Monday, 17 February 2014

ചൈനയിലെ ആദ്യ രക്തസാക്ഷി

Shalom Times, 05 February 2014 11:14 
Written by  രഞ്ചിത്ത് ലോറൻസ് 


ഫ്രാൻസീസ് ഫർണാണ്ടസ് ഡി കാപ്പിലസ് എന്ന ഡൊമിനിക്കൻ വൈദികനാണ് ചൈനയി ലെ ആദ്യ രക്തസാക്ഷി. പീഡനങ്ങൾ ശാന്തമായി സഹിച്ചുകൊണ്ട് പീഡകരെ പോലും അമ്പരപ്പിച്ച ഫാ. ഫ്രാൻസീസ് ഡി കാപ്പിലസിന്റെ ജനനം സ്‌പെയിനിലെ പാലൻസിയാ രൂപതയിലാണ്. ഡീക്കനായിരിക്കുമ്പോൾ തന്നെ മിഷനറി പ്രവർത്തനങ്ങൾക്കായി അധികാരികൾ അദ്ദേഹത്തെ ഫിലിപ്പിൻസിലെ മനിലയിലേക്കയച്ചു. അവിടെ വച്ചാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ഫിലിപ്പിൻസിൽ പ്രവർത്തിച്ച പത്തു വർഷം ചൈനയിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങൾക്കുള്ള ഒരുക്കം എന്ന നിലയിലാണ് വിശുദ്ധൻ കണ്ടിരുന്നത്. കഠിനമായ പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്തിരുന്ന ഫാ. ഫ്രാൻസിസ് താപസജീവിതമാണ് നയിച്ചിരുന്നത്. തന്റെ ദേഹത്ത് കടിക്കുന്ന പ്രാണികളെ പോലും ഓടിക്കുവാനോ പ്രതിരോധിക്കുവാനോ അദ്ദേഹം തുനിഞ്ഞില്ല. വിശ്രമത്തിനായി ഒരു മരക്കുരിശാണ് ആ വൈദികൻ ഉപയോഗിച്ചിരുന്നത്.
1642-ൽ ഫ്രാൻസിസ്‌കോ ഡയാസ് എന്ന വൈദികനുമൊത്ത് അദ്ദേഹം ചൈനയിലെത്തി. നേരത്തെ തന്നെ ചൈനയിലെത്തി പല പീഡനങ്ങളെയും അതിജീവിച്ച മറ്റൊരു ഡൊമിനിക്കൻ വൈദികനാണ് അവിടെ സഹായത്തിനായി ഉണ്ടായിരുന്നത്. 1644 മുതൽ 1646 വരെ മിഷൻ പ്രവർത്തനങ്ങളുടെ സുവർണ്ണ കാലഘട്ടമായിരുന്നു. അവരുടെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയുടെ അടയാളമെന്നവണ്ണം ഡൊമിനിക്കൻ മൂന്നാം സഭ ചൈനയിൽ സ്ഥാപിതമായി. ഗ്രാമങ്ങളിലും ടൗണുകളിലുമുള്ള നിരവധിയാളുകൾ ഈ വൈദികരുടെ പ്രവർത്തനഫലമായി ക്രിസ്തുമതത്തിൽ ചേർന്നു. 'നിരപ്പായ സ്ഥലങ്ങലിൽ നടക്കുന്നതിനേക്കാൾ ആയാസരഹിതമായിട്ടാണ് ആ പുരോഹിതൻ മല കയറുന്നത്- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷണത കണ്ട് മറ്റുള്ളവർ പറഞ്ഞിരുന്നത്.

