Monday, 10 June 2013

'മറിയം എല്ലായ്‌പ്പോഴും നമ്മെ സഹായിക്കാൻ സന്നദ്ധ'   
Saturday Shalom, 08 June 2013

 

വത്തിക്കാൻ സിറ്റി: ആവശ്യങ്ങളിൽ നമ്മെ സഹായിക്കാൻ തിടുക്കപ്പെട്ടോടിവരാൻ മറിയം എല്ലായ്‌പ്പോഴും സന്നദ്ധയാണെന്നും അതിനാൽ നാം ആവശ്യങ്ങളിൽ മറിയത്തോട് പ്രാർത്ഥിക്കണമെന്നും ഫ്രാൻസീസ് മാർപാപ്പ. റോം രൂപത സന്ദർശനത്തിനിടയിൽ  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മറിയം ഗർഭിണിയായിരുന്നിട്ടും ബന്ധുവായ എലിസബത്തിന് സഹായം ആവശ്യമുണ്ടെന്ന് മനസിലാക്കിയപ്പോൾ അവളെ സഹായിക്കാനായി അവിടേയ്ക്ക് തിടുക്കത്തിൽ ഓടിപ്പോയി. അതുപോലെ നമ്മുടെ ആവശ്യങ്ങളിലും മറിയം സഹായിക്കുവാൻ ഓടിയെത്തും. ദൈവത്തെ മനസ്സിലാക്കിത്തരുവാനും പരിശുദ്ധ മറിയം സഹായിക്കും. മാർപാപ്പ പറഞ്ഞു.
 പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്ന് തന്നെ. മാർപാപ്പ വിശദീകരിച്ചു. പിതാവായ ദൈവം നാം ഉൾപ്പടെ എല്ലാം സൃഷ്ടിച്ചു. പുത്രനായ ഈശോ നമ്മുടെ സഹായകനായി. ഭൂമിയിൽ ഇറങ്ങി വന്ന് അവിടന്ന് സ്വജീവിതം നല്കി നമ്മെ രക്ഷിച്ചു. പരിശുദ്ധാത്മാവ് നമ്മെ നിരന്തരം സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. യഥാർത്ഥ ക്രിസ്തീയജീവിതം എന്ന് പറയുന്നത് ത്രീത്വത്തോടുള്ള സംസാരമാണ്. പുത്രനായ ദൈവം നമ്മോടൊപ്പം സഞ്ചരിക്കുന്നു. ജീവിതത്തിലെ പ്രയാസമേറിയ കാര്യങ്ങളിൽ മുമ്പോട്ടുള്ള യാത്രയ്ക്ക് ബലം തരുന്നത് അവിടുന്നാണ്. അവിടുന്ന് ഒരിക്കലും നമ്മിൽ നിന്ന് അകലെയല്ല. മാർപാപ്പ പറഞ്ഞു.

ദൈവത്തെ വഹിക്കുന്ന വംശം
Shalom Times, 05 June 2013
Written by  ബെന്നി പുന്നത്തറ
 
ന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് ട്രോജൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ്. തന്റെ ഉള്ളിൽ ദൈവം വസിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യത്തിൽ അനുനിമിഷം ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതിനാൽ ചക്രവർത്തി തന്നെ അധിക്ഷേപിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

''ദൈവത്തെ വഹിക്കുന്ന ഇഗ്നേഷ്യസിനെ അപമാനിക്കല്ലേ.''
ചക്രവർത്തിക്ക് ഒന്നും മനസിലായില്ല. ''ദൈ വത്തെ എങ്ങനെ ഒരു മനുഷ്യന് ചുമന്നുകൊണ്ട് നടക്കാനാകും?'' ട്രോജൻ ചക്രവർത്തി ചോദിച്ചു:
''നീ ദൈവത്തെ വഹിക്കുന്നുവെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്?''
ഇഗ്നേഷ്യസിന്റെ മറുപടി ഇപ്രകാരമായിരുന്നു:
''ഞാൻ പറയുന്നത് സത്യമാണ്. ദൈവം എന്റെ ഉള്ളിലുണ്ട്.''

വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ പറയുന്നതിപ്രകാരമാണ്: ''നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?'' (1 കോറി. 3:16).

യേശു പറഞ്ഞു: ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കുവാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്ക് തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ അവനെ അറിയുന്നു. കാരണം, അവൻ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളിൽ ആയിരിക്കുകയും ചെയ്യും'' (യോഹ. 14:16-17). ദൈവാത്മാവ് നമ്മിൽ വസിക്കുന്നുണ്ട് എന്ന സത്യം പലർക്കും ബുദ്ധിപരമായ ഒരറിവ് മാത്രമാണ്. അതിനാലാണ് നിരവധി ക്രൈസ്തവ വിശ്വാസികൾ ശക്തിയും സന്തോഷവും നഷ്ടെപ്പട്ടവരായത്.

