വിവാഹത്തിലൂടെ ലഭിക്കുന്ന കൃപകൾ
Shalom Times, May 2013
Written by:
മിനി ഷെറിനോ
സ്വാതന്ത്ര്യത്തിന്റെ അതിപ്രസരംമൂലം
തിന്മകൾക്കും നിയമത്തിന്റെ പിന്തുണ ലഭിക്കുന്ന കാലമാണിത്. തന്മൂലം
വിശ്വാസികളുടെ ഉത്തരവാദിത്വം ഏറെ വർധിച്ചിരിക്കുന്നു. ക്രിസ്തീയ
വിശ്വാസത്തിന്റെയും മൂല്യാധിഷ്ഠിത ജീവിതത്തിന്റെയും ആഴവും പ്രസക്തിയും
ലോകത്തിന് ബോധ്യമാക്കിക്കൊടുക്കേണ്ടത് വിശ്വാസികളുടെ കടമയാണ്.
വിശ്വാസം
കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണം, പരിശീലനക്കളരികളാകേണ്ടണ്ട കുടുംബങ്ങൾ
അത് അവഗണിക്കുന്നു എന്നതാണ്. ഈ വിശ്വാസവർഷത്തിൽ ആ പോരായ്മ പരിഹരിക്കണം. വി
വാഹത്തിലൂടെ ദമ്പതികൾക്ക് ദൈവിക കൃപാവരം സ്വർഗത്തിൽനിന്ന്
നല്കപ്പെടുന്നുണ്ട്. ആത്മാവിന്റെ തലത്തിൽ വർഷിക്കപ്പെടുന്ന ആ കൃപയാണ്
മനസിന്റെയും ശരീരത്തിന്റെയും ഐക്യത്തെ ദൃഢമാക്കുന്നത്.
ആധുനികതയുടെയും
വിവരസാങ്കേതിക വിദ്യയുടെയും വളർച്ചയിലൂടെ യുവജനങ്ങളുടെ മനസുകളെ
ഗ്രസിച്ചിരിക്കുന്ന ഒരു തെറ്റായ ചിന്താഗതിയാണ്- യു ക്തിഭദ്രതയും
ആശയപ്പൊരുത്തവുമാണ് കുടുംബജീവിതത്തെ നിലനിർത്തുന്നതെന്നത്. വ്യക്തിത്വത്തെ
യുക്തിയുടെയും അറിവിന്റെയും തലത്തിൽ ഒതുക്കു ന്ന ഈ വിലയിരുത്തൽ അപൂർണമാണ്.
കാരണം, വ്യക്തിത്വം എന്നു പറയുന്നത് അറിവിന്റെയും ആശ യങ്ങളുടെയും
വികാരങ്ങളുടെയും അനുഭവങ്ങളുടെ യും ഓർമകളുടെയും ആകെത്തുകയാണ്. ഭൗതിക വും
ശാരീരികവും മാനസികവും ആധ്യാത്മികവുമായ പൂർണതയിലാണ് വ്യക്തിത്വത്തിന്റെ
സമഗ്രത. ജീവിതത്തിൽ വിശ്വാസത്തിന്റെ പ്രസക്തി എത്ര മാത്രമാണെന്ന് ഇത്
വ്യക്തമാക്കുന്നു.
''...
വിശ്വാസത്തിൽ നിന്നല്ലാതെ ഉദ്ഭവിക്കുന്നതെ ന്തും പാപമാണ്'' (റോമാ 14:23).
ഓരോ കുടുംബവും പണിയപ്പെടേണ്ടതും വളരേണ്ടതും വിശ്വാസത്തിൽ
ഉറച്ചുനിന്നുകൊണ്ടാകണം. ക്രിസ്തീയ കുടുംബങ്ങളെ ചില ആശയങ്ങൾ ചേർത്തുകൊണ്ട്
ക്രമീകരിക്കാം.
കൗദാശികജീവിതം
കൂദാശാ
കേന്ദ്രീകൃതമായിരിക്കണം നമ്മുടെ കുടുംബങ്ങൾ. വിവാഹത്തോടെ ലഭിക്കുന്ന
അഭിഷേകത്തിൽ നിലനില്ക്കാനും വളരാനും ഈ ജീവിതശൈലി വളരെ അത്യാവശ്യമാണ്.
കൂടാതെ ആ ജീവിതക്രമം കൂടുതൽ ശക്തിയും ധൈര്യവുമുള്ളവരാക്കി നമ്മെ മാറ്റും.