ഡയാസച്ചന്റെ മരണശേഷം ഒരു വർഷം കഴിഞ്ഞാണ് ഫാ. കാപ്പിലസ് അധികാരികളുടെ പിടിയിലാവുന്നത്. അദ്ദേഹം താമസിച്ചിരുന്ന ഗ്രാമത്തിൽ ലഹള നടക്കുന്നത് വകവയ്ക്കാതെ ഒരു രോഗിക്ക് അന്ത്യകൂദാശ നല്കാൻ പോയ സമയ ത്ത് അച്ചനെ പിടികൂടുകയായിരുന്നു. ശത്രുപക്ഷ ത്തിന്റെ ചാരനാണെന്നാരോപിച്ച് കഠിനമായി അദ്ദേഹത്തെ മർദ്ദിച്ചു. നിലത്തുകൂടി വലിച്ചിഴച്ച് കണങ്കാൽ തകർത്തു. പിന്നീട് ചാട്ടവാറുകൊണ്ട് പ്രഹരിച്ച ശേഷം ജയിലിലടച്ചു.

അസാധാരണമായ ശാന്തതയോടെയാണ് ഫാ. കാപ്പിലസ് പീഡനങ്ങൾ നേരിട്ടത്. ഇത് അദ്ദേഹത്തെ വിചാരണ ചെയ്തവരെ അദ്ഭുതപ്പെടുത്തി. പണവും അധികാരവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തുകൊണ്ട് അവർ ഫാ. കാപ്പിലസിനെ വിശ്വാസം ഉപേക്ഷിക്കുവാൻ നിർബന്ധിച്ചു. എന്നാൽ, ആ വാഗ്ദാനംകൊണ്ട് അദ്ദേഹത്തിന്റെ മനസിളക്കാൻ അവർക്കു കഴിഞ്ഞില്ല. തുടർന്ന് അവർ അദ്ദേഹത്തെ കൂടുതൽ പീഡിപ്പിച്ചു.

ഫാ. ഫ്രാൻസീസ് ഡി കാപ്പില്ലസിന്റെ പെരുമാറ്റം ജയിലിലുള്ള മറ്റു തടവുകാരെയും ജയിലധികാരികളെയും അദ്ദേഹത്തിലേക്കാകർഷിച്ചു. ജയിലിൽ വച്ച് അദ്ദേഹം ഇപ്രകാരം എഴുതി: ''എന്റെ സഹതടവുകാരുമായി ഞാൻ ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അവർ എന്നോട് ദൈവത്തെക്കുറിച്ച് ചോദിക്കും. ദൈവത്തിന്റെ ഇഷ്ടമാണ് ഞാൻ പ്രവർത്തിക്കുന്നത് എന്നെനിക്കറിയാം. അതിനാൽ ഇവിടെ നിന്ന് മോചിതനാവുന്നതിനെക്കുറിച്ച് ഞാൻ ആകുലപ്പെടുന്നില്ല. രാത്രിയിൽ പ്രാർത്ഥിക്കാൻ അനുവദിക്കാത്തതുകൊണ്ട് സൂര്യോദയത്തിനു മുൻപാണ് ഞാൻ പ്രാർത്ഥിക്കുക. യേശുവിനെപ്രതിയാണ് ഞാൻ ഇവിടെ ആയിരിക്കുന്നത് എന്നതിനാൽ വലിയ ആനന്ദത്തിലാണ് ഞാൻ ജീവിക്കുന്നത്. ഇവിടെ ഞാൻ കണ്ടെത്തിയ മുത്തുകൾ എല്ലായിടത്തും കണ്ടെത്തുക എളുപ്പമല്ല''.'

1648 ജനുവരി 15-ന് ഫാ. കാപ്പിലസിനെ ശിരച്ഛേദം ചെയ്തു. രണ്ടായിരാമാണ്ടിൽ ചൈനയിലെ മറ്റ് 120 രക്തസാക്ഷികൾക്കുമൊപ്പം അദ്ദേഹത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. 

Friday, 14 February 2014

ആനന്ദമില്ലാത്ത ആത്മീയത എന്തിന്?

