Thursday, 30 May 2013

Saint of the Day
St. Joan of Arc
1412-1431



"I fear nothing,
for God is with me!"

St. Joan of Arc

Burned at the stake as a heretic after a politically-motivated trial, Joan was beatified in 1909 and canonized in 1920.
She was born of a fairly well-to-do peasant couple in Domremy-Greux (southeast of Paris), Joan was only 12 when she experienced a vision and heard voices that she later identified as Sts. Michael the Archangel, St. Catherine of Alexandria, and St. Margaret of Antioch.
During the Hundred Years War, she led French troops against the English and recaptured the cities of Orléans and Troyes. This enabled Charles VII to be crowned as king in Reims in 1429. Captured near Compiegne the following years, she was sold to the English and placed on trial for heresy and witchcraft. Professors at the University of Paris supported Bishop Pierre Cauchon of Beauvis, the judge at her trial; Cardinal Henry Beaufort of Winchester, England, participated in the questioning of Joan in prison. In the end, she was condemned for wearing men's clothes. Her trial took place during the 100 Year's War between France and England; the English resented France's military success–to which Joan contributed.
On this day in 1431, she was burned at the stake in Rouen, and her ashes were scattered in the Seine River. A second Church trial 25 years later nullified the earlier verdict, which was reached under political pressure.
Remembered by most people with her later military exploits, Joan had a great love for the sacraments, which strengthened her compassion toward the poor. Popular devotion to her increased greatly in 19th-century France and later among French soldiers during World War I. Theologian George Tavard writes that her life "offers a perfect example of the conjunction of contemplation and action" because her spiritual insight is that there should be a "unity of heaven and earth."
 


Wednesday, 29 May 2013

അഭിഷിക്തർ ആട്ടിടയർ; 
അവർ ജനങ്ങളോട് സ്‌നേഹപൂർവ്വം ഇടപെടണം: 
ഫ്രാൻസീസ് മാർപാപ്പാ
Sunday Shalom



ഭയിലെ ആട്ടിടയന്മാരാണ് മെത്രാന്മാരും വൈദികരും. ദൈവജനത്തെ വിശുദ്ധിയിൽ നയിക്കാൻ ആട്ടിയന്മാർ കടപ്പെട്ടവരാണ്. ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ സഭയെ പരിപാലിക്കാൻ ശക്തി ലഭിക്കുന്നതിന് വേണ്ടി മെത്രാന്മാർക്കും പുരോഹിതർക്കും വേണ്ടി പ്രാർത്ഥിക്കണെമെന്ന് മാർപാപ്പ പറഞ്ഞു.

പണത്തിന്റെയും സ്വാധീനങ്ങളുടെയും പുറകെ പോകുമ്പോൾ ആട്ടിടയർ ചെന്നായ്ക്കളെപ്പോലെ പെരുമാറാൻ തുടങ്ങുമെ ന്നും അത്തരം സാഹചര്യം ഉണ്ടാകരുതെന്നും പ്രാർത്ഥനയ്ക്കായ് എത്തിയ മെത്രാ ൻ സംഘത്തോടും, വൈദികരോടുമായി മാർപാപ്പ പറഞ്ഞു.

ഒരു മെത്രാനൊ, വൈദികനൊ തനിക്ക് വേണ്ടിയല്ല അഭിഷിക്തനാകുന്നത്. ജനത്തിന്റെ ആവശ്യങ്ങളിൽ കൂടെ നിന്ന് ചെന്നായ്ക്കളുടെ ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കുന്നതിനാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ദൈവജനത്തോട് ഇടപഴകുമ്പോൾ കടിച്ചു കീറാൻ ചെല്ലുന്ന ചെന്നായ്ക്കളെ പോലെയാകരുത്.

അവർക്ക് സ്‌നേഹം നൽകുന്ന യഥാർത്ഥ അജപാലകരെയാണ് അവർ തേടുന്നതെന്നുമുള്ള സത്യം മറക്കരുത്. മാർപാപ്പ പറഞ്ഞു. ദൈവ ജനത്തെ സ്‌നേഹിക്കുമ്പോ ൾ, അവരെ മനസിലാക്കുമ്പോൾ ദൈവത്തെയാണ് സ്‌നേഹിക്കുകയും, കൂടുതൽ അടുത്തറിയുകയും ചെയ്യുന്നത്. ലോകം നൽകുന്ന സുഖങ്ങളിലും മായകളിലും കുടുങ്ങിപോകാതെ ദൈവത്തിൽ ശരണം വച്ച് മുന്നോട്ട് പോകാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കണം. നാം പാപികളും തെറ്റുകാരുമാണ്. പക്ഷെ നമ്മിലെ തെറ്റ് മനസിലാക്കി അനുതാപത്തോടെ ദൈവാശ്രയത്തോ ടെ കൂടുതൽ കർത്താവിലേക്ക് ചേർന്ന് നി ൽക്കണമെന്നും പാപ്പ പറഞ്ഞു. പണത്തിന്റെ പിന്നാലെ പോകുന്ന മെത്രാന്മാരെയും, വൈദീകരെയും ദൈവജനം വെറുക്കുമെന്നത് സത്യമാണ്.
സഭയെ മുറിപ്പെടുത്തുന്ന ഇത്തരം പ്രവണത ഉണ്ടാകാതെ ഇനി ശ്രദ്ധിക്കണം. പാപ്പ താക്കിത് നല്കികൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

Thursday, 23 May 2013

വിവാഹത്തിലൂടെ ലഭിക്കുന്ന കൃപകൾ




 

Shalom Times, May 2013  
Written by: മിനി ഷെറിനോ

സ്വാതന്ത്ര്യത്തിന്റെ അതിപ്രസരംമൂലം തിന്മകൾക്കും നിയമത്തിന്റെ പിന്തുണ ലഭിക്കുന്ന കാലമാണിത്. തന്മൂലം വിശ്വാസികളുടെ ഉത്തരവാദിത്വം ഏറെ വർധിച്ചിരിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെയും മൂല്യാധിഷ്ഠിത ജീവിതത്തിന്റെയും ആഴവും പ്രസക്തിയും ലോകത്തിന് ബോധ്യമാക്കിക്കൊടുക്കേണ്ടത് വിശ്വാസികളുടെ കടമയാണ്.

വിശ്വാസം കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണം, പരിശീലനക്കളരികളാകേണ്ടണ്ട കുടുംബങ്ങൾ അത് അവഗണിക്കുന്നു എന്നതാണ്. ഈ വിശ്വാസവർഷത്തിൽ ആ പോരായ്മ പരിഹരിക്കണം. വി വാഹത്തിലൂടെ ദമ്പതികൾക്ക് ദൈവിക കൃപാവരം സ്വർഗത്തിൽനിന്ന് നല്കപ്പെടുന്നുണ്ട്. ആത്മാവിന്റെ തലത്തിൽ വർഷിക്കപ്പെടുന്ന ആ കൃപയാണ് മനസിന്റെയും ശരീരത്തിന്റെയും ഐക്യത്തെ ദൃഢമാക്കുന്നത്.

ആധുനികതയുടെയും വിവരസാങ്കേതിക വിദ്യയുടെയും വളർച്ചയിലൂടെ യുവജനങ്ങളുടെ മനസുകളെ ഗ്രസിച്ചിരിക്കുന്ന ഒരു തെറ്റായ ചിന്താഗതിയാണ്- യു ക്തിഭദ്രതയും ആശയപ്പൊരുത്തവുമാണ് കുടുംബജീവിതത്തെ നിലനിർത്തുന്നതെന്നത്. വ്യക്തിത്വത്തെ യുക്തിയുടെയും അറിവിന്റെയും തലത്തിൽ ഒതുക്കു ന്ന ഈ വിലയിരുത്തൽ അപൂർണമാണ്. കാരണം, വ്യക്തിത്വം എന്നു പറയുന്നത് അറിവിന്റെയും ആശ യങ്ങളുടെയും വികാരങ്ങളുടെയും അനുഭവങ്ങളുടെ യും ഓർമകളുടെയും ആകെത്തുകയാണ്. ഭൗതിക വും ശാരീരികവും മാനസികവും ആധ്യാത്മികവുമായ പൂർണതയിലാണ് വ്യക്തിത്വത്തിന്റെ സമഗ്രത. ജീവിതത്തിൽ വിശ്വാസത്തിന്റെ പ്രസക്തി എത്ര മാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നു.
''... വിശ്വാസത്തിൽ നിന്നല്ലാതെ ഉദ്ഭവിക്കുന്നതെ ന്തും പാപമാണ്'' (റോമാ 14:23). ഓരോ കുടുംബവും പണിയപ്പെടേണ്ടതും വളരേണ്ടതും വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടാകണം. ക്രിസ്തീയ കുടുംബങ്ങളെ ചില ആശയങ്ങൾ ചേർത്തുകൊണ്ട് ക്രമീകരിക്കാം.

കൗദാശികജീവിതം
കൂദാശാ കേന്ദ്രീകൃതമായിരിക്കണം നമ്മുടെ കുടുംബങ്ങൾ. വിവാഹത്തോടെ ലഭിക്കുന്ന അഭിഷേകത്തിൽ നിലനില്ക്കാനും വളരാനും ഈ ജീവിതശൈലി വളരെ അത്യാവശ്യമാണ്. കൂടാതെ ആ ജീവിതക്രമം കൂടുതൽ ശക്തിയും ധൈര്യവുമുള്ളവരാക്കി നമ്മെ മാറ്റും.

ചിട്ടയും ക്രമവും
കുടുംബത്തിന്റെ വിളക്ക് എന്നു വിശേഷിപ്പിക്കപ്പെ ടുന്ന കുടുംബനാഥയാണ് ചിട്ടയും ക്രമവും കുടുംബാംഗങ്ങളെ പരിശീലിപ്പിക്കേണ്ടത്. കുടുംബത്തിന്റെ ആധ്യാത്മിക നേതൃത്വം ആദ്യനാളുകളിൽ തന്നെ ഭാര്യ ഏറ്റെടുക്കണം. വിവാഹത്തിന്റെ ആദ്യനാളുകൾ മുതൽ ഞായറാഴ്ചദിവസം പരിശുദ്ധമായി ആചരിക്കുന്നതിനും കുടുംബമൊന്നിച്ച് വിശുദ്ധ കുർബാനയിൽ സജീവമായി പങ്കുചേരുന്നതിലും ശ്രദ്ധിക്കണം. ജീവിതത്തെ അനുഗ്രഹപ്രദമാക്കുന്നതിന് ഇതിന് വലിയ പ്രാധാന്യമുണ്ട്. വിവാഹത്തിന്റെ തുടക്കത്തിൽ വേണ്ട, പിന്നീടാകാമെന്ന് ചിന്തിച്ചാൽ നടപ്പിലാകാൻ പ്രയാസമായിരിക്കും.

കുടുംബപ്രാർത്ഥന
കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ജപമാല ചൊല്ലുന്നത് പതിവായി മാറ്റണം. കുടുംബപ്രാർത്ഥനയിലൂടെ ലഭിക്കുന്ന സൗഖ്യവും ഐക്യവും വളർച്ചയും വലുതാണ്. ദൈവസാന്നിധ്യം ഭവനങ്ങളിലേക്ക് ഇറങ്ങുന്ന അവസരങ്ങളാണ് ഓരോ കുടുംബപ്രാർത്ഥനാവേളകളും. ''കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം വ്യർത്ഥമാണ്. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവല്ക്കാർ ഉണർന്നിരിക്കുന്നതും വ്യർത്ഥം'' (സങ്കീ.127:1). ദൈവത്തെ ഒപ്പം ചേർക്കാതെയുള്ള പ്രവർത്തനങ്ങളെല്ലാം ഫലരഹിതമായി മാറുമെന്ന് വചനം കൃത്യമായി പറയുന്നു. പ്രാർത്ഥനയില്ലാത്ത കുടുംബങ്ങളെ ഭിന്നതയും അനൈക്യവുമൊക്കെ കീഴടക്കുന്നത് വളരെ പെട്ടെന്നായിരിക്കും.