മറ്റുചിലർക്ക് പരിശുദ്ധാത്മാവ് ഉള്ളിലുണ്ടെന്ന ബോധ്യമുണ്ട്. പക്ഷേ, അവിടുത്തെ സാന്നിധ്യത്തിന്റെ മഹത്വവും മൂല്യവും തിരിച്ചറിയാതെ, സാധാരണ മനുഷ്യരായി ജീവിക്കുന്നു. വേറെ ചിലർ പരിശുദ്ധാത്മാവിന്റെ സ്‌നേഹസാന്നിധ്യം പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്. എന്നാൽ, അമിതമായ തിരക്കും ലോകമോഹങ്ങളുംമൂലം ആത്മാവിനെ നിർവീര്യമാക്കി ജഡികമനുഷ്യരെപ്പോലെ ജീവിക്കുന്നു. മറ്റു പലരുടെയും പ്രശ്‌നം വേറൊന്നാണ്. അവർ തങ്ങളുടെ ഉള്ളിൽ ദൈവം വസിക്കുന്നുണ്ടെന്ന് ഉറപ്പുള്ളവരാണ്. പക്ഷേ, മറ്റുള്ളവരുടെ ഉള്ളിലും ഈ ദൈവാത്മാവ് കുടികൊള്ളുന്നുണ്ട് എന്ന ബോധ്യമില്ല. തന്മൂലം ദൈവഭക്തിയും വിശ്വാസവും നിറഞ്ഞവരെന്ന് കരുതുന്ന പലരും മറ്റുള്ളവരോട് മോശമായി പെരുമാറുന്നു. ജീവിതപങ്കാളിയിൽ ദൈവാത്മാവുണ്ടെങ്കിൽ, ജീവിതപങ്കാളിയോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുമ്പോൾ ദൈവാത്മാവിനെതിരായിട്ടല്ലേ പ്രവർത്തിക്കുന്നത്?

മക്കളോട്, മാതാപിതാക്കളോട്, സഹോദരങ്ങളോട് മോശമായി പെരുമാറുകയും അതേ സമയം വിശ്വാസികളെന്ന് ഭാവിക്കുകയും ചെയ്യുന്നതിൽ വൈരുദ്ധ്യമില്ലേ? തൊഴിലാളികളോടും സഹപ്രവർത്തകരോടുമെല്ലാം മോശമായി പെരുമാറുന്നതിന്റെ കാരണവും അവരിൽ വസിക്കുന്ന ദൈവാത്മാവിനെ തിരിച്ചറിയാത്തതാണ്. എന്നിൽ വസിക്കുന്ന ദൈവാത്മാവ് തന്നെയാണ് മറ്റുള്ളവരിലും വസിക്കുന്നതെങ്കിൽ, ദൈവത്തിന്റെ ആലയമായ അപരനോട് മോശമായി പെരുമാറുമ്പോൾ എന്നിലുള്ള ദൈവാത്മാവും നൊമ്പരപ്പെടും. ഈ നൊമ്പരം ആത്മീയ തളർച്ചയിലേക്കും ക്രമേണ ആത്മീയ തകർച്ചയിലേക്കും നമ്മെ നയിക്കാം. ഇതുപോലെതന്നെ ദൈവാത്മാവ് നയിക്കുന്ന ഇതര ശുശ്രൂഷകളെ മാനിക്കാതിരിക്കുമ്പോൾ നമ്മുടെ ശുശ്രൂഷകളുടെ ചൈതന്യം നഷ്ടപ്പെട്ടുപോകും. അതിനാൽ, ദൈവം നമ്മിലുണ്ട് എന്ന തിരിച്ചറിവ് നമ്മളിൽ മാത്രമേ ദൈവമുള്ളൂ എന്ന ഭോഷത്വചിന്തയിലേക്ക് നയിക്കാതിരിക്കട്ടെ. അപരനിലെ ദൈവത്തെ കാണാൻ നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവംതന്നെ നമ്മെ സഹായിക്കട്ടെ.

പ്രാർത്ഥന
എന്നിൽ വസിക്കുന്ന ദൈവാത്മാവേ, അങ്ങയെ ആദരിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ സഹോദരങ്ങളിൽ വസിക്കുന്ന ദൈവാത്മാവേ, അങ്ങയെ ആദരിക്കുവാൻ എന്നെ പഠിപ്പിക്കണമേ, ആമേൻ.
ആത്മീയാവശ്യങ്ങള്‍ക്കെത്തുന്നവരെ പ്രോട്ടോക്കോള്‍ പഠിപ്പിക്കേണ്ട
മാര്‍പാപ്പ
Sathyadeepam


അജപാലനാചാരങ്ങളുടെയും ചട്ടങ്ങളുടെയും എട്ടാമത്തെ കൂദാശ സൃഷ്ടിക്കരുതെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. ആത്മീയാവശ്യങ്ങള്‍ക്കെത്തുന്നവരെ പ്രോട്ടോക്കോള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുന്പോള്‍ ഇതാണു സംഭവിക്കുന്നതെന്നു മാര്‍പാപ്പ വ്യക്തമാക്കി. കുഞ്ഞുങ്ങളെയും കൊണ്ടു ക്രിസ്തുവിനരികില്‍ വിശ്വാസികള്‍ വന്ന ബൈബിള്‍ ഭാഗത്തെ ആസ്പദമാക്കി, ദിവ്യബലിയില്‍ സുവിശേഷപ്രസംഗം നടത്തുകയായിരുന്നു മാര്‍പാപ്പ.

