാത്രം മർത്ത്യനെന്തു മേന്മയുണ്ട്?'' സങ്കീർത്തനങ്ങൾ എട്ടാം അധ്യായത്തിലെ മൂന്നും നാലും വാക്യങ്ങളാണ് ആ ശിലാഫലകത്തിൽ എഴുതിയിരിക്കുന്നത്. ദൈവം ബുദ്ധിയില്ലാത്തവന്റെ കണ്ടുപിടുത്തമാണ് എന്ന് പറയുന്നതിലെ യുക്തിരാഹിത്യം ഇവിടെ പൊലിയുന്നു.

പ്രപഞ്ചം ദൈവത്തിന്റെ അസ്തിത്വത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ക്രമരഹിതമായ, താളപ്പിഴകളുടെ സമുച്ചയമല്ല പ്രപഞ്ചം. മറിച്ച്, സുനിശ്ചിതമായ ഒരു ക്രമം പ്രപഞ്ചത്തിനുണ്ട്. ഈ ക്രമം നല്കിയത് ദൈവമാണ് എന്ന സത്യം തിരിച്ചറിയുന്നവനാണ് ബുദ്ധിമാൻ.

ഈശ്വരനിൽ വിശ്വസിക്കാത്തവന് തന്നെത്തന്നെയോ മറ്റുള്ളവരെയോ വിശ്വസിക്കാൻ കഴിയില്ല. ഈ വിശ്വാസമില്ലായ്മയാണ് ഇന്ന് ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും കാരണം.

അപരൻ തനിക്ക് ശത്രുവാണെന്ന് സങ്കല്പിച്ച് ഇങ്ങോട്ടാക്രമിക്കുന്നതിന് മുൻപ് അങ്ങോട്ടാക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന മനുഷ്യന്റെ സ്വാർത്ഥതയാണ് അക്രമത്തിന്റെ അടിസ്ഥാനകാരണം. രാജ്യങ്ങൾ തമ്മിലായാലും കുടുംബങ്ങൾ തമ്മിലായാലും വ്യക്തികൾ തമ്മിലായാലും പരസ്പരം പോരടിക്കുന്നത് വിശ്വാസമില്ലായ്മയുടെ ഫലമായാണ്. 'നിന്റെ സഹോദരൻ എവിടെ?' എന്ന ചോദ്യം അവനെ അസഹ്യപ്പെടുത്തുന്നതും അപരനെ കാണാൻ പറ്റാത്തവിധം അന്ധനാക്കുന്നതും സ്വാർത്ഥമോഹത്തിന്റെ കെട്ടുകളാണ്.

ന്യൂയോർക്കിലെ സുപ്രസിദ്ധ മതപ്രസംഗകനായ റവ. ഹാരിഫോസ്ഡിക്കിനെ കാണാൻ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ ചെന്നു. മുഖവുര കൂടാതെ അയാൾ പറഞ്ഞു: ''ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. താങ്കളുമായി ഒരു വാഗ്വാദത്തിന് വന്നതാണ്.'' അയാളുടെ വാദങ്ങൾ ശാന്തനായി കേട്ടിരുന്നശേഷം ഫോസ്ഡിക്ക് പറഞ്ഞു: ''നിങ്ങൾ വിശ്വസിക്കാത്ത ആ ദൈവത്തെക്കുറിച്ച് വിശദീകരിക്കാമോ?''

മനുഷ്യന് ഭൂമിയിൽ ദുഃഖങ്ങൾ മാത്രം നല്കുന്ന ദൈവത്തെക്കുറിച്ചായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്. മനുഷ്യന്റെ ഓരോ തെറ്റും കുറ്റവും കണ്ടുപിടിച്ച് അവനെ നിർദ്ദയം ശിക്ഷിക്കുന്ന ദൈവത്തിലായിരുന്നു അയാൾക്ക് വിശ്വാസമില്ലാതിരുന്നത്.