ആശയവിനിമയം
കുടുംബത്തിലെ കാര്യങ്ങൾ ആലോചിക്കാനും പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും ഭാര്യയും ഭർത്താവും എല്ലാ ദിവസവും സമയം കണ്ടെത്തണം. എന്തും വിശ്വസിച്ച് തുറന്നു പറയാവുന്ന ആത്മസുഹൃത്തുക്കളുടെ നിലയിലേക്ക് പങ്കാളികൾ മാറണം. അങ്ങനെയായാൽ പരസ്പരം സഹായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഉപദേശങ്ങൾ നല്കുവാനും എളുപ്പമായിരിക്കും.

ഒത്തൊരുമയുള്ള പ്രവർത്തനങ്ങൾ
കുടുംബത്തിലെ ജോലികളിലും ഒരു ടീംവർക്ക് രീതി ആവിഷ്‌കരിക്കാൻ കഴിഞ്ഞാൽ ജോലിഭാരം കുറയുമെന്നു മാത്രമല്ല, ബന്ധങ്ങളുടെ ഊഷ്മളത വർധിക്കുകയും ചെയ്യും. പ്രത്യേകിച്ച്, ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ആധുനിക കാലത്ത്. ഭാര്യ വെറും വീട്ടുജോലിക്കാരിയായും ഭർത്താവ് പണം നല്കുന്ന എ.റ്റി.എം കൗണ്ടറായും മാറാതിരിക്കാനുള്ള വിവേകം ദമ്പതികൾ പുലർത്തണം.

സഹകരിച്ചും സ്‌നേഹിച്ചും ബഹുമാനിച്ചുമാണ് ക്രിസ്തീയ കുടുംബങ്ങൾ മാതൃകാകുടുംബങ്ങളായി മാറുന്നത്.


The Gospel of Suffering 

Shalom Times, March 2013 

Written by  Santimon Jacob 

 

The distance between my office and home is that of five decades of a Rosary. At this age of forty, the time of convictions… is it not a miracle if Rosary had not been an obsession in life? There is no much road left to travel…Very few days left to live. If I live thirty years more… the days are merely ten thousand. It means in the wallet of life, there are only a few coins left.

Six years back, on a sunny day of November in Chittoor retreat center. It was there that I found my Lord. I had been there for a consolation after a hard Calvary journey of sufferings. A book of life filled with ink and irregular marks.

I could feel then the taste of tears. Coming days I was convinced that ‘suffering is a profit’.

Some search for God: Yet for some others God is in search. A good Shepherd who is in search of the single lost sheep… The joy is indescribable when Jesus embraces the lost one. I do not know how many Rosaries my wife, Mini had recited during our fire experiences. But I know one thing, that my journey back was by holding over those Rosary beads.

There is an AD and BC in my life. A period of life before and after Christ found me. After I could find Christ, even the pains of life are like festivals.
Amidst the highly ploughing experiences of life we could feel the touch of those wounded hands.

A great lesson that I learned was that suffering is a sign of God’s acceptance. It sanctifies us and makes us perfect.

Suffering is a profit
Suffering brings us great benefits. Let us examine it through a mind puzzle. God gives a person life span of less than twenty thousand days on earth. Multiply 365 days with the years that you live on earth.
God, if you open me the gates of heaven, how long will be my life there? Receive, I am yours. In your presence my life is unlimited. I now realize why St. Alphonsa and Padre Pio requested the Lord to give them more sufferings.

The community of white robed people
Jesus gives us a vision through St. John in the book of revelation. A group of people robed in white in front of the throne of God.

“Who are these, robed in white, and where have they come from?” I said to him, “Sir, you are the one that knows.” Then he said to me, “These are they who have come out of the great ordeal; they have washed their robes and made them white in the blood of the Lamb. For this reason they are before the throne of God, and worship him day and night within his temple.”
“They hunger no more, and thirst no more; the sun will not strike them, nor any scorching heat; for the Lamb at the center of the throne will be their shepherd, and he will guide them to springs of the water of life, and God will wipe away every tear from their eyes.” (Rev. 7:13-17).

How great is the group that washed themselves in the blood of the Lamb. It is true that heavy suffering has brought them to claim the white robe. When you are accused, persecuted, become prey to calumny and called to shed blood, is it not that the whiteness of the robe increases? Jesus has told us that we must rejoice when people accuse us of the evils that we have not done. “Indeed, an hour is coming when those who kill you will think that by doing so they are offering worship to God” (Jn. 16:2).  Just be convinced that suffering is valuable in front of God. Be strong amidst the heavy burden of perils in life. Pray each moment, ‘Lord, fill me with light on my path and strength for my heart.’

Suffering a sign of God’s acceptance
Jesus tells us the story of a poor man taken to the lap of Abraham. It is not a coincidence that Jesus gives this poor man the name of his beloved friend – Lazar.

Since he gave the poor man a beloved name, the rich man was not given a name. When poor Lazar is remembered through the mouth of Jesus till eternity, rich man remains poorer that he had not been worthy enough to be called by a name.

Jesus, do you know that in this period where I live, names are heard only of the rich and powerful. The poor is out of every queue. He has the face of a crowd not individual. His marks are downward face and gloomy look. How pompous are even the funeral ceremonies of the rich? Golden crosses and pearly umbrellas! But Lazar’s death dissolves in the casual bells rung in the Church. Now I know why you had not named the rich man of the Bible.

Your Lazar was all those accepted by the Lord. Obviously suffering is a sign of God’s acceptance.

A young man who does not like the noises of the world opined that suffering is the distance from Esau to Jesus. Esau had sacrificed his birth rights for a cup of soup. But Christ submitted himself to the Will of the Father even at the peak of Calvary. My sufferings lies in between these two chronicles. My head falls down in humility when I know that suffering reaches its completion in obedience.

Suffering – formation of the children of God
St. Paul tells us that suffering is a formation that turns to righteousness in time. Heaven is a valuable gift that awaits us when we complete our short life on earth. Our suffering becomes a heavy formation period to gain this great and valuable gift.  

“My child, do not regard lightly the discipline of the Lord, or lose heart when you are punished by him; for the Lord disciplines those whom he loves, and chastises every child whom he accepts. Endure trials for the sake of discipline.” (Heb. 12: 5-7).

Next sentence goes a little ahead and says, “God is treating you as children; for what child is there whom a parent does not discipline? If you do not have that discipline in which all children share, then you are illegitimate and not his children.” (Heb. 12:8).

In time, suffering will turn to righteousness. But “discipline always seems painful rather than pleasant at the time, but later it yields the peaceful fruit of righteousness to those who have been trained by it.” (Heb. 12:11).

Wednesday, 22 May 2013

പരസ്യങ്ങളെ സൂക്ഷിക്കുക 

Written by  ചീഫ്‌ എഡിറ്റര്‍ 
Sunday Shalom, 17 May 2013 13:48  
 

പരസ്യങ്ങൾക്ക് വലിയ സ്വാധീനശക്തിയുണ്ട്. പലപ്പോഴും ഉത്പന്നങ്ങളുടെ ഗുണങ്ങൾ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡംപരസ്യമാണ്. കൂടുതൽ പരസ്യങ്ങൾ ഉള്ളതാണ് മികച്ചതെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ, പരസ്യങ്ങളിലൂടെ സാത്താൻ സമൂഹത്തെതന്നെ വിദഗ്ധമായി വഴിതെറ്റിക്കുന്നുണ്ട്. ടി.വിയിലോ മറ്റു മാധ്യമങ്ങളിലൂടെയോ വരുന്ന ധാർമികതയില്ലാത്ത പരസ്യങ്ങളല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ചില മാതൃകകൾ ഉയർത്തിക്കാട്ടി ആളുകളെ വഴിതെറ്റിക്കുന്നതിനെപ്പറ്റിയാണ്. ധാർമികതയുടെ വഴികളിൽനിന്നും മാറി സഞ്ചരിച്ച് സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചവരെയും മറ്റുപലവിധങ്ങളിൽ സ്വാധീനശക്തി നേടിയവരെയുമൊക്കെ വലിയ പ്രാധാന്യത്തോടെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവർ അനുകരിക്കപ്പെടേണ്ടവരാണ്, പ്രായോഗികബുദ്ധി ഉള്ളവരാണ് എന്നൊക്കെയുള്ള രീതിയിൽ അവരുടെ മേന്മകൾ ചർച്ചയാക്കപ്പെടുകയും ചെയ്യുന്നു. ഒറ്റനോട്ടത്തിൽ കുഴപ്പമില്ലെന്നു തോന്നിയാലും കൃത്യമായി വിലയിരുത്തിയാൽ ആ മാതൃകകളൊന്നും നമുക്ക് സ്വീകരിക്കാൻ കഴിയുന്നതല്ലെന്ന് വ്യക്തമാകും.

യഥാർത്ഥത്തിൽ ഇത് തിന്മയൊരുക്കുന്ന കെണിയാണ്. ഇവർ പണ്ട് അല്പം കള്ളത്തരങ്ങൾ ചെയ്താണ് സാമ്പത്തികമായി വളർന്നതെങ്കിലും ഇപ്പോൾ എത്ര സന്തോഷത്തോടെയാണ് കഴിയുന്നത്? എന്നൊക്കെയുള്ള തെറ്റിദ്ധരിപ്പിക്കലുകൾ ആകർഷണീയത പകരുന്നു. ശരിയല്ലാത്ത മാർഗങ്ങളിലൂടെ നേട്ടങ്ങൾ കൈവരിച്ചവരെ മാന്യവല്ക്കരിച്ചാൽ അനേകരെ വഴിതെറ്റിക്കാൻ കഴിയുമെന്നതിനാലാണ് അങ്ങനെയുള്ളവർക്ക് മിടുക്കന്മാരെന്നും ജീവിക്കാൻ പഠിച്ചവരാണെന്നുമൊക്കെയുള്ള മുദ്രകൾ ചാർത്തിക്കൊടുക്കുന്നത്. ആ വിധത്തിൽ നേട്ടങ്ങൾ കൈവരിച്ചവർ സംതൃപ്തിയോടെയാണ് കഴിയുന്നതെന്ന് വിലയിരുത്തുമ്പോൾ ആ വഴികളിലൂടെ പോകുവാനുള്ള പ്രവണത മനുഷ്യരിൽ രൂപപ്പെടും. കാരണം, എളുപ്പത്തിൽ നേട്ടങ്ങൾ സ്വന്തമാക്കുവാനുമുള്ള ആഗ്രഹം മനുഷ്യസഹജമാണ്. സാമ്പത്തികമായി ഉയർന്നവരെ ആദരവോടെ കണ്ട് അവരെ അനുകരിക്കാൻ ശ്രമിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരെ എളുപ്പത്തിൽ വഴിതെറ്റിക്കാൻ ഇങ്ങനെയുള്ള മാതൃകകൾ കാരണമാകും. പരസ്യങ്ങളിൽ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ഇവിടെയും പ്രയോഗിക്കുന്നത്. വാങ്ങിക്കഴിഞ്ഞാണ് പലപ്പോഴും കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിയുന്നത്. അതുപോലെയാണ് തെറ്റായ മാതൃകകളും. ഉല്പന്നം വാങ്ങുമ്പോൾ പണം നഷ്ടപ്പെടുന്നതുപോലെ ലഘുവല്ല രണ്ടാമത്തെ കാര്യം. അതുവഴി നിത്യജീവനാണ് നഷ്ടപ്പെടുന്നത്. അനർഹമായ വിധത്തിലുള്ള സമ്പാദ്യങ്ങളൊന്നും ദൈവഹിതമല്ലെന്നും ജീവിതത്തിന് സംതൃപ്തി നല്കാൻ അവയ്‌ക്കൊന്നും സാധിക്കുകയില്ലെന്നും തിരിച്ചറിയണം. ഇങ്ങനെയുള്ള മാതൃകകളെ ഉയർത്തി സാത്താൻ സമൂഹത്തെ പ്രലോഭിപ്പിക്കും. എന്നാൽ, വചനം പറയുന്നു, ''താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സമ്പത്തു സമ്പാദിക്കുന്നവൻ'' (ജറെമിയാ 17:11). അനേകർ തെറ്റായ വഴികളിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ ഇങ്ങനെയുള്ള തെറ്റിദ്ധരിപ്പിക്കലുകൾ കാരണമാകുന്നുണ്ട്.

