Friday, 3 October 2014

St. Francis of Assisi (1182-1226)

October 4

Francis of Assisi was a poor little man who astounded and inspired the Church by taking the gospel literally—not in a narrow fundamentalist sense, but by actually following all that Jesus said and did, joyfully, without limit and without a sense of self-importance.

Serious illness brought the young Francis to see the emptiness of his frolicking life as leader of Assisi's youth. Prayer—lengthy and difficult—led him to a self-emptying like that of Christ, climaxed by embracing a leper he met on the road. It symbolized his complete obedience to what he had heard in prayer: "Francis! Everything you have loved and desired in the flesh it is your duty to despise and hate, if you wish to know my will. And when you have begun this, all that now seems sweet and lovely to you will become intolerable and bitter, but all that you used to avoid will turn itself to great sweetness and exceeding joy."

From the cross in the neglected field-chapel of San Damiano, Christ told him, "Francis, go out and build up my house, for it is nearly falling down." Francis became the totally poor and humble workman.

He must have suspected a deeper meaning to "build up my house." But he would have been content to be for the rest of his life the poor "nothing" man actually putting brick on brick in abandoned chapels. He gave up all his possessions, piling even his clothes before his earthly father (who was demanding restitution for Francis' "gifts" to the poor) so that he would be totally free to say, "Our Father in heaven." He was, for a time, considered to be a religious fanatic, begging from door to door when he could not get money for his work, evokng sadness or disgust to the hearts of his former friends, ridicule from the unthinking.

But genuineness will tell. A few people began to realize that this man was actually trying to be Christian. He really believed what Jesus said: "Announce the kingdom! Possess no gold or silver or copper in your purses, no traveling bag, no sandals, no staff" (Luke 9:1-3).

Francis' first rule for his followers was a collection of texts from the Gospels. He had no idea of founding an order, but once it began he protected it and accepted all the legal structures needed to support it. His devotion and loyalty to the Church were absolute and highly exemplary at a time when various movements of reform tended to break the Church's unity.

He was torn between a life devoted entirely to prayer and a life of active preaching of the Good News. He decided in favor of the latter, but always returned to solitude when he could. He wanted to be a missionary in Syria or in Africa, but was prevented by shipwreck and illness in both cases. He did try to convert the sultan of Egypt during the Fifth Crusade.

During the last years of his relatively short life (he died at 44), he was half blind and seriously ill. Two years before his death, he received the stigmata, the real and painful wounds of Christ in his hands, feet and side.

On his deathbed, he said over and over again the last addition to his Canticle of the Sun, "Be praised, O Lord, for our Sister Death." He sang Psalm 141, and at the end asked his superior to have his clothes removed when the last hour came and for permission to expire lying naked on the earth, in imitation of his Lord.

Tuesday, 26 August 2014

സാത്താൻ ഓടിപ്പോകുന്നതെപ്പോൾ?

Shalom Times, 02 August 2014 
Written by  ഡോ. ഐസക്ക് ആലഞ്ചേരി


ഓസ്റ്റിൻ ഡിബ് അനുഗൃഹീതനായ സുവിശേഷ പ്രഘോഷകനായിരുന്നു. ഒരിക്കൽ, രോഗബാധിതനായി, തീർത്തും അവശനായ നിലയിൽ അദ്ദേഹം കിടക്കയെ അവലംബിച്ചു. അപ്പോൾ അദ്ദേഹത്തിന് സാത്താന്റെ ശക്തമായ പ്രലോഭനങ്ങളുണ്ടായി. തന്നെ സന്ദർശിച്ച ഒരു സുഹൃത്തിനോട് അദ്ദേഹം അത് വെളിപ്പെടുത്തിയതിങ്ങനെയാണ്: എനിക്ക് കഴിഞ്ഞ ദിവസം സാത്താനുമായി ശക്തമായ ഒരു പോരാട്ടം നടത്തേണ്ടിവന്നു. സാത്താൻ പറഞ്ഞു: ''ഓസ്റ്റിൻ, ജീവിതകാലം മുഴുവൻ നീ എന്റെ ശത്രുവായിരുന്നു. എന്നെ നശിപ്പിക്കുവാൻ നീ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, ഇപ്പോൾ നീ അവശനും ദുർബലനുമായി കിടക്കയിലാണ്. നിന്നെ കീഴ്‌പ്പെടുത്താൻ ഞാൻ എന്റെ സർവ ആയുധങ്ങളും പ്രയോഗിക്കും. നിന്റെ ഈ ദുർബലസ്ഥിതിയിൽ എന്നോട് പോരാടുവാൻ നിനക്കിനി സാധിക്കയില്ല.'' അപ്പോൾ ഞാനവന് മറുപടി കൊടുത്തു: ''സാത്താനേ, കരുണാർദ്രനായ എന്റെ ദൈവം എനിക്ക് ചുറ്റും വേലികെട്ടി എന്നെ സുരക്ഷിതനാക്കിയിരിക്കുകയാണ്. നിനക്ക് എന്നോട് ഒന്നും ചെയ്യാൻ സാധിക്കയില്ല.'' സാത്താൻ അപ്പോൾ എങ്ങനെ പ്രതികരിച്ചു സുഹൃത്ത് ചോദിച്ചു. ഓസ്റ്റിൻ മറുപടി നല്കി: ''ആ പഴയ സർപ്പം ആ നിമിഷംതന്നെ എന്നെവിട്ട് ഓടിപ്പോയി.''

സീയെന്നായിലെ വിശുദ്ധ കത്രീനായ്ക്കുണ്ടായ താദൃശമായ ഒരനുഭവം പുണ്യവതിയുടെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്: ഏകാന്തതയിൽ ജുഗുപ്‌സാവഹങ്ങളായ പല കാഴ്ചകളെയും സാത്താൻ അവളുടെ ആന്തരികനയനങ്ങൾക്ക് വിഷയീഭവിപ്പിച്ചു. ഇങ്ങനെയുള്ള അന്ധകാരശക്തികളോട് അവൾ വീരധീരം പോരാടിക്കൊണ്ടിരിക്കവേ ഒരിക്കൽ, ''നീ ഞങ്ങൾക്ക് അധീനയാകുന്നതുവരെ യാതൊരു സ്വസ്ഥതയും നിനക്ക് ഞങ്ങൾ നല്കുകയില്ല'' എന്ന് ആ നാരകീയ ശക്തികൾ ആർത്തുവിളിക്കുന്നതായി അവൾ ശ്രവിച്ചു. എന്നാൽ, ഇതിൽ ഒട്ടും പരിഭ്രമിക്കാതെ അവൾ തൽക്ഷണം നല്കിയ മറുപടി ഇപ്രകാരമായിരുന്നു: ''ഞാൻ പീഡനങ്ങൾ എന്റെ ആനന്ദമായി തിരഞ്ഞെടുത്തിരിക്കുന്നു. തന്നിമിത്തം നിങ്ങൾ എന്നോട് പ്രവർത്തിക്കുന്നതെല്ലാം എന്റെ നല്ല ദൈവത്തെപ്രതി സഹിക്കുന്നതിന് എനിക്ക് യാതൊരു വിഷമവുമില്ല.'' അവളുടെ ധൈര്യം കണ്ട് വിഷണ്ണരായിത്തീർന്ന പിശാചുക്കൾ അവിടംവിട്ട് ഓടിപ്പോയി. 

