Sunday Shalom, 20 June 2014
Written by ജറുസലെമിൽ നിന്ന് ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ

ലോകം അത്ഭുതത്തോടെയാണ് അത്
വീക്ഷിച്ചത്. തീർത്തും അസാധ്യമായ കാര്യം. എന്നിട്ടും ഫ്രാൻസീസ് മാർപാപ്പാ
അത് സാധ്യമാക്കി മാറ്റി. ഇസ്രായേൽ പ്രസിഡന്റ് ശിമോൻ പെറസും പാലസ്തീനിയൻ
പ്രസിഡന്റ് മുഹമ്മദ് അബ്ബാസും മാർപാപ്പായും പങ്കെടുത്ത പ്രാർത്ഥനയായിരുന്നു
അത്. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ്
ബർത്തലോമിയായും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയത് ചരിത്രമായി.
സമാധാനത്തിന് ചർച്ച മാത്രം പോരെന്നും മനുഷ്യർ ദൈവസന്നിധിയിലേക്ക്
തിരിയണമെന്നുമുള്ള ഓർമപ്പെടുത്തലായിരുന്നു ഈ മഹാസംഭവം.
മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ജൂൺ എട്ടിന് പന്തക്കുസ്താ തിരുനാളിൽ വത്തിക്കാൻ ഗാർഡനിലായിരുന്നു പ്രാർത്ഥന. വിശുദ്ധനാടിന്റെ സംരക്ഷണത്തിന് കത്തോലിക്ക സഭയുടെ ഭാഗത്തുനിന്ന് പ്രത്യേകം നിയോഗിക്കപ്പെട്ടിരിക്കുന്ന ഫ്രാൻസിസ്‌ക്കൻ വൈദി കരുടെ തലവനും വിശുദ്ധനാടിന്റെ സംരക്ഷകൻ എന്ന ഔദ്യോഗിക പേരുള്ളയാളുമായ ഫാ.പിയർ ബത്തിസ്ത ഭരണ തലവന്മാരെ നയിച്ചുകൊണ്ട് വത്തിക്കാനിലേക്ക് എത്തി. ''മനുഷ്യകുലം ഒന്നിച്ച് ദൈവസന്നിധിയിലേക്ക് തിരിയണമെന്നുമുള്ള സന്ദേശമാണ് പാപ്പാ നൽകിയത്. വിശുദ്ധനാട് ഉൾപ്പെടുന്ന മധ്യപൂർവ ദേശത്ത് സമാധാനം പുലർത്തുവാൻ സമാധാന ദാതാവായ ദൈവത്തിന്റെ പക്കലേക്കുള്ള അപേക്ഷയായിരുന്നു ഈ പ്രാർത്ഥന.'' ഫാ. പിയർ ബത്തിസ്ത സൺഡേ ശാലോമിനോട് പറഞ്ഞു.
വത്തിക്കാൻ ഗാർഡനിൽ പന്തക്കുസ്താദിനം വൈകുന്നേരം ഏഴുമണിയോടെ പ്രാർത്ഥനാശുശ്രൂഷ ആരംഭിച്ചു. യഹൂദ-ക്രൈസ്തവ, ഇസ്ലാം മതത്തിൽ പെട്ട പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. മതങ്ങളുടെ ആവിർഭാവത്തിന്റെ ക്രമമനുസരിച്ച് യഹൂദ-ക്രൈസ്തവ-ഇസ്ലാമികം എന്ന ക്രമത്തിലാണ് പ്രാർത്ഥന ക്രമീകരിച്ചത്. എല്ലാ മതങ്ങളുടെ പ്രാർത്ഥനകളിലും പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതും പാപപരിഹാരത്തിനും സമാധാനത്തിനുമുളള പ്രാർത്ഥനകൾ നടത്തുകയും ധ്യാനാത്മകമായ സംഗീതത്തോടെ സമാപിപ്പിക്കുകയും ചെയ്തു. ഈ ക്രമം മൂന്ന് പ്രാർത്ഥനകളിലും പാലിച്ചു.
ഹീബ്രുഭാഷയിൽ നടത്തിയ യഹൂദരുടെ പ്രാർത്ഥനാശുശ്രൂഷയിൽ സ്രഷ്ടാവായ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് 8, 147 സങ്കീർത്തനങ്ങളും പാപപരിഹാരത്തിനായി 25, 130 സങ്കീർത്തനങ്ങളും പാപപരിഹാരദിനത്തിൽ (യോം കിപ്പൂർ) നടത്തുന്ന അനുരഞ്ജന പ്രാർത്ഥനയും സമാധാനത്തിനുള്ള പ്രാർത്ഥനയിൽ യഹൂദന്മാരുടെ അനുദിന പ്രാർത്ഥനയിൽ നിന്നുമുള്ള സമാധാനപ്രാർത്ഥനയും ഉൾച്ചേർത്തു.
തുടർന്ന് ഇംഗ്ലീഷ്, ഇറ്റാലിയൻ, അറബി ഭാഷകളിൽ പ്രാർത്ഥനയുടെ ഓരോ ഘട്ടവും നടന്നു. സ്രഷ്ടാവിനെ മഹത്വപ്പെടുത്തിക്കൊണ്ട് എട്ടാം സങ്കീർത്തനവും ഏശയ്യായുടെ പുസ്തകം 65, 17-25 ഉം ധ്യാനാത്മകമായി വായിച്ചു. പാപപരിഹാരത്തിനായുള്ള ജോൺപോൾ രണ്ടാമൻ പാപ്പാ രചിച്ച പ്രാർത്ഥനയും നടത്തി. അറബിയിൽ നടന്ന സമാധാനത്തിനുള്ള പ്രാർത്ഥനയും ഇതോടൊപ്പമുണ്ടായിരുന്നു.
മൂന്നാമതായി ഇസ്ലാം മതവിശ്വാസികളുടെ പ്രാർത്ഥനയിൽ അറബിയിൽ തന്നെ പാപപരിഹാരത്തിനും സമാധാനത്തിനുമുള്ള പ്രാർത്ഥനയും നടന്നു. മാർപാപ്പയും രാഷ്ട്രത്തലവന്മാരും സന്ദേശം നൽകി. ദൈവത്തിന്റെ മഹാദാനമാണ് സൃഷ്ടിയെന്നും പ്രകൃതിയുടെ മനുഷ്യവംശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സന്ദേശം നൽകിയ മാർപാപ്പ ഈ പ്രപഞ്ചം ഇപ്പോൾ ജീവിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും വരാനിരിക്കുന്ന ജനതയ്ക്ക് വേണ്ടി പ്രപഞ്ചത്തെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും ഓർമപ്പെടുത്തി. സമാധാനത്തിനുവേണ്ടിയുള്ള ഒന്നിച്ചുള്ള പ്രയത്‌നത്തിന്റെ അടയാളമായി മാർപാപ്പയും രാഷ്ട്രത്തലവന്മാരും എക്യുമെനിക്കൽ പാത്രിയർക്കീസും ഒരുമിച്ച് വത്തിക്കാൻ ഗാർഡനിൽ ഒലിവുമരം നട്ടതോടെ പ്രാർത്ഥനാശുശ്രൂഷ സമാപിച്ചു.

No comments:
Post a Comment