ഒരു അജപാലനസന്ദര്‍ശനത്തിനിടെ താന്‍ സാക്ഷിയായ ഒരു സംഭവവും മാര്‍പാപ്പ വിവരിച്ചു. ഒരു ദേവാലയത്തില്‍ ദിവ്യബലി കഴിഞ്ഞയുടനെ ഒരു സ്ത്രീ പുരോഹിതനെ സമീപിച്ച് തനിക്ക് ആശീര്‍വാദം വേണമെന്ന് ആവശ്യപ്പെട്ടു. വൈദികന്‍ വി. കുര്‍ബാനയുടെയും ആശീര്‍വാദത്തിന്‍റെയും ദൈവശാസ്ത്രം ആ സ്ത്രീയോടു വിശദീകരിക്കുകയും ദിവ്യബലിയില്‍ സംബന്ധിച്ചിറങ്ങുന്ന ഒരാള്‍ക്ക് പ്രത്യേകമായ ആശീര്‍വാദത്തിന്‍റെ ആവശ്യമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. എല്ലാം തല കുലുക്കി കേട്ട ആ സ്ത്രീ, അടുത്ത നിമിഷത്തില്‍ മറ്റൊരു വൈദികനെ ആശീര്‍വാദത്തിനായി സമീപിച്ചു. നേരത്തെ വൈദികന്‍ പഠിപ്പിച്ച ദൈവശാസ്ത്രം അവരുടെ തലയില്‍ കയറിയില്ല എന്നു വ്യക്തമാണ്. കാരണം, അവരുടെ ആവശ്യം വ്യത്യസ്തമായിരുന്നു. കര്‍ത്താവിന്‍റെ ഒരു സ്പര്‍ശനമാണ് അവര്‍ ആഗ്രഹിച്ചത്. നാം എന്നും തേടുന്ന വിശ്വാസവും അതാണ്. പരിശുദ്ധാത്മാവിനെ നമ്മിലേക്ക് ആനയിക്കുന്ന വിശ്വാസമാണിത്. ഈ വിശ്വാസത്തിനു സൌകര്യമൊരുക്കുകയും അതിനെ വളര്‍ത്തുകയും വളരാന്‍ സഹായിക്കുകയുമാണു നാം ചെയ്യേണ്ടത് മാര്‍പാപ്പ വിശദീകരിച്ചു.
ജെറീക്കോയില്‍ ക്രിസ്തുവിനെ വിളിച്ചു കരഞ്ഞ അന്ധനായ മനുഷ്യന്‍റെ കഥയും മാര്‍പാപ്പ ഉദാഹരിച്ചു. ഒച്ച വയ്ക്കരുതെന്നു ശിഷ്യന്മാര്‍ അയാളെ വിലക്കി. എന്നാല്‍ കുടുതല്‍ ഉച്ചത്തില്‍ കരയുകയാണ് അയാള്‍ ചെയ്തത്. എന്താണു കാരണം? അയാള്‍ക്കു യേശുവില്‍ വിശ്വാസമുണ്ടായിരുന്നു. പരിശുദ്ധാത്മാവ് അയാളില്‍ വിശ്വാസം നിക്ഷേപിച്ചിരുന്നു. ""പ്രോട്ടോക്കോള്‍ അനുവദിക്കാത്തതുകൊണ്ട് നിങ്ങള്‍ക്ക് കര്‍ത്താവിനോട് ഇങ്ങനെ ഒച്ച വയ്ക്കാനാവില്ല'' എന്നായിരുന്നു ശിഷ്യരുടെ നിലപാട്. മാര്‍പാപ്പ പറഞ്ഞു.

പള്ളിയില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരെ ചട്ടങ്ങള്‍ പറഞ്ഞു മടുപ്പിക്കുന്നതിനെയും മാര്‍പാപ്പ ഉദാഹരണങ്ങള്‍ സഹിതം പരിഹസിച്ചു. ""അവിവാഹിതയായ ഒരു അമ്മ തന്‍റെ കുഞ്ഞിനെ മാമോദീസാ മുക്കാന്‍ പള്ളിയിലേക്കു വരുന്നു. വിവാഹം കഴിക്കാത്തതിനാല്‍ കുഞ്ഞിനു മാമോദീസാ നല്‍കാനാവില്ല എന്നു പള്ളിയധികൃതര്‍ പറയുന്നു. നോക്കൂ, തനിക്കുണ്ടായ കുഞ്ഞിനെ ഗര്‍ഭത്തില്‍ സംവഹിക്കാന്‍ ധൈര്യം കാണിച്ചവളാണ് ആ അമ്മ. ഭ്രൂണഹത്യ ചെയ്ത് സ്രഷ്ടാവിനടുത്തേക്ക് കുഞ്ഞിനെ അവള്‍ തിരിച്ചയച്ചില്ല. എന്നിട്ടവള്‍ കാണുന്നതെന്താണ്? അടഞ്ഞ വാതില്‍! ഇതു തീക്ഷ്ണതയല്ല. ഇതു കര്‍ത്താവില്‍ നിന്നകലെയാണ്.'' മാര്‍പാപ്പ വ്യക്തമാക്കി.

Thursday, 6 June 2013

clear image


Lord have mercy.
Christ have mercy.
Lord have mercy.
Christ hear us.
Christ, graciously hear us.
God, the Father of Heaven, have mercy on us.
God the Son, Redeemer of the word, have mercy on us.
God the Holy Spirit, have mercy on us.
Holy Trinity, one God, have mercy on us.
Holy Mary, pray for us.
Holy Mother of God, pray for us.
Holy Virgin of virgins, pray for us.
Mother of Christ, pray for us.
Mother of the Church, pray for us.
Mother of Divine Grace, pray for us.
Mother most pure, pray for us.
Mother most chaste, pray for us.
Mother inviolate, pray for us.
Mother undefiled, pray for us.
Mother most amiable, pray for us.
Mother most admirable, pray for us.
Mother of good counsel, pray for us.
Mother of our Creator, pray for us.
Mother of our Savior, pray for us.
Virgin most prudent, pray for us.
Virgin most venerable, pray for us.
Virgin most renowned, pray for us.
Virgin most powerful, pray for us.
Virgin most merciful, pray for us.
Virgin most faithful, pray for us.
Mirror of justice, pray for us.
Seat of wisdom, pray for us.
Cause of our joy, pray for us.
Spiritual vessel, pray for us.
Singular vessel of devotion, pray for us.
Mystical rose, pray for us.
Tower of David, pray for us.
Tower of ivory, pray for us.
House of gold, pray for us.
Ark of the Covenant, pray for us.
Gate of heaven, pray for us.
Morning star, pray for us.
Health of the sick, pray for us.
Refuge of sinners, pray for us.
Comforter of the afflicted, pray for us.
Help of Christians, pray for us.
Queen of angels, pray for us.
Queen of patriarchs, pray for us.
Queen of prophets, pray for us.
Queen of apostles, pray for us.
Queen of martyrs, pray for us.
Queen of confessors, pray for us.
Queen of virgins, pray for us.
Queen of all Saints, pray for us.
Queen conceived without Original Sin, pray for us.
Queen assumed into Heaven, pray for us.
Queen of the Most Holy Rosary, pray for us.
Queen of Peace, pray for us.
Queen of the Church, pray for us.
Lamb of God, You take away the sins of the world; spare us O Lord!
Lamb of God, You take away the sins of the world; graciously hear us, O Lord!
Lamb of God, You take away the sins of the world; have mercy on us. Pray for us, O Holy Mother of God. That we may be made worthy of the promises of Christ.