താമസംവിനാ ദിവ്യരക്ഷകൻ തന്റെ മഹത്വമേറിയ പ്രഭയാൽ ആവൃതനായി അവൾക്ക് പ്രത്യക്ഷപ്പെട്ടു. ആ ദർശനത്തിൽ ആനന്ദതുന്ദിലയായി, ശിശുസഹജമായ നിഷ്‌കളങ്കതയോടും സ്‌നേഹത്തോടുംകൂടെ കത്രീനാ ചോദിച്ചു: ''ദിവ്യനാഥാ! ഇത്ര ഭയാനകവും കഠിനവുമായ പരീക്ഷകളുടെ സമയത്ത് അവിടുന്ന് എവിടെ ഒളിച്ചിരിക്കുകയായിരുന്നു?'' ദിവ്യരക്ഷകൻ പ്രത്യുത്തരം നല്കി: ''മകളേ, അന്ധകാരശക്തികളോടുള്ള പോരാട്ടത്തിൽ നീ കാണിച്ച വിശ്വസ്തതയും വീരപരാക്രമവും കണ്ടാനന്ദിച്ചുകൊണ്ട് ഞാൻ നിന്റെ ഹൃദയത്തിനുള്ളിൽ മറഞ്ഞിരിക്കുകയായിരുന്നു.'' സ്‌നേഹനാഥാ, ഇത്ര മ്ലേച്ഛവും ലജ്ജാകരവുമായ വിചാരങ്ങൾ തോന്നിയിരുന്ന എന്റെ ഹൃദയത്തിൽ അങ്ങ് എങ്ങനെ വസിച്ചു? എന്ന് പുണ്യവതി വീണ്ടും ചോദിച്ചു. ''മകളേ, നീ ആ വിചാരങ്ങളിൽ സന്തോഷിക്കുകയുണ്ടായോ?'' എന്ന ചോദ്യമായിരുന്നു ദിവ്യരക്ഷകന്റെ മറുപടി. വിശുദ്ധ പറഞ്ഞു: ''ഇല്ല, ഞാൻ കഠിനമായി വെറുത്തിരുന്നു. അവ തോന്നാതിരിക്കുന്നതിനുവേണ്ടി ഏതു പീഡയും സഹിക്കുവാൻ ഞാൻ സന്നദ്ധയായിരുന്നു.'' അപ്പോൾ ഈശോ അരുൾച്ചെയ്തു: ''നിന്റെ ഹൃദയത്തിൽ വസിച്ചിരുന്ന ഞാൻതന്നെയാണ് നിനക്ക് ഇത്ര ധൈര്യവും ശക്തിയും നല്കിയത്.''
നമ്മുടെമേൽ അവനൊരു കണ്ണുണ്ട്
തീർത്ഥാടകവഴിയിൽ നാം മുന്നേറുമ്പോൾ, നാമാരും സാത്താന്റെ കണ്ണുകളിൽനിന്ന് സ്വതന്ത്രരല്ല. നാം ജാഗരൂകരായിരിക്കണമെന്ന് വിശുദ്ധ യാക്കോബ് ശ്ലീഹാ നിർദേശിക്കുന്നു. വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങൾ സന്തോഷിക്കുവിൻ. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുന്നു. പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോൾ ജീവന്റെ കിരീടം നിങ്ങൾക്ക് ലഭിക്കും. (യാക്കോ. 1:2,3,12).
ജോബിനെ വീഴിക്കാനുള്ള സാത്താന്റെ ശ്രമം ഇവിടെ ശ്രദ്ധേയമാണ്. സാത്താൻ ദൈവത്തോട് പറഞ്ഞു: ജോബ് അങ്ങയെ സ്‌നേഹിക്കുന്നതും അങ്ങേക്ക് വിധേയപ്പെട്ട് ജീവിക്കുന്നതും അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി എല്ലാം സുരക്ഷിതമാക്കിയിരിക്കുന്നതുകൊണ്ടാണ് (ജോബ് 1:9-10). വേലിപൊളിച്ച് ഏതു വിധേനയും ജോബിനെ പരീക്ഷിച്ചുകൊള്ളാൻ ദൈവം സാത്താന് അനുമതി നല്കി. ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങൾ സാത്താൻ ജോബിന്റെമേൽ വരുത്തിവച്ചു. ജോബിന് സ്വന്തമായുണ്ടായിരുന്നതെല്ലാം അന്യാധീനപ്പെടുത്തി. ജോബിന്റെ ശരീരത്തെ അടിമുതൽ മുടിവരെ വ്രണങ്ങൾകൊണ്ടു സാത്താൻ നിറച്ചു. ദൈവത്തെ ശപിച്ചിട്ട് മരിക്കുക എന്ന് ഭാര്യവഴി സാത്താൻ പറഞ്ഞു. എന്നാൽ, സഹനത്തിന്റെ നീർക്കുഴിയിൽ ആണ്ടുകിടന്നിട്ടും ദൈവത്തോടുള്ള ജോബിന്റെ അദമ്യമായ സ്‌നേഹത്തിനും വിധേയത്വത്തിനും യാതൊരു മാറ്റവും വരുത്തുവാൻ സാത്താന് കഴിഞ്ഞില്ല! ''കർത്താവ് തന്നു; കർത്താവ് എടുത്തു, കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ'' (ജോബ് 1:21) എന്ന ജോബിന്റെ ആദ്യ പ്രതിപാദ്യം അവസാനംവരെ അചഞ്ചലമായി നിലകൊണ്ടു. നേട്ടങ്ങളെയും കോട്ടങ്ങളെയും സമചിത്തതയോടെ നേരിടുന്നതിലാണ് ഒരു വ്യക്തിയുടെ ആധ്യാത്മികതനിമ അടങ്ങിയിരിക്കുന്നത്.