Shalom Times, 04 February 2014
Written by  ബെന്നി പുന്നത്തറ



ആശ്രമത്തിലെ ജീവിതം സന്യാസിക്ക് മടുത്തു. വലിയ ആഗ്രഹത്തോടെയാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്. ലോകത്തിന്‍റെ സന്തോഷങ്ങളെല്ലാം വേണ്ടായെന്നുവെച്ചിട്ടാണ് ഇവിടെ എത്തിച്ചേർന്നതും. പക്ഷേ, ഇപ്പോൾ ഒരു സന്തോഷവും തോന്നുന്നില്ല. യേശുവിനെ അനുകരിച്ച് ജീവിക്കാനുള്ള ആവേശമെല്ലാം പൊയ്‌പ്പോയി. നന്നായി പ്രാർത്ഥിക്കാൻപോലും പറ്റുന്നില്ല. മനസിൽ മുഴുവൻ സങ്കടവും വെറുപ്പും നിറഞ്ഞിരിക്കുന്നു. ക്ഷമിക്കാൻ പറ്റുന്നില്ല. കാരണം, സഹസന്യാസിമാരെല്ലാം തന്നോട് കാട്ടുന്നത് അനീതിമാത്രമാണ്. കുറ്റപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ... ആശ്രമശ്രേഷ്ഠനും തന്നെ മനസിലാക്കുന്നില്ല. പലപ്പോഴും വിവേചനം കാണിക്കുന്നതുപോലെ... എന്തിനിങ്ങനെ ഇവിടെ തുടരണം എന്ന ചിന്ത ശക്തമായികൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അടുത്തുള്ള മറ്റൊരാശ്രമത്തിലെ വിശുദ്ധനും പ്രസിദ്ധനുമായ ഒരു സന്യാസശ്രേഷ്ഠൻ അവരുടെ ആശ്രമം സന്ദർശിച്ചത്. നമ്മുടെ യുവസന്യാസി അദ്ദേഹത്തെ സമീപിച്ച് വിഷമങ്ങളെല്ലാം പങ്കുവച്ചു. എല്ലാം കേട്ടതിനുശേഷം അദ്ദേഹം ഇപ്രകാരം ചോദിച്ചു: ''ആശ്രമവാസികളിലാരെങ്കിലും നിങ്ങളുടെ മുഖത്ത് തുപ്പിയിട്ടുണ്ടോ?''
''ഏയ്, അങ്ങനെയൊന്നും ചെയ്തിട്ടില്ല.''
''നിങ്ങളുടെ ശിരസിൽ വടികൊണ്ട് തല്ലിയിട്ടുണ്ടോ?
''ഇല്ല.''

''അവർ നിങ്ങളുടെ ശരീരം ചാട്ടവാറുകൊണ്ട് അടിച്ചു പൊട്ടിച്ചിട്ടുണ്ടോ?''
''ഗുരോ, അത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ ആശ്രമത്തിലില്ല.''
''എങ്കിൽ, അവർ നിങ്ങളുടെ വസ്ത്രം ഉരിഞ്ഞെടുത്ത് നഗ്നനാക്കിയിട്ടുണ്ടാകാം അല്ലേ?''
''ഇല്ല പിതാവേ, അവർ അങ്ങനെയൊന്നും ചെയ്തിട്ടില്ല.''

അപ്പോൾ സന്യാസശ്രേഷ്ഠൻ മുറിയുടെ ഭിത്തിയിലെ ക്രൂശിതരൂപത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ''നിങ്ങൾ ആരെ അനുകരിക്കാനും പിൻതുടരാനുമായി ആശ്രമജീവിതം തിരഞ്ഞെടുത്തോ, ആ ക്രിസ്തു ഇതും ഇതിനപ്പുറവും സഹിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് ഇത്രയും നിസാര പ്രശ്‌നങ്ങളുടെ പേരിൽ തളർന്നുപോകുന്നത്? വിഷമങ്ങളുണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് നോക്കുന്നതിനു പകരം, മറ്റുള്ളവരിലേക്ക് നോക്കുന്നതുകൊണ്ടാണ് താങ്കൾക്ക് ക്ഷമിക്കാൻ പറ്റാതെ വരുന്നത്.''

''നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ. അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാൽ, മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കാൻവേണ്ടി, അവൻ തന്നെ എതിർത്ത പാപികളിൽനിന്നു എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിൻ'' (ഹെബ്രാ.12:2-3).