Let us pray:
O God, whose only begotten Son by His life, death and resurrection, has purchased for us the rewards of eternal salvation, grant, we pray, that meditating upon these mysteries in the Most Holy Rosary of the Blessed Virgin Mary, we may imitate what they contain and obtain what they promise. Amen.

Sunday, 2 June 2013

യാചകനോട് കുമ്പസാരിച്ച ജോൺ പോൾ മാർപാപ്പ
    
Saturday Shalom, 01 June 2013
Written by  ശാന്തിമോൻ ജേക്കബ് 
 


 ണ്ണുനീരിൽ ഒരു ജ്ഞാനസ്‌നാനം കഴിഞ്ഞതുപോലുണ്ട് അയാൾ. നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ. രണ്ട് ഉറവകൾപോലെ കണ്ണുകൾ. തേങ്ങലടക്കാൻ പാടുപെടുന്ന ചുണ്ടുകൾ.
അയാൾക്കു പിന്നിൽ വയോവൃദ്ധനായ മറ്റൊരാൾ. വാതിൽപ്പടിയിൽ മുറുകെ പിടിച്ചിരിക്കുകയാണ് വിറയാർന്ന ആ കരങ്ങൾ. ആ കണ്ണുകളിലുമുണ്ട് ആർദ്രസ്‌നേഹത്തിന്റെ നനവ്.
അവർക്ക് മുന്നിൽ ഒരു അത്താഴമേശ, വിരുന്ന് പാതിവഴിയിൽ നിർത്തി എഴുന്നേറ്റുപോയ ആതിഥേയനെ കാത്ത് അൽപം ക്ഷമയോടെ അതിഥികൾ. അസാധാരണമായ ചിലതിന് സാക്ഷികളാകുന്നു അവർ.

വത്തിക്കാൻ അരമനയിലെ അസാധാരണമായൊരു അത്താഴവിരുന്നായിരുന്നു രംഗം. ആ രാത്രി ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വ്യത്യസ്തനായൊരു അതിഥിയുണ്ടായിരുന്നു; റോമിലെ മഞ്ഞുമാതാവിന്റെ ബസിലിക്കയുടെ പടികളിലൊന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന ഒരു യാചകൻ!

''നിന്റെ സഹോദരൻ തെറ്റു ചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴുപ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴുപ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നുവെന്നു പറയുകയും ചെയ്താൽ നീ അവനോടു ക്ഷമിക്കണം'' (ലൂക്കാ 17:3-4).

യേശു ശിഷ്യരോടാവശ്യപ്പെട്ട ഈ സുകൃതമാതൃക ഉടലാർന്നു നിൽക്കുകയായിരുന്നു, അപ്പോൾ ആ വിരുന്നു മേശയ്ക്കരുകിൽ. ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും എത്രത്തോളമെന്നു തിരിച്ചറിഞ്ഞ ഒരു മഹാപുരോഹിതൻ. ഇത്രമേൽ നീയെന്നെ സ്‌നേഹിക്കാൻ അയോഗ്യനാണ് ഞാനെന്നു പറഞ്ഞു നെഞ്ചുനീറി കരയുന്ന മറ്റൊരു മനുഷ്യൻ.

മെത്തഡിസ്റ്റ് സഭയിൽനിന്നും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട പാസ്റ്റർ സ്‌കോട്ട്ഹാൻ ഈ സംഭവം വിവരിക്കുമ്പോൾ കരയുകയായിരുന്നു ശ്രോതാക്കൾ! ആ കഥ ഇങ്ങനെ:
മാർപാപ്പയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ച് അമേരിക്കയിൽ നിന്നെത്തിയ ഒരു പുരോഹിതൻ. ഉച്ചകഴിഞ്ഞായിരുന്നു കൂടിക്കാഴ്ച. മാർപാപ്പയുമായുള്ള 'പ്രൈവറ്റ് ഓഡിയൻസ്' സ്വകാര്യമായ ചടങ്ങല്ല. ഒരു ചാപ്പലിൽ കാത്തിരിക്കുന്ന കുറെയധികം ആളുകൾക്കിടയിൽ ഒരാൾ. മാർപാപ്പ സമീപത്ത് വരുമ്പോൾ കരംപിടിച്ച് കുലുക്കാനും ഒന്നോ രണ്ടോ വാക്ക് സംസാരിക്കാനും അവസരം ലഭിക്കും; അത്രമാത്രം. എങ്കിലും ഇതൊരു ഭാഗ്യമായാണ് ലോകം കാണുന്നത്.