ചുറ്റും വേലികെട്ടി നമ്മെ സംരക്ഷിക്കുന്ന ദൈവത്തിന്റെ സ്‌നേഹാഖ്യാനം സങ്കീർത്തകൻ സമർത്ഥിക്കുന്നത് ശ്രദ്ധേയമാണ്: ''കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കുന്നു'' (സങ്കീ. 34:7). നമ്മെ സംരക്ഷിക്കാൻ ദൈവം നമ്മുടെ മുന്നിലും പുറകിലും വലത്തും ഇടത്തും മുകളിലും താഴെയും തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. തിരുവചനങ്ങൾ ഇതു വ്യക്തമാക്കുന്നു. ഏശയ്യാ പ്രവചിച്ചു: ''കർത്താവ് അരുളിച്ചെയ്യുന്നു; നിനക്ക് നന്മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കർത്താവ് ഞാനാണ്'' (ഏശ. 48:17). നമ്മെ നയിക്കുവാൻ ദൈവം നമ്മുടെ മുന്നിലുണ്ടെന്ന സത്യമാണ് ഇവിടെ വ്യക്തമാക്കപ്പെടുക. ''നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി, ഇതിലേ പോവുക'' (ഏശ. 30:21). നമുക്ക് പിന്നിലുള്ള ദൈവത്തിന്റെ രക്ഷാകര സാന്നിധ്യത്തിലേക്ക് ഇതു വിരൽചൂണ്ടുന്നു. നമ്മുടെ വലതുഭാഗത്തുള്ള ദൈവത്തിന്റെ രക്ഷാകര സാന്നിധ്യത്തെക്കുറിച്ച് സങ്കീർത്തകൻ പറയുന്നു: ''കർത്താവ് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല'' (സങ്കീ. 16:8). 
ജോബ് പരീക്ഷിക്കപ്പെട്ട അവസരത്തിൽ പറഞ്ഞത് ഇവിടെ കുറിക്കുക സമുചിതമെന്നു കരുതുന്നു: ഞാൻ മുന്നിലും പുറകിലും ഇടത്തും വലത്തും ദൈവത്തെ അന്വേഷിച്ചു അവിടുത്തെ കണ്ടില്ല. എന്നാൽ, അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോൾ ഞാൻ സ്വർണംപോലെ പ്രകാശിക്കും (ജോബ് 23:8-10). ചില വിഷമഘട്ടങ്ങളിൽ ജോബിന്റെ അനുഭവം നമുക്കുമുണ്ടാകാം. എത്ര പ്രാർത്ഥിച്ചിട്ടും ദൈവം കേൾക്കുന്നില്ലല്ലോ എന്ന ആശങ്ക. എന്നാൽ, ദൈവത്തിലുള്ള ആശ്രയബോധത്തോടെ വിഷമഘട്ടം തരണം ചെയ്തുകഴിയുമ്പോൾ നാം സ്വർണംപോലെ പ്രകാശിക്കും. ദൈവകാരുണ്യത്തിന്റെ അമൂല്യതയെ ഏറ്റുപറഞ്ഞുകൊണ്ട് മനുഷ്യമക്കൾ അവിടുത്തെ ചിറകുകളുടെ തണലിൽ അഭയം തേടുന്നെന്ന് സങ്കീർത്തകൻ അനുസ്മരിക്കുമ്പോൾ (സങ്കീ. 36:7) നമുക്ക് മുകളിലുള്ള ദൈവത്തിന്റെ സംരക്ഷണസാന്നിധ്യമാണ് വെളിപ്പെടുത്തപ്പെടുക. മോശ ഇസ്രായേൽ ജനത്തെ ആശീർവദിച്ചുകൊണ്ട് പറഞ്ഞു: ''നിത്യനായ ദൈവം നിന്റെ അഭയം; താങ്ങാൻ ശാശ്വത ഹസ്തങ്ങൾ'' (നിയ. 33:27). താഴെനിന്ന് നമ്മെ താങ്ങുന്ന ദൈവത്തിന്റെ സംരക്ഷകസാന്നിധ്യത്തെയാണ് ഇതു സൂചിപ്പിക്കുക.

പ്രതിസ്‌നേഹം
വേലികെട്ടി നമ്മെ സംരക്ഷിക്കുന്ന സ്‌നേഹപിതാവായ ദൈവത്തോടുള്ള നമ്മുടെ കടപ്പാടാണ് അവികലമായ പ്രതിസ്‌നേഹം. ഫ്രാൻസെസ് എന്ന കൊച്ചുകുട്ടിയുടെ ശ്ലാഘനീയമാതൃസ്‌നേഹത്തെക്കുറിച്ച് വായിച്ചതോർക്കുന്നു. അമ്മയെ എപ്പോഴും പ്രസാദിപ്പിക്കുക അവളുടെ  അചഞ്ചല ആഗ്രഹമായിരുന്നു. ഒരു ദിവസം അമ്മ അവൾക്കുവേണ്ടിയുള്ള ഒരു കൈലേസിൽ ചിത്രത്തയ്യൽ ചെയ്യുന്നത് കുട്ടി നിരീക്ഷിച്ചു. അമ്മയുടെ അഭാവത്തിൽ അവൾ അമ്മയുടെ ചിത്രത്തയ്യലിനോട് ചേർത്ത് ചില തുന്നലുകൾ നടത്തി. അമ്മയെ സഹായിക്കുവാനുള്ള അവളുടെ ശിശുസഹജമായ ആഗ്രഹത്തിന്റെ കവിഞ്ഞൊഴുകൽ! അമ്മ മുറിയിൽ തിരിച്ചെത്തിയപ്പോൾ, കുഞ്ഞുമോൾ ചെയ്തതെല്ലാം കണ്ടു. അവളുടെ തുന്നൽ അസമമവും നിലവാരമില്ലാത്തതുമായിരുന്നു. എങ്കിലും ചിത്രത്തയ്യൽ പൂർത്തിയാക്കാനുള്ള അവളുടെ വലിയ ആഗ്രഹത്തെ ഏറെ സ്‌നേഹവാത്സല്യത്തോടെ കണ്ട അമ്മ അവളെ കൈകളിലെടുത്ത് ചുംബിച്ചു. അവളുടെ തയ്യൽ അമ്മയുടെ കണ്ണുകൾക്ക് സുന്ദരവും കുളിർമ നൽകുന്നതുമായി അനുഭവപ്പെട്ടു!