സുഖവും സന്തോഷവും നഷ്ടപ്പെടുമ്പോൾ, നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യം സ്വാഭാവികമാണ്. ജീവിതപങ്കാളിയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും അധികാരികളുമൊക്കെ നമ്മുടെ സുഖം നഷ്ടപ്പെടുത്തുമ്പോൾ നമുക്കവരെ സ്‌നേഹിക്കുക പ്രയാസകരമാകാം. പക്ഷേ, ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം മറക്കാതിരിക്കാനും കൂടുതൽ ഉൽക്കൃഷ്ടമായ സന്തോഷങ്ങളെ കണ്ടെത്താനും ഇവർ നമുക്കാവശ്യമാണ്. ലൗകീകാനന്ദം നഷ്ടപ്പെടുത്തുന്നത് ദൈവികാനന്ദം വെളിപ്പെടുത്താനാണ്. മാനുഷിക സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നത് ദൈവിക സുരക്ഷിതത്വത്തിന്റെ സമാധാനത്തിലേക്ക് ഉയർത്താനാണ്. ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെട്ടതോർത്തുള്ള ദുഃഖവും നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യവും നമ്മെ തളർത്തിക്കളയും.
ചെയ്യാത്ത തെറ്റിന്റെ പേരിൽ കഠിനമായ പീഡനവും ജയിൽശിക്ഷയും അപമാനവും സഹിച്ച ഒരു വൈദികൻ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞു: ''ഇപ്പോൾ എന്റെ ഹൃദയം നിറയെ അലൗകീകമായ ഒരു ആനന്ദമാണ്. ലോകത്തിന് എടുത്തുമാറ്റാൻ കഴിയാത്ത ആനന്ദം. പീഡനങ്ങൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഇത്തരമൊരു ആനന്ദം ഉണ്ടെന്ന് ചിന്തിക്കാൻപോലും എനിക്കാവുമായിരുന്നില്ല.''

ജോർജ് മാത്തിസൺ എന്ന ഇംഗ്ലീഷ് കവി പെട്ടെന്ന് അന്ധനായിത്തീർന്നു. അതോടെ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചു. വലിയ ദുഃഖത്തിലൂടെയും വേദനയിലൂടെയും കടന്നുപോയ അദ്ദേഹം ക്രമേണ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് എഴുതിയ ഒരു കവിതയുടെ ആശയം ഇപ്രകാരമാണ്:
''ദൈവമേ, നീയെന്റെ കണ്ണുകൾക്ക് അന്ധത നല്കിയത് നിത്യതയെക്കുറിച്ചുള്ള ദർശനം നല്കാനാണ്.
നീയെന്റെ പ്രണയത്തിന്റെ ചില്ലുടച്ചത്, നിന്റെ സ്‌നേഹം എനിക്ക് വെളിപ്പെടുത്തിത്തരാനാണ്.''

നമ്മളും എത്രയോ വർഷങ്ങളായി പലതരം സഹനങ്ങളിലൂടെ കടന്നുപോകുന്നു. ഉൽക്കൃഷ്ടമായ ആനന്ദത്തിലേക്ക് അത് നമ്മെ നയിച്ചിട്ടുണ്ടോ? ദൈവിക വെളിപാടുകൾ സ്വീകരിക്കാൻ കഷ്ടതകൾ കാരണമായിട്ടുണ്ടോ? സങ്കീർത്തകൻ പറഞ്ഞു: ''ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അ ങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ?'' (സങ്കീ. 119:71).
ദീർഘകാലത്തെ സഹനം വഴി ഞാൻ കൂടുതൽ ശുദ്ധീകരിക്കപ്പെടുകയും ആന്തരികമായ ആനന്ദവും ശക്തിയുംകൊണ്ട് നിറയപ്പെടുകയും ചെയ്യുന്നതിനുപകരം സന്തോഷമില്ലാത്തവനും നിരുന്മേഷവാനുമായിട്ടുണ്ടെങ്കിൽ വിശ്വാസജീവിതം ഇനിയും ക്രമപ്പെടുത്തേണ്ടതുണ്ട്. സഹനം അനേകരെ പുണ്യത്തിൽ വളർത്തിയിട്ടുണ്ട്. പക്ഷേ, എന്റെ സഹനം എന്നെ തളർത്തുന്നതെന്തുകൊണ്ടാണ്? എന്റെ ദുരിതങ്ങൾ എന്തുകൊണ്ട് എന്റെ ആത്മീയവളർച്ചയ്ക്ക് ഉപകാരപ്പെടുന്നില്ല?