ഫോസ്ഡിക്ക് പറഞ്ഞു: ''ഇമ്മാതിരിയുള്ള ഒരു ദൈവത്തിൽ ഞാനും വിശ്വസിക്കുന്നില്ല.''
മേൽവിവരിച്ച ചെറുപ്പക്കാരന്റെ പ്രതിനിധികളാണ് ഇന്ന് പലരും. ദൈവത്തിന്റെ യഥാർത്ഥ മുഖവും സ്വഭാവവും- അത് സ്‌നേഹവും നന്മയും കരുണയുമാണെന്ന കാര്യം നമ്മൾ പലപ്പോഴും വിസ്മരിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ട ദൈവത്തിന്റെ യഥാർത്ഥ മുഖം ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത് വിശ്വാസികളുടെ ഉത്തരവാദിത്വമാണ്. ഈ വിശ്വാസവർഷത്തിൽ ഓരോ വിശ്വാസിയും അതിനായി കഠിനാധ്വാനം ചെയ്യണം.

ദൈവത്തിന്റെ മുൻപിൽ വിനീതനാകുന്നതിൽ അഭിമാനംകൊണ്ട മഹാരഥന്മാരെക്കുറിച്ച് ഇന്നത്തെ തലമുറ ഏറെ പഠിക്കേണ്ടിയിരിക്കുന്നു. വിശ്വോത്തര പ്രതിഭയായ സർ ഐസക് ന്യൂട്ടൺ പറഞ്ഞു: ''സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമുള്ള ഈ മനോഹര സൗരയൂഥം ബുദ്ധിയും ശക്തിയുമുള്ള പരമസത്തയുടെ അധീശത്വത്തിൽനിന്നും ചിന്തയിൽനിന്നും മാത്രമേ ഉത്ഭവിച്ചിരിക്കുകയുള്ളൂ.''

ലോകത്തിലെ റോക്കറ്റ് വിദഗ്ധരിലൊരാളായ- മനുഷ്യനെ ചന്ദ്രനിലെത്തിച്ച കൂറ്റൻ റോക്കറ്റിന്റെ രൂപകല്പനയ്ക്ക് പിന്നിലെ മുഖ്യശില്പിയായിരുന്ന ഡോ. വെർണർവോൺ ബ്രൗൺ പ്രഖ്യാപിച്ചു: ''പ്രപഞ്ചത്തിന്റെ മഹത്വം സ്രഷ്ടാവിന്റെ അസ്തിത്വത്തിലുള്ള എന്റെ വിശ്വാസത്തെ ദൃഢതരമാക്കുകയേ ചെയ്തിട്ടുള്ളൂ.''

സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ പറയുന്നു: ''ശാസ്ത്രത്തെ നിഷേധിക്കുന്ന മതം അന്ധവും മതത്തെ നിഷേധിക്കുന്ന ശാസ്ത്രം മുടന്തുള്ളതുമാണ്.''
ആധുനിക ശാസ്ത്രത്തിന്റെ പ്രത്യേകിച്ച്, ഊർജതന്ത്രത്തിന്റെ പല നിരീക്ഷണങ്ങളും ഈശ്വരവിശ്വാസത്തിന്റെ സാധ്യത ശരിവയ്ക്കുന്നതാണെന്ന് ശ്രദ്ധിച്ചാൽ മനസിലാകും.
ജീവന്റെ രഹസ്യത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ പുതിയ പഠനമാണ് ഹ്യൂമൻ ജീനോം പ്രൊജക്ട്. ഈ പഠനങ്ങൾ മനുഷ്യജീവനിലും പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലുമുള്ള ഈശ്വരന്റെ പങ്കിനെ അടിവരയിട്ടുറപ്പിക്കുന്നതാണ്.

നൂറു ട്രില്യൺ (1 എഴുതി 14 പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യ) കോശങ്ങളെകൊണ്ടാണ് നമ്മുടെ ശരീരം ഉണ്ടാക്കിയിരിക്കുന്നത്. അതായത്, നൂറുകോടി വാക്കുകൾകൊണ്ടെഴുതിയ കൂറ്റൻ പുസ്തകമാണ് മനുഷ്യശരീരം.

ഈ പുസ്തകത്തെ വായിച്ചെടുക്കുന്ന വിദ്യയാണ് ജീനോം സ്വീക്വൻസിങ്. അതിസങ്കീർണമായ ഈ ശാസ്ത്രശാഖയുടെ പ്രൊജക്ട് ഡയറക്ടറായ ഫ്രാൻസിസ് കോളിൻസ് (യൗവനത്തിൽ നിരീശ്വരവാദിയായിരുന്നു അദ്ദേഹം) പറയുന്നു: "DNA IS THE LANGUAGE OF GOD.''

