Wednesday, 27 November 2013

വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളർ



 Shalom Times, 06 November 2013
Written by  രഞ്ചിത്ത് ലോറൻസ് 

''യേശുവിന്‍റെ മതം പ്രഘോഷിച്ചു എന്ന ഗൗരവമായ കുറ്റം ഈ മനുഷ്യൻ ചെയ്തിരിക്കുന്നു. അത് സുവ്യക്തമായി തെളിയിക്കപ്പെട്ടതാണ്. അതിനാൽ ശിരഛേദം ചെയ്ത് പുഴയിലെറിയുവാൻ ഉത്തരവായിരിക്കുന്നു.'' വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളറിനെ മരണശിക്ഷയ്ക്കായി കൊണ്ടുവന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരുന്ന വിധിവാചകമാണിത്.

''നമ്മെ പരസ്പരം അകറ്റുന്ന മൈലുകളുടെയോ തലമുറകളുടെയോ വ്യത്യാസങ്ങൾക്ക് നമ്മെ വേർപിരിക്കാനാവില്ല... ഞാൻ നിങ്ങളിലൊരുവനാണ്, നിങ്ങളുടെ സഹോദരനാണ്.'' മരണത്തിനു തൊട്ടുമുൻപ് 'ലൊറേയിനിലെ ജനങ്ങൾക്കും ലോകം മുഴുവനുമുള്ള വിശ്വാസികൾക്കുമായി' ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളർ എഴുതിയ കത്തിലെ വാചകങ്ങളാണ്.
1822 നവംബർ 22-ന് ഫ്രാൻസിലുള്ള 'നാൻസി' രൂപതയിലെ മിറ്റൽബ്രാണിലാണ് അഗസ്റ്റിൻ സ്‌കോഫ്‌ളറി
ന്‍റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സ്‌കോഫ്‌ളർ 'പോൺഡ് എ മോസൂണി'ലുള്ള മൈനർ സെമിനാരിയിൽ ചേർന്നു. ക്രിസ്തുവിനെപ്രതിയുളള തീക്ഷ്ണതയാൽ ജ്വലിച്ച വിശുദ്ധൻ വിഗ്രഹാരാധകർ കൂടുതലായുള്ള ദേശങ്ങളിലേക്ക് ചെന്ന് ക്രിസ്തുവിനെ പ്രഘോഷിക്കണമെന്ന ലക്ഷ്യത്തോടെ പാരീസിലെ 'ഫോറിൻ മിഷനറി സെമിനാരിയിൽ' ചേർന്ന് പഠനം തുടർന്നു. വൈദികനായി അഭിഷിക്തനായ സ്‌കോഫ്‌ളർ, മിഷനറിമാർ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടിരുന്ന വിയറ്റ്‌നാമിലെ ടോൻകിൻ പ്രദേശത്തേക്ക് പോകുവാനാണ് ആഗ്രഹിച്ചത്.

1848 ൽ ഹോങ്ങ്‌കോങ്ങിൽ മാസങ്ങളോളം നീണ്ടുനിന്ന പരിശീലനത്തിനുശേഷം ടോൻകിനടുത്തുള്ള ലാഫു എന്ന ഇടവകയിൽ അദ്ദേഹം എത്തിച്ചേർന്നു. ത
ന്‍റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി തന്നെത്തന്നെ മുഴുവനായി സമർപ്പിച്ച ഫാ. സ്‌കോഫ്‌ളർ, കേവലം അഞ്ചുമാസംകൊണ്ട് കുമ്പസാരം കേൾക്കാനും നിർദേശങ്ങൾ നല്കുവാനും പര്യാപ്തമായ രീതിയിൽ  'അന്നാമൈറ്റ്' എന്ന അവിടുത്തെ പ്രാദേശിക ഭാഷ സ്വായത്തമാക്കി.