നിരാശയും വെറുപ്പും ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് നോക്കുക. ''അവിടുത്തെ നോക്കിയവർ പ്രകാശിതരായി...'' (സങ്കീ. 34:5).

പ്രാർത്ഥന
 
കർത്താവേ, എന്റെ വേദനകളെ ആത്മീയ സന്തോഷങ്ങളാക്കി മാറ്റേണമേ... എന്റെ നഷ്ടങ്ങളെ ആത്മീയ നേട്ടങ്ങളാക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്റെ എല്ലാ ദുരിതങ്ങളും എനിക്കുപകാരമായി മാറട്ടെ, ആമ്മേൻ.

St. Valentine


This saint's feast day is well known far beyond the Catholic Church because of its association with lovers. Cards, gifts, and romantic dinners are timed in his honor.
Surprisingly, not that much is known about St. Valentine. He was a priest in Italy and was martryed in 269 outside Rome along the Flaminian Way. A basilica was built there in 350, but a church under his patronage already existed in Interamna (Terni). He may have been bishop there. His relics were transferred in the ninth century to Rome's church of St. Praxedes.
There are two main theories why Valentine is linked to lovers. In the 14th century, First, Geoffrey Chaucer wrote a poem suggesting that birds choose their mates on February 14. Second, at the pagan festival of Lupercalia (February 15), names of young men and young women were drawn at random. The feast of St. Valentine may be a Christianized version of this—but now not for random pairings!

Thursday, 13 February 2014

വെഞ്ചരിപ്പിന്റെ ശക്തി

Shalom Times, 04 February 2014
Written by  യോഹന്നാൻ കാവനമാലിൽ
 

പൗരോഹിത്യത്തിന്‍റെ അധികാരത്തിലും വെഞ്ചരിപ്പിന്‍റെ ശക്തിയിലും ആഴമായ വിശ്വാസമില്ലാത്തവർക്കുവേണ്ടിയാണ് ഈ അനുഭവം എഴുതുന്നത്. നീലഗിരി ജില്ലയിലെ കപ്പാല എന്ന സ്ഥലത്ത് മെയിൻറോഡിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ എനിക്ക് കുറച്ച് കൃഷിസ്ഥലമുണ്ട്. ആ സ്ഥലത്തേക്ക് ചെറിയ നടപ്പുവഴി മാത്രമേയുള്ളൂ. വാഹനം വരാവുന്ന റോഡിനായി അഞ്ചുവർഷമായി ഞാൻ ശ്രമിക്കുന്നു. ഏഴു വ്യക്തികളുടെ വയലിൽ കൂടിയാണ് വഴി കടന്നുപോകുന്നത്. റോഡ് വെട്ടാൻ അവരുമായി പലവട്ടം കൂടിയാലോചനകൾ നടത്തിയെങ്കിലും സാധിച്ചില്ല. റോഡ് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണെങ്കിലും സ്ഥലം വിട്ടുതരാനോ ചെലവ് വഹിക്കാനോ ആരും തയാറായിരുന്നില്ല. ഈ സമയത്താണ് 2011 ജനുവരിയിൽ ഞാൻ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ആദ്യവെള്ളിയാഴ്ച കൺവൻഷന് പോകാനിടയായത്. അന്നവിടെ രണ്ട് സാക്ഷ്യങ്ങൾ കേട്ടു.

