അഭിഷിക്തർ ആട്ടിടയർ;
അവർ ജനങ്ങളോട് സ്‌നേഹപൂർവ്വം ഇടപെടണം:
ഫ്രാൻസീസ് മാർപാപ്പാ
Sunday Shalom
സഭയിലെ ആട്ടിടയന്മാരാണ് മെത്രാന്മാരും വൈദികരും. ദൈവജനത്തെ വിശുദ്ധിയിൽ നയിക്കാൻ ആട്ടിയന്മാർ കടപ്പെട്ടവരാണ്. ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ സഭയെ പരിപാലിക്കാൻ ശക്തി ലഭിക്കുന്നതിന് വേണ്ടി മെത്രാന്മാർക്കും പുരോഹിതർക്കും വേണ്ടി പ്രാർത്ഥിക്കണെമെന്ന് മാർപാപ്പ പറഞ്ഞു.
പണത്തിന്റെയും സ്വാധീനങ്ങളുടെയും പുറകെ പോകുമ്പോൾ ആട്ടിടയർ ചെന്നായ്ക്കളെപ്പോലെ പെരുമാറാൻ തുടങ്ങുമെ ന്നും അത്തരം സാഹചര്യം ഉണ്ടാകരുതെന്നും പ്രാർത്ഥനയ്ക്കായ് എത്തിയ മെത്രാ ൻ സംഘത്തോടും, വൈദികരോടുമായി മാർപാപ്പ പറഞ്ഞു.
ഒരു മെത്രാനൊ, വൈദികനൊ തനിക്ക് വേണ്ടിയല്ല അഭിഷിക്തനാകുന്നത്. ജനത്തിന്റെ ആവശ്യങ്ങളിൽ കൂടെ നിന്ന് ചെന്നായ്ക്കളുടെ ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കുന്നതിനാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ദൈവജനത്തോട് ഇടപഴകുമ്പോൾ കടിച്ചു കീറാൻ ചെല്ലുന്ന ചെന്നായ്ക്കളെ പോലെയാകരുത്.
അവർക്ക് സ്‌നേഹം നൽകുന്ന യഥാർത്ഥ അജപാലകരെയാണ് അവർ തേടുന്നതെന്നുമുള്ള സത്യം മറക്കരുത്. മാർപാപ്പ പറഞ്ഞു. ദൈവ ജനത്തെ സ്‌നേഹിക്കുമ്പോ ൾ, അവരെ മനസിലാക്കുമ്പോൾ ദൈവത്തെയാണ് സ്‌നേഹിക്കുകയും, കൂടുതൽ അടുത്തറിയുകയും ചെയ്യുന്നത്. ലോകം നൽകുന്ന സുഖങ്ങളിലും മായകളിലും കുടുങ്ങിപോകാതെ ദൈവത്തിൽ ശരണം വച്ച് മുന്നോട്ട് പോകാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കണം. നാം പാപികളും തെറ്റുകാരുമാണ്. പക്ഷെ നമ്മിലെ തെറ്റ് മനസിലാക്കി അനുതാപത്തോടെ ദൈവാശ്രയത്തോ ടെ കൂടുതൽ കർത്താവിലേക്ക് ചേർന്ന് നി ൽക്കണമെന്നും പാപ്പ പറഞ്ഞു. പണത്തിന്റെ പിന്നാലെ പോകുന്ന മെത്രാന്മാരെയും, വൈദീകരെയും ദൈവജനം വെറുക്കുമെന്നത് സത്യമാണ്.
സഭയെ മുറിപ്പെടുത്തുന്ന ഇത്തരം പ്രവണത ഉണ്ടാകാതെ ഇനി ശ്രദ്ധിക്കണം. പാപ്പ താക്കിത് നല്കികൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

No comments:
Post a Comment