ഡി.എൻ.എ യെക്കുറിച്ചുള്ള- ജനിതകഘടനയെക്കുറിച്ചുള്ള- പഠനം ശാസ്ത്രത്തെകൊണ്ടെത്തിക്കുന്നത് ജീവനിലുള്ള ഈശ്വരന്റെ അനിഷേധ്യമായ പങ്കിലേക്കാണെന്ന് ശാസ്ത്രം സമ്മതിച്ചുകഴിഞ്ഞതാണ്.

ദൈവത്തിൽ  വിശ്വസിക്കുന്നത് തന്റെ അന്തസിന് ചേർന്നതല്ലെന്ന് കരുതുന്നവർ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നവരോ ഉറക്കംനടിക്കുന്നവരോ ആണെന്നതാണ് സത്യം.
മഹാരഥന്മാരായ പല ശാസ്ത്രജ്ഞ മാരും തങ്ങളുടെ കണ്ടുപിടുത്തങ്ങളിലൂടെ കൂടുതലായി ഈശ്വരവിശ്വാസത്തിലേക്ക് വരികയാണ് ചെയ്തിട്ടുള്ളത്. ഓരോ പുതിയ കണ്ടുപിടുത്തവും സ്രഷ്ടാവായ ദൈവത്തിന്റെ കരവിരുതാണ് വെളിപ്പെടുത്തുന്നതെന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുന്നു.

ചുരുക്കത്തിൽ, മനുഷ്യന്റെ യുക്തിയും ബുദ്ധിയും കഴിവും ഒന്നും ഈശ്വരവിശ്വാസത്തെ തടസപ്പെടുത്തുന്നില്ല. മറിച്ച്, കൂടുതൽ വിശ്വാസത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

 

വേർതിരിക്കാൻ കഴിയാത്ത ദൈവകൃപകൾ



Shalom Times, 02 July 2013  
Written by  സാമുവൽ  ചാൾസ് വിക്ക്‌സ് 

ക്രൈസ്തവന്റെ ഏറ്റവും വലിയ നേട്ടം അവന്റെ പ്രത്യാശയാണ്. വിശ്വാസമാകട്ടെ നമ്മുടെ രക്ഷയ്ക്ക് യേശു മതിയായവനാണ് എന്ന സത്യത്തിലേക്ക് നയിക്കുന്നു. അതോടൊപ്പം വിശ്വാസം നമ്മെ അവിടുത്തോട് ഐക്യപ്പെടുത്തുകയും ചെയ്യുന്നു. വിശ്വാസത്തെക്കാൾ മഹത്വത്തിലേക്ക് പ്രവേശിക്കാമെന്ന് നമ്മെ ധൈര്യപ്പെടുത്തുന്നത് പ്രത്യാശയാണ്. വിശ്വാസം, പ്രത്യാശ എന്നീ രണ്ട് ദൈവികകൃപാവരങ്ങളുടെയും ദൗത്യങ്ങൾ തമ്മിൽ പരസ്പരം വളരെയധികം ചേർന്നുകിടക്കുന്നതുകൊണ്ട് അവ കൃത്യമായി വേർതിരിക്കുക എളുപ്പമല്ല. അതിനാൽ പല സാഹചര്യങ്ങളിലും ഈ രണ്ട് കൃപകളും ഒരേ പ്രാധാന്യത്തോടെ ഉപയോഗിക്കാം.

പ്രത്യാശാനിർഭരമായ ജീവിതം
ക്രൈസ്തവ പ്രത്യാശയെ എങ്ങനെ നിർവചിക്കാം? സുവിശേഷത്തിൽ പ്രതിപാദിക്കുന്നതുപോലെ ക്രിസ്തുയേശു വഴി രക്ഷയും നിത്യമഹത്വവും പ്രാപിക്കാമെന്നുള്ള സ്വർഗീയവും ഉറച്ച അടിസ്ഥാനമുള്ളതുമായ പ്രതീക്ഷയാണ് ക്രൈസ്തവ പ്രത്യാശ. ദൈവത്തിൽനിന്ന് പുറപ്പെടുകയും ദൈവത്തിലേക്ക് പ്രയാണം ചെയ്യുകയും ചെയ്യുന്നു എന്നതിനാൽ അത് തികച്ചും സ്വർഗീയമാണ്. നമ്മുടെ ദൈവം പ്രത്യാശയുടെ ദൈവമാണ്, അവിടുന്ന് ഒരു ക്രൈസ്തവന് പ്രത്യാശയെന്നത് തന്റെ കൃപയാൽ നല്കിയിരിക്കുന്നു. ആനന്ദത്തിന്റെയും പരിപൂർണതയുടെയും ഉറവിടമാണത്. അതിന്റെ ഭാഷ ഇങ്ങനെയാണ്, ''സ്വർഗത്തിൽ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല'' (സങ്കീ. 73:25). അതായത് ഒരു ക്രിസ്ത്യാനി പരമമായി പ്രത്യാശിക്കുന്നത് അവന്റെ ദൈവത്തെത്തന്നെയാണ്. കാരണം അവിടുന്നിൽ സമ്പൂർണതയുണ്ട്.