മാർപാപ്പയെ കാണുന്നതിന് മുമ്പുള്ള പ്രഭാതം. പ്രാർത്ഥനയിൽ ചിലവഴിക്കാമെന്നു നിശ്ചയിച്ചു ഈ വൈദികൻ. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിനു സമീപമായിരുന്നു പ്രശസ്തമായ മേരി മേജർ ബസിലിക്ക (ബസിലിക്ക ദെ സാന്റാ മരിയാ മാജിയോർ). ഇറ്റലിയിലെ ഏറ്റവും വലിയ മരിയൻ ദേവാലയമാണ് ഇത്. വത്തിക്കാൻ നഗരത്തിനു പുറത്താണെങ്കിലും ഈ ദേവാലയത്തിനുമേൽ വത്തിക്കാനാണ് അവകാശം. 'മഞ്ഞുമാതാവിന്റെ ബസിലിക്ക' എന്നും ഇതറിയപ്പെടുന്നു.

ദേവാലയമുറ്റത്തേക്കുള്ള പടികളിൽ വിവിധ രാജ്യക്കാരായ ഭിക്ഷാടകർ. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമുണ്ടാവും ഇവർക്കിടയിൽ. അപൂർവം ചില യുവാക്കളും. യാചകർക്കിടയിൽ ഒരു മുഖം വൈദികനു പരിചിതമായി തോന്നി. മനസിൽ എവിടെയോ പതിഞ്ഞുപോയ രൂപം. മുടിയും താടിയും നീട്ടിവളർത്തിയ ഒരാൾ. ലഹരി നുരയുന്ന കണ്ണുകൾ. മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ. തന്റെ പൗരോഹിത്യ ജീവിതത്തിനിടയിൽ കണ്ടുമറന്ന എത്രയെത്ര മുഖങ്ങൾ. അവരിലാരെങ്കിലും ആയിരിക്കാം അതെന്ന ചിന്തയോടെ വൈദികൻ ദേവാലയത്തിലെത്തി മുട്ടുകുത്തി.

എങ്കിലും മനസിനുള്ളിൽ നിന്നു വിട്ടുപോകാൻ തയാറായിരുന്നില്ല ആ രൂപം. അദ്ദേഹത്തിന്റെ മനസ് വർഷങ്ങൾക്കു പിന്നിലേക്കു പോയി. റോമിലെ ദൈവശാസ്ത്രപഠനകാലം. വിവിധ രാജ്യക്കാരായ വൈദികവിദ്യാർത്ഥികൾ. അവർക്കിടയിൽ ഒരു മുഖം. ''ദൈവമേ, തന്നോടൊപ്പം പഠിച്ച ജിം എന്ന മനുഷ്യനാണോ ഈ യാചകർക്കിടയിൽ! വർഷങ്ങൾക്കുമുമ്പ് റോമിൽവച്ച് പൗരോഹിത്യം സ്വീകരിച്ച ഒരാൾ!

ഈ തിരിച്ചറിവിൽ ഞെട്ടിവിറച്ചുപോയി ആ പുരോഹിതൻ. പിന്നീട്, സ്വസ്ഥമായി പ്രാർത്ഥിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉടനടി ആ യാചകസംഘത്തിനടുത്തെത്തി അദ്ദേഹം. ''ഫാദർ ജിം അല്ലേ?'' ''ആയിരുന്നു'' യാചകന്റെ മറുപടി.

''എന്തുപറ്റി ഇങ്ങനെയായിത്തീരാൻ?'' ഞടുക്കത്തോടെ തിരക്കി അദ്ദേഹം.
''അതൊരു പാഴ്ക്കഥയാണ്. നീ നിന്റെ പാട്ടിനു പൊയ്‌ക്കോ.'' എടുത്തടിച്ചതുപോലെ പറഞ്ഞു ആ യാചകൻ.
ഏറെനേരം ശ്രമിച്ചിട്ടും പഴയതൊന്നും സംസാരിക്കാൻ സന്നദ്ധനായിരുന്നില്ല ഫാ. ജിം. പക്ഷേ, കൺകോണുകളിലെവിടെയോ ഒരു നനവ്! ആ വൈദികൻ തന്റെ താമസസ്ഥലത്തേക്ക് മടങ്ങി; കടുത്ത വേദനയോടെ. മിടുക്കനായൊരു വൈദികന്റെ പതനം! ഇതെങ്ങനെ സംഭവിച്ചെന്നോർത്തു വ്യാകുലമായിരുന്നു ആ മനസ്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ആഹ്ലാദമെല്ലാം എവിടെയോ പോയ്മറഞ്ഞു. മനസിനുള്ളിൽ തന്റെ സഹപാഠിയെക്കുറിച്ചുള്ള നൊമ്പരം മാത്രം.
മാർപാപ്പയുടെ പ്രൈവറ്റ് ഓഡിയൻസിനുള്ള സമയമായി. പ്രായത്തിന്റെ അവശതകൾക്കിടയിലും പ്രസന്നനായിരുന്നു മാർപാപ്പ. ഓരോരുത്തരുടെയും ഊഴമെത്തി. മാർപാപ്പയുടെ സെക്രട്ടറി ഒരു കൊന്ത സമ്മാനിക്കും. അതുമായി പരിശുദ്ധ പിതാവിന് മുന്നിലെത്തുക; ആശീർവാദം വാങ്ങി ഇരിപ്പിടങ്ങളിലേക്കു മടക്കം. ഇതായിരുന്നു ചിട്ട.
ആ വൈദികന്റെ ഊഴമായി. അദ്ദേഹം മാർപാപ്പയോട് പറഞ്ഞു: ''ഞാനൊരു ഞടുക്കത്തിലാണ്. എന്നോടൊപ്പം പൗരോഹിത്യം സ്വീകരിച്ച ഒരു മനുഷ്യനെ ഞാനിന്നു കണ്ടു. മഞ്ഞുമാതാവിന്റെ ബസിലിക്കയുടെ മുന്നിൽ. ഭിക്ഷാടകനാണ് അയാളിപ്പോൾ. ഫാ. ജിമ്മിനുവേണ്ടി അങ്ങ് പ്രാർത്ഥിക്കണം.''

