Sunday Shalom, 14 August 2014
Written by സ്വന്തം ലേഖകൻ
നീ ഉറങ്ങുക, കണ്ണിമ ചിമ്മാതെ ഞാൻ കാവലിരിക്കാം
ഇറാക്കിലെ ക്രൈസ്തവരുടെ ഭാവി നമ്മുടെ ഐകദാർഢ്യത്തിലാണെന്നും എല്ലാവരുടെയും മനഃസാക്ഷി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെ ന്നും ഫ്രാൻസീസ് മാർപാപ്പ. ഇറാക്കിലെ ക്രൈസ്തവർ കുരിശിന്റെ വഴിയിലാണെന്ന് ബാഗ്ദാദിലെ കൽദിയൻ പാത്രിയാർക്ക ലൂയിസ് സാക്കോ. മൊസൂളിൽ നിന്ന് പലായനം ചെയ്ത് ഖാറഖോഷിൽ അഭയം തേടിയ പതിനായിരക്കണക്കിന് ക്രൈസ്തവരെ ജിഹാദിസ്റ്റുകൾ വിളംബരം മുഴക്കി കുടിയിറക്കിയ സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
''രാത്രി പതിനൊന്നുമണിയോടെയാണ് ജിഹാദിസ്റ്റുകൾ നഗരത്തിലെത്തിയത്. വീടുവിട്ടിറങ്ങാനും ഉടുവസ്ത്രത്തോടെ സ്ഥലം വിട്ടുപോകാനും അവർ ഉച്ചഭാഷിണിയിലൂടെ ക്രൈസ്തവരോട് ആജ്ഞാപിച്ചു,'' ഡോട്ടേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ കൽദായ സിസ്റ്റർ ലൂജിനാ അനുസ്മരിക്കുന്നു. നിനവെ പ്രോവിൻസിലെ ഖാറഖോഷ് പിടിച്ചെടുത്ത് മുസ്ലീം നഗരമാക്കി സ്വയപ്രഖ്യാപനവും അവർ നടത്തി. ദേവാലയത്തിലെ കുരിശുകൾ നീക്കം ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു.
''ക്രൈസ്തവർക്ക് എല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഉടുവസ്ത്രമല്ലാതെ അവരുടെ പക്കൽ ഒന്നുമില്ല. ചെരിപ്പ് അണിയാൻ പോലും അവകാശമില്ല. ഇറാക്കിലെ പൊള്ളുന്ന വേനൽച്ചൂടിൽ നഗ്നപാദരായാണ് അവർ നടന്നുനീങ്ങുന്നത്. പരിതാപകരമായ മനുഷ്യാവസ്ഥയാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്..'' ഇറാക്കിലെ മുൻ ന്യൂൺഷ്യോയും കോൺഗ്രിഗേഷൻ ഫോർ ദ ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പിൾസ് പ്രിഫക്ടുമായ കർദിനാൾ ഫെർനാഡോ ഫിലോനി പറഞ്ഞു. ക്രിസ്ത്യാനികളെ വിമത സേന വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പി ച്ചു. ''വംശവിച്ഛേദമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യവംശത്തിന്റെ മഹാദുരന്തമാണ് ഇവിടെ അരങ്ങേറുന്നത്..'' പാത്രിയാർക്ക ലൂയിസ് സാക്കോ പറഞ്ഞു. ''അവർക്ക് ഭക്ഷണം വേണം, വെള്ളം വേണം, അഭയം വേണം..''
''ഇവിടത്തെ ദുരന്തങ്ങളെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.'' കാൽദിയൻ ആർച്ച് ബിഷപ് ജോസഫ് തോമസ് പറഞ്ഞു. നീതിരഹിതമായും ഭയലേശമന്യേയുമാണ് ഇസ്ലാമിക വിമതർ പ്രവർത്തിക്കുന്നതെന്ന് ബാഗ്ദാദിലെ ആംഗ്ലിക്കൻ വൈദികൻ അഭിപ്രായപ്പെട്ടു. ഇസ്ലാമിക വിമതരുടെ കൈകളാൽ 1500 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പത്തുവർഷമായി ഇവിടെ സേവനം ചെയ്യുന്ന ബാഗ്ദാദിലെ സെന്റ് ജോർജ് ചർച്ചിലെ ആംഗ്ലിക്കൻ കാനോൻ ആൻഡ്രു വൈറ്റ് പറയുന്നു. ക്രൈസ്തവർ യാചകരെപ്പോലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് കൽദായ വൈദികൻ ഫാ.പൗലോ മെക്കോയു ടെ വാക്കുകൾ. മൊസൂളിൽ അഭയാർത്ഥികൾക്കുവേണ്ടി ഏതാനും മാസങ്ങളായി ജീവിക്കുന്ന വൈദികനാണ് അദ്ദേഹം.