ചിട്ടയും ക്രമവും
കുടുംബത്തിന്റെ
വിളക്ക് എന്നു വിശേഷിപ്പിക്കപ്പെ ടുന്ന കുടുംബനാഥയാണ് ചിട്ടയും ക്രമവും
കുടുംബാംഗങ്ങളെ പരിശീലിപ്പിക്കേണ്ടത്. കുടുംബത്തിന്റെ ആധ്യാത്മിക നേതൃത്വം
ആദ്യനാളുകളിൽ തന്നെ ഭാര്യ ഏറ്റെടുക്കണം. വിവാഹത്തിന്റെ ആദ്യനാളുകൾ മുതൽ
ഞായറാഴ്ചദിവസം പരിശുദ്ധമായി ആചരിക്കുന്നതിനും കുടുംബമൊന്നിച്ച് വിശുദ്ധ
കുർബാനയിൽ സജീവമായി പങ്കുചേരുന്നതിലും ശ്രദ്ധിക്കണം. ജീവിതത്തെ
അനുഗ്രഹപ്രദമാക്കുന്നതിന് ഇതിന് വലിയ പ്രാധാന്യമുണ്ട്. വിവാഹത്തിന്റെ
തുടക്കത്തിൽ വേണ്ട, പിന്നീടാകാമെന്ന് ചിന്തിച്ചാൽ നടപ്പിലാകാൻ
പ്രയാസമായിരിക്കും.
കുടുംബപ്രാർത്ഥന
കുടുംബാംഗങ്ങൾ
ഒന്നുചേർന്ന് ജപമാല ചൊല്ലുന്നത് പതിവായി മാറ്റണം. കുടുംബപ്രാർത്ഥനയിലൂടെ
ലഭിക്കുന്ന സൗഖ്യവും ഐക്യവും വളർച്ചയും വലുതാണ്. ദൈവസാന്നിധ്യം
ഭവനങ്ങളിലേക്ക് ഇറങ്ങുന്ന അവസരങ്ങളാണ് ഓരോ കുടുംബപ്രാർത്ഥനാവേളകളും.
''കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം വ്യർത്ഥമാണ്.
കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവല്ക്കാർ ഉണർന്നിരിക്കുന്നതും
വ്യർത്ഥം'' (സങ്കീ.127:1). ദൈവത്തെ ഒപ്പം ചേർക്കാതെയുള്ള
പ്രവർത്തനങ്ങളെല്ലാം ഫലരഹിതമായി മാറുമെന്ന് വചനം കൃത്യമായി പറയുന്നു.
പ്രാർത്ഥനയില്ലാത്ത കുടുംബങ്ങളെ ഭിന്നതയും അനൈക്യവുമൊക്കെ കീഴടക്കുന്നത്
വളരെ പെട്ടെന്നായിരിക്കും.
ആശയവിനിമയം
കുടുംബത്തിലെ
കാര്യങ്ങൾ ആലോചിക്കാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഭാര്യയും ഭർത്താവും
എല്ലാ ദിവസവും സമയം കണ്ടെത്തണം. എന്തും വിശ്വസിച്ച് തുറന്നു പറയാവുന്ന
ആത്മസുഹൃത്തുക്കളുടെ നിലയിലേക്ക് പങ്കാളികൾ മാറണം. അങ്ങനെയായാൽ പരസ്പരം
സഹായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഉപദേശങ്ങൾ നല്കുവാനും
എളുപ്പമായിരിക്കും.
ഒത്തൊരുമയുള്ള പ്രവർത്തനങ്ങൾ
കുടുംബത്തിലെ
ജോലികളിലും ഒരു ടീംവർക്ക് രീതി ആവിഷ്കരിക്കാൻ കഴിഞ്ഞാൽ ജോലിഭാരം
കുറയുമെന്നു മാത്രമല്ല, ബന്ധങ്ങളുടെ ഊഷ്മളത വർധിക്കുകയും ചെയ്യും.
പ്രത്യേകിച്ച്, ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ആധുനിക കാലത്ത്. ഭാര്യ
വെറും വീട്ടുജോലിക്കാരിയായും ഭർത്താവ് പണം നല്കുന്ന എ.റ്റി.എം കൗണ്ടറായും
മാറാതിരിക്കാനുള്ള വിവേകം ദമ്പതികൾ പുലർത്തണം.
സഹകരിച്ചും സ്നേഹിച്ചും ബഹുമാനിച്ചുമാണ് ക്രിസ്തീയ കുടുംബങ്ങൾ മാതൃകാകുടുംബങ്ങളായി മാറുന്നത്.
No comments:
Post a Comment