മാർപാപ്പ സമ്മതപൂർവം തലയാട്ടി. അടുത്ത സന്ദർശകന്റെ ഊഴം. മാർപാപ്പയുടെ പ്രൈവറ്റ് ഓഡിയൻസ് അവസാനിക്കുകയാണ്. സന്ദർശകരെല്ലാം ചാപ്പലിൽനിന്നു മെല്ലെ പുറത്തേക്ക്. പെട്ടെന്ന്, മാർപാപ്പയുടെ സെക്രട്ടറി അമേരിക്കൻ വൈദികനടുത്തെത്തി. അൽപനേരംകൂടി ചാപ്പലിൽ കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ജപമണികളിൽ വിരലോടിച്ചിരുന്നു ആ വൈദികൻ. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മടങ്ങിയെത്തി, മാർപാപ്പയുടെ സെക്രട്ടറി. അദ്ദേഹത്തിന്റെ കൈയിലൊരു കവർ ഉണ്ടായിരുന്നു.

ആകാംക്ഷയോടെ ആ പുരോഹിതൻ ആ കവർ തുറന്നു; അതിനുള്ളിൽ രണ്ടു ടിക്കറ്റുകളുണ്ടായിരുന്നു. മാർപാപ്പയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ക്ഷണം. അതോടൊന്നിച്ചുള്ള കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: ''ഫാ. ജിമ്മിനെയും ഒപ്പം കൂട്ടുക.'' ഇത്തരത്തിലൊരു അത്ഭുതം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ വൈദികൻ. അദ്ദേഹം ഒട്ടും വൈകാതെ മേരി മേജർ ബസിലിക്കയുടെ മുന്നിലെത്തി. യാചകരെല്ലാം മടക്കയാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു അപ്പോൾ. റോമിലെ ആ വൈകുന്നേരം തണുത്തുറഞ്ഞതായിരുന്നു. കിട്ടിയ തുണിയെല്ലാം വാരിപ്പുതച്ച് തന്റെ താവളത്തിലേക്ക് നീങ്ങുകയായിരുന്നു ജിം അപ്പോൾ.

''ജിം നിൽക്ക്. എനിക്കൊന്നു സംസാരിക്കണം.'' ചോദ്യഭാവത്തിൽ നോക്കി ആ മുൻ വൈദികൻ. ''ഇന്ന് നമുക്ക് പരിശുദ്ധ പിതാവിനൊപ്പം അത്താഴം കഴിക്കാം. അതിനുള്ള ക്ഷണമാണിത്. പോക്കറ്റിൽനിന്ന് കവർ ഉയർത്തിക്കാട്ടി. പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി. ദേവാലയ മുറ്റത്തുനിന്നിരുന്നവർ അവരെ അമ്പരപ്പോടെ നോക്കി.
''നിങ്ങളെന്തു ഭ്രാന്താണ് പുലമ്പുന്നത്? ഒരു പിച്ചക്കാരനായ എന്നെ മാർപാപ്പ വിരുന്നിന് ക്ഷണിച്ചെന്നോ?'' വീണ്ടും ചിരി തുടങ്ങി, ഫാ. ജിം.
''നോക്ക്, എന്റെ ശരീരം മുഴുവൻ അഴുക്കാണ്. കുളിച്ചിട്ട് മാസങ്ങളായി. എനിക്കിടാനൊരു നല്ല വേഷം പോലുമില്ല'' -ഫാ. ജിം.

''അതൊന്നും സാരമില്ല. നിനക്ക് എന്റെ വസ്ത്രങ്ങൾ ധരിക്കാം. ഈ റോഡിന്റെ മറുവശത്താണ് ഞാൻ താമസിക്കുന്ന ഹോട്ടൽ. അവിടെച്ചെന്ന് കുളിക്കാം. ഷേവു ചെയ്തു പുതിയ വസ്ത്രങ്ങളിട്ടാൽ മതി.'' അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഫാ. ജിം. അപകർഷതാബോധംകൊണ്ട് കുനിഞ്ഞ ശിരസോടെ നടന്നു തുടങ്ങി അയാൾ.
സുഹൃത്തായ വൈദികൻ യാചനയോടെ അയാൾക്കു മുന്നിൽ കരംകൂപ്പി. ആ അപേക്ഷയ്ക്ക് മുന്നിൽ അർദ്ധസമ്മതം മൂളി, ഫാ. ജിം.
ഹോട്ടൽ മുറിയിലെത്തി കുളിച്ച് വസ്ത്രം മാറി അവർ മാർപാപ്പയുടെ അരമനയിലെത്തി. ഒരു വലിയ അത്താഴമേശ. ആതിഥേയന്റെ ഇരിപ്പിടത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ. കർദിനാൾമാരും ആർച്ച് ബിഷപ്പുമാരുമൊക്കെ ഇരുന്നിരുന്ന ആ ഭക്ഷണമേശയിൽ സ്വയം ചുങ്ങിക്കൂടിയിരുന്നു ആ യാചകൻ.
ഭക്ഷണം ഏതാണ്ട് കഴിച്ചു തീരാറായി. ഇനി 'ഡെസേർട്ട്' കൂടി വിളമ്പിയാൽ മതി. മാർപാപ്പ മെല്ലെ എഴുന്നേറ്റു; മാർപാപ്പയുടെ സെക്രട്ടറിയും. തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് നീങ്ങി, പരിശുദ്ധ പിതാവ്. പോപ്പിന്റെ സെക്രട്ടറി യാചകനായ അതിഥിയുടെ അടുത്തെത്തി പറഞ്ഞു. ''മാർപാപ്പ താങ്കളെ കാണാനാഗ്രഹിക്കുന്നു.''
വിറയ്ക്കുന്ന പാദങ്ങളോടെ അയാൾ സെക്രട്ടറിയുടെ ഒപ്പം നീങ്ങി. മാർപാപ്പയുടെ സ്വകാര്യമുറിയുടെ വാതിൽ അടഞ്ഞു.