ക്രൈസ്തവ പ്രത്യാശ ഉറച്ച അടിസ്ഥാനമുള്ളതാണ്, ഫരിസേയരുടെ ഉദ്ധതമായ പ്രതീക്ഷപോലെയോ കപടവാദികളുടെ വ്യാജപ്രതീക്ഷപോലെയോ അതൊരു അവ്യക്തമായ ആശ്രയത്വമോ അറിയപ്പെടാത്ത ഒരു കാര്യമോ അല്ല. അതെല്ലാം കാഴ്ചയിൽനിന്ന് രൂപപ്പെടുന്ന പ്രതീക്ഷകളാണ്. എന്നാൽ, ക്രൈസ്തവ പ്രത്യാശയെക്കുറിച്ച് പറയപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്. ''കണ്ടുകഴിഞ്ഞാൽപ്പിന്നെ പ്രത്യാശ പ്രത്യാശയല്ല'' (റോമാ 8:24). രക്ഷയും നിത്യമഹത്വവുമാണ് ക്രൈസ്തവ പ്രത്യാശയുടെ ലക്ഷ്യങ്ങൾ. ഇപ്പോൾ ഒരു ജീവിതം ഉണ്ട് എന്നത് സത്യമായിരിക്കുന്നതുപോലെ ഇനിയൊരു ജീവിതം വരാനിരിക്കുന്നു എന്നതാണ് ക്രൈസ്തവന് ലഭിച്ചിരിക്കുന്ന വാഗ്ദാനം. ആത്മീയവും അനശ്വരവുമായവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രത്യാശ കാത്തുസൂക്ഷിക്കുന്നതിനാൽ ഒരു യഥാർത്ഥ ക്രൈസ്തവൻ മറ്റ് നേരമ്പോക്കുകൾ ഉപേക്ഷിക്കാൻ മനസുകാണിക്കും. നേരിടേണ്ടിവരുന്ന കഷ്ടതകളെ സ്വീകരിക്കാനും അവന് സാധിക്കും. കാരണം, തന്റെ ഉന്നതമായ വിളിയെക്കുറിച്ച് അവൻ ബോധ്യമുള്ളവനാണ്. ക്രൈസ്തവ പ്രത്യാശ യേശുക്രിസ്തുവിലൂടെ മാ ത്രമേ നിലനില്ക്കുകയുള്ളൂ. എന്തെന്നാൽ അവിടുന്നാണ് നമ്മുടെ പ്രത്യാശ. സുവിശേഷത്തിൽ വിവരിക്കുന്നതുപോലെ അവിടുന്നിലുള്ള വിശ്വാസത്തിലൂടെമാത്രമേ നമുക്ക് ആ പ്രത്യാശയിലേക്ക് പ്രവേശിക്കാനാവൂ.

മുകളിൽപ്പറഞ്ഞ നിർവചനം, അ തിന്റെ ഉറവിടത്തിൽ മാനുഷികമായത് ഒന്നുംതന്നെയില്ല, വ്യാജ അടിസ്ഥാന ങ്ങളിൽ നിലനില്ക്കുന്ന ലൗകികമായ താത്പര്യങ്ങളുമില്ല. വിശുദ്ധ വചനത്തിൽ പറയുന്നതുപോലെ യ ഥാർത്ഥവും സജീവവുമായ വിശ്വാസത്താൽ യേശുക്രിസ്തുവിന്റെ യോഗ്യതകൾ നിമിത്തം രക്ഷ സാധിക്കാമെന്ന് വിശ്വസിക്കുന്ന ഒരാൾക്കുമാത്രമേ തന്റേത് യഥാർത്ഥത്തിൽ ക്രിസ്തീയ പ്രത്യാശയാണെന്ന് അവകാശപ്പെടാൻ സാധിക്കുകയുള്ളൂ. ഈ ഉന്നതമായ ബോധ്യത്തെക്കുറിച്ച് ധ്യാനിക്കണമെങ്കിൽ അതിന്റെ ലക്ഷ്യത്തെക്കുറിച്ച് അറിയണം.

