പരസ്യങ്ങളെ സൂക്ഷിക്കുക
Written by ചീഫ് എഡിറ്റര്
Sunday Shalom, 17 May 2013 13:48
Written by ചീഫ് എഡിറ്റര്
Sunday Shalom, 17 May 2013 13:48
പരസ്യങ്ങൾക്ക് വലിയ
സ്വാധീനശക്തിയുണ്ട്. പലപ്പോഴും ഉത്പന്നങ്ങളുടെ ഗുണങ്ങൾ
നിശ്ചയിക്കുന്നതിന്റെ മാനദണ്ഡംപരസ്യമാണ്. കൂടുതൽ പരസ്യങ്ങൾ ഉള്ളതാണ്
മികച്ചതെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ,
പരസ്യങ്ങളിലൂടെ സാത്താൻ സമൂഹത്തെതന്നെ വിദഗ്ധമായി വഴിതെറ്റിക്കുന്നുണ്ട്.
ടി.വിയിലോ മറ്റു മാധ്യമങ്ങളിലൂടെയോ വരുന്ന ധാർമികതയില്ലാത്ത പരസ്യങ്ങളല്ല
ഉദ്ദേശിക്കുന്നത്. മറിച്ച്, ചില മാതൃകകൾ ഉയർത്തിക്കാട്ടി ആളുകളെ
വഴിതെറ്റിക്കുന്നതിനെപ്പറ്റിയാണ്. ധാർമികതയുടെ വഴികളിൽനിന്നും മാറി
സഞ്ചരിച്ച് സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചവരെയും മറ്റുപലവിധങ്ങളിൽ
സ്വാധീനശക്തി നേടിയവരെയുമൊക്കെ വലിയ പ്രാധാന്യത്തോടെ ചിത്രീകരിക്കാനുള്ള
ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവർ അനുകരിക്കപ്പെടേണ്ടവരാണ്, പ്രായോഗികബുദ്ധി
ഉള്ളവരാണ് എന്നൊക്കെയുള്ള രീതിയിൽ അവരുടെ മേന്മകൾ ചർച്ചയാക്കപ്പെടുകയും
ചെയ്യുന്നു. ഒറ്റനോട്ടത്തിൽ കുഴപ്പമില്ലെന്നു തോന്നിയാലും കൃത്യമായി
വിലയിരുത്തിയാൽ ആ മാതൃകകളൊന്നും നമുക്ക് സ്വീകരിക്കാൻ കഴിയുന്നതല്ലെന്ന്
വ്യക്തമാകും.
യഥാർത്ഥത്തിൽ ഇത് തിന്മയൊരുക്കുന്ന കെണിയാണ്. ഇവർ പണ്ട് അല്പം കള്ളത്തരങ്ങൾ ചെയ്താണ് സാമ്പത്തികമായി വളർന്നതെങ്കിലും ഇപ്പോൾ എത്ര സന്തോഷത്തോടെയാണ് കഴിയുന്നത്? എന്നൊക്കെയുള്ള തെറ്റിദ്ധരിപ്പിക്കലുകൾ ആകർഷണീയത പകരുന്നു. ശരിയല്ലാത്ത മാർഗങ്ങളിലൂടെ നേട്ടങ്ങൾ കൈവരിച്ചവരെ മാന്യവല്ക്കരിച്ചാൽ അനേകരെ വഴിതെറ്റിക്കാൻ കഴിയുമെന്നതിനാലാണ് അങ്ങനെയുള്ളവർക്ക് മിടുക്കന്മാരെന്നും ജീവിക്കാൻ പഠിച്ചവരാണെന്നുമൊക്കെയുള്ള മുദ്രകൾ ചാർത്തിക്കൊടുക്കുന്നത്. ആ വിധത്തിൽ നേട്ടങ്ങൾ കൈവരിച്ചവർ സംതൃപ്തിയോടെയാണ് കഴിയുന്നതെന്ന് വിലയിരുത്തുമ്പോൾ ആ വഴികളിലൂടെ പോകുവാനുള്ള പ്രവണത മനുഷ്യരിൽ രൂപപ്പെടും. കാരണം, എളുപ്പത്തിൽ നേട്ടങ്ങൾ സ്വന്തമാക്കുവാനുമുള്ള ആഗ്രഹം മനുഷ്യസഹജമാണ്. സാമ്പത്തികമായി ഉയർന്നവരെ ആദരവോടെ കണ്ട് അവരെ അനുകരിക്കാൻ ശ്രമിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരെ എളുപ്പത്തിൽ വഴിതെറ്റിക്കാൻ ഇങ്ങനെയുള്ള മാതൃകകൾ കാരണമാകും. പരസ്യങ്ങളിൽ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ഇവിടെയും പ്രയോഗിക്കുന്നത്. വാങ്ങിക്കഴിഞ്ഞാണ് പലപ്പോഴും കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിയുന്നത്. അതുപോലെയാണ് തെറ്റായ മാതൃകകളും. ഉല്പന്നം വാങ്ങുമ്പോൾ പണം നഷ്ടപ്പെടുന്നതുപോലെ ലഘുവല്ല രണ്ടാമത്തെ കാര്യം. അതുവഴി നിത്യജീവനാണ് നഷ്ടപ്പെടുന്നത്. അനർഹമായ വിധത്തിലുള്ള സമ്പാദ്യങ്ങളൊന്നും ദൈവഹിതമല്ലെന്നും ജീവിതത്തിന് സംതൃപ്തി നല്കാൻ അവയ്ക്കൊന്നും സാധിക്കുകയില്ലെന്നും തിരിച്ചറിയണം. ഇങ്ങനെയുള്ള മാതൃകകളെ ഉയർത്തി സാത്താൻ സമൂഹത്തെ പ്രലോഭിപ്പിക്കും. എന്നാൽ, വചനം പറയുന്നു, ''താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സമ്പത്തു സമ്പാദിക്കുന്നവൻ'' (ജറെമിയാ 17:11). അനേകർ തെറ്റായ വഴികളിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ ഇങ്ങനെയുള്ള തെറ്റിദ്ധരിപ്പിക്കലുകൾ കാരണമാകുന്നുണ്ട്.