സ്വർഗീയ പിതാവിനോട് ഹൃദയം നിറയെ സ്‌നേഹവുമായി അവിടുത്തെ പ്രീതിപ്പെടുത്താൻ നമ്മളും പലതും ചെയ്യാറില്ലേ? നമ്മുടെ ചെയ്തികൾ നിസാരവും നിലവാരം കുറഞ്ഞതുമായിരിക്കാം. പക്ഷേ, അവിടുന്ന് നോക്കുന്നത് സ്‌നേഹം നിറഞ്ഞ നമ്മുടെ ഹൃദയവും നമ്മുടെ ചെയ്തികൾക്ക് പിന്നിലെ പ്രേരകഭാവവുമാണ്.

ഇന്ന് ഈശോയ്ക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുക. അവ ചെറുതോ നിസാരമോ ആയിരിക്കാം. ഹൃദയത്തിന്റെ ഉള്ളറ വായിക്കുന്ന ദൈവം നല്ല ഉദ്ദേശ്യത്തോടെയുള്ള എല്ലാ പ്രയത്‌നങ്ങളെയും സ്‌നേഹത്തോടെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യും.

Thursday, 14 August 2014

ഞങ്ങൾ ഇവിടെയുണ്ടാകും, ഒരു ക്രിസ്ത്യാനി മാത്രമാകുമ്പോൾ പോലും

Sunday Shalom, 14 August 2014
Written by  സ്വന്തം ലേഖകൻ 
http://shalomonline.net/media/k2/items/cache/32872f4c22bb5183b214646df6f53a21_L.jpg

ട്രിപ്പോളി: ''ലിബിയയിലെ ക്രൈസ്തവസമൂഹം നാമമാത്രമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഞാൻ ഇവിടെയുണ്ടാകും. ഒരു ക്രിസ്ത്യാനി മാത്രമേ ളള്ളൂ എങ്കിൽ പോലും..''  അപ്പസ്‌തോലിക് വികാർ മോൺ. ജിയോവാന്നി ഇന്നോസെൻസോയുടെയും  കാത്തലിക് അപ്പസ്‌തോലിക് വികാരിയത്ത് വികാരി ജനറലും ഫ്രാൻസിസ്‌ക്കനുമായ ഫാ. അലന്റെയും വാക്കുകളാണിത്.

''ഏറ്റവും വൈഷമ്യമേറിയ ഒരു സമയത്തിലൂടെയാണ് രാജ്യം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. എങ്കിലും എനിക്ക് ആത്മവിശ്വാസമുണ്ട,് സഭയെ സ്‌നേഹിക്കാനും സേവിക്കാനും കുറെയെങ്കിലും ആളുകൾ ഇവിടെയുണ്ടാകുമെന്ന്.. ലിബിയയുടെ ഭാവിയിലും എനിക്ക് പ്രതീക്ഷയുണ്ട്. ഞങ്ങൾ ദൈവത്തിന്റെ കൈകളിലാണ്.. ലിബിയയുടെ ഇന്നത്തെ പ്രശ്‌നങ്ങൾക്ക് പ്രാർത്ഥന മാത്രമേ കരണീയമായിട്ടുള്ളൂ...'' മോൺസിഞ്ഞോർ പ റഞ്ഞു. ''ഇവിടെ നീതിയോ ക്രമമോ ഇല്ല. ദേവാലയങ്ങളുടെ സംരക്ഷണത്തിന് പോലീസോ പട്ടാളമോ ഇല്ല.

ജനങ്ങൾ ഭയവിഹ്വലരായിക്കഴിയുകയാണ്. എങ്കിലും ഞങ്ങളിവിടെയുണ്ടാകും. അവശേഷിക്കുന്നവർക്കുവേണ്ടി..  ക്രിസ്തീയവിശ്വാസവും ഐകദാർഢ്യവും പ്രകടിപ്പിക്കാനുള്ള അവസരമാണിത്. മുസ്ലീം സമുദായാംഗങ്ങളുമൊത്ത് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ഞങ്ങൾ ശ്രമിക്കും.'' ഫാ. അലൻ പറഞ്ഞു.

ഖാറഖോഷും അഭയമായില്ല...

Sunday Shalom, 14 August 2014
Written by  സ്വന്തം ലേഖകൻ 

http://shalomonline.net/media/k2/items/cache/a1f8354ad53013a8414afa8d5586d7ac_L.jpg
നീ ഉറങ്ങുക, കണ്ണിമ ചിമ്മാതെ ഞാൻ കാവലിരിക്കാം

ഇറാക്കിലെ ക്രൈസ്തവരുടെ ഭാവി നമ്മുടെ ഐകദാർഢ്യത്തിലാണെന്നും  എല്ലാവരുടെയും മനഃസാക്ഷി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെ ന്നും ഫ്രാൻസീസ് മാർപാപ്പ. ഇറാക്കിലെ ക്രൈസ്തവർ കുരിശിന്റെ വഴിയിലാണെന്ന് ബാഗ്ദാദിലെ കൽദിയൻ പാത്രിയാർക്ക ലൂയിസ് സാക്കോ. മൊസൂളിൽ നിന്ന് പലായനം ചെയ്ത് ഖാറഖോഷിൽ അഭയം തേടിയ പതിനായിരക്കണക്കിന് ക്രൈസ്തവരെ ജിഹാദിസ്റ്റുകൾ വിളംബരം മുഴക്കി കുടിയിറക്കിയ സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.   

''രാത്രി പതിനൊന്നുമണിയോടെയാണ് ജിഹാദിസ്റ്റുകൾ നഗരത്തിലെത്തിയത്. വീടുവിട്ടിറങ്ങാനും ഉടുവസ്ത്രത്തോടെ സ്ഥലം വിട്ടുപോകാനും അവർ ഉച്ചഭാഷിണിയിലൂടെ ക്രൈസ്തവരോട് ആജ്ഞാപിച്ചു,'' ഡോട്ടേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ കൽദായ സിസ്റ്റർ ലൂജിനാ അനുസ്മരിക്കുന്നു. നിനവെ പ്രോവിൻസിലെ ഖാറഖോഷ് പിടിച്ചെടുത്ത്  മുസ്ലീം നഗരമാക്കി സ്വയപ്രഖ്യാപനവും അവർ നടത്തി. ദേവാലയത്തിലെ കുരിശുകൾ നീക്കം ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു.