അത്താഴമേശയിൽ ഓരോരുത്തരും പരസ്പരം നോക്കി. അഞ്ചുമിനിട്ട് കഴിഞ്ഞു. ആ വാതിൽ അടഞ്ഞുതന്നെ കിടന്നു. പത്തുമിനിറ്റ്, അതു തുറന്നിട്ടില്ല!
''അവരിനി എപ്പോൾ മടങ്ങിവരും?'' അതിഥികൾ തിരക്കി.
''ഈ മാർപാപ്പയുടെ കാര്യം പ്രവചിക്കാനാവില്ല'' ഇതായിരുന്നു സെക്രട്ടറിയുടെ മറുപടി.

ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. കണ്ണുനീരിൽ സ്ഫുടം ചെയ്ത മുഖത്തോടെ ഫാ. ജിം എന്ന യാചകൻ! നനഞ്ഞ കണ്ണുകളോടെ മാർപാപ്പയും!
വിരുന്നു കഴിഞ്ഞു മടങ്ങുമ്പോൾ സുഹൃത്തായ പുരോഹിതൻ ഫാ. ജിമ്മിനോടു തിരക്കി:
''ഇത്രയും സമയം, മാർപാപ്പയുമായി എന്തെടുക്കുകയായിരുന്നു?''

വിതുമ്പലോടെ ഫാ. ജിം പറഞ്ഞു: ''മുറിയിൽ ചെന്നപാടെ പരിശുദ്ധ പിതാവ് എന്നോടു ചോദിച്ചു; ഫാ. ജിം താങ്കളെന്റെ കുമ്പസാരം കേൾക്കാമോ?''
''ഞാൻ നിലവിളിയോടെ പറഞ്ഞു: അങ്ങെന്താണ് ഈ പറയുന്നത്? ഞാനൊരു യാചകൻ മാത്രമാണ്!''
''ഞാനുമൊരു യാചകനാണ്. അനുനിമിഷം ദൈവതിരുസന്നിധിയിൽ കരങ്ങൾ നീട്ടുന്ന യാചകൻ'' -മാർപാപ്പ പറഞ്ഞു.
''പക്ഷേ, ഞാൻ ഇപ്പോഴൊരു പുരോഹിതനേയല്ലല്ലോ?'' - ഫാ. ജിം വിസമ്മതം അറിയിച്ചു.

''പൗരോഹിത്യം നിത്യമായൊരു കൂദാശയാണ്. ഒരിക്കൽ വൈദികനായിരുന്നയാൾ എപ്പോഴും വൈദികൻ തന്നെയാണ്'' മാർപാപ്പ പറഞ്ഞു.
''ഞാനിപ്പോൾ പൗരോഹിത്യവൃത്തിക്ക് പുറത്താണ്. പാപിയാണ്'' ജിം കരയാൻ തുടങ്ങിയിരുന്നു.
''റോമിന്റെ മെത്രാനും ക്രിസ്തുവിന്റെ വികാരിയും എന്ന നിലയിൽ ഞാൻ താങ്കളുടെ നിയന്ത്രണം നീക്കുന്നു. ഈ നിമിഷം മുതൽ പൗരോഹിത്യശുശ്രൂഷയ്ക്ക് യോഗ്യനാണ് ഫാ. ജിം.'' മാർപാപ്പ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി അനുഗ്രഹിച്ചു.

അവിശ്വസനീയമാണ് പിന്നീട് നടന്ന കാര്യങ്ങൾ. പരിശുദ്ധ പിതാവ് ഫാ. ജിമ്മിനു മുന്നിൽ മുട്ടിന്മേൽ നിന്നു. എളിമയോടും വിശുദ്ധിയോടും കൂടെ ആ മഹാപുരോഹിതൻ പാപസങ്കീർത്തനം ആരംഭിച്ചു. ഫാ. ജിം മാർപാപ്പയ്ക്ക് പാപമോചനവും നൽകി!

മാർപാപ്പയുടെ കുമ്പസാരം കഴിഞ്ഞതോടെ, ഫാ. ജിം മുട്ടുകുത്തി നിന്നുകൊണ്ട് യാചിച്ചു: ''ഇനി, അങ്ങെന്റെ കുമ്പസാരം കേൾക്കാൻ കനിവു കാട്ടുമോ?!!''
സമ്മതംമൂളി പരിശുദ്ധ പിതാവ്. നെടുവീർപ്പോടും നിലവിളിയോടുംകൂടി ഫാ. ജിം കുമ്പസാരിച്ചു; അനേകവർഷങ്ങൾക്കു ശേഷമൊരു കുമ്പസാരം.
അന്നുതന്നെ ഫാ. ജിമ്മിന്റെ പൗരോഹിത്യ അധികാരങ്ങൾ തിരികെ ലഭിച്ചു. ഒരിക്കൽ ഭിക്ഷാടനം നടത്തിയിരുന്ന മേരി മേജർ ബസിലിക്കയിൽ ശുശ്രൂഷ ചെയ്യാനും നിയോഗിച്ചു മാർപാപ്പ. റോമിലെ ഭിക്ഷാടകർക്കുവേണ്ടിയുള്ള ഒരു ശുശ്രൂഷ. 'ആകാശപ്പറവകൾ'പോലെ സമാനതകളില്ലാത്ത ഒരു ദൈവികശുശ്രൂഷ!