നിത്യജീവിതമെന്ന വലിയ സത്യത്തെ തെറ്റായ ഈ വിധത്തിലുള്ള ആശയങ്ങളിലൂടെ മറയ്ക്കുകയാണ്.  ഒരാളുടെ ആയുസ് പരമാവധി 100 വർഷമാണ്.  ഭൂമിയിലെ ജീവിതകാലം മുഴുവൻ സന്തോഷിച്ചാലും (അതൊരിക്കലും സാധ്യമല്ലെന്ന് ചുറ്റുപാടുകൾ നിരീക്ഷിച്ചാൽ മനസിലാകും) തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് സ്വർഗഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലല്ലോ. തെറ്റായ സന്തോങ്ങളിലേക്ക് ഓടുമ്പോൾ ക്ഷണികമായ ജീവിതത്തെക്കുറിച്ച് ആലോചിക്കണം. കുടുംബത്തിനും മക്കൾക്കുംവേണ്ടിയാണ് ഞാൻ ഈ മാർഗങ്ങൾ സ്വീകരിക്കുന്നത് എന്നു പറയുന്നവരുണ്ട്. അവരോടുള്ള സ്‌നേഹത്തിന്റെ മാനദണ്ഡമായി തന്റെ വഴിതെറ്റിയ പോക്കിനെ ന്യായീകരിക്കുന്നവരും കുറവല്ല. യഥാർത്ഥത്തിൽ വലിയ തെറ്റിദ്ധാരണയുടെ ലോകത്താണ് അങ്ങനെയുള്ളവർ ജീവിക്കുന്നത്. അനർഹമായ വിധത്തിലുള്ള സമ്പാദ്യങ്ങളും അതിലൂടെ ആർജിച്ച നേട്ടങ്ങളുംകൊണ്ട് ആർക്കും സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല.''വ്യാജംകൊണ്ടു നേടിയ ധനത്തിൽ ആശ്രയിക്കരുത്; ആപത്തിൽ അത് ഉപകരിക്കുകയില്ല'' (പ്രഭാ. 5:8). ധാർമികതയിൽനിന്നും വ്യതിചലിച്ച് പലതിന്റെയും പിന്നാലെ ഓടുമ്പോൾ അവരുടെ കുടുംബങ്ങളിലും അതിന്റെ പ്രതിഫലനങ്ങൾ സ്വഭാവികമായും ഉണ്ടാകും. തെറ്റായ വഴികളിലൂടെ പണം സമ്പാദിക്കുന്നവർക്ക് മക്കൾക്ക് മൂല്യബോധം നല്കാൻ കഴിയില്ല. ചുരുക്കത്തിൽ ആരെ ലക്ഷ്യംവച്ചാണോ സമ്പാദിക്കുന്നത് അവരെ തെറ്റായ പാതകളിലേക്കാണ് നയിക്കുന്നത്. മക്കളോടുള്ള സ്‌നേഹം മക്കൾക്കുതന്നെ ദ്രോഹമായി മാറുകയാണ്.
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഈ സോപ്പാണെന്ന് ഇഷ്ട സിനിമാതാരം പറയുമ്പോൾ ഒരു സോപ്പിനും സൗന്ദര്യം നല്കാൻ കഴിയുകയില്ലെന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആ സോപ്പു വാങ്ങാൻ ആളുകൾക്ക് താല്പര്യമാണ്. അതുപോലെയാണ് ചില മാതൃകകളും. തെറ്റാണെന്ന് ഉള്ളിൽ ബോധ്യം ഉണ്ടെങ്കിലും പണത്തോടും സ്ഥാനമാനങ്ങളോടുമുള്ള ഭ്രമങ്ങൾ നമ്മെ വഴിതെറ്റിക്കും. അതിനാൽ തെറ്റായ ബോധ്യങ്ങളിൽപ്പെട്ട് ജീവിതം വഴിതെറ്റാതിരിക്കാനുള്ള വിവേകം പുലർത്തണം. ''ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?'' (മത്തായി 16:26)

Monday, 20 May 2013


സ്വർഗത്തിന്റെ തെളിവുമായി ന്യൂറോ സർജൻ 

 Saturday Shalom, 20 April 2013 14:09

 
നൂറുകണക്കിന് മസ്തിഷ്‌കങ്ങൾ കീറിമുറിച്ചിട്ടുണ്ട് ഡോ. എബൻ അലക്‌സാണ്ടർ. ചിന്തകളും വികാരങ്ങളും ഭാവനകളുമൊക്കെ തലച്ചോറിന്റെ ഏതോ ഇടങ്ങളിൽ സംഭവിക്കുന്നുവെന്നു തൊട്ടുകാണിക്കാൻ തക്ക വൈദഗ്ധ്യമുള്ള ന്യൂറോ സർജൻ. മരണാനന്തരം ഒരു ജീവിതമുണ്ടെന്ന് പറഞ്ഞാൽ ചിരിച്ചു തള്ളുമായിരുന്നു ഈ ശാസ്ത്രജ്ഞൻ.

അമേരിക്കയിലെ എണ്ണം പറഞ്ഞ സർവകലാശാലയാണ് ഹാർവാർഡ്; ശാസ്ത്രഗവേഷണങ്ങളിൽ അവസാന വാക്ക്. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ അസോസിയേറ്റ് പ്രഫസറാണ് ഡോ. എബൻ അലക്‌സാണ്ടർ. ലോകത്തെ തന്നെ പ്രമുഖ തലച്ചോർ വിദഗ്ധരിൽ ഒരാൾ. ന്യൂറോ സർജനായ പിതാവിന്റെ ന്യൂറോ സർജനായ പുത്രൻ.

മരണശേഷം ഒരു ജീവിതമുണ്ടെന്നു സാക്ഷ്യം നൽകുകയാണ് ഈ ലോകോത്തര ശാസ്ത്രജ്ഞൻ. ''സ്വർഗത്തിന്റെ തെളിവ്'' എന്ന പുസ്തകം കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ വിറ്റഴിയപ്പെട്ടത് ദശലക്ഷക്കണക്കിന് കോപ്പികൾ. 'പ്രൂഫ് ഓഫ് ഹെവൻ' ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ.

പതിനഞ്ചുലക്ഷം കോപ്പികൾ അച്ചടിച്ചിരുന്നു 'ന്യൂസ്‌വീക്ക്' വാരികയുടെ 2012 ഒക്‌ടോബർ 15 ലക്കത്തിന്റെ കവർ സ്റ്റോറി പലരെയും അത്ഭുതപ്പെടുത്തി: 'ഹെവൻ ഈസ് റിയൽ' എന്നായിരുന്നു ആ തലവാചകം!

സെക്കുലർ മൂല്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞിരുന്ന ന്യൂസ്‌വീക്കിന് ഇതെന്തുപറ്റി? 'സ്വർഗം യാഥാർത്ഥ്യമാണ്' എന്നു സമ്മതിക്കാൻ മാത്രം എന്തുണ്ടായി?
അത്ഭുതത്തോടെ വാരിക കൈയിലെടുത്തപ്പോൾ വീണ്ടും അമ്പരപ്പ്: 'സ്വർഗം യാഥാർത്ഥ്യമാണ്- മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്' ഇതായിരുന്നു ന്യൂസ്‌വീക്ക് ലേഖനത്തിന്റെ തലവാചകം.

ഇതാദ്യമായല്ല, മരണാനന്തര ജീവിതാനുഭവങ്ങൾ പുസ്തകശാലകളിൽ ഇടംപിടിക്കുന്നത്; അമേരിക്കയിൽതന്നെ ഡസൻകണക്കിന് പുസ്തകങ്ങളുണ്ട് ഈ ഗണത്തിൽ. എന്നാൽ, ഈ പുസ്തകം അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തം.

ക്രിസ്ത്യാനികളെ വധിക്കാൻ  യാത്ര തിരിച്ച വേദപുസ്തകത്തിലെ സാവൂൾ അപ്പസ്‌തോലനായി മാറിയതുപോലൊരു വിചിത്രാനുഭവമാണ് ഡോ. എബൻ അലക്‌സാണ്ടർ എഴുതിയ 'പ്രൂഫ് ഓഫ് ഹെവൻ' എന്ന പുസ്തകം. മരണം, മരണമുഖത്തുനിന്നു മടങ്ങിയെത്തുന്നവരുടെ കഥകൾ നിറംപിടിപ്പിച്ച ഭാവനകളാണെന്നു നിസംശയം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ഡോ. എബൻ അലക്‌സാണ്ടർ!

താൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആശുപത്രിയിലൊരു റൂമിൽ ജീവഛവമായി 'കോമ'യിൽ കഴിഞ്ഞ ഏഴു ദിവസങ്ങൾ! ആ ദിനരാത്രങ്ങളിൽ ഡോ. എബൻ അലക്‌സാണ്ടർ എന്ന ന്യൂറോ സർജൻ ഒരു യാത്ര പോവുകയായിരുന്നു. ഓർമകളുടെ അവസാനത്തെ നാഡീബന്ധവും വിട്ട് അചേതനമായൊരു ഭ്രമാത്മക ലോകത്തിലൂടെ ഒരു യാത്ര. ആകാശനീലിമയും കടന്ന്, ഒടുവിൽ അത്യന്തം ആനന്ദദായകമായൊരിടത്തു ചെന്നെത്തുന്ന യാത്ര! ചിത്രശലഭങ്ങളുടെ താഴ്‌വരകൾക്കു മുകളിൽ സാന്ദ്രസംഗീതമൊഴുകുന്ന ഒരു തലമായിരുന്നു അത്!
ഈ രാത്രി നിന്റെ ജീവൻ...

2008 നവംബർ 10. പുലർച്ചെ നാലരമണി. അസാധാരണമായ വിധം ഞെട്ടിയുണരുകയായിരുന്നു ഡോ. എബൻ. ഇതു പതിവില്ലാത്തതാണ്. കാരണം, പുലർച്ചെ അഞ്ചരയ്ക്ക് ഉറക്കമുണരുന്നതാണ് പതിവായുള്ള ചിട്ട. വർഷങ്ങളായി അതിനൊരു വ്യത്യാസവുമില്ല.

തലേന്ന് ഞായറാഴ്ചയായിരുന്നു. വെർജീനിയയിലെ വേനൽക്കാലം സുഖകരമാണ്. വീടുകളുടെ പിൻഭാഗത്തുള്ള ചെറുതോട്ടങ്ങളിൽ പലപ്പോഴും 'ബാർബി ക്യൂ' അടുപ്പുകൾ പുക പടർത്തുന്ന സമയം. തിന്നും കുടിച്ചും സായന്തനം ചിലവിടാൻ എല്ലാവർക്കും താൽപര്യം.