മണ്ണ് വെഞ്ചരിച്ച് ഇട്ടപ്പോൾ ഭൂമിയുടെ വില്പനയുടെ തടസവും വഴിയുടെ തടസവും മാറി എന്നതായിരുന്നു സാക്ഷ്യം. അപ്പോൾ എ
ന്‍റെ വഴിയുടെ പ്രശ്‌നം മനസിലേക്കു വന്നു. ഞാൻ വീട്ടിൽവന്ന് കുറച്ച് മണ്ണുമായി പ്രാർത്ഥിച്ചൊരുങ്ങി പിറ്റേമാസത്തെ ആദ്യവെള്ളിയാഴ്ച കൺവൻഷന് പോയി. അവിടുന്ന് മണ്ണ് വെഞ്ചരിച്ചു കൊണ്ടുവന്ന് റോഡ് കടന്നുപോകുന്നതിലൂടെയെല്ലാം വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ഇട്ടു. ഇതിന് എന്തായാലും ഫലം കാണുമെന്ന പ്രത്യാശയോടുകൂടി കാത്തിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ വെഞ്ചരിപ്പിന്‍റെ ശക്തി പ്രകടമാകാൻ തുടങ്ങി. റോഡ് വെട്ടാൻ ശക്തമായ എതിർപ്പു കാണിച്ച രണ്ട് തമിഴ് സഹോദരന്മാരുടെ ഭൂമി അവർക്ക് പെട്ടെന്ന് വില്‌ക്കേണ്ടിവന്നു. അത് വാങ്ങിയ ആൾ റോഡ് ആവശ്യമാണെന്ന് ചിന്തിക്കുന്ന വ്യക്തിയായിരുന്നു. ബാക്കിയുള്ളവരുടെ മനസിന് ദൈവം മാറ്റം വരുത്തും എന്ന പ്രത്യാശയിൽ ഞാൻ പ്രാർത്ഥനയോടെ കാത്തിരുന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ വഴി വെട്ടുന്നതിന് തടസം നിന്ന രണ്ട് കുടുംബങ്ങൾക്ക് അവരുടെ നിലപാട് മാറ്റി ചിന്തിക്കേണ്ട അവസരം വന്നു. ഒരാളെ രോഗംമൂലം റോഡിൽ എത്തിക്കാൻ കുടുംബക്കാർക്ക് വളരെ കഷ്ടപ്പെടേണ്ടിവന്നു.

ആശുപത്രിയിൽനിന്ന് സുഖം പ്രാപിച്ച് തിരിച്ചുവന്ന ആ വ്യക്തിയെ ഞാൻ സന്ദർശിച്ചപ്പോൾ എന്തായാലും റോഡ് വെട്ടണമെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. മറ്റേയാൾക്കും ഇതുപോലെ ഒരവസ്ഥ ഉണ്ടായി. ഉടനെതന്നെ റോഡ് വെട്ടാൻ രണ്ടുപേരും സമ്മതം തന്നു. ദൈവത്തി
ന്‍റെ ശക്തമായ ഇടപെടൽ എനിക്ക് നന്നായി കാണാമായിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോൾ എല്ലാ വ്യക്തികളും റോഡ് വെട്ടുന്നതിനായി സമ്മതവും സഹായവും വാഗ്ദാനം ചെയ്തു. 2013 ഒക്‌ടോ ബർ മാസത്തോടെ റോഡിന്‍റെ പണി പൂർത്തിയായി. വളരെയധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ രണ്ടു മെയിൻ റോഡുകളെ ബന്ധിപ്പിക്കുന്ന ഒരു വഴിയായി ഇ പ്പോഴത് മാറി. ഇത് വായിക്കുന്ന സുഹൃത്തേ, പ്രാർത്ഥനയിൽ ക്ഷമയോടെ, പ്രത്യാശയോടെ കാത്തിരിക്കുക. ദൈവത്തിന്‍റെ അനുഗ്രഹങ്ങളും ഇടപെടലുകളും തിരിച്ചറിയുവാൻ കഴിവുള്ളവരായിരിക്കുക.
 