''ക്രൈസ്തവർക്ക് എല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഉടുവസ്ത്രമല്ലാതെ അവരുടെ പക്കൽ ഒന്നുമില്ല. ചെരിപ്പ് അണിയാൻ പോലും അവകാശമില്ല. ഇറാക്കിലെ പൊള്ളുന്ന വേനൽച്ചൂടിൽ നഗ്നപാദരായാണ് അവർ  നടന്നുനീങ്ങുന്നത്. പരിതാപകരമായ മനുഷ്യാവസ്ഥയാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്..'' ഇറാക്കിലെ മുൻ ന്യൂൺഷ്യോയും കോൺഗ്രിഗേഷൻ ഫോർ ദ ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പിൾസ് പ്രിഫക്ടുമായ കർദിനാൾ ഫെർനാഡോ ഫിലോനി പറഞ്ഞു. ക്രിസ്ത്യാനികളെ വിമത സേന വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പി ച്ചു. ''വംശവിച്ഛേദമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യവംശത്തിന്റെ മഹാദുരന്തമാണ് ഇവിടെ അരങ്ങേറുന്നത്..'' പാത്രിയാർക്ക ലൂയിസ് സാക്കോ പറഞ്ഞു. ''അവർക്ക് ഭക്ഷണം വേണം, വെള്ളം വേണം, അഭയം വേണം..''

''ഇവിടത്തെ ദുരന്തങ്ങളെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.'' കാൽദിയൻ ആർച്ച് ബിഷപ് ജോസഫ് തോമസ് പറഞ്ഞു. നീതിരഹിതമായും ഭയലേശമന്യേയുമാണ് ഇസ്ലാമിക വിമതർ പ്രവർത്തിക്കുന്നതെന്ന് ബാഗ്ദാദിലെ ആംഗ്ലിക്കൻ വൈദികൻ അഭിപ്രായപ്പെട്ടു. ഇസ്ലാമിക വിമതരുടെ കൈകളാൽ 1500 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പത്തുവർഷമായി ഇവിടെ സേവനം ചെയ്യുന്ന ബാഗ്ദാദിലെ സെന്റ് ജോർജ് ചർച്ചിലെ ആംഗ്ലിക്കൻ കാനോൻ ആൻഡ്രു വൈറ്റ് പറയുന്നു. ക്രൈസ്തവർ യാചകരെപ്പോലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് കൽദായ വൈദികൻ ഫാ.പൗലോ മെക്കോയു ടെ വാക്കുകൾ. മൊസൂളിൽ അഭയാർത്ഥികൾക്കുവേണ്ടി ഏതാനും മാസങ്ങളായി ജീവിക്കുന്ന വൈദികനാണ് അദ്ദേഹം.

ഇക്കഴിഞ്ഞ ജൂണിലാണ് ഇസ്ലാമിക വിമതർ മൊസൂൾ പിടിച്ചടക്കിയത്. അവിടെ നിന്ന് 20 മൈൽ അകലെയാണ് ഖാറഖോഷ്. ഇറാക്കിലെ ഏറ്റവും വലിയ ക്രൈസ്തവനഗരമാണിത്. അമ്പതിനായിരത്തോളം ക്രൈസ്തവർ ഇവിടെ ജീവിക്കുന്നു. ഇതിൽ പതിനായിരം ആളുകളെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നതുവരെ കുടിയൊഴിപ്പിച്ചത്. മൂന്ന് തരം തിരഞ്ഞെടുപ്പുകളാണ് വിമതർ ക്രൈസ്തവർക്ക് മുമ്പിൽ വച്ചിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കുക, താങ്ങാനാവാത്ത നികുതി നല്കുക, രാജ്യം വിടുക.
 

ജൂലൈ 20 ലെ ത്രികാലജപത്തിനിടയിൽ ഫ്രാൻസീസ് മാർപാപ്പ ഇറാക്കിലെ ക്രൈസ്തവരുടെ അവസ്ഥയോർത്ത് വേദനയിൽ കരഞ്ഞിരുന്നു. ''അക്രമങ്ങൾക്ക് ഒരിക്കലും അക്രമത്തെ കീഴടക്കാനാവില്ല. സമാധാനം കൊണ്ട് മാത്രമേ അക്രമത്തെ കീഴ്‌പ്പെടുത്താനാവൂ. നിശബ്ദതയിൽ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുക...'' അന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
''എന്താണ്  നമുക്ക് ചുറ്റും - ലിബിയ, ഗാസ, ഇറാക്ക്, സിറിയ - സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒരു മാറ്റവും ഇല്ലാതെ സാഹചര്യങ്ങൾ  എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്താണ് അടുത്ത നിമിഷം സംഭവിക്കാൻ പോവുന്നത് എന്ന ഭീതിയിലാണ് ആളുകൾ. ഞങ്ങൾ നന്മയിൽ വിശ്വസിക്കുന്നു. സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നു. ഗാസയുടെയും സിറിയയുടെയും ഇറാക്കിന്റെയും ലിബിയയുടെയും അതിജീവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു..'' ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കയും ജോർദാനിലെ പാത്രിയാർക്ക വികാറുമായ ആർച്ച് ബിഷപ് മൗറോൻ ലാഹാം പറഞ്ഞു. അതേ സമയം രാാജ്യത്തിന്റെ ഉത്ഭവത്തിലും ചരിത്രത്തിലും ക്രിസ്ത്യാനികൾ അടിസ്ഥാനഘടകമാണെന്ന് ഇറാക്കി അംബാസിഡർ ഹബീബ് എംഎച്ച് അൽ സദാർ ക്രൈസ്തവർക്ക് നേരെ തുടരുന്ന മതദ്രോഹപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമാക്കി.  മാർപാപ്പയുടെ പ്രതിനിധിയായി കോൺഗ്രിഗേഷൻ ഫോർ ദ ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പി ൾസ് പ്രിഫക്ട് കർദിനാൾ ഫെർണാഡോ ഫിലോനിയെ ഇറാക്കിലേക്ക് അയ്ക്കും. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഗാസയിലേക്ക് തിരിഞ്ഞ അവസരത്തിലാണ് ഇറാക്കിൽ ക്രൈസ്തവർക്ക് നേരെയുള്ള  അതിക്രമം നടന്നത്. ഗാസയിൽ ഓരോ മണിക്കൂറിലും ഒരു കുഞ്ഞ് മരിച്ചുവീഴുകയാണ്.