1849 ൽ സുഡോഅ എന്ന പ്രൊവിൻസിൽ അദ്ദേഹം എത്തിച്ചേർന്നു. അവിടെവച്ച് കൂടുതൽ തീക്ഷ്ണമായ സുവിശേഷപ്രഘോഷണത്തിൽ അച്ചൻ ഏർപ്പെട്ടു. സമീപ പ്രദേശങ്ങളിലേക്കു ചെന്ന് ധൈര്യപൂർവം ക്രിസ്തുവിനെ പ്രഘോഷിച്ചു. ഈ പുതിയ മതത്തെ (ക്രിസ്തുമതത്തെ) അടിച്ചമർത്തുവാനായി പ്രത്യേക പോലീസ് സംഘത്തെയും ചാരന്മാരെയും ഗവൺമെന്റ് നിയോഗിച്ചിരുന്നു. അധികം താമസിയാതെ ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളർ ആ സംഘത്തി
ന്‍റെ പിടിയിലായി. ബോണോ എന്ന സ്ഥലത്തുനിന്ന് അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽവച്ചാണ് വിശുദ്ധൻ പിടിയിലായത്.

ക്രിസ്തുവിനെ തള്ളിപ്പറയാൻ ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളറെ അധികാരികൾ നിർബന്ധിച്ചു. ഭീഷണി ക്കും പ്രലോഭനങ്ങൾക്കും അദ്ദേഹത്തെ സ്വാധീനിക്കുവാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം അഗസ്റ്റിനെ ജയിലിൽ പല തവണ സന്ദർശിച്ച ഒരു ഉന്നത ഉദ്യോഗസ്ഥൻ, അദ്ദേഹത്തിൽ നിറഞ്ഞുനിന്ന ആനന്ദത്തെയും രക്തസാക്ഷിത്വത്തിനുവേണ്ടിയുള്ള തീവ്രമായ ദാഹത്തെയുംകുറിച്ച് അത്ഭുതത്തോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1851 മെയ് ഒന്നിനാണ് ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളറി
ന്‍റെ വധശിക്ഷ നടപ്പിലാക്കിയത്. അന്നേദിവസം ഉച്ചയോടുകൂടി ആനകളും പട്ടാളവും അടങ്ങുന്ന വലിയൊരു സംഘത്തിന്‍റെ അകമ്പടിയോടുകൂടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്ന സ്ഥലത്തേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു. വധശിക്ഷ നടപ്പാക്കിയ വ്യക്തിയുടെ കൈകൾ വിറച്ചതുമൂലം മൂന്നുതവണ വെടിവച്ചാണ് വിശുദ്ധനെ വധിച്ചത്. വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളറുടെ രക്തം പുരണ്ട വസ്ത്രങ്ങളും അവിടുത്തെ പുല്ലും മണ്ണും പോലും തിരുശേഷിപ്പായി അവിടെ കൂടിയിരുന്ന ജനങ്ങൾ എടുത്തുകൊണ്ടുപോയി. ശിരസറ്റ അദ്ദേഹത്തിന്‍റെ ശരീരം അവിടെയുള്ള ഭക്തനായ ഒരു ക്രൈസ്തവൻ വീണ്ടെടുക്കുകയും  മറ്റൊരു ഗ്രാമത്തിൽ സംസ്‌കരിക്കുകയും ചെയ്തു.
1988 ജൂൺ മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Skeleton of St Anthony goes on display to public more than 750 years after his death

 

By Daily Mail Reporter

The display, which will last until Saturday will be in chapel of his tomb in Padua and marks the feast of the transfer of St Anthony, also known as the 'feast of the tongue'.
This commemorates the first time his remains were moved in 1263, under the direction of St Bonaventure, and the final transfer to Relics Chapel of Padua's Basilica on February 15 1350.

Relics: The remains of St Anthony lie in a glass case in Padua, Italy
Lying in state: The remains of St Anthony lie in a glass case in the Relics Chapel of Padua's Basilica


Popular saint: Anthony of Lisbon
Monks look at the skeleton of St Anthony in the Relics Chapel of Padua's Basilica, Italy
Pilgrims will flock to see the skeleton of the popular saint, left, who will be on display until Saturday
St Anthony, patron saint of Padua, is also known as Anthony of Lisbon. When his coffin was moved 30 years after his burial it was opened and it is claimed most of his body was found to have returned to dust.
However his tongue remained fresh, which was seen as a sign of his gift of preaching, and was kept in a separate relic box.
Anthony's relics were last displayed in 1981, marking the 750th anniversary of his death. He is one of the 'quickest' saints in the history of the Catholic Church as he was canonized by Pope Gregory IX less than one year after he died.
Today he is one of the most famous saints and is often called upon by Catholics to help find lost possessions.  He is also remembered as the namesake for the city of San Antonio, Texas; Spanish explorers in the area stopped there on his feast day (June 13) and named the river and settlement after him.