അത്തരത്തിലൊരു ബാർബി ക്യൂ പാർട്ടിയുണ്ടായിരുന്നു ഡോക്ടറുടെ അയൽപക്കത്ത്. തണുത്ത പാനീയങ്ങൾ കുടിച്ചതുകൊണ്ടാവാം ചെറിയൊരു ജലദോഷം ആക്രമിച്ചു തുടങ്ങിയിരുന്നു. ചെറിയ ചെറിയ രോഗങ്ങൾക്ക് ചികിത്സ പാടില്ലെന്ന പക്ഷക്കാരനാണ് ഡോക്ടർ. താനേ മാറുന്നവയാണ് പല അസുഖങ്ങളും. രോഗി അതിനെ സങ്കീർണമാക്കുന്നതാണ് കുഴപ്പം.
ആ തിങ്കളാഴ്ച ഡോ. ഏബൻ അലക്‌സാണ്ടറുടെ ജീവിതം പാടെ മാറി. കിടക്കയിൽ തിരിഞ്ഞുകിടന്ന് വീണ്ടുമൊരു മയക്കത്തിന് ശ്രമിച്ചു ഡോക്ടർ. പക്ഷേ, നട്ടെല്ലിലെവിടെയോ അതിശക്തമായ വേദന. തലേന്നു മുതൽ പിന്നാലെ കൂടിയിരിക്കുന്ന ഫഌ വൈറസിന്റെയാവണം. ഇളംചൂടുവെള്ളത്തിൽ ബാത്ടബിൽ കുറച്ചുനേരം കിടന്നാൽ തീരാവുന്നതേയുള്ളൂ വേദന. സ്വയം സമാധാനിച്ചു അദ്ദേഹം.

ബാത്ടബിൽ കിടന്ന് ടാപ്പുകൾ മെല്ലെ തുറന്നു. തണുപ്പും ചൂടുമുള്ള വെള്ളം രണ്ടു ടാപ്പുകളിൽ നിന്നായി ടബിൽ ഒഴുകിപ്പരന്നു. നട്ടെല്ലിനുള്ളിലെ വേദനയ്ക്ക് കുറവില്ല. മാത്രമല്ല, അതു കൂടുന്നില്ലേയെന്നൊരു സംശയം. ബാത്ടബിൽ പാതിയോളം വെള്ളം നിറഞ്ഞപ്പോഴാണ് ഡോ. ഏബന് ഒരു കാര്യം ബോധ്യമായത്; പരസഹായമില്ലാതെ എഴുന്നേൽക്കാൻ തനിക്കു കഴിയുന്നില്ലെങ്കിൽ അടച്ചിട്ടിരിക്കുന്ന കുളിമുറിയിൽ കിടന്നു വിളിച്ചുകൂവിയാലും ആരും കേൾക്കണമെന്നില്ല.

മെല്ലെ, കരംകുത്തി എഴുന്നേൽക്കാനാഞ്ഞു അദ്ദേഹം. അൽപ്പനേരത്തെ ശ്രമഫലമായി എഴുന്നേറ്റു നിൽക്കാമെന്നായി. വളരെ പതിയെ ഓരോ ചുവടുംവച്ച് എങ്ങനെയോ ബെഡ്‌റൂമിലെത്തി. കിടക്കയിലേക്ക് വീഴുകയായിരുന്നുവെന്നുവേണം പറയാൻ. ഭാര്യ ഹോളി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.

''എന്തുപറ്റി? സമയമെന്തായി?'' അവർ തിരക്കി.
''എനിക്കറിയില്ല, എനിക്കു ശക്തമായ പുറംവേദന.''
ഹോളി ഭർത്താവിന്റെ പുറം തടവിക്കൊടുത്തു. ശക്തമായ വേദന കടിച്ചമർത്തി കുറെനേരം കിടന്നു ഡോക്ടർ. രാവിലെ ആറരയ്ക്ക് ഓഫിസിലേക്കു തിരിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. നേരമേറെ കഴിഞ്ഞിട്ടും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാവാതെ വേദനയാൽ പുളയുകയായിരുന്നു അദ്ദേഹം.
ഇളയ മകനെ സ്‌കൂൾബസിൽ കയറ്റിവിട്ട് ഹോളി മടങ്ങിയെത്തുമ്പോഴും കിടക്കയിൽ തന്നെയാണ് എബൻ.  മുറിയിലെ ലൈറ്റ് ഓൺ ചെയ്ത് ഭർത്താവിനെ നോക്കി അവൾ. നിശ്ചലമായി കിടക്കുകയാണ് അദ്ദേഹം അപ്പോഴും.

അടുത്തെത്തി കുലുക്കി വിളിച്ചു ഹോളി. ഒരു ഞടുക്കം അവളെ ബാധിച്ചു. അബോധാവസ്ഥയിലാണ് എബൻ. 55-ാം വയസിലും അരോഗദൃഢഗാത്രനായിരുന്നു അദ്ദേഹം. 19 വയസുള്ള മൂത്ത മകന്റെയൊപ്പം പർവതാരോഹണത്തിനു പോകുന്ന പിതാവ്.

ഒരു നിലവിളി ഹോളിയുടെ തൊണ്ടയിൽ തങ്ങിനിന്നു. ഉടനടി എമർജൻസി ആംബുലൻസിന് ഫോൺ ചെയ്തു അവൾ. പത്തുമിനിറ്റ്. ഡോ. എബൻ ജോലി ചെയ്യുന്ന വിർജീനിയയിലെ ലിഞ്ച്ബർഗ് ആശുപത്രിയിൽനിന്ന് അലറിക്കിതച്ചുവന്നു ആംബുലൻസ്. നിശ്ചലമായ ഡോക്ടറുടെ ശരീരം ആംബുലൻസിലേക്ക്.
ശരീരം വെറും തൃണം മാത്രം...

ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റലിലെ എമർജൻസി റൂം. തിങ്കളാഴ്ച രാവിലെ സജീവമായിരിക്കും അവിടം.
ഡോ. ലോറ പോട്ടർ എന്ന ഫിസിഷ്യനാണ് അന്ന് എമർജൻസി റൂമിൽ. സ്‌ട്രെക്ചറിൽ ആംബുലൻസ് ജീവനക്കാർ കൊണ്ടുവരുന്ന രോഗി ഡോ. എബൻ അലക്‌സാണ്ടറായിരിക്കുമെന്ന വിദൂരമായൊരു ധാരണപോലുമുണ്ടായിരുന്നില്ല ഡോ. ലോറയ്ക്ക്.
രോഗിയുടെ മുഖത്തേക്കു നോക്കിയ ഡോ. ലോറ വിളിച്ചുകൂവി.
''ഇതു നമ്മുടെ ഡോക്ടർ എബൻ അലക്‌സാണ്ടറാണ്.''

വാർത്ത ആശുപത്രിയിലുടനീളം പ്രചരിക്കാൻ വേണ്ടിവന്നത് നിമിഷങ്ങൾ മാത്രം. അതിപ്രഗത്ഭരായ ഡോക്ടർമാർ, മികവുറ്റ നഴ്‌സിംഗ് സ്റ്റാഫ്. അത്യാധുനീകസംവിധാനങ്ങൾ. എങ്കിലും വൈദ്യശാസ്ത്രം നിസഹായമായി നിൽക്കുന്ന ചില നിമിഷങ്ങളുണ്ട്; അത്തരത്തിലൊരു നിമിഷമായിരുന്നു അപ്പോൾ ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റൽ.
പരിണിതപ്രജ്ഞമായ അനേകം ഡോക്ടർമാരുടെ നടുവിൽ വെള്ള വിരിയിൽ നിശ്ചലം നീണ്ടുനിവർന്നു കിടക്കുകയാണ് ഡോ. എബൻ അലക്‌സാണ്ടർ. അതിപ്രഗത്ഭനായ ന്യൂറോ സർജൻ. ശ്വാസോഛ്വാസം മന്ദഗതിയിൽ. വെന്റിലേറ്ററിലേക്കു നീക്കാൻ മിനിറ്റുകൾക്കുള്ളിൽ തീരുമാനിച്ചു സഹപ്രവർത്തകർ.
ശരീരം ആത്മാവിന്റെ കൂടാരം മാത്രമാണെന്നു കരുതുന്നവരായി ഒരാൾപോലുമുണ്ടായിരുന്നില്ല അവർക്കിടയിൽ. ശരീരമെന്ന യന്ത്രം എങ്ങനെ വീണ്ടും പ്രവർത്തിപ്പിക്കാമെന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ, ആ ശരീരത്തിനകത്തുനിന്നും ആത്മാവ് യാത്രയാരംഭിച്ച കാര്യം അറിഞ്ഞിരുന്നില്ല സഹഡോക്ടർമാർ.
മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെ...

''ഇരുട്ട്. എങ്കിലും കാഴ്ചയ്ക്കു തടസമുണ്ടായിരുന്നില്ല. ചെളിനിറഞ്ഞ ഒരു കുഴിയിൽ മുങ്ങിത്താണിട്ടും കാണാൻ കഴിയുന്നതുപോലെ. ശ്വാസം മുട്ടിക്കുന്ന ഒരുതരം ചതുപ്പിൽ ആഴ്ന്നതുപോലെ. ഓർമയുണ്ട്. എന്നാൽ, ഭൂതകാലത്തെക്കുറിച്ചൊന്നും എനിക്കറിയില്ല. ഞാനാരാണെന്നോ, എന്താണെന്നോ അറിയില്ല''- ഡോക്ടർ ആ അനുഭവങ്ങൾ കുറിച്ചുവച്ചത് ഇങ്ങനെ.
ഭൂമിയുടെയുള്ളിൽ ഒരു മണ്ണിരയുടെ ജീവിതംപോലെയായിരുന്നു അതെന്നു ഡോക്ടർ ഓർമിക്കുന്നു; കാണാം, ശ്വസിക്കാം, അറിയാം.
''ദൂരെയെവിടെനിന്നോ അസ്വസ്ഥതപ്പെടുത്തുന്ന ചില ശബ്ദകോലാഹലങ്ങൾ. യാന്ത്രികമായ ചില ഒച്ചയനക്കങ്ങൾ. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കൂട്ടിയിടിക്കുന്നതുപോലുള്ള ശബ്ദങ്ങൾ'' ഓർമകളിൽ അസ്വസ്ഥത.

''എത്ര നാളായി ഞാനിവിടെയുണ്ടെന്ന് എനിക്കറിയില്ല. സമയം നിശ്ചലമായൊരിടത്തു ചെന്നതുപോലെ. ഒരു മനുഷ്യനേ ആയിരുന്നില്ല അവിടെ ഞാൻ. മൃഗവുമായിരുന്നില്ല. അതിനെല്ലാം താഴെയായി എന്തോ ആയിരുന്നു ഞാൻ. കാലാതീതമായൊരു ചുവന്ന കടലിനുള്ളിൽ പെട്ടുപോയ ബോധത്തിന്റെ ചെറുതരി ആയിരുന്നു ഞാൻ.''
''പിന്നെപ്പിന്നെ എനിക്കു മനസിലായി. ഞാനീ 'ഭൂഗർഭ' ലോകത്തിന്റെ ഭാഗമല്ല. ഞാനിവിടെ അകപ്പെട്ടുപോയിരിക്കുകയാണ്. എന്നെ പൊതിഞ്ഞിരിക്കുന്ന ജൈവവസ്തുവിൽ നിന്ന് മൃഗങ്ങളുടേതുപോലെ ചില മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലത് ഓരിയിട്ടു കടന്നുപോയി. ഇടയ്ക്കിടെ ചില അലർച്ചകൾ. ചിലപ്പോൾ പേടിപ്പെടുത്തുന്ന തരം മന്ത്രോച്ചാരണങ്ങൾ'' ഡോക്ടർ എഴുതുന്നു.