Wednesday, 16 July 2014

മൊസൂളിൽ, 'ദിവ്യബലി അവസാനിച്ചു; സമാധാനത്തോടെ പോവുക' അസാധ്യം

Sunday Shalom, 11 July 2014
Written by  സ്വന്തം ലേഖകൻ 

മൊസൂളിൽ, 'ദിവ്യബലി അവസാനിച്ചു; സമാധാനത്തോടെ പോവുക' അസാധ്യം















മൊസൂൾ(ഇറാക്ക്): 'ഇനി ഒരു ബലി അർപ്പിക്കാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ' എന്ന് സീറോ മലബാർ കുർബാനയിലെ അവസാനഭാഗത്ത് ചൊല്ലുന്ന ഭാഗം മൊസൂളിലെ കത്തോലിക്കരെ സംബന്ധിച്ച് അന്വർത്ഥമായി. കാരണം 1600 വർഷങ്ങൾക്ക് ശേഷം ആദ്യമായി ദിവ്യബലി ഇല്ലാതെയാണ്  ഒരു ഞായർ  ഇവിടെ കടന്നുപോയത്. ഐ.എസ്.ഐ.എസ് എന്ന ഭീകരവാദസംഘടന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്നാണ്  ഞായറാഴ്ച ദിവ്യബലി മുടങ്ങിയത്.

ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂൾ.  ഒരിക്കൽ ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായിരുന്ന മൊസൂളിൽ ഇപ്പോൾ ഒരു കൂദാശയും അർപ്പിക്കപ്പെടുന്നില്ല. ഭീകരരുടെ മേധാവിത്വം തുടരുന്ന സാഹചര്യമുണ്ടായാൽ അവസാന ദേവാലയവും പൂട്ടേണ്ടതായി വരും. അവസാന ദിവ്യകാരുണ്യ അപ്പവും ഉപയോഗിക്കപ്പെടും. അങ്ങനെ സംഭവിച്ചാൽ ഒരർത്ഥത്തിൽ മൊസൂളിലെ ക്രിസ്തുസാന്നിധ്യം നഷ്ടപ്പെടും. സുന്നി തീവ്രവാദികളുടെ അക്രമം ഭയന്ന് ക്രൈസ്തവർ കൂട്ടമായി പലായനം ചെയ്യുകയാണ്. ഭീകരരുടെ പ്രഖ്യാപനമനുസരിച്ച് പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവർ നിശബ്ദ പ്രാർഥന നടത്താൻ ഇനി നിർബന്ധിതരാവും.

പാശ്ചാത്യലോകത്തെ ക്രൈസ്തവർ പ്രാർഥന വഴിയും ഭൗതികസമ്പത്തു നല്കിയും സഹായിക്കുന്നു. എന്നാൽ അവരുടെ എണ്ണം വളരെ കുറവാണ്. മൊത്തത്തിൽ പാശ്ചാത്യർ ഒന്നും ചെയ്യുന്നില്ലെന്ന് പറയാം. ഞങ്ങൾ വളരെ ദുഃഖിതരാണ്. സിറിയയിലെയും ഇറാക്കിലെയും പ്രശ്‌നങ്ങളെക്കാൾ ഫുട്‌ബോളിനോടാണവർക്ക് താത്പര്യം. പാശ്ചാത്യ നയങ്ങൾ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചുള്ളവയാണ്. ഈ പ്രശ്‌നത്തിന് ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ അന്താരാഷ്ട്രസമൂഹം ഇറാക്കി ഗവൺമെന്റിനുമേൽ സമ്മർദ്ദം ചെലുത്തണം; കൽദായ കത്തോലിക്ക പാത്രിയാർക്കീസ് ലൂയീസ് റാഫേൽ ഒന്നാമൻ സാക്കോ ഇറാക്ക് പ്രശ്‌നത്തിൽ അന്താരാഷ്ട്രസമൂഹം പുലർത്തുന്ന നിസംഗതാമനോഭാവത്തിലുള്ള ദുഃഖവും അമർഷവും മറച്ചുവയ്ക്കാതെ പ്രതികരിച്ചു.

ഇറാക്കിനെ കുറിച്ചുള്ള വാർത്തകളെല്ലാം നാടകീയമായ തലക്കെട്ടോടുകൂടിയാണ് മാധ്യമങ്ങളിൽ വരുന്നത്. 'ക്രൈസ്തവരുടെ അവസാന യാത്ര', 'തിരിച്ചുപോകാൻ തയ്യാറായി ക്രൈസ്തവർ', 'മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ' തുടങ്ങിയ വിവിധ ഭാവങ്ങളിലുള്ളവ ആ കൂട്ടത്തിലുണ്ട്. അൽക്വയ്ദ പോലും തള്ളിപ്പറയത്തക്കവിധത്തിലുള്ള ഭീകരമായ രക്തച്ചൊരിച്ചിലിനാണ് ഇറാക്ക് സാക്ഷ്യം വഹിച്ചുക്കുന്നത്.
എണ്ണ ശേഖരത്തിന്റെ ആധിക്യം കൊണ്ട് ഒരു കാലത്ത് സമ്പന്നമായിരുന്ന ഇറാക്ക് ഇന്ന് ചെറിയ കഷണങ്ങളായി ചിതറിക്കപ്പെട്ടിരിക്കുകയാണ്. 25 വർഷത്തോളം തുടർച്ചയായി നേരിട്ട വിവിധ യുദ്ധങ്ങൾ ജനത്തെ തളർത്തിയിരിക്കുന്നു. സിറിയ ഒരു കാലത്ത് മധ്യപൂർവദേശത്തിന് പ്രാദേശിക സുസ്ഥിരത നല്കിയിരുന്ന അടിസ്ഥാശിലയായിരുന്നു. സിറിയയും  ഇന്ന് വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. 15 മില്യണോളം വരുന്ന മധ്യപൂർവദേശത്തെ ക്രൈസ്തവർക്ക് ശക്തരായ സഖ്യകക്ഷികളോ വിവിധ റീത്തുകളെയും സഭകളെയും ഒന്നിപ്പിക്കത്തക്ക സുദൃഡം ആശയങ്ങളോ ഇല്ല. അതുകൊണ്ട് ഇത്തരം സംഘട്ടനങ്ങളുടെ കാലത്ത് ചരിത്രത്തിൽ സംഭവിച്ചത് വീണ്ടും ആവർത്തിക്കുന്നു. അവർ മലകളിലേക്ക് ഓടിപ്പോകുന്നത് തുടരുന്നു.