Monday, 25 November 2013

പരിശുദ്ധാത്മാവ് നമുക്ക് ആരാണ്?

 

Sunday Shalom, 06 November 2013
Written by  ഫ്രാൻസിസ് മാർപാപ്പ 

പരിശുദ്ധാത്മാവിനെക്കുറിച്ച് സംസാരിക്കുവാനാണ് ഞാൻ തുനിയുന്നത്. എന്നെ ശ്രവിക്കുന്ന നിങ്ങളെല്ലാം പരിശുദ്ധാത്മാവിനെക്കുറിച്ച് കേട്ടിട്ടുള്ളവരാണ്. പക്ഷേ, ക്രൈസ്തവരിൽ ഏറെപ്പേർക്കും പരിശുദ്ധാത്മാവ് ആരാണ്, എന്താണ് എന്ന് അറിഞ്ഞുകൂടാ. വിശ്വാസത്തിലെ അറിയപ്പെടാത്ത ഒന്നായിട്ടാണ് പരിശുദ്ധാത്മാവിനെ പലപ്പോഴും നാം പരിഗണിക്കുന്നത്. എന്നാൽ നമ്മിൽ പ്രവർത്തനനിരതമായിരിക്കുന്ന ദൈവമാണ് പരിശുദ്ധാത്മാവ്; ക്രിസ്തു നമ്മുടെ പാപങ്ങളിൽനിന്നും ദുർഭഗാവസ്ഥയിൽനിന്നും എങ്ങനെയാണ് നമ്മെ രക്ഷിച്ചതെന്ന് അവിടുന്ന് നമ്മെ ഓർമപ്പെടുത്തുന്നു. ആ ഓർമയില്ലാതെ ക്രൈസ്തവൻ യഥാർത്ഥ ക്രൈസ്തവൻ ആയിരിക്കുകയില്ല, പകരം ഒരു വിഗ്രഹാരാധകൻ, സാഹചര്യങ്ങളുടെ തടവുകാരൻ, ചരിത്രമില്ലാത്ത ഒരാൾ ഒക്കെയായി മാറും. പരിശുദ്ധാത്മാവ് വിശ്വാസത്തിന്‍റെ ചരിത്രവും ദൈവം തന്ന സമ്മാനങ്ങളും ഒരു ക്രൈസ്തവനെ ഓർമിപ്പിക്കുന്നു. അവിടുത്തെ കൃപയില്ലെങ്കിൽ വിശ്വാസികൾ വിഗ്രഹാരാധനയിലേക്ക് വഴുതിവീഴാൻ കൂടുതൽ സാധ്യതയുണ്ട്. ദൈവകൃപയെ ഓർക്കേണ്ടതും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു, കാരണം താൻ വിശുദ്ധിക്കുള്ള നൊബേൽ സമ്മാനം നേടിയെന്ന് ഒരാൾ ചിന്തിക്കുന്നതുവഴി അഹങ്കാരം മനസിൽ ഇഴഞ്ഞുകയറും. അതിനാൽ വിശ്വാസികളെല്ലാം പരിശുദ്ധാത്മാവ് തരുന്ന ഓർമക്കായി പ്രാർത്ഥിക്കണം. അതുവഴി തങ്ങൾ അടിമകളായിരുന്നുവെന്നും കർത്താവാണ് തങ്ങളെ രക്ഷിച്ചതെന്നും അവർ മറക്കാതിരിക്കും.