''ഞാൻ ആ ലോകത്തുകൂടി കടന്നുപോവുകയാണ്. വിചിത്ര ശബ്ദങ്ങളും രൂപങ്ങളും മെല്ലെ കുറഞ്ഞുവരികയാണ്. എനിക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ ലോകം മെല്ലെ അകന്നുപോവുന്നു. ഇപ്പോൾ കാണുന്ന മുഖങ്ങൾ അറപ്പുളവാക്കുന്നവയാണ്. പുഴുക്കളെപ്പോലുള്ള രൂപങ്ങൾ പിന്നിലേക്ക് ഓടിപ്പോവുന്നതുപോലെ. ചിലതെന്നെ സ്പർശിച്ചാണു നീങ്ങുന്നത്. അവയുടെ വൃത്തികെട്ട സാന്നിധ്യം എനിക്കറിയാം'' - ഡോ. എബൻ അലക്‌സാണ്ടറുടെ വിവരണം.
''പിന്നെ ഒരു തരം ഗന്ധം. ചോരയും ചലവും കലർന്ന ഗന്ധം. ശർദിയുടെ മനംപിരട്ടുന്ന മണം. മരണത്തിന്റെ ഗന്ധം. എനിക്കിവിടെ നിന്നു പുറത്തു കടന്നേപറ്റൂ. പക്ഷേ, എങ്ങനെ? എവിടേക്ക്?'' - ഡോക്ടർ എബൻ തുറന്നെഴുതുകയാണ്.

ഈ ഭാഗം വായിച്ചപ്പോൾ ഓർമ വന്നത് ജോബിന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം, ദൈവം ജോബിനോടു ചോദിക്കുകയാണ്:
''മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകൾ നീ കണ്ടിട്ടുണ്ടോ?'' (ജോബ് 38:17).
മരണത്തിന്റെ കവാടമല്ലേ ഇത്? അന്ധകാരത്തിന്റെ ആഴപ്പാടുകളിലേക്കുള്ള വാതിലുകൾ.
ശരീരം ഒന്നിനും ഉപകരിക്കുന്നില്ല...

തലച്ചോറിലെ അതിപ്രധാനമായൊരു ഭാഗമാണ് കോർട്ടെക്‌സ്. ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗമാണിത്. തലച്ചോറിനെ കീറിമുറിച്ചു ചികിത്സിച്ചിരുന്ന ഡോ. എബൻ അലക്‌സാണ്ടറുടെ രോഗം ഒടുവിൽ കണ്ടെത്തി സഹപ്രവർത്തകരായ ഡോക്ടർമാർ.
തലച്ചോറിലെ കോർട്ടക്‌സ് തിന്നൊടുക്കുകയാണ് മാരകമായ ചില ബാക്ടീരിയകൾ. 'ഇ-കോളി' എന്ന അത്യന്തം മാരകമായ ബാക്ടീരിയകൾ കീഴടക്കിയിരിക്കുകയാണ് വിലയേറിയ ആ തലച്ചോറ്.

ഒരു കോടിയിൽ ഒരാൾക്കുമാത്രം വരാവുന്ന അത്യപൂർവ രോഗമാണിത്. സാധാരണഗതിയിൽ നവജാതശിശുക്കളിലാണ് ഈ രോഗം ഉണ്ടാവുക- 'ഇ-കോളി മെനെഞ്ചൈറ്റിസ്.'
അമേരിക്കയിലെ ന്യൂറോ സർജറി വിദഗ്ധരെയപ്പാടെ അമ്പരപ്പിച്ചിരിക്കുകയാണ് ഡോ. എബൻ അലക്‌സാണ്ടറുടെ രോഗം. 'കോമ'യിൽ നിന്ന് എബൻ മടങ്ങിയെത്താനുള്ള സാധ്യത അങ്ങേയറ്റം വിരളമാണെന്നു പറയാതെ പറഞ്ഞു വിദഗ്ധർ.

ഇനി ഒരത്ഭുതത്തിനു മാത്രമേ തന്റെ ഭർത്താവിനെ രക്ഷിക്കാനാവൂ എന്നു ഹോളിക്കും മനസിലായി. പത്തുവയസുകാരനായ മകൻ ബോണ്ട് മാത്രം ഡാഡി കണ്ണു തുറക്കുന്നതും കാത്തിരിക്കുകയാണ്. 19 വയസുള്ള മകൻ എബൻ 'നാലാമൻ' യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി.
അനാഥനായിരുന്നു എബൻ. നാലുമാസം പ്രായമുള്ളപ്പോൾ ഒരു അനാഥാലയത്തിൽനിന്ന് ഒരു ഡോക്ടറും ഭാര്യയും ദത്തെടുക്കുകയായിരുന്നു അവനെ. അവർ അവനെ നന്നായി പഠിപ്പിച്ചു. ഏറ്റവും മികച്ച അവസരങ്ങളാണവന് ലഭിച്ചത്. എങ്കിലും ഉള്ളിന്റെയുള്ളിലെ അനാഥത്വത്തിന്റെ നൊമ്പരം നിരന്തരമവനെ വേട്ടയാടിയിരുന്നു.
സഹപ്രവർത്തകന്റെ അന്ത്യനിമിഷങ്ങൾക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് സമാധാനിച്ചു ലിഞ്ച്ബർഗ് ആശുപത്രിയിലെ സ്റ്റാഫ്. എങ്കിലും ഏറ്റവും മികച്ച പരിചരണങ്ങളൊരുക്കി അവർ.

നീതിപൂർവം ജീവിച്ച ഒരാളായിരുന്നു  ഭർത്താവെന്നു ഹോളിക്കു നിശ്ചയം. താനും മക്കളും ദേവാലയത്തിൽ പോവുന്നതിനും പ്രാർത്ഥിക്കുന്നതിനും എതിരല്ല. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ പള്ളിയിലും പോയിരുന്നു അദ്ദേഹം. എപ്പിസ്‌കോപ്പൽ സഭാംഗമായിരുന്നു ഡോ. എബൻ അലക്‌സാണ്ടർ.
ഒരു നാമമാത്ര ക്രിസ്ത്യാനി എന്നുതന്നെ വിശേഷിപ്പിക്കാനാണ് ഡോക്ടർക്കിഷ്ടം. ബൈബിൾ വായിക്കാനും പഠിക്കാനും താൽപര്യമുണ്ടായിരുന്നില്ല; സമയവും.
അഗാധമായ ശാസ്ത്രീയ ജ്ഞാനമായിരുന്നു എബൻ അലക്‌സാണ്ടറുടെ കൈമുതൽ. മരണത്തോടെ സകലവും അവസാനിക്കുന്നുവെന്നും ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം.
അഗാധത്തിൽനിന്നു ഞാൻ...

''ഇരുട്ടിൽ എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടു. മെല്ലെ കറങ്ങുന്ന ഒന്ന്. സ്വർണനിറത്തിലുള്ള പ്രകാശരശ്മികൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു അത്. എനിക്ക് ചുറ്റുമുള്ള അന്ധകാരം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ ഞാനൊരു ശബ്ദം കേട്ടു. 'ജീവനുള്ള' ഒരു ശബ്ദം. ജീവിതത്തിലിന്നോളം കേട്ടതിൽവച്ചേറ്റവും ഹൃദ്യമായൊരു ശബ്ദമായിരുന്നു അത്'' - ഡോക്ടർ എഴുതുന്നു.
ആ പ്രകാശത്തിന്റെ ശക്തി കൂടിക്കൂടി വന്നു. സ്വർണം വിതറിയതുപോലെ വെളിച്ചത്തിന്റെ കണികകൾ. പിന്നെക്കണ്ടു, ആ പ്രകാശത്തിന്റ ഒത്ത നടുവിൽ എന്തോ ഒന്ന്. ഞാൻ സൂക്ഷിച്ചുനോക്കി. അതൊരു വാതിലാണ്. കറങ്ങുന്ന പ്രകാശത്തിനു പുറത്തല്ല ഞാനിപ്പോൾ, അതിനുള്ളിലാണ്. ആ നിമിഷംതന്നെ ഞാൻ ഉയർന്നു പൊങ്ങിത്തുടങ്ങി'' - ഡോക്ടറുടെ സാക്ഷ്യം.
തികച്ചും വ്യത്യസ്തമായൊരു ലോകത്തായിരുന്നു ഡോക്ടർ എബൻ അപ്പോൾ. ഇംഗ്ലീഷിലെ സകല വിശേഷണപദങ്ങൾകൊണ്ടും വിവരിക്കാനാവാത്തവിധം സുന്ദരമായൊരിടമായിരുന്നു അതെന്നാണ് എബൻ അലക്‌സാണ്ടറുടെ ഓർമ.

''താഴെ എനിക്ക് നന്നായി കാണാം. ഒരു താഴ്‌വാരം. പച്ച പുതച്ച കുന്നുകൾ, ജീവന്റെ തുടിപ്പുകൾ. അതേ, അതു ഭൂമി തന്നെയാണ്; എന്നാൽ അല്ല താനും.''
''ഞാൻ പറക്കുകയായിരുന്നു; മരങ്ങൾക്കും പുൽമേടുകൾക്കുമൊക്കെ മുകളിലൂടെ. അവിടെയവിടെയായി മനുഷ്യർ. കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികൾ. ആനന്ദത്തിന്റെ മൂർത്ത തീരം. അവരുടെ വസ്ത്രങ്ങൾ ലളിതവും സുന്ദരവുമായിരുന്നു. അവിശ്വസനീയമായൊരു സ്വപ്‌നലോകം'' ; ഡോക്ടർ എബന്റെ ഓർമകൾക്കുപോലുമുണ്ട് ആർദ്രത.
എത്രനേരം ആകാശത്തു പറന്നുവെന്ന് ഓർമയില്ല അദ്ദേഹത്തിന്. സമയം ഇവിടെ തികച്ചും വ്യത്യസ്തമാണെന്നാണ് ഡോക്ടർ പറയുന്നത്.
''ആ യാത്രയ്ക്കിടയിൽ എനിക്കൊരു കാര്യം മനസിലായി. ഞാൻ ഒറ്റയ്ക്കല്ല, മറ്റൊരാൾകൂടി എന്നോടൊപ്പമുണ്ട്. എന്റെ തൊട്ടടുത്തുതന്നെ ഒരാൾ...''
''കാവൽ മാലാഖമാരേ...''

അതൊരു പെൺകുട്ടിയായിരുന്നു. അഗാധമായ നീലമിഴികളുള്ള ഒരു സുന്ദരി. തവിട്ടും സ്വർണവും കലർന്ന നിറത്തിലുള്ള മുടിയിഴകൾ. അവളാണ് ഡോ. എബൻ അലക്‌സാണ്ടറെ സ്വർഗത്തിലേക്കു നയിച്ചത്; പിന്നീട് ഭൂമിയിലേക്കും.

'ഉപാധികളില്ലാത്ത സ്‌നേഹം' ഈ യാത്രകളിൽ താൻ അനുഭവിച്ചറിഞ്ഞുവെന്നാണദ്ദേഹം പറയുന്നത്. ഡോ. എബൻ അലക്‌സാണ്ടറുടെ പുസ്തകം അമേരിക്കയുടെ മാത്രമല്ല, പടിഞ്ഞാറൻ വിചാരലോകത്താകമാനം ഒരു വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു; ആത്മീയതയിലേക്ക് ഓരോ ആത്മാവിനെയും നയിക്കുന്ന ഒരു 'വിചാരവിപ്ലവം.'
മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു പറയുന്ന 'ശരീരത്തിന്റെ തത്വശാസ്ത്രം' പ്രസംഗിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പുസ്തകം. മരണം ഒരു വാതിൽ മാത്രമാണെന്നാണ് ഈ പുസ്തകം നൽകുന്ന സന്ദേശം.

മൂർത്തമായ ഒന്നിൽനിന്ന് അമൂർത്തമായ ഒന്നിലേക്കു തുറക്കുന്ന ഒരു വാതിൽ മാത്രമാണ് മരണം.