ഈ പ്രത്യാശ എന്തിനുവേണ്ടി?
ഈ പ്രത്യാശയുടെ ലക്ഷ്യങ്ങളിൽ പ്രധാനം പാപക്ഷമയാണ്. പല സാഹചര്യങ്ങളിലും മനുഷ്യരാശി അത് അനുഭവിച്ചറിഞ്ഞിരിക്കുന്നു. തീർത്തും അസാധ്യമെന്ന് തോന്നാവുന്ന പല സാഹചര്യങ്ങളിലും അത് ലഭിച്ചതാ യി നമുക്ക് കാണാൻ സാധിക്കും. ഏറ്റവും ആദ്യത്തെ ഉദാഹരണം ആദ്യപിതാവായ ആദത്തിന്റെയും ഹവ്വയുടെയും കാര്യം തന്നെയാണ്. തീർച്ചയായും അവർക്ക് മുന്നറിയിപ്പ് നല്കപ്പെട്ടിരുന്നു. മാത്രമല്ല പ്രലോഭനത്തെ അതിജീവിക്കാൻ അവർക്ക് ശക്തി നല്കപ്പെടുകയും ചെയ്തിരു ന്നു. എന്നിട്ടും അവർ ദൈവത്തെ എതിർക്കുകയാണുണ്ടായത്. അപ്പോൾ എന്താണ് പ്രത്യാശിക്കാനുള്ളത്? അവിടുന്ന് തങ്ങൾക്കടുക്കലേക്ക് ഇ റങ്ങിവന്ന് പരിഹാരം ചെയ്തുതരുമെന്ന് അവർക്ക് വിശ്വസിക്കാൻ സാ ധിക്കുമോ? തീർച്ചയായും ഇല്ലെന്നുതന്നെയാണ് ഉത്തരം. പക്ഷേ അനന്ത സ്‌നേഹനിധിയായ ദൈവം അവരിലൊ രാളെപ്പോലെ വന്ന് പാപമൊഴികെ മ റ്റെല്ലാത്തിലും അവർക്ക് സദൃശനായി അവർക്കുവേണ്ടി പരിഹാരം ചെയ്തു. ദൈവപുത്രനായ യേശുവിൽ അവിടുത്തെ സ്‌നേഹത്തിന്റെ പൂർണത ന മുക്ക് ദർശിക്കാം. അതുനിമിത്തം പ്രത്യാശയിലേക്ക് പ്രവേശിക്കുകയും ചെയ്യാം.

ക്രൈസ്തവ പ്രത്യാശ ക്രൈസ്തവ വിശ്വാസത്തോടു ചേർത്ത് കൂടുതൽ ഉന്നതമായതാണ്. കാരണം, പാപക്ഷമ മാത്രമല്ല നീതീകരണവും അതിലൂടെ ലഭിക്കുന്നു. പൂർണവും സംതൃപ്തിദായകവുമായ വിധത്തിൽ പാപരഹിതനാണെന്ന് പ്രഖ്യാപിക്കപ്പെടുകയും ശിരസിലുണ്ടായിരുന്ന എല്ലാ പാപങ്ങളിൽനിന്നും വിടുതൽ ലഭിക്കുകയും ചെയ്യുന്നു. ഇതൊന്നുംകൂടാതെ ആദിപിതാവിന്റെ എല്ലാ അവകാശങ്ങളും നമുക്ക് ലഭ്യമാക്കി. സജീവമായ ഈ തത്വം പാപത്തിന്റെ മാരകാവസ്ഥയെ മറച്ചുവയ്ക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും നല്കുകയോ ചെയ്യുന്നില്ല. അതിനെല്ലാം പകരം ദൈവത്തിന്റെ അപരിമേയമായ സ്‌നേഹത്തിന്റെയും രക്ഷകന്റെ അനന്തമായ ത്യാഗത്തിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും ഉന്നതമായ അനുഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കുന്നു. ആവശ്യമായ എല്ലാ സന്ദർഭങ്ങളിലും നവ്യമായും തുടർച്ചയായും പ്രയോഗിക്കാനാവുന്ന ജ്ഞാനം, വിശ്വാസം, വിശുദ്ധി എന്നിവ ലഭിക്കുംവിധത്തിൽ കൃപയുടെ സമൃദ്ധി പ്രത്യാശവഴി ലഭിക്കുന്നു.  