യൂദാസും നമ്മളും
സ്വാർത്ഥത രൂപം പൂണ്ട യൂദാസിനെക്കുറിച്ചോർക്കാം. യൂദാസിനെപ്പോലെ സ്വാർത്ഥരായ ആളുകൾ കൊടുക്കുക എന്നതോ സ്‌നേഹം എന്നതോ എന്താണെന്ന് മനസിലാക്കുന്നില്ല, മാത്രമല്ല അവർ ഒറ്റപ്പെട്ട്, വഞ്ചകരായിത്തീരുകയും ചെയ്യുന്നു. നാം യഥാർത്ഥത്തിൽ യേശുവിനെ പിഞ്ചെല്ലാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റുള്ളവർക്കു നല്കാനുള്ള ഒരു ദാനമാണ് ജീവിതം എന്ന മട്ടിൽ ജീവിക്കണം. നമുക്കുവേണ്ടിത്തന്നെ കാത്തുസൂക്ഷിക്കാനുള്ള നിധിയാണതെന്ന് കരുതരുത്. ദാനം എന്നാൽ എന്താണർത്ഥമാക്കുന്നതെന്ന് യൂദാസ് ഒരിക്കലും മനസിലാക്കിയിരുന്നില്ല. മറിയം മഗ്ദലേന വിലയേറിയ സുഗന്ധദ്രവ്യം യേശുവി
ന്‍റെ പാദങ്ങളിൽ പൂശിയപ്പോൾ അത് ദരിദ്രർക്കുവേണ്ടി ചെലവാക്കാമായിരുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് അവളെ വിമർശിക്കുന്നിടത്ത് അത് നമുക്ക് വ്യക്തമായി കാണാൻ കഴിയും. ദാരിദ്ര്യത്തെ ഒരു പ്രത്യയശാസ്ത്രമായി കാണുന്ന ഭാഗം ആദ്യമായി ഞാൻ ബൈബിളിൽ കണ്ടെത്തുന്നത് അവിടെയാണ്.

സ്വാർത്ഥനായ ഒരാൾ എപ്പോഴും ഒറ്റയ്ക്കാണ്. പക്ഷേ, സ്‌നേഹത്തിനുവേണ്ടി തങ്ങളുടെ ജീവിതം നല്കുന്നവർ ഒരിക്കലും തനിയെയല്ല, അവരെപ്പോഴും സമൂഹത്തിലാണ്; ഒരു കുടുംബത്തി
ന്‍റെ ഭാഗമാണ്. സ്വന്തം ജീവിതം ദാനം ചെയ്യുന്നവൻ അത് വീണ്ടും കണ്ടെത്തും, അതിന്‍റെ പൂർണതയിൽ. എന്നാൽ യൂദാസിനെപ്പോലെ ജീവിതം തന്‍റേതായിമാത്രം സൂക്ഷിക്കുന്നവർക്ക് ഒടുവിൽ അത് നഷ്ടപ്പെടും. അതിനായി, വിനയത്തോടെയും സൗമ്യതയോടെയും മറ്റുള്ളവരെ സ്‌നേഹിക്കാൻ തക്ക വലിയ ഹൃദയവും സ്‌നേഹിക്കാൻ കഴിവുള്ള ഒരു തുറന്ന ഹൃദയവും തരണമേയെന്നും സ്വാർത്ഥതയിൽനിന്ന് മോചിപ്പിച്ച് എല്ലായ്‌പോഴും ഞങ്ങളെ കാത്തുസൂക്ഷിക്കണമേ എന്നും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.
പണത്തിനും ആഡംബരത്തിനുംവേണ്ടിയുള്ള പ്രലോഭനത്തിൽ വീഴാതെ ദൈവജനത്തെ ശുശ്രൂഷിക്കാനായി വൈദികരെയും മെത്രാൻമാരെയും ഓർത്ത് പ്രാർത്ഥിക്കണം. ഇടയൻമാർ എപ്പോഴും ചെന്നായ്ക്കൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം, അജഗണത്തെ കാത്തുസൂക്ഷിക്കുകയും വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാകണം. ദൈവവും ആത്മീയനിയന്താവും, ആത്മീയനിയന്താവും  ജനവും തമ്മിലുള്ള സ്‌നേഹത്തി
ന്‍റെയും സംരക്ഷണത്തിന്‍റെയും ബന്ധത്തിലൂടെയാണത് വരുന്നത്. നമ്മെപ്പോലെതന്നെ വൈദികരും മെത്രാൻമാരും പാപികളാണ്, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള അത്യാഗ്രഹം അവർക്കും ഉണ്ടായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ ജനങ്ങൾ അവരെ സ്‌നേഹിക്കുകയില്ല.