Written by  ശാന്തിമോൻ ജേക്കബ്


The shape of the Cross

The shape of the Cross
  
Shalom Times
Written by  Jacob C Tony

The cross has a vertical and a horizontal plank. Why is this so? I believe that the cross represents the divine paradox of Christian living. The vertical plank is looking heavenwards. The horizontal plank is looking sideways. You and I are like that cross. We have within us a plank that is directed vertically towards heaven. It is our higher and divine thoughts. They are directed upwards. They look to God. We want to serve God. We want to kill greed. We want to annihilate the lust in our minds. We want to liberate ourselves from sloth, lust and gluttony. We want to love God with all our hearts and our entire minds. The vertical plank is the nature of Christ within us.

The horizontal plank looks side ways. In spite of our heavenly thoughts, the cares and worries of the world drag us down. Paul lamented about the flesh in his thorn. Paul lamented that he is tempted to do what he does not want to do. We are caught in the crossroads of our minds. One aspect of our mind pulls us to heaven and the other aspect pulls us down to earth.

The inferior aspect represents the old Man or Adam within us. Adam represents the carnal longings in our mind. The Adam-like thoughts pull us sideways. Why do we hate the cross? The reason is simple. The diametrically opposite thoughts of heaven and earth are pulling us in two opposite directions and we are caught in the middle. There is a constant battle in the mind. One thought pulls you to the “Word” and other pulls you to the “World”. One pulls you to Christ, while the other pulls you to Adam. It causes pain when my body is ripped in two directions. One pulls me upwards and the other pulls me sideways. Carrying the Cross is painful as it pulls your body, mind and soul in two opposite directions. The pain is heart breaking, and so you cry, “Why crosses in my life?”
The “world” offers no cross. It tells you to move in horizontal direction only. It will never tell you to look heavenwards. There is no struggle in the world when cross is denied, and that is why people love Yoga and Tai Chi over the cross. You will have perpetual laughter, parties and festivals here, but you will forfeit eternity if you fail to look heavenwards. It is because of this self-immolation of the flesh that the cross becomes the instrument of your salvation through sacrifice. The kingdom of God is attained by violence and the violent inherits the kingdom. The violence is this struggle against our inferior nature. It is a lifelong battle.


കുമ്പസാരത്തിന് പോകുന്നത് അലക്കുകാരുടെ അടുത്ത് പോകുന്ന ലാഘവത്തോടെയാകരുത്: മാർപാപ്പ


Saturday Shalom, 18 May 2013

കുമ്പസാരം പവിത്രമായ ഒരു കൂദാശയാണ്, അതിന് പോകുമ്പോ ൾ വസ്ത്രം അലക്കുന്നവരുടെ അടുത്ത് മുഷിഞ്ഞ വസ്ത്രം കൊ ടുത്ത് തിരിച്ചു പോരുന്ന ലാഘവത്തോടെയാകരുതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു പാപ്പ. ദൈവം പ്രകാശമാണ്. അവനിൽ ഇരുളില്ല. എളിമയും ദയയുമാണ് ക്രിസ്തു മതത്തിന്റെ ആധാരം. പറ്റിയ കറ കഴുകികളയാൻ അലക്കുകാരന്റെയടുത്ത് ചെല്ലുന്നതുപോലെയല്ല കുമ്പസാരക്കൂടിനെ സമീപിക്കേണ്ടത്. ചെയ്തുപോയ പാപങ്ങളെപറ്റി പശ്ചാത്തപിക്കുന്ന പാപിയെ കാത്തിരിക്കുന്ന ദൈവമാണ് കുമ്പസാരക്കൂട്ടിലുള്ളത്. പുരോഹിതൻ വഴി ദൈവമാണ് പാപം മോചിക്കുന്നത്. നമ്മുടെ പാപം ക്ഷമിക്കുന്ന ദൈവത്തോട് നാം നന്ദി പറയണം. കരുണയോടെ നമ്മെ തലോടുന്നവനാണവിടുന്ന്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് ഹൃദയം അടച്ചിരിക്കുന്നവർക്ക് താക്കീത് നൽകികൊണ്ടാണ് മാർപാപ്പ  പ്രസംഗം അവസാനിപ്പിച്ചത്. പരിശുദ്ധാത്മാവിന്റെ ആവാസത്തിന് എപ്പോഴും ഹൃദയവാതിലുകൾ തുറന്നിടണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
കുമ്പസാരം പവിത്രമായ ഒരു കൂദാശയാണ്, അതിന് പോകുമ്പോ ൾ വസ്ത്രം അലക്കുന്നവരുടെ അടുത്ത് മുഷിഞ്ഞ വസ്ത്രം കൊ ടുത്ത് തിരിച്ചു പോരുന്ന ലാഘവത്തോടെയാകരുതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു പാപ്പ. ദൈവം പ്രകാശമാണ്. അവനിൽ ഇരുളില്ല. എളിമയും ദയയുമാണ് ക്രിസ്തു മതത്തിന്റെ ആധാരം. പറ്റിയ കറ കഴുകികളയാൻ അലക്കുകാരന്റെയടുത്ത് ചെല്ലുന്നതുപോലെയല്ല കുമ്പസാരക്കൂടിനെ സമീപിക്കേണ്ടത്. ചെയ്തുപോയ പാപങ്ങളെപറ്റി പശ്ചാത്തപിക്കുന്ന പാപിയെ കാത്തിരിക്കുന്ന ദൈവമാണ് കുമ്പസാരക്കൂട്ടിലുള്ളത്. പുരോഹിതൻ വഴി ദൈവമാണ് പാപം മോചിക്കുന്നത്. നമ്മുടെ പാപം ക്ഷമിക്കുന്ന ദൈവത്തോട് നാം നന്ദി പറയണം. കരുണയോടെ നമ്മെ തലോടുന്നവനാണവിടുന്ന്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് ഹൃദയം അടച്ചിരിക്കുന്നവർക്ക് താക്കീത് നൽകികൊണ്ടാണ് മാർപാപ്പ  പ്രസംഗം അവസാനിപ്പിച്ചത്. പരിശുദ്ധാത്മാവിന്റെ ആവാസത്തിന് എപ്പോഴും ഹൃദയവാതിലുകൾ തുറന്നിടണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

കുമ്പസാരം പവിത്രമായ ഒരു കൂദാശയാണ്, അതിന് പോകുമ്പോ ൾ വസ്ത്രം അലക്കുന്നവരുടെ അടുത്ത് മുഷിഞ്ഞ വസ്ത്രം കൊ ടുത്ത് തിരിച്ചു പോരുന്ന ലാഘവത്തോടെയാകരുതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു പാപ്പ. ദൈവം പ്രകാശമാണ്. അവനിൽ ഇരുളില്ല. എളിമയും ദയയുമാണ് ക്രിസ്തു മതത്തിന്റെ ആധാരം. പറ്റിയ കറ കഴുകികളയാൻ അലക്കുകാരന്റെയടുത്ത് ചെല്ലുന്നതുപോലെയല്ല കുമ്പസാരക്കൂടിനെ സമീപിക്കേണ്ടത്. ചെയ്തുപോയ പാപങ്ങളെപറ്റി പശ്ചാത്തപിക്കുന്ന പാപിയെ കാത്തിരിക്കുന്ന ദൈവമാണ് കുമ്പസാരക്കൂട്ടിലുള്ളത്. പുരോഹിതൻ വഴി ദൈവമാണ് പാപം മോചിക്കുന്നത്. നമ്മുടെ പാപം ക്ഷമിക്കുന്ന ദൈവത്തോട് നാം നന്ദി പറയണം. കരുണയോടെ നമ്മെ തലോടുന്നവനാണവിടുന്ന്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് ഹൃദയം അടച്ചിരിക്കുന്നവർക്ക് താക്കീത് നൽകികൊണ്ടാണ് മാർപാപ്പ  പ്രസംഗം അവസാനിപ്പിച്ചത്. പരിശുദ്ധാത്മാവിന്റെ ആവാസത്തിന് എപ്പോഴും ഹൃദയവാതിലുകൾ തുറന്നിടണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

നമുക്കിടയിൽ ഇങ്ങനെയും ഒരാൾ!

   

Sunday Shalom  Friday, 17 May 2013  
Written by  ശാന്തിമോൻ ജേക്കബ് 

ഭരണകൂടത്തിന്റെ കാപട്യങ്ങൾക്കും അഴിമതികൾക്കും നേരെ  വിരൽ ചൂണ്ടുമ്പോൾ തെല്ലും വളയാറുണ്ടായിരുന്നില്ല മുദ്രമോതിരമണിഞ്ഞ ആ വിരൽ. കർദിനാൾ സ്ഥാനലബ്ധി അറിഞ്ഞപ്പോൾ കാലം ചെയ്ത തന്റെ പിൻഗാമിയുടെ സ്ഥാനവസ്ത്രം അഴിച്ചുതുന്നി ധരിച്ചാൽ മതിയെന്നു വാശിപിടിച്ച ലാളിത്യമായിരുന്നു അത്. മരംകോച്ചുന്ന അർജന്റീനിയൻ ശിശിരത്തിലും 'സെൻട്രൽ ഹീറ്റിംഗ്' ആഡംബരമെന്നു കരുതിയ ഒരാൾ! ചേരികളിൽ സാധാരണ വൈദികന്റെ വസ്ത്രമണിഞ്ഞ് പാപികളെ തേടി അലഞ്ഞ ഇടയൻ. കൂടുതൽ കൂടുതൽ അറിയുന്തോറും ഉയരവും ഉൾക്കരുത്തും കൂടുകയാണ് ഈ ആത്മീയ വൃദ്ധന്.

അർജന്റീനയിലെ മാർപാപ്പയുടെ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ് ഉബാൾഡോ കലബ്രെസിയുമായി സൗഹൃദത്തിലായിരുന്നു അദ്ദേഹം. പല മെത്രാന്മാരുടെയും നിയമനത്തിനുമുമ്പ് നുൺഷ്യോ അഭിപ്രായം ആരാഞ്ഞിരുന്ന വൈദികരിൽ ഒരാളായിരുന്നു ഫാ. ബെർഗോളിയോ.

1992. ബ്യൂണസ് ഐറിസിൽനിന്നു കൊർഡോബ നഗരത്തിലേക്കുള്ള വിമാന സർവീസ് അക്കാലം മെൻഡോസ വഴിയായിരുന്നു. ബ്യൂണസ് ഐറിസിൽ യാത്രക്കാരെ ഇറക്കിയശേഷം മെൻഡോസയിലേക്ക് ഒരു ചെറുയാത്ര. മടങ്ങിയെത്തി പഴയ യാത്രക്കാരെയും കയറ്റി വീണ്ടും കൊർഡോബയിലേക്ക്. വിമാനത്താവളത്തിലെ ഈ ഇടവേളയിൽ ഒന്നു നേരിട്ടു കണ്ടു സംസാരിക്കാൻ കഴിയുമോയെന്നു തിരക്കി അപ്പസ്‌തോലിക് നുൺഷ്യോ.

1992 മെയ് 13. വിമാനത്താവളത്തിലെ സന്ദർശകഗാലറിയിൽ ഫാ. ബെർഗോളിയോയും ന്യൂൺഷ്യോയും മുഖാഭിമുഖം. പല കാര്യങ്ങളെക്കുറിച്ചും ചർച്ചചെയ്തു അവർ. ന്യൂൺഷ്യോയ്ക്ക് പോകേണ്ട വിമാനത്തിനുള്ള അനൗൺസ്‌മെന്റ് മുഴങ്ങി. നാടകീയമായി ന്യൂൺഷ്യോ പറഞ്ഞു: ''ഒരു കാര്യം മറന്നു. ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായമെത്രാനായി താങ്കളെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുപതാം തിയതി ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവും.''