എതിരാളികളിൽ ഭീകരത വിതയ്ക്കാൻ ഐ.എസ്.ഐ.എസ് ക്രൂശിച്ച വിവിധ ആളുകളുടെ ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

Monday, 14 July 2014

ലോകയുവജന സമ്മേളനം 2016: പ്രാർഥന




ദൈവമേ, കരുണയുള്ള പിതാവേ, അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിലൂടെ അങ്ങേ സ്‌നേഹം അങ്ങ് വെളിപ്പെടുത്തുകയും ആശ്വാസദായകനായ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് പകരുകയും ചെയ്തു. ലോകത്തിത്തെയും ഇവിടെയുള്ള ഒരോ സ്ത്രീയുടെയും പുരുഷന്റെയും ജീവിതവും അങ്ങേക്ക് ഞങ്ങൾ ഭരമേല്പ്പിക്കുന്നു.

പ്രത്യേകമായ വിധത്തിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവരും വിവിധ ദേശങ്ങളിലുള്ളവരുമായ എല്ലാ യുവജനങ്ങളെയും അങ്ങേക്ക് ഞങ്ങൾ ഭരമേല്പ്പിക്കുന്നു. ഇന്നത്തെ ലോകത്തിന്റെ സങ്കീർണമായ വഴികളിൽ അവരെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. ക്രാക്കോവിലെ യുവജനസമ്മേളനത്തിൽ നിന്ന് ധാരാളം ഫലം പുറപ്പെടുവിക്കുവാനുള്ള കൃപ അവർക്ക് നല്കുകയും ചെയ്യേണമേ.

സ്വർഗീയ പിതാവേ, നിന്റെ കരുണക്ക് സാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. സംശയമുള്ളവരോട് വിശ്വാസം പ്രഘോഷിക്കുവാനും നിരാശ ബാധിച്ചവർക്ക്  പ്രത്യാശ നല്കാനും നിസംഗതപുലർത്തുന്നവരിലേക്ക് സ്‌നേഹം ചൊരിയാനും ദ്രോഹം ചെയ്തവരോട്  ക്ഷമിക്കാനും സന്തോഷമില്ലാത്തവരിലേക്ക് ആനന്ദം പകരാനും ഞങ്ങളെ പഠിപ്പിക്കേണമെ! അങ്ങ് ഞങ്ങളുടെ ഉള്ളിൽ കത്തിച്ച കരുണാർദ്ര സ്‌നേഹത്തിന്റെ തീപ്പൊരി അഗ്നിയായി പടർന്ന് ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും ഭൂമിയുടെ മുഖച്ഛായ തന്നെ മാറ്റുന്നതിനും ഇടയാകട്ടെ.
മറിയമേ, കരുണയുടെ മാതാവേ.... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ജോൺ പോൾ പാപ്പായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

Tuesday, 1 July 2014

എന്തുകൊണ്ട് മിശ്രവിവാഹം

Sunday Shalom, 27 June 2014 
Written by  (തയ്യാറാക്കിയത്: സാബു ജോസ്, ജെയ്‌സ് കോഴിമണ്ണിൽ, ഇ.എം.പോൾ)



വിവാഹത്തിന് മതമേതായാലും മതി, വിശ്വാസം അപ്രസക്തമാണ് എന്ന കാഴ്ചപ്പാടുമായി വിവാഹത്തിനണയുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുകയാണെന്ന് മലങ്കര കത്തോലിക്കാസഭ ഇടുക്കി മേഖലാധ്യക്ഷൻ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസ് പറഞ്ഞു. സൺഡേശാലോം സംഘടിപ്പിച്ച സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

മിശ്രവിവാഹം അഥവാ മിക്‌സഡ് മാര്യേജ് എന്നാൽ ഒരു കത്തോലിക്കാ വിശ്വാസിയും മറ്റൊരു അകത്തോലിക്കാ വിശ്വാസിയും തമ്മിലുള്ള വിവാഹമെന്നാണ് കാനോൻ നിയമപ്രകാരം മനസിലാക്കുന്നത്. ഇത്തരം വിവാഹങ്ങളെപ്പറ്റി സഭയിൽ വ്യക്തമായ നിയമനിർദേശങ്ങൾ നിലവിലുണ്ട്. കത്തോലിക്കാവിശ്വാസിയും ഒരു അവിശ്വാസിയും തമ്മിലുള്ള വിവാഹത്തെ ഇന്റർ റിലിജിയസ് മാര്യേജ് എന്നാണ് വിളിക്കുന്നത്. ഇത്തരം വിവാഹങ്ങൾ അപകടകരമായ രീതിയിൽ വർധിച്ചുവരികയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ഇതിന് കാരണങ്ങൾ പലതാണ്. വിശ്വാസരാഹിത്യവും ഭൗതികാത്മകതയും വളരെ അയഞ്ഞ മനസാക്ഷിയും എല്ലാം കൂടിക്കുഴഞ്ഞ ഒരു സാഹചര്യം മിശ്രവിവാഹത്തിലേക്ക് യുവജനങ്ങളെ നയിക്കുന്നു. വിദ്യാഭ്യാസ തൊഴിൽ സാഹചര്യങ്ങളനുസരിച്ച് കുടുംബങ്ങളിൽനിന്നും മാതാപിതാക്കളിൽനിന്നും അകന്ന് ജീവിക്കുമ്പോ ൾ സാധാരണ സൗഹൃദത്തിലാരംഭിക്കുന്ന ബന്ധം വിവാഹത്തിൽ അവസാനിക്കുന്നതായി കണ്ടുവരുന്നു. ഇവിടെയും പരമ്പരാഗത വിവാഹത്തെപ്പറ്റിയുള്ള സങ്കൽപങ്ങൾ തകർന്നടിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായി മാർ സ്‌തേഫാനോസ് ചൂണ്ടിക്കാട്ടി. 

''വിശ്വാസജീവിതത്തെ സെക്കുലർ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ പരിഷ്‌കരിക്കുകയും പിന്തുടരുകയും ചെയ്യാവുന്നതല്ല. സനാതനമായ ദൈവിക-സഭാ നിയമങ്ങൾക്കനുസൃതമായി ജീവിക്കാൻ വിശ്വാസികൾക്ക് കഴിയണം. അല്ലെങ്കിൽ അത് സമുദായത്തിന്റെ ശിഥിലീകരണത്തിനും സഭയുടെ തകർച്ചയ്ക്കും കാരണമായി മാറുമെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പറഞ്ഞു. 
ദൈവവചനവും പാരമ്പര്യവും സഭയുടെ നിയമങ്ങളും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ വിവാഹകാര്യത്തിലും അനുസരിക്കാനും പിന്തുടരാനും വിശ്വാസികൾ കടപ്പെടുന്നുണ്ട്. കലാ-കായിക-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പലരും സ്വന്തം താൽപര്യമോ സൗകര്യമോ അനുസരിച്ച് ഇത്തരം കാര്യങ്ങളൊക്കെ അവഗണിക്കുന്നതായി കാണുന്നു. ഇത്തരം കാര്യങ്ങളിൽ കർക്കശമായ നിലപാടുകളോടെ സഭ ഇടപെടാത്തതുകൊണ്ട് ഇവ സ്വീകാര്യവും അഭിലഷണീയവുമാണെന്ന് സാധാരണ വിശ്വാസികൾ കരുതുന്നതാ യും അദ്ദേഹം പറയുന്നു.  