നാം എങ്ങനെയുള്ള ക്രൈസ്തവരാണ്?
തങ്ങളുടെ വിശ്വാസജീവിതത്തിൽ വളരെ സുഖമെന്ന് കരുതി മുന്നോട്ടുപോകുന്നവർക്ക് അലോസരമാകാനും അവരുടെ സുഖകരമായ അവസ്ഥയിൽനിന്ന് മാറ്റി സഭയെ മുന്നോട്ടു നയിക്കുന്ന അപ്പോസ്‌തോലികതീക്ഷ്ണതയാൽ നിറയ്ക്കാനും പൗലോസ് ശ്ലീഹായ്ക്ക് കഴിവുണ്ടായിരുന്നു. ആ തീക്ഷ്ണതയ്ക്ക് എപ്പോഴും 'ഭ്രാന്തി'
ന്‍റെ ഛായയുണ്ടായിരിക്കും, പക്ഷേ അതൊരു 'ആത്മീയ ഭ്രാന്താ'ണ്, ആരോഗ്യകരവും. അതൊരുപക്ഷേ നമ്മെ ശിക്ഷിക്കപ്പെടലിലേക്ക് നയിച്ചേക്കാം, എങ്കിലും നാം സൗകര്യപ്രദമായ സ്ഥാനത്തിരിക്കുന്ന 'ബാക്ക് സീറ്റ് ക്രിസ്ത്യാനികൾ' ആകരുത്. അങ്ങനെയുള്ളവർ വളരെ മര്യാദയുള്ളവരായിരിക്കും, എല്ലാക്കാര്യങ്ങളും നന്നായി ചെയ്യും. പക്ഷേ, സ്വന്തം ജീവിതംകൊണ്ടുള്ള സുവിശേഷപ്രഘോഷണംകൊണ്ട് അപ്പോസ്‌തോലികതീക്ഷ്ണതയാൽ മറ്റുള്ളവരെ സഭയിലേക്ക് നയിക്കാൻ അവർക്ക് കഴിയുകയില്ല.

കർത്താവ് നാം എപ്പോഴും മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. വളരെ സുഖകരവും ശാന്തവുമായ ജീവിതത്തിൽ നാം അഭയം കണ്ടെത്തണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല. അതേസമയം, അധികാരത്തിനോ എന്തെങ്കിലും സ്വന്തമാക്കാനോ ഉള്ള അഭിവാഞ്ചയല്ല അപ്പോസ്‌തോലിക തീക്ഷ്ണത. അത് ക്രിസ്തുവിനെ അറിയുന്നതിലൂടെ, പ്രത്യേകിച്ചും വ്യക്തിപരമായി യേശുവിനെ കണ്ടുമുട്ടുന്നതിലൂടെയും ഹൃദയം കൈമാറുന്നതിലൂടെയും, ലഭിക്കുന്ന ഒന്നാണ്.

സഭാജീവിതത്തിൽ എല്ലാം ശാന്തമായി പോകുമ്പോഴും നമ്മെ പ്രചോദിപ്പിക്കുന്ന; ജനം സുവിശേഷത്തിനായി ദാഹിക്കുന്ന, എ
ന്‍റെ ജീവിതത്തിന്‍റെ പുറംപ്രദേശങ്ങളിലേക്കിറങ്ങാൻ കൃപ നല്കുന്ന അപ്പോസ്‌തോലികതീക്ഷ്ണത തരണേ എന്ന് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം. നാമെല്ലാവരും പാപികളാണെന്നതല്ല പ്രശ്‌നം, ക്രിസ്തുവിന്‍റെ സ്‌നേഹത്താൽ രൂപാന്തരപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നില്ല എന്നതാണ് യഥാർത്ഥപ്രശ്‌നം. യേശുവുമായിട്ടുള്ള കണ്ടുമുട്ടലിൽ വിശുദ്ധ പത്രോസ് എങ്ങനെ സ്‌നേഹത്തിൽ പക്വത പ്രാപിച്ചു എന്നത് ശ്രദ്ധിക്കണം.
 മഹാനായ ഈ മനുഷ്യൻ, പത്രോസിന് കുറവുകളുണ്ടായിരുന്നു. നമുക്കും കുറവുകളുണ്ട്. എന്നാൽ, അതിലല്ല പ്രശ്‌നമിരിക്കുന്നത്, സ്വയം മനസിലാക്കിയിട്ടും അതിനെക്കുറിച്ച് സ്വയം ലജ്ജിക്കാനോ പശ്ചാത്തപിക്കാനോ നാം തയാറാവുന്നില്ല എന്നതാണ് പ്രശ്‌നം. പത്രോസ് പാപിയായിരുന്നു. പക്ഷേ, സത്യസന്ധനായിരുന്നു. എല്ലാവരും പാപികളാണ്. പക്ഷേ, കാപട്യമില്ലാത്തവരായിരിക്കണം.