Example in a royal family

Shalom Tidings, 23 May 2013



When St. Elizabeth of Hungary was a little girl and used to play about the palace with her companions, she would always pick a spot near the chapel so that every now and then, without being noticed, she might stop by the chapel door, kiss the lock, and say to Jesus, “My Jesus, I am playing, but I am not forgetting you. Bless me and my companions. I will see you again.” What simple devotion!

Wednesday, 12 February 2014

The prayer to St. Michael




"Saint Michael, the Archangel, defend us in battle; be our protection against the wickedness and snares of the devil. May God rebuke him, we humbly pray, and do thou, O prince of the heavenly host, by the power of God, thrust into Hell, Satan and all the other evil spirits, who prowl throughout the world, seeking the ruin of souls. Amen."


Tuesday, 11 February 2014

സ്തുതിപ്പ് കരിസ്മാറ്റിക്കുകാർക്ക് മാത്രമുള്ളതല്ല: മാർപാപ്പ


Sunday Shalom
07 February 2014 14:09


ഔപചാരിക പ്രാർത്ഥനാരീതികളിൽ നിന്ന് മാറി സ്തുതിപ്പും, സ്വയംപ്രേരിതപ്രാർത്ഥനകളും നടത്തുന്നവരെ അവഗണിക്കുന്നതിനെതിരേ മാർപാപ്പ. കാസാ സാന്താ മാർത്താ ദേവാലയത്തിൽ ദിവ്യബലിമധ്യേ നടത്തിയ പ്രഭാഷണത്തിൽ ദൈവത്തെ പ്രാർത്ഥന വഴിയായി സ്തുതിക്കുന്നതിനെക്കുറിച്ചാണ് മാർപാപ്പ വിചിന്തനം ചെയ്തത്. ദൈവത്തെ സ്തുതിക്കുന്നത് വഴിയായി നമ്മുടെ ജീവിതം ഫലദായകമായിത്തീരുമെന്ന് പാപ്പാ പറഞ്ഞു. 
ഉടമ്പടിയുടെ പേടകം തിരിച്ചുകൊണ്ടുവന്നപ്പോൾ ദാവീദ് നൃത്തം ചെയ്തു സ്വീകരിക്കുന്ന ഭാഗം വിശദീകരിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം പറഞ്ഞു'ഔപചാരിക പ്രാർത്ഥനാരീതികളിൽ നാം സ്വയം തളച്ചിട്ടാൽ നമ്മൾ തണുത്തുറഞ്ഞവരും ഫലം പുറപ്പെടുവിക്കാത്തവരുമായിത്തീരും.' നിങ്ങൾ പിന്തുണയ്ക്കുന്ന ടീം ഗോളടിക്കുമ്പോൾ ആർപ്പുവിളിക്കാൻ സാധിക്കുമെന്നിരിക്കെ ദൈവത്തെ സ്തുതിക്കുവാൻ മാത്രം എന്തുകൊണ്ടാണ് സാധിക്കാതെ പോകുന്നതെന്നും മാർപാപ്പ ചോദിച്ചു.

ദാവീദ് സന്തോഷത്താൽ മതിമറന്ന് തന്റെ മുഴുവൻ ശരീരം കൊണ്ടും ദൈവത്തെ ആരാധിച്ചതുപോലെ നമുക്കും ആരാധിക്കാൻ സാധിക്കണമെന്ന് പാപ്പാ പറഞ്ഞു. സാവൂൾ രാജാവിന്റെ മകളായ മിഖാൾ ദാവീദിനെ നിന്ദിച്ചതുമൂലം ജീവിതകാലം മുഴുവൻ വന്ധ്യയായി തുടർന്നു. ആനന്ദത്തിന്റെ സ്തുതികൾ നമ്മെ ഫലപുഷ്ടിയുള്ളവരാക്കി മാറ്റുമെന്നതാണ് വചനം നമ്മോട് പറയുന്നത്;പാപ്പാ വിശദീകരിച്ചു.