ദൈവവചനം ഉദ്ധരിച്ച് മാർ റെമിജിയൂസ് തുടരുന്നു: ''നിന്റെ പൂർവികരുടെ ഗോത്രത്തി ൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളിൽനിന്ന് വിവാഹം ചെയ്യരുത്... നമ്മുടെ പൂർവ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത്'' (തോബിത്ത് 4:12). പൂർവപിതാവായ അബ്രാഹം, ഇസഹാക്കിന്റെ വിവാഹം സംബന്ധിച്ച് ഭൃത്യന് നൽകുന്ന നിർദേശം ഇപ്രകാരമാണ്, ''ഞാൻ പാർക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെൺമക്കളിൽനിന്ന് എന്റെ മകന് ഭാര്യയെ തെരഞ്ഞെടുക്കുകയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കർത്താവിന്റെ നാമത്തി ൽ നിന്നെക്കൊണ്ടു ഞാൻ സത്യം ചെയ്യിക്കും. എന്റെ നാട്ടിൽ എന്റെ ചാർച്ചക്കാരുടെ അടുക്കൽ പോയി അവരിൽനിന്ന്  ഇസഹാക്കിന് ഭാര്യയെ കണ്ടുപിടിക്കണം'' (ഉൽപ. 24:3-4).
''സിനിമാതാരങ്ങളും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടവരുമെല്ലാം ഇതര മതവിശ്വാസത്തിലുള്ളവരുമായി വിവാഹം ചെയ്യുന്ന വാർത്ത പലർക്കും പ്രചോദനമായി മാറുന്നുണ്ടോയെന്ന് സംശയിക്കണമെന്ന്''കെ.സി.ബി.സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കോട്ടയിൽ പറഞ്ഞു. 

 ''വ്യത്യസ്ത വിശ്വാസത്തിൽ ഉള്ളവർ വിവാഹത്തിൽ ഏർപ്പെട്ട് പലവിധ വിഷമാവസ്ഥകളിലും എത്തപ്പെടുകയും വിവാഹമോചനത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ അടുത്തറിയാം. സൗഹൃദമോ ഒരുമിച്ചുള്ള ജോലിയോ പോലെയല്ല കുടുംബജീവിതം എന്ന് അറിയാതെയാണ് പലരും പ്രണയത്തിൽ കുടുങ്ങി നശിക്കുന്നത്.'' ഫാ. കോട്ടയിൽ പറഞ്ഞു.

വിവാഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള സഭയുടെ പ്രബോധനം കൃത്യമായി നമ്മുടെ യുവതിയുവാക്കൾ മനസിലാക്കുന്നില്ല. കേരളത്തിന് വെളിയിൽ പഠനം, ജോലി എന്നിവയ്ക്കായി പോകുന്നവർക്ക് അവിടെ അജപാലന സംരക്ഷണം ലഭിക്കുവാൻ വേണ്ട സംവിധാനവും ഉണ്ടാകണം. വിവാഹജീവിത മൂല്യങ്ങളെക്കുറിച്ച് ബോധവൽക്കരണവും വിശ്വാസ പരിശീലനവും കാലികമാക്കുകയാണ് ഇതിനുളള പരിഹാരമെന്നും ഫാ. കോട്ടയിൽ പറഞ്ഞു. 
''സഭാപരമായ ഭാര്യാഭർതൃ വിവാഹബന്ധം ദൈവികപദ്ധതിയാണ് എന്നുള്ള വിശ്വാസം യുവജനങ്ങളിൽ ആഴപ്പെടുത്തുകയാണ് മിശ്രവിവാഹങ്ങൾക്കുള്ള പരിഹാരമെന്ന് മാർ സ്‌തേഫാനോസ് പറയുന്നു. സ്വതന്ത്രമായ ലോകത്തിൽ ജീവിതത്തെയും മനസാക്ഷിയെയും തിരുവചനങ്ങളെയും ദൈവികകൽപ്പനകളോടും തിരുസഭയുടെ പ്രബോധനങ്ങളോടും ചേർന്നവിധം ഇതിനായി പരിശീലിപ്പിക്കണം. കുടുംബപ്രാർത്ഥനകൾ, പങ്കുവയ്ക്കലുകൾ, മാതൃകാപരമായ ദാമ്പത്യകുടുംബബന്ധങ്ങൾ ഇവയെല്ലാം ഊട്ടിയുറപ്പിക്കുക എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 

''മൊബൈൽ, ഫെയ്‌സ്ബുക്ക് എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം വികലമായ വ്യക്തിബന്ധങ്ങളിലേക്ക് നയിക്കപ്പെടുന്നതിനുള്ള കാരണമായി കെസിബിസി വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി. ജീവിതത്തെ ഗൗരവമായി വീക്ഷിക്കാത്തവരാണ് പലപ്പോഴും പ്രണയക്കുരുക്കിൽ അകപ്പെട്ട്, മിശ്രവിവാഹത്തിൽ എത്തിച്ചേരുന്നത്. പിന്നീട് ഇവരുടെ കുടുംബജീവിതത്തിൽ വിശ്വാസങ്ങളുടെ വൈരുധ്യം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഇടവരുത്തുന്നത് കണ്ടിട്ടുണ്ട്. വിശ്വാസത്തിലുള്ള വൈരുധ്യം വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും തടസങ്ങൾ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രണയക്കുരുക്കുകളിൽ അകപ്പെടുന്ന പ്രായത്തിനുമുമ്പ് കുടുംബജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച മാതാപിതാക്കളിൽനിന്നും മുതിർന്ന കുടുംബാംഗങ്ങളിൽനിന്നും ലഭിക്കണം. മിശ്രവിവാഹം വർദ്ധിക്കുന്നതിനെക്കുറിച്ച് സഭ ഗൗരവമായി പഠിക്കുകയും  വിവിധ സഭാസംവിധാനങ്ങളിലൂടെ യുവതിയുവാക്കൾക്ക് വ്യക്തമായ ദിശാബോധം നൽകുകയും ചെയ്താൽ ഇക്കാര്യം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.