അരുതെന്നു പറയാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അപ്പസ്‌തോലിക് നൂൺഷ്യോ വിമാനത്തിനടുത്ത ഗേറ്റിലേക്ക് തിടുക്കത്തിൽ നടന്നു. അമ്പരന്നു നിന്നു ഫാ. ജോർജ് ബെർഗോളിയോ. അദ്ദേഹത്തിനത് തെല്ലും താല്പര്യമുണ്ടായിരുന്നില്ലെന്ന് ആ മുഖഭാവം വിളിച്ച് പറഞ്ഞു.

ബ്യൂണസ് ഐറിസ് അതിരൂപതയിൽ അക്കാലം കർദിനാൾ അന്റോണിയോ ക്വറാസിനോ ആയിരുന്നു ആർച്ച് ബിഷപ്. അദ്ദേഹം വിരമിക്കാൻ കാലമായി. മറ്റേതെങ്കിലുമൊരു രൂപതയിൽനിന്നു പുതിയ ആർച്ച് ബിഷപ് വന്നേക്കുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ, സംഭവിച്ചതു മറ്റൊന്നാണ്.

1997 മെയ് 27. നുൺഷ്യോച്ചറിൽ നിന്നൊരു ഫോൺകോൾ. ഉച്ചഭക്ഷണം ഒന്നിച്ചാകാമെന്നു ക്ഷണിച്ചു മാർപാപ്പയുടെ പ്രതിനിധി. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും കാപ്പി നുണഞ്ഞുതുടങ്ങി. യാത്ര പറഞ്ഞു പിരിയാം എന്നു കരുതുകയായിരുന്നു ബിഷപ് ബെർഗോളിയോ. അപ്പോഴാണ് ഒരു വലിയ കേക്കുമായി ഒരു വൈദികൻ ഊൺമുറിയിലേക്ക് കടന്നുവന്നത്. നുൺഷ്യോയുടെ ജന്മദിനമായിരിക്കുമെന്നാണ് ബിഷപ് ബെർഗോളിയോ കരുതിയത്.

''എന്റെ ജന്മദിനമൊന്നുമല്ല. താങ്കളുടെ പുതിയ സ്ഥാനലബ്ധി ആഘോഷിക്കാനാണിത്.

കർദിനാൾ ക്വറാസിനോയുടെ പിൻഗാമിയായി താങ്കളെ നിയമിച്ചിരിക്കുകയാണ് വത്തിക്കാൻ''- നുൺഷ്യോ ഗൗരവപൂർവം പറഞ്ഞു.
ഏതെങ്കിലുമൊരു ചെറിയ രൂപതയിൽ ശിഷ്ടകാലം കഴിച്ചുകൂട്ടാൻ ആഗ്രഹിച്ചയാൾ ഇതാ രാജ്യത്തെ ഏറ്റവും മുതിർന്ന ബിഷപ്പിന്റെ കസേരയിലേക്ക്. സകലവും ദൈവഹിതം എന്നു കരുതി കീഴ്‌വഴങ്ങാനായിരുന്നു ബെർഗോളിയോയുടെ ആത്മപ്രചോദനം.

വൈദികർ ഇതാഗ്രഹിച്ചിരുന്നുവെന്നതാണ് സത്യം. ഏത് ഇടവകവൈദികനും എപ്പോൾ വേണമെങ്കിലും വിളിച്ചു സംസാരിക്കാവുന്ന വിധത്തിൽ ടെലിഫോൺ സ്ഥാപിച്ചു ബിഷപ് ബെർഗോളിയോ. ഒരുതരം ഹോട്ട്‌ലൈൻ. ഏതു പാതിരാത്രിയിലും മെത്രാനുമായി ഏതു കാര്യവും സംസാരിക്കാം വൈദികർക്ക്. അവർ നൊമ്പരങ്ങളും സ്വപ്‌നങ്ങളും നിരാശയുമൊക്കെ തങ്ങളുടെ ഇടയനോടു പങ്കുവച്ചു. സെക്രട്ടറിയെ ആവശ്യമില്ലെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അദ്ദേഹം.

ഇടവകപ്പള്ളികളിലായിരുന്നു സായാഹ്നങ്ങൾ. രോഗികളായ വൈദികരെ പരിചരിക്കാൻ സ്വയം സമയം കണ്ടെത്തി മെത്രാൻ. കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർത്തും ഭക്ഷണം സ്വയം പാകം ചെയ്തും ജീവിച്ചുപോന്നു അർജന്റീനയിലെ വ്യത്യസ്തനായ ഈ മെത്രാൻ. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കാനും മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാനും സന്നദ്ധനായിരുന്നു ഈ ബിഷപ്. എല്ലാ ടെലിഫോണുകളും മെത്രാൻ നേരിട്ട് അറ്റൻഡ് ചെയ്തു. ഒരു കൊച്ചു ഡയറിയിൽ തന്റെ യാത്രകളും മീറ്റിംഗുകളും കുറിച്ചുവച്ചു!
ബസിൽ സാധാരണക്കാർക്കിടയിലായിരുന്നു യാത്രകളേറെയും. ലോക്കൽ ട്രെയിനുകളിലെ തിരക്കിനിടയിലും നിരന്തര സാന്നിധ്യമായിരുന്നു ആ മുഖം. ഔദ്യോഗിക അവസരങ്ങളിലൊഴികെ എപ്പോഴും സാധാരണ പുരോഹിതന്റെ വേഷത്തിലായിരുന്നു ബെർഗോളിയോ. സ്റ്റീൽമാലയും കുരിശുംപോലും ഷർട്ടിനുള്ളിൽ സൂക്ഷിച്ചു. സാധാരണ ജനത്തിന്റെ വിയർപ്പും വേദനയും വികാരങ്ങളും നന്നായി മനസിലാക്കാൻ ഇത്തരം യാത്രകൾ സഹായകമായി.

''ഞാൻ ജോർജ് ബെർഗോളിയോ. ഒരു കത്തോലിക്കാ പുരോഹിതൻ'' ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പരിചയപ്പെടുത്തൽ. അടിസ്ഥാനപരമായി താനൊരു പുരോഹിതൻ മാത്രമാണെന്നും മറ്റെല്ലാം വെറും 'തസ്തികകൾ' മാത്രമാണെന്നും വിശദീകരിച്ചിരുന്നു അദ്ദേഹം.

ഒരിക്കൽ പ്രധാനപ്പെട്ടൊരു യോഗത്തിനു പോകാൻ ഇറങ്ങിയതായിരുന്നു കർദിനാൾ ബെർഗോളിയോ. റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുംമുമ്പ് ദേവാലയത്തിൽ കയറി അൽപനേരം പ്രാർത്ഥിക്കും. ഒരിക്കലും മുടക്കം വരാത്ത ചിട്ടയാണത്. അന്നും അതുപോലെ പ്രാർത്ഥനാനിരതനായി.
അദ്ദേഹത്തിനു പിന്നിലൊരു മുരടനക്കം. തിരിഞ്ഞുനോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്തം. വഴുതിപ്പോകുന്ന ദൃഷ്ടി. ഉറയ്ക്കാത്ത കാൽച്ചുവടുകൾ.
''ഫാദർ എനിക്കൊന്നു കുമ്പസാരിക്കണം'' യുവാവ് പറഞ്ഞു.

''ക്ഷമിക്കണം, എനിക്കിപ്പോൾ അത്യാവശ്യമായി പോകേണ്ടതുണ്ട്. ഉടൻതന്നെ മറ്റൊരു വൈദികനെത്തും. അതുവരെ താങ്കൾ കാത്തിരിക്കണം.'' തിടുക്കത്തിൽ പറഞ്ഞൊപ്പിച്ചു കർദിനാൾ.
ദേവാലയത്തിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരു വടംവലി; താൻ ചെയ്തതു ശരിയായില്ലെന്നൊരു തോന്നൽ. വലിയൊരു കുറ്റബോധം. കർദിനാൾ തിരികെ നടന്നു, പള്ളിക്കുള്ളിലേക്ക്. ആ ചെറുപ്പക്കാരന്റെ പാപസങ്കീർത്തനം ക്ഷമയോടെ കേട്ടുകൊണ്ടിരുന്നപ്പോൾ തന്റെ യാത്രയുടെ കാര്യം മറന്നുപോയിരുന്നു അദ്ദേഹം.
ദീർഘമായ കുമ്പസാരത്തിനുശേഷം പാപമോചനം നൽകി എഴുന്നേറ്റു കർദിനാൾ. താൻ യാത്ര ചെയ്യേണ്ട ട്രെയിൻ ഇതിനകം തന്നെ കടന്നുപോയിക്കഴിഞ്ഞിരിക്കും എന്നുറപ്പ്. എങ്കിലും തിടുക്കത്തിൽ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു അദ്ദേഹം.

അവിടെയൊരു ദൈവിക ഇടപെടൽ നടന്നിരുന്നു. ട്രെയിൻ വൈകിയിരിക്കുന്നു! ആ യുവാവിന്റെ കുമ്പസാരം കേൾക്കാൻ ചിലവഴിച്ച അത്രയും സമയമാണ് ട്രെയിൻ വൈകിയോടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതം താൻ തന്നെ നിയന്ത്രിക്കുന്നതല്ലെന്നും ദൈവമാണ് അതിന്റെ നിയന്താവെന്നും ഒരിക്കൽക്കൂടി ഓർമിക്കുകയായിരുന്നു ആ ഇടയൻ. ഒരു വൈദികന്റെ ഏറ്റവും പ്രധാനമായ കടമ ദൈവജനത്തിനുവേണ്ടിയുള്ള ശുശ്രൂഷകൾതന്നെ. ഭരണപരമായ മറ്റെല്ലാ ജോലികളും ഒരുപടി താഴെ മാത്രം!

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ നിരന്തരം താൻ പാപിയാണെന്ന് ഏറ്റുപറയുകയും നിശബ്ദമായി വിലപിക്കുകയും ചെയ്യുന്ന ഒരാത്മാവിനെയാണ് ജീവചരിത്രഗ്രന്ഥത്തിൽ കാണുന്നത്.

''എന്നിൽ പാപമില്ലെന്നു ഞാൻ പറഞ്ഞാൽ അത് ആത്മവഞ്ചനയായിരിക്കും. ഞാനൊരു പാപിയാണെന്നതാണ് സത്യം. എന്നാൽ, ദൈവത്തിന്റെ മഹാകരുണ എന്റെ എല്ലാ അയോഗ്യതകളെയും അതിലംഘിക്കുകയാണ്'' പത്രോസിന്റെ ഈ പിൻഗാമി തന്നെത്തന്നെ വിലയിരുത്തുന്നു.

വിശ്വാസികളാണ് സഭയെന്നും വൈദികർ ജനത്തിന്റെ ശുശ്രൂഷകരാണെന്നും ഏറ്റുപറയുന്നു ഫ്രാൻസീസ് മാർപാപ്പ. ഒരുദാഹരണത്തിലൂടെ അദ്ദേഹമിതു വിശദീകരിക്കുന്നത് ഇങ്ങനെ:
''മാമോദീസയാണ് ഒരുവനെ വിശ്വാസത്തിൽ ജനിപ്പിക്കുന്നത്. ജപ്പാനിലെ കത്തോലിക്കരുടെ കാര്യം നോക്കുക. രണ്ടു നൂറ്റാണ്ടിലധികം ഒരൊറ്റ വൈദികൻ പോലുമുണ്ടായിരുന്നില്ല അവിടെ. മിഷനറിമാർ മടങ്ങിയെത്തിയപ്പോൾ അവർ കണ്ട കാഴ്ച അവർക്കുതന്നെ അമ്പരപ്പായി. അവിടുത്തെ വിശ്വാസികളെല്ലാവരും മാമോദീസ സ്വീകരിച്ചിരുന്നു. സഭയുടെ ക്രമപ്രകാരം തന്നെ എല്ലാവരും വിവാഹിതരായിരുന്നു. വിശ്വാസമനുസരിച്ചുതന്നെ മരിച്ചവരെല്ലാം സംസ്‌കരിക്കപ്പെട്ടു. അല്മായരാണ് ഇതത്രയും ചെയ്തത്. മാമോദീസ മാത്രം സ്വീകരിച്ചവരായിരുന്നു അവർ. ജ്ഞാനസ്‌നാനത്തിലൂടെ കൈവന്ന അഭിഷേകം അവരിൽ പലമടങ്ങായി പ്രവർത്തിക്കുകയായിരുന്നിരിക്കണം. ദൈവകരുണയിലാണ് നാം ആശ്രയിക്കേണ്ടത്.''