മാർപാപ്പായോടൊപ്പം ദിവ്യകാരുണ്യ ആരാധന  
Saturday Sahlon, 01 June 2013



കത്തോലിക്കാ സഭയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ആശ്രമങ്ങളിലും മഠങ്ങളിലും സെമിനാരികളിലും രണ്ടിന് രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തി സാർവത്രികസഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ കെസിബിസിയുടെ ആഹ്വാനം.  

കൊച്ചി: ജൂൺ രണ്ടിന് ദിവ്യകാരുണ്യ തിരുനാൾദിനത്തിൽ ലോകം മുഴുവനുമുള്ള മെത്രാന്മാർ ഫ്രാൻസിസ് മാർപാപ്പായോട് ആത്മീയമായി ഒന്നുചേർന്ന് പരിശുദ്ധ കുർബാനയുടെ ആരാധന നടത്തും. റോമിലെ സമയം വൈകുന്നേരം അഞ്ച് മുതൽ ആറുവരെ മാർപാപ്പ ആരാധന നടത്തുന്ന അതേ സമയത്ത് ലോകത്തിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിലും മെത്രാന്മാർ ദിവ്യകാരുണ്യ ആരാധന നടത്തും. ഭാരതത്തിൽ 8.30 മുതൽ 9.30 വരെയാണ് ആരാധനാസമയം.  

കത്തോലിക്കാ സഭയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ആശ്രമങ്ങളിലും മഠങ്ങളിലും സെമിനാരികളിലും രണ്ടിന് രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തി സാർവത്രികസഭയ്ക്കുവേണ്ടിയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായുടെ നിയോഗങ്ങൾക്കുവേണ്ടിയും വിശ്വാസവർഷാചരണത്തിന്റെ വിജയത്തിനുവേണ്ടിയും പ്രാർത്ഥിക്കാനാണ് കെസിബിസിയുടെ നിർദ്ദേശം. കേരളത്തിലെ എല്ലാ കത്തോലിക്കാവിശ്വാസികളും ഒരേ സമയം മാർപാപ്പായോട് ചേർന്നു ദിവ്യകാരുണ്യസന്നിധിയിലായിരിക്കുന്ന അസുലഭമണിക്കൂറായി ഈ ദിവ്യകാരുണ്യ ആരാധന മാറും. ദിവ്യകാരുണ്യ തിരുനാൾദിനം സമുചിതമായി ആചരിക്കാനുള്ള നിർദ്ദേശങ്ങൾ നല്കിയതായും മെത്രാൻസംഘം അറിയിച്ചു.

ത്തോലിക്കാ സഭയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ആശ്രമങ്ങളിലും മഠങ്ങളിലും സെമിനാരികളിലും രണ്ടിന് രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തി സാർവത്രികസഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ കെസിബിസിയുടെ ആഹ്വാനം.

കൊച്ചി: ജൂൺ രണ്ടിന് ദിവ്യകാരുണ്യ തിരുനാൾദിനത്തിൽ ലോകം മുഴുവനുമുള്ള മെത്രാന്മാർ ഫ്രാൻസിസ് മാർപാപ്പായോട് ആത്മീയമായി ഒന്നുചേർന്ന് പരിശുദ്ധ കുർബാനയുടെ ആരാധന നടത്തും. റോമിലെ സമയം വൈകുന്നേരം അഞ്ച് മുതൽ ആറുവരെ മാർപാപ്പ ആരാധന നടത്തുന്ന അതേ സമയത്ത് ലോകത്തിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിലും മെത്രാന്മാർ ദിവ്യകാരുണ്യ ആരാധന നടത്തും. ഭാരതത്തിൽ 8.30 മുതൽ 9.30 വരെയാണ് ആരാധനാസമയം.

കത്തോലിക്കാ സഭയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ആശ്രമങ്ങളിലും മഠങ്ങളിലും സെമിനാരികളിലും രണ്ടിന് രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തി സാർവത്രികസഭയ്ക്കുവേണ്ടിയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായുടെ നിയോഗങ്ങൾക്കുവേണ്ടിയും വിശ്വാസവർഷാചരണത്തിന്റെ വിജയത്തിനുവേണ്ടിയും പ്രാർത്ഥിക്കാനാണ് കെസിബിസിയുടെ നിർദ്ദേശം. കേരളത്തിലെ എല്ലാ കത്തോലിക്കാവിശ്വാസികളും ഒരേ സമയം മാർപാപ്പായോട് ചേർന്നു ദിവ്യകാരുണ്യസന്നിധിയിലായിരിക്കുന്ന അസുലഭമണിക്കൂറായി ഈ ദിവ്യകാരുണ്യ ആരാധന മാറും. ദിവ്യകാരുണ്യ തിരുനാൾദിനം സമുചിതമായി ആചരിക്കാനുള്ള നിർദ്ദേശങ്ങൾ നല്കിയതായും മെത്രാൻസംഘം അറിയിച്ചു.