നിത്യജീവിതമെന്ന വലിയ സത്യത്തെ തെറ്റായ ഈ വിധത്തിലുള്ള ആശയങ്ങളിലൂടെ മറയ്ക്കുകയാണ്. ഒരാളുടെ ആയുസ് പരമാവധി 100 വർഷമാണ്. ഭൂമിയിലെ ജീവിതകാലം മുഴുവൻ സന്തോഷിച്ചാലും (അതൊരിക്കലും സാധ്യമല്ലെന്ന് ചുറ്റുപാടുകൾ നിരീക്ഷിച്ചാൽ മനസിലാകും) തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് സ്വർഗഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലല്ലോ. തെറ്റായ സന്തോങ്ങളിലേക്ക് ഓടുമ്പോൾ ക്ഷണികമായ ജീവിതത്തെക്കുറിച്ച് ആലോചിക്കണം. കുടുംബത്തിനും മക്കൾക്കുംവേണ്ടിയാണ് ഞാൻ ഈ മാർഗങ്ങൾ സ്വീകരിക്കുന്നത് എന്നു പറയുന്നവരുണ്ട്. അവരോടുള്ള സ്നേഹത്തിന്റെ മാനദണ്ഡമായി തന്റെ വഴിതെറ്റിയ പോക്കിനെ ന്യായീകരിക്കുന്നവരും കുറവല്ല. യഥാർത്ഥത്തിൽ വലിയ തെറ്റിദ്ധാരണയുടെ ലോകത്താണ് അങ്ങനെയുള്ളവർ ജീവിക്കുന്നത്. അനർഹമായ വിധത്തിലുള്ള സമ്പാദ്യങ്ങളും അതിലൂടെ ആർജിച്ച നേട്ടങ്ങളുംകൊണ്ട് ആർക്കും സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല.''വ്യാജംകൊണ്ടു നേടിയ ധനത്തിൽ ആശ്രയിക്കരുത്; ആപത്തിൽ അത് ഉപകരിക്കുകയില്ല'' (പ്രഭാ. 5:8). ധാർമികതയിൽനിന്നും വ്യതിചലിച്ച് പലതിന്റെയും പിന്നാലെ ഓടുമ്പോൾ അവരുടെ കുടുംബങ്ങളിലും അതിന്റെ പ്രതിഫലനങ്ങൾ സ്വഭാവികമായും ഉണ്ടാകും. തെറ്റായ വഴികളിലൂടെ പണം സമ്പാദിക്കുന്നവർക്ക് മക്കൾക്ക് മൂല്യബോധം നല്കാൻ കഴിയില്ല. ചുരുക്കത്തിൽ ആരെ ലക്ഷ്യംവച്ചാണോ സമ്പാദിക്കുന്നത് അവരെ തെറ്റായ പാതകളിലേക്കാണ് നയിക്കുന്നത്. മക്കളോടുള്ള സ്നേഹം മക്കൾക്കുതന്നെ ദ്രോഹമായി മാറുകയാണ്.
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഈ സോപ്പാണെന്ന് ഇഷ്ട സിനിമാതാരം പറയുമ്പോൾ ഒരു സോപ്പിനും സൗന്ദര്യം നല്കാൻ കഴിയുകയില്ലെന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആ സോപ്പു വാങ്ങാൻ ആളുകൾക്ക് താല്പര്യമാണ്. അതുപോലെയാണ് ചില മാതൃകകളും. തെറ്റാണെന്ന് ഉള്ളിൽ ബോധ്യം ഉണ്ടെങ്കിലും പണത്തോടും സ്ഥാനമാനങ്ങളോടുമുള്ള ഭ്രമങ്ങൾ നമ്മെ വഴിതെറ്റിക്കും. അതിനാൽ തെറ്റായ ബോധ്യങ്ങളിൽപ്പെട്ട് ജീവിതം വഴിതെറ്റാതിരിക്കാനുള്ള വിവേകം പുലർത്തണം. ''ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?'' (മത്തായി 16:26)

No comments:
Post a Comment