ദൈവകരുണ സകല നിയമങ്ങൾക്കും ഉപരിയാണെന്ന് പ്രഘോഷിക്കുകയായിരുന്നു അദ്ദേഹം. യോനാ പ്രവാചകനോടാണ് കടുംപിടുത്തക്കാരായ പുരോഹിതരെ അദ്ദേഹം ഉപമിക്കുന്നത്. നിയമവും ശിക്ഷയുമെല്ലാം വള്ളിപുള്ളി വിടാതെ നടപ്പാക്കാൻ തിടുക്കം കൂട്ടുന്നവർ. കർത്താവിന്റെ മഹാകരുണയെ കാണാതെ പോകുന്നവർ!

''നമ്മുടെ കടുംപിടുത്തങ്ങൾ നമുക്കുതന്നെ ഒരു തടവറ തീർക്കുകയാണ്. പരിശുദ്ധാത്മാവിനെ നാം ആ തടവറയ്ക്കുള്ളിൽ തളച്ചിട്ടിരിക്കുകയാണ്.'' ആത്മാവുള്ളിടത്തു സ്വാതന്ത്ര്യവും സ്‌നേഹവുമുണ്ടെന്നും ഉറക്കെ വിളിച്ചുപറയുകയാണ് ഫ്രാൻസീസ് പാപ്പ.

''ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഞാൻ ഒരു പാവപ്പെട്ട വിധവയുടെ ഏഴുമക്കൾക്ക് ഒരേസമയം ജ്ഞാനസ്‌നാനം നൽകിയത്. ഒരു വീട്ടുവേലക്കാരിയാണവൾ. സമൂഹത്തിന്റെ പര്യമ്പുറത്തു നിന്നൊരുവൾ. രണ്ടു പുരുഷന്മാരിൽ നിന്നാണ് അവളുടെ ഈ ഏഴുമക്കൾ. അവൾ എന്നോടു പറഞ്ഞു: 'പിതാവേ, ഞാൻ പാപം ചെയ്തു ജീവിക്കുന്നവളാണ്. എന്റെ മക്കളെ ഞാൻ മാമോദീസ മുക്കിയിട്ടില്ല. ആ ചടങ്ങു നടത്താൻ പോലും പണമില്ലാത്തളാണ് ഞാൻ. രാവും പകലും കൂലിവേല ചെയ്താലും ഏഴുമക്കളും ഞാനും അർദ്ധപട്ടിണിയിലാണ്. പിന്നീട് വിശദമായി സംസാരിക്കാമെന്നു ഞാനവളോടു പറഞ്ഞു.'' ഫ്രാൻസീസ് പാപ്പ കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

''പിന്നീട് ഞാനവളെ ഫോൺ വിളിച്ചു. ആ സ്ത്രീ എന്നെ വന്നു കണ്ടു. ഏഴുമക്കൾക്കുവേണ്ടി തലതൊട്ടപ്പനെയും തലതൊട്ടമ്മയെയും കണ്ടെത്താൻപോലും കഴിഞ്ഞില്ല അവൾക്ക്. ഒരു പിഴച്ച പെണ്ണിനെ തീണ്ടാപ്പാട് അകലെ നിർത്താൻ താൽപര്യപ്പെട്ട വിശ്വാസികൾ! അവളെയും കുട്ടികളെയും വേദപാഠം പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ആർച്ച് ബിഷപ്പിന്റെ അരമനയിലെ ചാപ്പലിൽ തന്നെ ഏഴുമക്കളുടെയും ജ്ഞാനസ്‌നാനം നടത്തി. ചടങ്ങുകൾക്കുശേഷം ചെറിയൊരു വിരുന്നും ഞങ്ങൾ ഒരുക്കിയിരുന്നു; അവർക്ക് ലഭിക്കുന്ന പരിഗണന വിശ്വസിക്കാനാവാതെ ആ സാധുസ്ത്രീ വിതുമ്പിപ്പോയി. ഞാനവളോടു പറഞ്ഞു: ''മകളേ, ഈശോയുടെ സ്‌നേഹമാണ് നിന്നെ പ്രാധാന്യമുള്ളവളാക്കിയത്.''
''കാനൻ നിയമത്തിലെ അവസാനത്തെ കാനൻ ഇതാണ്: ആത്മാക്കളുടെ രക്ഷയാണ് പരമപ്രധാന നിയമം.''

വഴി പിഴച്ചുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകാൻ ചില വൈദികർ മടിക്കുന്നതായി കേട്ടു അദ്ദേഹം. വിവാഹബന്ധത്തിനു പുറത്തു ജനിക്കുന്ന മക്കൾക്ക് മാമോദീസ നൽകരുതെന്ന കടുംപിടുത്തക്കാരായിരുന്നു അവർ.
''മാതാപിതാക്കളുടെ വിവാഹജീവിതം ഒരു കുഞ്ഞിന്റെ ഉത്തരവാദിത്തമാണോ? ചില അവസരങ്ങളിൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് സഭ മാമോദീസ നൽകുന്നതിലൂടെ മാതാപിതാക്കൾ നവീകരിക്കപ്പെടാറുണ്ട്'' - ദൈവകരുണയുടെ ഈ പ്രവാചകന്റെ വിശദീകരണം.

സഭ സമ്പന്നർക്കും വിശുദ്ധർക്കും മാത്രമുള്ളതല്ലെന്ന് തന്റെ പ്രസംഗങ്ങളിൽ ഉടനീളം പറഞ്ഞിരുന്നു കർദിനാൾ ബെർഗോളിയോ. ക്രിസ്തുവിന്റെ സഭ പാപികളുടേതും വ്യഭിചാരികളുടേതും കൊലപാതകികളുടേതുമാണ്. കാരണം, പാപികളെ രക്ഷിക്കാനാണ് അവൻ അവതരിച്ചത്. പാപത്തിന്റെ തടവറയിൽ കഴിയുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കാണാതെ പോകുമ്പോൾ ഫരിസേയന്റെ കപടനാട്യമാവുന്ന പുളിപ്പ് ക്രിസ്തുവിന്റെ സഭയെയും ദുഷിപ്പിക്കുന്നുവെന്നു പറയുന്നു അദ്ദേഹം.

വിശുദ്ധ കൊച്ചുത്രേസ്യയുടെ നിതാന്ത ഭക്തനാണ് ഫ്രാൻസീസ് പാപ്പ. റോമിൽ വത്തിക്കാൻ കൊട്ടാരത്തിനടുത്തുള്ള ഒരു ദേവാലയം. കുറെ ദിവസങ്ങളായി രാവിലെ കൃത്യം ഒൻപതുമണിക്ക് ദേവാലയത്തിലെത്തി അരമണിക്കൂറോളം മുട്ടിന്മേൽനിന്നു പ്രാർത്ഥിക്കുന്ന വൃദ്ധ വൈദികനെ ശ്രദ്ധിച്ചുതുടങ്ങി ദേവാലയചുമതലയുള്ള സന്യാസവൈദികർ. ഒരിക്കൽ പോലും ആ സന്ദർശനം വൈകാറില്ല. തന്റെ താമസസ്ഥലത്തുനിന്ന് നടത്തം തുടങ്ങി ഈ ദേവാലയത്തിലെത്തി ദീർഘമായ പ്രാർത്ഥന. പിന്നെ വത്തിക്കാൻ അരമനയിലേക്കു ദ്രുതഗതിയിലുള്ള നടത്തം.
സങ്കീർത്തിയുടെ ഉള്ളിൽനിന്നു സന്യാസവൈദികർ ഇദ്ദേഹത്തെ തന്നെ ശ്രദ്ധിക്കുക പതിവായിരുന്നു. പ്രാർത്ഥന കഴിഞ്ഞാലുടൻ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിനു മുന്നിലെത്തും. അവിടെയും കൈകൂപ്പി കുറച്ചു നേരം. ഒടുവിൽ പ്രായംചെന്ന അമ്മച്ചിമാരെപ്പോലെ രൂപത്തിന്റെ കാലിൽ തൊട്ടു വന്ദിക്കും!
അങ്ങനെയൊരു ദിവസം ഒരു സന്യാസവൈദികൻ അതു കണ്ടുപിടിച്ചു. വൃദ്ധവൈദികന്റെ കറുത്ത ളോഹയിൽ ചുവന്ന ബട്ടണുകൾ: ''ഇദ്ദേഹം ഒരു കർദിനാളാണ്!''
പിറ്റേന്ന് തിടുക്കത്തിൽ പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്ന അദ്ദേഹത്തിനു മുന്നിൽ ചെറുപ്പക്കാരനായ സന്യാസവൈദികനെത്തി.
''അങ്ങൊരു കർദിനാളാണ്, അല്ലേ?''

''അതെ, ഞാൻ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ് ആണ്'' വിനയപൂർവമുള്ള മറുപടി.
അത്ഭുതം കൂറിനിന്നു ആ യുവവൈദികൻ: ''ഇങ്ങനെയുമുണ്ടോ കർദിനാൾമാർ!''
പുതിയ കാലത്തിനും പുതിയ ലോകത്തിനും വേണ്ടി ദൈവം കരുതിവച്ചിരുന്ന ഒരാൾ- അതാണ് ഫ്രാൻസീസ് മാർപാപ്പ. ഈ പുസ്തകം ആ വലിയ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.
അതെ, നമുക്കിടയിൽ ഇങ്ങനെയും ഒരാൾ...


Wednesday, 8 May 2013

Psalms 91

              
    
                                                                        

Psalms 91  

01  You who dwell in the shelter of the Most High, who abide in the shadow of the                                              Almighty,
        
02  Say to the LORD, "My refuge and fortress, my God in whom I trust." 
        
03  God will rescue you from the flower's snare, from the destroying plague,
     
04  Will shelter you with pinions, spread wings that you may take refuge;                                                             God's faithfulness is a protecting shield.
     
05  You shall not fear the terror of the night nor the arrow that flies by day,
     
06  Nor the pestilence that roams in darkness, nor the plague that ravages at noon.                                    
     
07  Though a thousand fall at your side, ten thousand at your right hand, near you it                                              shall not come.
        
08  You need simply watch; the punishment of the wicked you will see.
        
09  You have the LORD for your refuge; you have made the Most High your stronghold.                          
          
10   No evil shall befall you, no affliction come near your tent.
        
11  For God commands the angels to guard you in all your ways.
        
12  With their hands they shall support you, lest you strike your foot against a stone.
        
13  You shall tread upon the asp and the viper, trample the lion and the dragon.
        
14  Whoever clings to me I will deliver; whoever knows my name I will set on high.
        
15  All who call upon me I will answer; I will be with them in distress; I will deliver them                                     and give them honor.
        
16  With length of days I will satisfy them and show them my saving power.
 

Monday, 6 May 2013

We pray the ROSARY because....

We pray the ROSARY because....

The ROSARY is 

the antidote against

the diabolical poisons

of Satan.


The ROSARY is

an effective spiritual

weapon against the

evils of an ill society.