മെത്രാനായി ഉയർത്തിയപ്പോൾ താനതിന് യോഗ്യനല്ലെന്ന് മനസിലാക്കി ആത്മീയമായി വളരെയധികം ക്ലേശിച്ച ഒരു വൈദികനെ ഞാനോർക്കുന്നു. കുമ്പസാരക്കാരൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, ''പത്രോസ് എല്ലാം ചെയ്തിട്ടും മാർപാപ്പയായെങ്കിൽ താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക!'' നമ്മുടെ ബലഹീനതകളോടും പാപങ്ങളോടുംകൂടെതന്നെ. നാം അനേകം തവണ ദൈവവുമായി കണ്ടുമുട്ടുക വഴി പക്വതയിലേക്ക് വളരാൻ കർത്താവ് ഇടയാക്കുന്നു. 

Saturday, 16 November 2013

Crowd throngs village church as Jesus “appears” on Host



Vilakannur: More than 10,000 people gathered at a village church under Tellicherry archdiocese in Kerala after news spread that Jesus’s face appeared on the Sacred Bread during morning Mass.
The archdiocese has rushed a team to investigate the phenomenon that occurred at Christ the King Church, Vilakannur, some 50 kilometers east of Kannur town.
“The Church does not encourage popularizing such incidents,” Parish priest Fr. Thomas Pathickal, 60, told mattersindia.com. The 60-year-old priest, who came to the parish three years ago, said he has followed the instruction of Archbishop George Valiamattam of Tellicherry to keep the “miracle” host locked inside the tabernacle and hold prayers in the church.
More than 500 people are now praying in the church as they wait for the archdiocesan investigation team to decide on the public display of the host.
Top police officials from the district and vigilance department reached the place as people from other parishes flocked to Vilakannur and vehicles blocked the road to Paithalmala, a famous spot for adventure tourism.

Fr Pathickal said the phenomenon occurred as the parish was preparing for the Christ the King feast on November 24.
Narrating the incident, the priest said at the time of elevation during the 7 am Mass he noticed a spot on the large bread he used for consecration. “It became large and brighter and a face appeared soon.” The priest said he kept the host aside and continued Mass using another host kept in the tabernacle.
After the Mass he called the sacristan, who told him that it was the face of Jesus. The priest then placed the host in a monstrance and kept it on the altar for adoration. Hundreds of people such as K J Thomas saw the shining face of a bearded man with long hair. “It was black and white, not color,” Thomas told mattersindia.com.
Fr. Pathickal said the shining face was still seen when he locked the host inside the tabernacle around 11 am as instructed by the archbishop.
Thomas said his faith has doubled after seeing “the miracle.” He said he had come to Naduvil, the headquarters of the local panchayat, 3 km east, for some official matters when he heard about the news. “I rushed here and was lucky to see Jesus,” he added.
He said many people were upset as the priest refused to show them the host.
Established in 1962, the parish has more than 500 families and 1,250 Catholics, most of them second and third generation of people who had migrated from central Kerala last century.

Eucharistic Miracle at Vilakkannor Church During Holy Qurbana

Eucharistic Miracle

 at Vilakkannor Church (Kannur, Kerala, India)

During Holy Qurbana / Holy Mass

15-11-2013 രാവിലെ കണ്ണൂര്‍ ജില്ല യില്‍ വിളക്കന്നൂര്‍ പള്ളിയില്‍ 6:45 വി .കുര്‍ബാനയില്‍ നടന്ന അത്ഭുതം തിരുവോസ്തിയില്‍ യേശുവിന്‍റെ മുഖം