ഇക്കഴിഞ്ഞ ജൂണിലാണ് ഇസ്ലാമിക വിമതർ മൊസൂൾ പിടിച്ചടക്കിയത്. അവിടെ നിന്ന് 20 മൈൽ അകലെയാണ് ഖാറഖോഷ്. ഇറാക്കിലെ ഏറ്റവും വലിയ ക്രൈസ്തവനഗരമാണിത്. അമ്പതിനായിരത്തോളം ക്രൈസ്തവർ ഇവിടെ ജീവിക്കുന്നു. ഇതിൽ പതിനായിരം ആളുകളെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നതുവരെ കുടിയൊഴിപ്പിച്ചത്. മൂന്ന് തരം തിരഞ്ഞെടുപ്പുകളാണ് വിമതർ ക്രൈസ്തവർക്ക് മുമ്പിൽ വച്ചിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കുക, താങ്ങാനാവാത്ത നികുതി നല്കുക, രാജ്യം വിടുക.
ജൂലൈ 20 ലെ ത്രികാലജപത്തിനിടയിൽ ഫ്രാൻസീസ് മാർപാപ്പ ഇറാക്കിലെ ക്രൈസ്തവരുടെ അവസ്ഥയോർത്ത് വേദനയിൽ കരഞ്ഞിരുന്നു. ''അക്രമങ്ങൾക്ക് ഒരിക്കലും അക്രമത്തെ കീഴടക്കാനാവില്ല. സമാധാനം കൊണ്ട് മാത്രമേ അക്രമത്തെ കീഴ്പ്പെടുത്താനാവൂ. നിശബ്ദതയിൽ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുക...'' അന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
''എന്താണ് നമുക്ക് ചുറ്റും - ലിബിയ, ഗാസ, ഇറാക്ക്, സിറിയ - സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒരു മാറ്റവും ഇല്ലാതെ സാഹചര്യങ്ങൾ എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്താണ് അടുത്ത നിമിഷം സംഭവിക്കാൻ പോവുന്നത് എന്ന ഭീതിയിലാണ് ആളുകൾ. ഞങ്ങൾ നന്മയിൽ വിശ്വസിക്കുന്നു. സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നു. ഗാസയുടെയും സിറിയയുടെയും ഇറാക്കിന്റെയും ലിബിയയുടെയും അതിജീവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു..'' ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കയും ജോർദാനിലെ പാത്രിയാർക്ക വികാറുമായ ആർച്ച് ബിഷപ് മൗറോൻ ലാഹാം പറഞ്ഞു. അതേ സമയം രാാജ്യത്തിന്റെ ഉത്ഭവത്തിലും ചരിത്രത്തിലും ക്രിസ്ത്യാനികൾ അടിസ്ഥാനഘടകമാണെന്ന് ഇറാക്കി അംബാസിഡർ ഹബീബ് എംഎച്ച് അൽ സദാർ ക്രൈസ്തവർക്ക് നേരെ തുടരുന്ന മതദ്രോഹപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമാക്കി. മാർപാപ്പയുടെ പ്രതിനിധിയായി കോൺഗ്രിഗേഷൻ ഫോർ ദ ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പി ൾസ് പ്രിഫക്ട് കർദിനാൾ ഫെർണാഡോ ഫിലോനിയെ ഇറാക്കിലേക്ക് അയ്ക്കും. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഗാസയിലേക്ക് തിരിഞ്ഞ അവസരത്തിലാണ് ഇറാക്കിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമം നടന്നത്. ഗാസയിൽ ഓരോ മണിക്കൂറിലും ഒരു കുഞ്ഞ് മരിച്ചുവീഴുകയാണ്.

No comments:
Post a Comment