Monday, 15 July 2013

MILITIA OF ROSARY
EVANGELIZING THE WORLD
WITH MARY
THROUGH THE CATHOLIC CHURCH
Rosary Army
“The Rosary is my favorite prayer. A marvelous prayer". 

(Pope John Paul II, Rosarium Virginis Mariae)

Monday, 8 July 2013

പ്രലോഭനങ്ങളെ അതിജീവിക്കാൻ...



Shalom Times, 02 July 2013

പാർസികളുടെ ഇടയിൽ നിലനിന്നിരുന്ന ഒരു ആചാരമുണ്ട്. അവർ യുദ്ധത്തിൽ ശത്രുക്കളെ കീഴടക്കിക്കഴിയുമ്പോൾ അനേകരെ തടവിലാക്കും. ഇങ്ങനെ തടവിലാക്കപ്പെട്ടിരിക്കുന്നവരെ അവർ വളരെ നാളത്തേക്ക് സൂക്ഷിക്കും. പാർസികളുടെ ആഘോഷം വരുമ്പോൾ അവരിൽ വളരെ സുമുഖരെന്നു തോന്നുന്ന തടവുപുള്ളികളെ ഓരോരുത്തരെ മോചിപ്പിക്കും. മാത്രമല്ല രാജകീയ വസ്ത്രങ്ങളും സുഭിക്ഷമായ ഭക്ഷണവും സകല ആസ്വാദനങ്ങൾക്കുമുള്ള വഴികളും അവർക്ക് നല്കും. പറഞ്ഞറിയിക്കാൻ വയ്യാത്തവിധം അവരെ സന്തോഷിപ്പിക്കാൻ അവർ ശ്രമിക്കും. ശേഷം പ്രധാന ആഘോഷദിവസം ഈ തടവുപുള്ളിയെ ആഘോഷമായി കൊണ്ടുവന്ന് എല്ലാവരും കാൺകെ വധിക്കും. കാര്യങ്ങൾ അറിഞ്ഞപ്പോൾ തടവുപുള്ളികൾക്ക് അപ്രകാരം സന്തോഷത്തിനായി തിരഞ്ഞെടുക്കപ്പെടുന്നതിൽ വേദനയായി. ജയിലിലെ ദുരിതമായിരുന്നു പുറത്തുള്ള കുറച്ചുദിവസത്തെ ആസ്വാദനത്തെക്കാൾ അവർക്കിഷ്ടം. വരാൻ പോകുന്ന ആഘോഷവും തീറ്റയും കുടിയും രാജകീയ വസ്ത്രങ്ങളും അവരിൽ പേടിയുളവാക്കിത്തുടങ്ങി. ആഘോഷവും ഭക്ഷണവും സന്തോഷവുമൊക്കെ അങ്ങനെ അവരിൽ ഭയവും ഉത്ക്കണ്ഠയും വളർത്തി
യിരുന്നു.

ജീവിതാവസാനം മുന്നിൽക്കാണുമ്പോൾ ഈ ലോകത്തിലെ സുഖസന്തോഷങ്ങൾ നമ്മെ തെല്ലും പ്രലോഭിപ്പിക്കില്ല. അല്പം കഴിഞ്ഞ് മരിക്കുമെന്നുറപ്പുണ്ടെങ്കിൽ അതിനു മുൻപ് ലൗകിക സന്തോഷത്തിന് പിന്നാലെ പോകുവാൻ നമുക്കാവില്ല. നിരന്തരം ജീവിതാന്ത്യത്തെക്കുറിച്ച് ധ്യാനിച്ചാൽ നമുക്ക് ഈ ലോകത്തെയും അതിന്റെ മായയായ പ്രലോഭനങ്ങളെയും അതിജീവിക്കാൻ സാധിക്കും.